1987 നവംബര്‍ 3 ചൊവ്വ
മദ്രസ്സ വിട്ട് വരുന്ന വഴിയാണു പലപ്പോഴും ഉപ്പ മീന്‍ വാങ്ങി വീട്ടില്‍ കൊടുക്കാന്‍ വേണ്ടി എന്നെ ഏല്‍പ്പിക്കുക. മീന്‍കാരന്‍ മമ്മദിന്‍റെ കൈയ്യില്‍ നിന്നും പതിവു പോലെ അന്നും ഒരു കവറില്‍ മീന്‍ വാങ്ങി തന്നിരുന്നു.
നബി ദിനം അടുത്ത് വന്നിരിക്കുന്നു പള്ളി സെക്രട്ടറി ആയിരുന്ന ഉപ്പാക്ക് തന്നെയായിരുന്നു പിരിവിന്‍റെ ചുമതല ഉപ്പാടെ അടുത്ത് നില്‍ക്കുന്ന അവധിക്കു വന്ന പ്രാവാസി കാണാതെ ദൂരെ നിന്ന് ആശാരിയിൽ അബ്ദുക്ക കൈ വിരലില്‍ രണ്ട് എന്ന് കാണിച്ചു കൊടുക്കുന്നുണ്ട് 200 വാങ്ങിക്കണം എന്ന് തന്നെയാവും ഉപ്പാട് പറയുന്നത്.
മദ്രസ്സ വിട്ട് പത്ത് മണിക്ക് വീട്ടിലെത്തിയാല്‍ പിന്നെ പന്ത്രണ്ടര വരെ സമയമുണ്ട് സ്ക്കൂളില്‍ പോകന്‍, ഹൈസ്ക്കൂള്‍ ഉഛ വരെയും യൂപ്പിയും എല്‍പ്പിയും ഉഛ മുതല്‍ വൈകുനേരം വരെയും ആയിരുന്നു ഞാനന്ന് 5 ല്‍ മുക്കാല സ്ക്കൂളില്‍.
ഉമ്മയെ മീനേല്‍പ്പിച്ച് ചായയും കുടിച്ച് കളിക്കാനായി പതിവായി പോകുന്ന അഭിലാഷിന്‍റെ വീട്ടിലേക്ക് പോയി കളി തുടങ്ങി ഏകദേശം പതിനൊന്ന് മണി ആയപ്പോള്‍ അഭിലാഷിന്‍റെ അമ്മ എന്നോട് കളി മതിയാക്കി വീട്ടിലേക്ക് പൊയക്കോളാന്‍ പറഞ്ഞതിന്‍റെ കാരണം രഹസ്യമായി അഭിലാഷാണ് പറഞ്ഞത് സംശയം തീര്‍ക്കാന്‍ അവന്‍റെ അമ്മയോട് ചോദിച്ചപ്പോള്‍ \" ഇല്ല മോനെ മോന്‍റെ ഉപ്പാനെ ഡോക്ടറെ അടുത്തേക്കൊന്നും കൊണ്ട് പോയിട്ടില്ലാ, ഉമ്മ വിളിക്കുന്നുണ്ടെന്ന് തോനുന്നു മോന്‍ വീട്ടീക്ക് പൊയ്ക്കോളീന്‍\" എന്നായിരുന്നു മറുപടി തിരിച്ച് വീട്ടിലേക്ക് നടക്കുംമ്പോള്‍ അഭിലാഷിന്‍റെ അമ്മ അവനെ ചീത്ത പറയുന്നത് കേള്‍ക്കുന്നുണ്ടായിരുന്നു.
വീട്ടിലെത്തിയപ്പോള്‍ എന്തിനായിരുന്നു അവര്‍ ഉമ്മ വിളിക്കുന്നു എന്ന കള്ളം പറഞ്ഞതെന്ന് ചിന്തിക്കാന്‍ മാത്രം എട്ട് വയസ്സുകാരന്‍റെ മനസ്സ് പാക പെട്ടിട്ടില്ലായിരുന്നു.
വീടിന്‍റെ പടിഞ്ഞാറ് ഭാഗത്തായി പറമ്പിന്‍റെ അതിര്‍ത്തിയില്‍ ഒരു കുളമുണ്ട് മഴ കാലത്ത് മാത്രമേ ഞങ്ങള്‍ അവിടെന്ന് കുളിക്കാറുണ്ടായിരുന്നുള്ളു, ചാക്കും പായയും വസ്ത്രങ്ങളും എല്ലാം അവിടെന്നായിരുന്നു കഴുകിയിരുന്നത് ആ സമയത്ത് ഉമ്മ കുളത്തിലായിരുന്നു.
ചാക്ക് കഴുകി വരുന്ന ഉമ്മയുടെ മുഖത്തൊരു പരിഭ്രാന്തി ഉണ്ടായിരുന്നതായി ഓര്‍മ്മകള്‍ പറയുന്നുണ്ട് ചോദിക്കാതെ തന്നെ ഉമ്മ പറഞ്ഞു ടാ ലക്ഷ്മിയും തങ്കയും കരയുന്നുണ്ട് തലവേദനിച്ചിട്ടാണത്രെ, രണ്ട് പേര്‍ക്കും ഒന്നിച്ച് തലവേദന വരുമോന്ന് ഞാന്‍ ചോദിച്ചില്ല പകരം ഉപ്പയെ ഹോസ്പിറ്റലില്‍ കൊണ്ടു പോയത്രെന്ന് അഭിലാഷ് പറഞ്ഞത് ഞാന്‍ ഉമ്മയോട് പറഞ്ഞു.
അയല്‍ വാസികളുടെ അടക്കം പറച്ചിലുകള്‍ ഒരു ദുരന്ത വാര്‍ത്ത മറച്ചു വെക്കാനുള്ളതാണെന്ന് ഉമ്മ ചിന്തിച്ചു കാണില്ല
ഹേയ്, സ്വന്തം കുടുംബത്ത് അങ്ങിനെ ഒന്ന് നമ്മള്‍ ഊഹിക്കുമൊ ? ഇല്ല അങ്ങിനെ സംഭവിച്ചാലും അത് സത്യമല്ലാതാകണെ എന്നാണ് നമ്മള്‍ പ്രര്‍ത്ഥിക്കുക.
പന്ത്രണ്ട് മണിക്ക് ഇഷ്ട ഭക്ഷണം കഞ്ഞിയും അച്ചാറു വയറു നിറച്ച് കഴിച്ച് പുസ്തകവും എടുത്ത് പോയ എന്നെ ഇന്ന് സ്ക്കൂളില്ലാന്ന് പറഞ്ഞ് വഴിയില്‍ നിന്നും തിരിചയച്ചത് മയമ്മുണ്ണിക്ക ആയിരുന്നു. വരുന്ന വഴി ഞാന്‍ കണ്ടിരുന്നു ഒരു പാട് പേര്‍ വീട്ടില്‍ നിന്നും കണ്ണെത്താത്ത ദൂരത്തില്‍ നിശബ്ദരായി മറഞ്ഞ് നില്‍ക്കുന്നത്, അവരെയൊന്ന് നോക്കാന്‍ പോലും സമ്മതിക്കാതെ മയമുണ്ണിക്ക എന്നെ വീട്ടിലേക്ക് തിരിച്ചയച്ചു.
എല്ലാവരും എല്ലാം ഒളിക്കുകയായിരുന്നു, ബന്ധുക്കാരെയും നാട്ടുകാരെയും അവിടെ തടഞ്ഞ് വെച്ചിരിക്കുകയായിരുന്നു.
ഒരു മണിക്ക് സ്ക്കൂള്‍ വിട്ട് ഫൈസൽക്കയും, റമിയും, സെലീനത്തയും വന്നത് കരച്ചിലിന്‍റെ അകമ്പടിയുമൊത്തായിരുന്നു അവരോട് സ്കൂള്‍ വിട്ട് വരുമ്പോള്‍ ആരൊ പറഞ്ഞത്രെ ഉപ്പ പോയെന്ന്. പാവം ഇക്ക കോള്‍ക്കാനൊ പറയാനൊ കഴിയാതെ എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ പലരുടെയും മുഖത്തേക്ക് മാറി മാറി നോക്കി കൊണ്ട് എന്താല്ലാമൊ ആഗ്യം കാണിക്കുന്നുണ്ട്.
പലരായി പതുക്കെ വീട്ടിലേക്ക് വന്നു കൊണ്ടിരിക്കുന്നു ഉമ്മയുടെ കരച്ചില്‍ ഉഛത്തില്‍ കേട്ടിരുന്നു പക്ഷെ അതിനിടയിലും ഉപ്പ പറഞ്ഞത് ആരൊടൊ ഉമ്മ പറഞ്ഞിരുന്നു എന്നെ ഉമ്മറത്ത് കിടത്തിയാല്‍ മതിയെന്ന ഉപ്പയുടെ ആഗ്രഹം ഒരു പായ വിരിച്ച് ഉപ്പാക്ക് ഉറങ്ങാനുള്ള ആ കട്ടില്‍ ഉമ്മറത്ത് കൊണ്ടു വന്നിട്ടത് ആരാണെന്ന് എനിക്കോര്‍മ്മയില്ല ഇക്കയെ കിടത്താൻ കട്ടിലിട്ടത് ആലിക്കയും മുകുന്ദേട്ടനുമായിരുന്നു ഉമ്മ കിടക്കുന്നത് ഞാന്‍ കാണാന്‍ അവിടെ ഇല്ലായിരുന്നു ആരാണാവൊ ഉമ്മാക്ക് വേണ്ടി കട്ടില്‍ പിടിച്ചിട്ടത്.
മുറ്റത്ത് ആ വെളുത്ത വാന്‍ വന്നു നിന്നതും ഉപ്പയെ കൊണ്ടു വന്നതും കണ്ടതായി ഓര്‍ക്കുന്നു എല്ലാവരും കരയുന്നുണ്ടായിരുന്നു ഒരു ഗ്രാമം നിലവിളിക്കുകയാണ് അവരുടെ ദൈവമായിരുന്നുവത്രെ അത്, തളര്‍ന്നു കിടക്കുന്ന ഉമ്മയെ ഒരു മുറിയില്‍ ചിലരെല്ലാം ചേര്‍ന്ന് വീശി കൊടുക്കുന്നുണ്ട് സംസാരിക്കാനൊ ചെവി കേള്‍ക്കാനൊ കഴിയാത്ത ഇക്കയും ഒരു പ്രത്യേക ശബ്ദത്തില്‍ കരയുന്നുണ്ടായിരുന്നു, നേരം ഇരുട്ടി തുടങ്ങിയപോള്‍ എന്നോട് കുളിക്കാനും അഗശുദ്ധി വരുത്താനും ആരൊ പറഞ്ഞു.
കുളിച്ച് മുണ്ടുടുത്ത ഉപ്പയെ കിടത്തിയ അകത്തെ ഹാളിലേക്ക് പടിഞ്ഞാറെ റൂമിലെ കട്ടിലില്‍ കിടന്നിരുന്ന എന്നെ ആരൊ പതുക്കെ കൊണ്ടു പോയി, ഉമ്മയെ അവിടെ ഞാന്‍ കണ്ടില്ലായിരുന്നു പക്ഷെ പലരുടേയും തേങ്ങലുകള്‍ അവസാനിച്ചിരുന്നില്ല കാലത്ത് മുതല്‍ തിരമാല കണക്കെ അത് ഏറിയും കുറഞ്ഞും കാതിലേക്ക് വന്നുകൊണ്ടിരിക്കുകയാണാല്ലൊ.
ഉപ്പായെ യാത്ര അയക്കാന്‍ സമയമായെന്ന് എല്ലാവരും ഉപ്പയെ ചുംബിക്കുന്നത് കണ്ടപോള്‍ മനസ്സിലായി, ഞാനും ആ കവിളത്തൊരുമ്മ കൊടുത്തു അവസാനമായി എന്‍റെ ഉപ്പാക്ക് കൊടുത്ത ചുംബനം.
പതുക്കെ അവര്‍ ഉപ്പാടെ മുഖം മറക്കുമ്പോള്‍ സമയം എട്ട് മണിയായി കാണും എല്ലാം നോക്കി അടുത്തായി ഞാനിരുന്നു അവസാനമായി മൂന്ന് കെട്ട് കെട്ടി അവര്‍ ഉപ്പയെ മയ്യത്ത് കട്ടിലിലേക്ക് കിടത്തി.
കൊണ്ടു പോകരുതെന്ന് പറയണമെന്നുണ്ടായിരുന്നു എന്‍റെ ഉപ്പയാണത് സ്നേഹിച്ച് കൊതി തീര്‍ന്നിട്ടില്ലാന്ന് എന്‍റെ ഉമ്മാക്ക് ഞങ്ങള്‍ക്ക് ആരു ഇല്ലാന്ന് പറഞ്ഞ് വാവിട്ട് കരയാന്‍ കഴിഞ്ഞില്ല കാരണം യാഥാര്‍ത്യത്തോട് ഞാന്‍ ലയിച്ചിരുന്നു.
നാളെ നമ്മുടെ കുഞ്ഞുങ്ങളും നമ്മുടെ പാതിയും പറയാനഗ്രഹിക്കുന്നതെ അന്ന് ഞാനും ആഗ്രഹിച്ചിട്ടൊള്ളു.
കണ്ണുനീർ വറ്റിയ കണ്ണുമായി ടോർച്ചിന്റെ ചെറിയ വെളിചവുമായി ഇരുട്ടിലേക്ക് ഉപ്പയുമായി വീടിന്‍റെ പടി കടക്കുമ്പോള്‍ തൊഴുത്തില്‍ നിന്നും കേട്ട ആ കരച്ചില്‍ ഇന്നും കാതുകളിലുണ്ട്.

By: Name:ഫിറോസ്
FB : Firose Firu
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക