Slider

ധനത്തിന്റെ ലിംഗം (ചെറുകഥ )

4
Image may contain: 1 person, closeup

"സ്ത്രീധനം ചോദിച്ചു വരുന്നവർക്ക് ഞാൻ എന്റെ മകളെ വിവാഹം ചെയ്തു കൊടുക്കില്ല ", പെൺകുട്ടിയുടെ അച്ഛന്റെ അഭിപ്രായം.
" ഞങ്ങൾ സ്ത്രീധനത്തിനു എതിരാണ്.. കുട്ടിയുടെ വിദ്യാഭ്യാസം, സ്വഭാവഗുണം എന്നിവക്കാണ് ഞങ്ങൾ പ്രാധാന്യം കൊടുക്കുന്നത് "
പയ്യന്റെ അമ്മാവൻ പറഞ്ഞു
" പയ്യന് ജോലി കിട്ടിയിട്ട് എത്ര നാളായി.. "പെൺകുട്ടിയുടെ അച്ഛൻ ചോദ്യങ്ങൾ തുടർന്നു.
"രണ്ട് വർഷം "
"രണ്ടു വർഷമേ ആയുള്ളൂ ആല്ലേ, സ്വന്തമായി വീടുണ്ടോ......? "
"ഒരു പഴയ ഓടിട്ട ചെറിയ വീടാണ് "
"ഭൂമി... ?
"അഞ്ചു സെന്റ് സ്ഥലം ഉണ്ട് "
" ഇവിടെ ഗ്രാമപ്രദേശമായതു കൊണ്ട് വിലയും തുച്ചമായിരിക്കും അല്ലേ.....? "
"അതെ.... "
"സാലറി എന്ത് വരും....? "
"പത്തിരുപതിനയിരം രൂപ ഉണ്ടാവും..... "
"എന്തയാലും ഞങ്ങൾ ഒന്നുകൂടി ഒന്ന് ആലോചച്ചിട്ടു പറയാം "'...പെൺകുട്ടിയുടെ അച്ഛൻ അത്ര തൃപ്തികരമല്ലാത്ത രീതിയിൽ പറഞ്ഞു.
"ഞങ്ങൾക്ക് ഒട്ടും ആലോചിക്കാനില്ല, പെൺകുട്ടിക്കും പയ്യനും പരസ്പരം ഇഷ്ട്ടപ്പെട്ടതാണ് എങ്കിൽ മുൻപോട്ട് പോകാം, അതല്ലാതെ മറ്റു മാനദണ്ഡങ്ങളുടെ രീതിയിലാ- ണെങ്കിൽ ഞങ്ങൾക്ക് തീരെ താല്പര്യമില്ല... " പയ്യന്റെ അമ്മാവൻ പെട്ടന്ന് മറുപടി പറഞ്ഞു.
പെൺകുട്ടിയുടെ അച്ഛൻ അമ്പരന്നു.
പയ്യന്റെ അമ്മാവൻ തുടർന്നു,
"ഞങ്ങൾ സ്ത്രീധനത്തോട് യോജിക്കുന്നില്ല, അതുപോലെ പുരുഷ ധനത്തോടും. പയ്യന്റെ ജോലി സ്വഭാവഗുണം എന്നിവക്ക് ഞങ്ങൾ ഉറപ്പു തരാം, പക്ഷെ പയ്യന്റെ വീട്, ബാങ്ക് ബാലൻസ്, ഭൂമി ഇവയുടെ അടിസ്ഥാനത്തിൽ മകളെ വിവാഹം കഴിപ്പിച്ചു വിടാൻ നോക്കുന്ന നിങ്ങൾ സത്യത്തിൽ പുരുഷധനം എത്രയുണ്ട് എന്ന് അന്വേഷിക്കുകയും ചോദിക്കുകയുമായിരുന്നില്ലേ... ?
അതുകൊണ്ട് ഞങ്ങൾക്ക് വേണ്ടത് പയ്യന്റെ സമ്പത്ത്, ഉയർന്ന ശമ്പളം, വലിയവീട്, ആഡംബര ജീവിതം എന്നിവ പ്രതീക്ഷിക്കാത്ത അന്വേഷിക്കാത്ത ഒരു സാധാരണ കുടുംബത്തിലെ പെൺകുട്ടിയുടെ ആലോചന യാണ്. കാരണം എന്റെ അനന്തരവനെ എനിക്ക് നന്നായി അറിയാം. ഞങ്ങൾക്ക് സ്ത്രീധനം വാങ്ങുന്നതും ഞങ്ങളോട് പുരുഷധനം ചോദിക്കുന്നതും ഇഷ്ട്ടമല്ല, ഈ ധനം എന്ന് പറയുന്നതിന് സ്ത്രീലിംഗവും പുല്ലിംഗവും നപുംസകലിംഗവും എല്ലാം ഉണ്ട്, എന്താ ചെയ്യാ... " അമ്മാവൻ പറഞ്ഞു നിർത്തി.
പ്രമോദ് കൃഷ്ണൻ
വള്ളിക്കോട് കോട്ടയം
PATHANAMTHITTA
4
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo