Slider

മരണത്തിന്റെ നേർക്കാഴ്ച ( ഭാഗം1)

0

പ്രീഡിഗ്രി പoനം കഴിഞ്ഞ് അയാൾ ഡിഗ്രിക്ക് ചേർന്നു.
പാരലൽ കോളേജിൽ ചേർന്നു (പ്രെവറ്റായിട്ടായിരുന്നു പഠനം)
ആയിടയ്ക്കാണ് തന്റെ സുഹൃത്ത് അവനെ ടൂട്ടോറിയൽ കോളേജിൽ പഠിപ്പിക്കാൻ വിളിച്ചത് . ഡിഗ്രീ പഠനത്തോടൊപ്പം പഠിപ്പിക്കാൻ ഒരു അവസരവും ചെറിയ ക്ലാസാണ് ഒന്നു മുതൽ അഞ്ച് വരെ.
അടുത്തുള്ള LP സ്കൂളിലെ കുട്ടികൾ
അവൻ പഠിച്ച് തുടങ്ങിയതും അതേ സകൂ ളിൽ
അവന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് പഠിച്ച സ്കൂളിൽ ഒന്നു പഠിപ്പിക്കാൻ കഴിയുക എന്നത്
സ്കൂളിൽ പഠിക്കുമ്പോൾ അന്നും ഇന്നും ചെറിയ കുട്ടികളോട് ആരാകണം എന്ന് ചോദിച്ചാൽ മിക്ക കുട്ടികൾക്കും രണ്ടു ത്തരമേ കാണു .
ടീച്ചറാകണം
പോലീസാകണം.
അയാൾക്ക് അതിയായ സന്തോഷം തോന്നി ടൂട്ടോറിയൽ ആണേലും അദ്ധ്യാപകൻ ആയ സന്തോഷം
ശനി, ഞായർ പിന്നെ വൈകിട്ട് 3:30 കഴിഞ്ഞ് വന്ന് ഒരു മണിക്കൂർ
ട്യൂഷനൊക്കെ കഴിഞ്ഞാൽ പിന്നെ എല്ലാപേരും കൂടി ഇരുന്ന് ചീട്ട് കളി പതിവായിരുന്നു. അതിനിടകയ്ക്ക് ഓരോരുത്തരുടെ കാര്യങ്ങൾ ചർച്ചകൾ.
പതിയെ അവിടുത്തെ കാര്യങ്ങൾ നോക്കി നടത്തുന്നത് അയാളുടെ ജോലിയായി വീടിനടുത്തായത് കൊണ്ട് തന്നെ രാവിലെ ഓഫീസ് റൂം തുറക്കുന്നതും ഒന്നും രണ്ടും ക്ലാ സൊക്ക ഒരുമിച്ച് പഠിപ്പിക്കുക അങ്ങനെ.....
ആയിടക്കാണ് മൂന്നാം ക്ലാസിലേയ്ക്ക് ഒരു പുതിയ അഥിതി വരുന്നത്
ഫൗസിയ
മുടിയൊക്കെ ക്രാപ്പ് ചെയ്തത് ഒരു ബാർബി ഡോൾ നെ പോലെ ഓമനത്തമുള്ള മുഖം, സുന്ദരി വാവ
നന്നായി പഠിക്കുന്നു
എല്ലാ വിഷയത്തിനും ഫുൾ മാർക്ക്
കുറുമ്പി കുസൃതി
പക്ഷേ
ചില ദിവസങ്ങളിൽ വരില്ല ചിലപ്പോൾ താമസിച്ചേ വരു
എന്താ ഫൗസിയ
എന്നും ഇങ്ങനായാലൊ വലിയ ക്ലാസിലേക്ക് പോകേണ്ടതില്ല
അയാൾ ചോദിക്കും
അത് സർ ........
പള്ളിയിൽ പോകണം എന്ന് പറയും
അന്ന് വൈകിട്ട് നമ്മുടെ ചീട്ട് കളിക്കിടയിൽ അയാൾ തന്റെ കൂട്ടുകാരനോട് ചോദിച്ചു
ഡാ
ആ മൂന്നാം ക്ലാസിലെ കുട്ടി ഫൗസിയ
നന്നായി പഠിക്കും
പക്ഷേ സ്ഥിരമായി വരാറില്ല
നീ കടുതൽ ഒന്നും തിരക്കണ്ട
അവന്റെ മറുപടി അതായിരുന്നു.
പിന്നെ അറിയുക എന്നത് അവന്റെ വാശി ആയിരുന്നു.
അന്നും അവൾ വൈകി വന്നു
ഇന്നും പള്ളിയിൽ പോയോ
ഉം അവളൊന്നു മൂളി തലക്കുനിച്ചു നിന്നു.
കള്ളമാ സാറേ
പെട്ടന്ന് അവളുടെ കൂടെ വന്ന രേഷ്മ പറഞ്ഞു
അവളുടെ അമ്മൂമ്മ കുറേ അടിച്ചു അങ്ങനെ
കരഞ്ഞുകൊണ്ട് അവിടെ നിന്നതാണ്
ഞാൻ വന്ന് വിളിച്ചത് കൊണ്ടാ വന്നത്.
പിന്നെ അവൾ പറഞ്ഞത്
അവളുടെ അമ്മാമ്മ ഒരു ഹിന്ദു ആണ് അപ്പൂപ്പൻ മുസ്ലീം അവർക്ക് ഒരു മകൾ ഫൗസിയയുടെ ഉമ്മ
അച്ഛന്റെ നിർബന്ധപ്രകാരം മുസ്ലീം ആയി വളർത്തി ഒരു നല്ല ബന്ധം നോക്കി വിവാഹം ചെയ്തു കൊടുത്തു
ഫൗസിയ പിറന്ന് ആറ് മാസം പിന്നിട്ടപ്പോൾ അയാൾ അവരെ ഉപേക്ഷിച്ച് പോയി
അപ്പൂപ്പൻ ആത്മഹത്യ ചെയ്തു.
ഇപ്പോൾ അമ്മൂമ്മയും ഉമ്മയും ഫൗസിയയും ആണ് വീട്ടിൽ.
അവളും പള്ളിയിൽ പഠിക്കാൻ പോകുന്നതാണ് പ്രശ്നം
അവർക്കിഷ്ടമല്ല. അതിന് അവളെ ഉപദ്രവിക്കും
ഉമ്മ ഒന്നും പറയുകയും ഇല്ല
ഉമ്മയ്ക്ക് ഇപ്പോൾ ഒരു രഹസ്യക്കാരൻ ഉണ്ട് ഒരു ഓട്ടോ ഡ്രെവർ ഇടക്കിടക്ക് വരും രാത്രയും പകലും ഒക്കെ.
ആർക്കും എന്നോട് സ്നേഹം ഇല്ല
ആ കുഞ്ഞ് മനസ്സ് ഇത്രേം പറഞ്ഞ് നിർത്തി.
അതാണോ
മോൾക്ക് ഞാനില്ലെ ഞങ്ങളൊക്കെ ഇല്ലെ നമുക്ക് ആ അമ്മൂമ്മയെ പോലീസ് നെക്കൊണ്ട് പിടിപ്പിക്കാം കേട്ടോ
അയാൾ അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു
പിന്നോട് പലപ്പോഴും അവളെ സമാധാനിപ്പിക്കാനും, ആശ്വസിപ്പിക്കാനും അയാൾ ശ്രമിച്ചു. അയാൾക്ക് അവൾ ഒരു മകൾ ആകുകയായിരുന്നു.
അവളുടെ ഉമ്മയെ കണ്ടപ്പോൾ അയാൾ കാര്യം പറഞ്ഞു. മോൾക്ക് ഇങ്ങനെയൊക്കെയാണ് പ്രശ്നങ്ങൾ നിങ്ങളുടെ അമ്മ അമളെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്ന് പറയുന്നു.
അവളുടെ കുഞ്ഞ് മനസ്സ് ഒരു പാട് വേദനിക്കുന്നുണ്ട്
അതിന്
അതിന് ഞാനെന്ന് വേണം
അവളുടെ കുരത്തക്കേടിന് അവൾക്ക് രണ്ട് അടിയൊക്കെ കിട്ടാം.
ഒണ്ടാക്കിയ തന്തക്ക് വേണ്ട
എനിക്ക് എന്റെ ജീവിതവും നോക്കണ്ടെ
അവരുടെ മറുപടി
അയാളെ ഞെട്ടിച്ചു.
നൊന്ത് പ്രസവിച്ച മകളെ ഇങ്ങനെ വേദനിപ്പിക്കാൻ ഒരമ്മക്ക് കഴിയുമോ. അയാൾ ചിന്തിച്ചു.
അന്ന് വൈകിട്ടത്തെ ക്ലാസ്സ്
സർ നാളെ എന്റെ പിറന്നാളാണ്
ആണോ
എന്താ നാള്
അതറിയില്ല ഞങ്ങൾ മുസ്ലീങ്ങൾ നാള് നോക്കി വയ്ക്കാറില്ല എന്നാണ് പറയുന്നത്
എങ്ങനെ ബർത്ത് ഡേ ആഘോഷിക്കാറുണ്ടോ
ഇല്ല
അവളുടെ മുഖം വാടി
സാരല്ല നാളെ ഒരു സർ പ്രെസ് ഉണ്ട് കേട്ടോ
അയാൾ പറഞ്ഞു.
അടുത്ത ദിവസം രാവിലെ അവൾക്ക് ഉളൊരു ബർത്ത് ഡേ കാർഡും ഒരു കവർ മിഠായിയും ആയിട്ടാണ് അയാൾ വന്നത്.
ജീവിതത്തിൽ ആദ്യായി അവൾക്ക് ഒരു ബർത്ത് ഡേക്ക് ഒരു ഗ്രീറ്റിംഗ്സ് "ഹാപ്പി ബർത്ത് ഡേ മോളൂ"
ഒരു കവർ മിഠായി.
അന്ന് അവിടുണ്ടായിരുന്ന എല്ലാർക്കും അവൾ മിട്ടായി കൊടുത്തു.
സന്തോഷം അഥികം ആയ ദിവസം.
ആ കുഞ്ഞ് മനസ്സ് ഏറ്റവും സന്തോഷിച്ച ദിവസം .
ചിലപ്പോൾ അവസാനമായും .
(തുടരും)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo