അമ്മ തന്നെയാണ് അത്....ആരതിയുടെ മനസ്സ് മന്ത്രിച്ചു ...ഒന്നുകൂടി അവൾ തിരിഞ്ഞു നോക്കി അപ്പോഴേക്കും ആ യാചകരുടെ കൂട്ടം ദൂരേക്കു നടന്നു പോയിരുന്നു .അമ്മ ആരതിയുടെ ഒൻപതാമത്തെ വയസിലാണ് അച്ഛനെയും അവളെയും ഉപേക്ഷിച്ചു മറ്റൊരാൾക്കൊപ്പം പോയത് ...അമ്മയുടെ മുഖം പിന്നെ അവൾക്കു എന്നും ഓർമകളിൽ മാത്രമായിരുന്നു ..ആ മുഖമാണ് ഇന്ന് കൺമുന്നിലൂടെ മാഞ്ഞുപോയതു .പിറകെ ഓടിയാലോ ഒരു വേള ആരതി ചിന്തിച്ചു ....പക്ഷെ അപ്പൊ തന്നെ അതുവേണ്ടാന്നും തോന്നി .തന്നെ ഉപേക്ഷിച്ചു പോയതാണേലും അമ്മയെ ഇ ഒരവസ്ഥയിൽ കണ്ടത് ആരതിയുടെ മനസിനെ അസ്വസ്ഥമാക്കികൊണ്ടിരുന്നു .എത്രയും വേഗം വീട്ടിലെത്തുവാൻ അവൾ ആഗ്രഹിച്ചു ....അമ്മയെ കണ്ടത് അച്ചനോട് പറയണും .ഇത് കേൾക്കുമ്പോൾ അച്ഛൻ എങ്ങനെ പ്രതികരിക്കുമോ എന്തോ അവൾ ചിന്തിച്ചു കൊണ്ട് വീട്ടിലേക്കു നടന്നു ...ആരതിയെയും കാത്തു അച്ഛൻപതിവുപോലെ ഉമ്മറത്ത് തന്നെ ഇരിപ്പുണ്ടാരുന്നു ...ആരതിയെ കണ്ടതും അയാൾ ഒന്ന് പുഞ്ചിരിച്ചു ...ആരതിക് പക്ഷെ തിരിച്ചു ഒരു പുഞ്ചിരി സമ്മാനിക്കുവാൻ കഴിഞ്ഞില്ല
എന്തു പറ്റി മോളെ നിന്റെ മുഖം വല്ലതിരിക്കുന്നു ....
ഒന്നുമില്ലച്ഛാ ...ഇന്ന് ഞാൻ വഴിയിൽ വച്ചു യാചകരുടെ കൂട്ടത്തിനിടയിൽ ഒരാളെ കണ്ടു ...
ഓ അങ്ങനയോ ....കൊച്ചു കുഞ്ഞായിരുന്നോ ...സാരമില്ല മോളെ ദൈവം തീരുമാനിക്കും പോലെ അല്ലെ ....മോളു വിഷമിക്കാതിരിക്കു .
അതൊന്നും അല്ലച്ഛാ ആ കൂട്ടത്തിലെ ഒരു സ്ത്രീയ്ക്ക് എന്റെ അമ്മയുടെ മുഖമായിരുന്നു ...
അയാൾ ഇരുന്നിടത്തുനിന്നും അറിയാതെഎഴുനേറ്റു ....ആരതിയുടെ അമ്മ അതായതു തന്റെ ഭാര്യ ...12വര്ഷങ്ങള്ക്കു മുൻപ് തന്നെയും മകളെയും വിട്ടു മറ്റൊരു ജീവിതം തേടിപോയവൾ ....ഇപ്പൊ ഇതാ ഭിക്ഷക്കാരിയായി മോള് കണ്ടിരിക്കുന്നെന്നു .തന്നെ വേണ്ടാന്ന് വച്ച് അവളുപോയെങ്കിലും ഒരിക്കലും താനവളെ വെറുത്തിരുന്നില്ലെന്നു അയാൾ ചിന്തിച്ചു .എവിടയോ സുഗമായി കഴിയുന്നെന്നു കരുതിയിരുന്നതാ ...ഇങ്ങനെ ഒരവസ്ഥയിൽ ആണെന്ന് കേട്ടപ്പോൾ ഉള്ളിൽ എവിടയോ ഒരു പിടച്ചിൽ അയാൾക്കു അനുഭപ്പെട്ടു ..
മോളെ നിനക്ക് തോന്നിയതാകും അവളൊന്നും ആയിരിക്കില്ല അതു...ഇങ്ങനെ പറയുമ്പോൾ അയാളുടെ തൊണ്ട ഇടറിയിരുന്നു ..
അല്ല അച്ഛാ അമ്മ തന്നെയാണ് ....അമ്മയുടെ മുഖം ഞാൻ ഒരിക്കലും മറക്കില്ല ....ഞാനെന്നല്ല ഒരു മക്കൾക്കും മറക്കാൻ കഴിയില്ല ....
എവിടെ വച്ച മോളെ നീ അവളെ കണ്ടത് ....അയാൾ ചോദിച്ചതിന് ആരതി വിശദമായി താൻ കണ്ടസ്ഥലവും എല്ലാം വിവരിച്ചു കൊടുത്തു .....എന്നിട്ടു ആരതിചോദിച്ചു ..അച്ഛാ നമുക്കു ഇപ്പൊ തന്നെ പോയി ഒന്ന് തിരഞ്ഞു നോക്കിയാലോ .....
വേണ്ട മോളെ ....നമ്മളെ ഉപേക്ഷിച്ചു പോയ ഒരാളെ എന്തിനു നമ്മൾ തിരയണും ...
അമ്മ ചെയ്തത് തെറ്റാണു ....എന്നാലും ഇ ഒരവസ്ഥയിൽ കണ്ടിട്ട് കണ്ടില്ലന്നു നടിച്ചാൽ ...നമ്മൾ ചെയ്യുന്നതും തെറ്റാകില്ലേ ..ഒന്നുമില്ലേലും അച്ഛൻ താലികെട്ടിയ അച്ഛന്റെ ഭാര്യല്ലേ എന്നെ നൊന്തു പ്രസവിച്ച അമ്മയല്ലേ .....അതുകൊണ്ടു നമുക്കു ഒന്ന് പോയി നോക്കാം ...
ആരതിയും അച്ഛനും കൂടി കുറെയേറെ തിരഞ്ഞു അവസാനം അവർ പരസ്പരം കണ്ടുമുട്ടി ...കഴുകാത്ത വസ്ത്രങ്ങളും ..കുളിക്കാതെ ശരീരവുമായി യാചകരുടെ കൂട്ടത്തിൽ അവളെ ....അവളും അവരെ കണ്ടു തന്റെ ഭർത്താവിനെയും മകളെയും കണ്ടു അവൾ ഒന്ന് ഞെട്ടിയെങ്കിലും ഒരിക്കലും തന്നെ മനസിലാകല്ലേ എന്നു അവൾ പ്രാർത്ഥിച്ചു .പക്ഷെ അവളുടെ പ്രതീക്ഷ തെറ്റിച്ചു കൊണ്ട് അയാൾ പറഞ്ഞു
നിനക്കു ഞങ്ങളെ മനസിലായികാണുമല്ലേ ....ഇ ഒരവസ്ഥയിൽ നിന്നെ കാണേണ്ടി വന്നതിൽ എനിക്കും മോൾക്കും ഒരുപാടു വിഷമം ഉണ്ടു കേട്ടോ ........
അയാളുടെ വാക്കുകൾ അവളെ വളരെയധികം തളർത്തി ...അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകികൊണ്ടിരുന്നു ..ആരതി പറഞ്ഞു തുടങ്ങി ...
ഒൻപതു വയസുവരെ നിങ്ങളെ ഞാൻ അമ്മ എന്നുവിളിച്ചു .....എന്നെ നൊന്തു പ്രസവിച്ച നിങ്ങൾ ....എല്ലാം ഉപേക്ഷിച്ചു മറ്റൊരാളിനോപ്പം ഓടിപോകുമ്പോൾ ...ഞാൻ എന്ന ഒരു പെൺകുട്ടി അമ്മയില്ലാതെ എങ്ങനെ വളരും എന്ന് ഒന്ന് ചിന്തികമായിരുന്നു ....അച്ഛനോട് പറയാൻ കഴിയാത്ത ഒരുപാടു കാര്യങ്ങൾ ഏതൊരു പെൺകുട്ടിക്കും ഉണ്ടാകും ....അവിടെ അവൾക്കു അമ്മയുണ്ടയേ പറ്റു ..നിങ്ങളും ഒരു സ്ത്രീയാണ് നിങ്ങളുടെ വളർച്ചയിൽ നിങ്ങളുടെ അമ്മ എത്രത്തോളം സഹായമായി എന്ന് ഒന്ന് ചിന്തിച്ചിരുന്നെങ്കിൽ ഒരുപക്ഷെ ഉപേക്ഷിച്ചു പോകുവാൻ തോന്നില്ലായിരുന്നു .....
അവൾക്കു എന്തു പറയണമെന്ന് അറിയില്ലായിരുന്നു ...അവൾ ഒരു പ്രതിമകണക്കെ എല്ലാം കേട്ടുകൊണ്ട് നിന്നു .....ആരതി വീണ്ടും പറഞ്ഞു തുടങ്ങി ....
അച്ഛന്റെ സ്നേഹം എന്തു കൊണ്ട് നിങ്ങൾ മനസിലാക്കിയില്ലന്നു എനിക്കു ഇപ്പോഴും അറിയില്ല ....ആ മനസ്സിൽ ഇപ്പോഴും നിങ്ങൾക്കു ഒരു ഭാര്യയുടെ സ്ഥാനമുണ്ടെന്ന് എനിക്കറിയാം ...അതുപോലെ അമ്മ എന്ന സത്യത്തെ ഒരിക്കലും ആർക്കും വെറുക്കാൻ കഴിയാത്തതുകൊണ്ട് എന്റെ മനസ്സിലും നിങ്ങൾക്കു ഒരു സ്ഥാനമുണ്ട് .....ഇതുപോലെ ഒരവസ്ഥയിൽ കണ്ടിട്ടും ആ ഒരു കാരണത്താൽ മാത്രം നിങ്ങളെ ഉപേക്ഷിച്ചുപോകുവാൻ ഞങ്ങളുടെ മനസ്സ് അനുവദിക്കുന്നില്ല ....
എല്ലാംകേട്ട അവൾ ..പ്രതീക്ഷയോടെ അയാളുടെ മുഖത്തേക്കു നോക്കി .....അയാൾ പറഞ്ഞു ....
തെറ്റ് എന്നുള്ളത് മനുഷ്യ സഹജമാണ് ....അത് ആർക്കും സംഭവിക്കാം ...ഒരു തെറ്റ് നിനക്ക് സംഭവിച്ചു ഇപ്പോഴത്തെ നിന്റെ അവസ്ഥ കണ്ടറിയാം നീ അതിനു ഒരുപാടു പ്രായശ്ചിത്തം ചെയ്തു കഴിഞ്ഞെന്നു ...പിന്നെ നന്മയുള്ള ഒരു മനസ്സ് ദൈവം എനിക്കും മോൾക്കും തന്നതിനാൽ മാത്രം നമുക്കു നിന്നോട് ക്ഷമിക്കാൻ കഴിയുന്നു .....അതുകൊണ്ടു എന്റെ മോൾക്ക് ഒരു അമ്മയായി മാത്രം വരുവാൻ താല്പര്യമുണ്ടെങ്കിൽ നിനക്ക് കൂടെ വരാം .....എന്ന് പറഞ്ഞു അയാൾ ആരതിയെയും പിടിച്ചു നടന്നു നീങ്ങി ....അവർക്കു പിറകിലായി അവൾ കുറ്റബോധത്താൽ നീറുന്ന മനസ്സുമായി വേച്ചു വേച്ചു നടന്നു ...................
ഡിനുരാജ് വാമനപുരം
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക