
പുലർച്ചെ ഒരു 5.30 am ആയിക്കാണും .... ബൈക്കിലാണവർ വന്നത് .... മൂന്നു പേരു ഉണ്ടായിരുന്നു ...... മൂന്നാമത് ഇരുന്ന ആളു പെട്ടെന്ന് ബൈക്കിൽ നിന്നിറങ്ങി ... സ്ട്രക്ചർ വേണം ന്ന് പറഞ്ഞു .... സിസ്റ്റർമാർ ഓടിച്ചെന്ന് സട്രെക്ച്ചർ ഉന്തി ബൈക്കിന്റെ അടുത്തെത്തി....... രണ്ടാമത് ഇരുന്ന വയസ്സായ ആളെ പിടിച്ച് സ്ട്രെക്ച്ചറിൽ കിടത്തി .... പെട്ടെന്ന് തന്നെ കാഷ്യാൽറ്റിയിൽ കേറ്റി ..... ഡോക്ടർ വന്ന് പരിശോധിച്ചു.........ആള് മരിച്ചു..... ഇതിനെ മെഡിക്കൽ ഭാഷയിൽ ബ്രോട്ട് ഡെഡ്(brought dead).... എന്നു പറയും ...ആശുപത്രിയിൽ മരിച്ചിട്ട് കൊണ്ടുവരുന്ന കേസ് .... കൊണ്ടുവന്നവർ അതു പ്രതീക്ഷിച്ചിട്ടില്ലെന്നു ' അവരുടെ മുഖഭാവത്തിൽ നിന്നറിയാം ...... അവർ രണ്ടു ചെറുപ്പക്കാർ ഡോക്ടറോട് പറയുന്നുണ്ടായിരുന്നു '.............. രാത്രി ഒരു എട്ടര ഒൻപത് മണി മുതൽ നെഞ്ചെരിച്ചൽ പറയുന്നുണ്ടായിരുന്നത്രേ...... ആശുപത്രി പോവാംന്ന് പറഞ്ഞപ്പോൾ അപ്പച്ചൻ കേട്ടില്ല ...... സാരമില്ലെന്ന് പറഞ്ഞ് ..... ജീരകവെള്ളം കുടിക്കുക .... വറുത്ത ജീരകം കഴിക്കുക ..... വെളുത്തുള്ളി ചതച്ച് കഴിക്കുക ..... തുടങ്ങി പൊടി വൈദ്യങ്ങളെല്ലാം ചെയ്തു..... കുറഞ്ഞില്ല.... അപ്പോഴേക്കും നേരം 5 മണിയായി .... അങ്ങനെ അവർ അദ്ദേഹത്തെ ബൈക്കിലിരുത്തി കൊണ്ടുവന്നു ..... പക്ഷെ വരുന്ന വഴിയിൽ അദ്ദേഹം മരിച്ചു.. ''' അവർ അതറിഞ്ഞില്ല...''
അച്ഛനമ്മമാർ എപ്പോഴും അങ്ങനെയാണ് ...... ചെറിയ കാര്യത്തിന് ആശുപത്രിയിൽ പോവില്ല ....... ഒന്ന്. മക്കളെ ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതിയാണ് .... രണ്ട്. പൈസയുടെ കാര്യം ആലോചിച്ചും..... പക്ഷെ ഒരു കാര്യം ആലോചിക്കണം ...... നടന്നോ... ബസിനോ .... പോയി ഡോക്ടറെ കണ്ടു വരുമ്പോൾ 100 രൂപ ആവുംന്നാണെങ്കിൽ,. മൂന്നോ നാലോ ദിവസം പോവാതെ സ്വയചികിത്സയും കൊണ്ടിരുന്നാൽ നടക്കാൻ കഴിയാതെ കാറിൽ കിടന്നു പോവേണ്ടിവരുമെന്ന് മാത്രമല്ല ,ക്ഷീണം കാരണം അല്ലെങ്കിൽ അസുഖം കൂടിയതു കാരണം ആശുപത്രിയിൽ കിടക്കേണ്ടിയും വന്നേക്കാം ..... അപ്പോൾ മിനിമം 5000 രൂപയെങ്കിലും ആവും ..... 100 രൂപ കൊടുക്കാൻ വിഷമിച്ചാൽ പിന്നീട് ചിലവ് കൂടത്തേയുള്ളൂ..... 5000 ത്തിന് പകരം 50000 രൂപ കൊടുത്താലും ചിലപ്പോൾ തിരിച്ചു കിട്ടാത്ത വിധം പ്രിയപ്പെട്ടവർ നഷ്ടപെടുവേം ചെയ്യും....
ആരേയും കുറ്റപെടുത്തുന്നതല്ല ..... ഇതൊരു സത്യമാണ് .... അച്ഛനമ്മമാർ ഉൾപടെ എല്ലാവരും ഇതൊന്നു ശ്രദ്ധിക്കണം എന്നു മാത്രമേ ഞാൻ പറയുന്നുള്ളൂ ......
ആ അപ്പച്ചനെ രാത്രി തന്നെ കൊണ്ടുവന്നതാണെങ്കിൽ രക്ഷിക്കാമായിരുന്നു എന്നാണ് ഡോക്ടർ പറഞ്ഞത് ....... ഇനി എന്തു തന്നെ കൊടുക്കാം ന്ന് പറഞ്ഞാലും നമുക്ക് ആ ജീവൻ തിരിച്ചു കിട്ടില്ല .......
സ്നേഹത്തോടെ സുമജ .....
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക