Slider

കഥ *********** കുഞ്ഞുപെങ്ങള്‍

0
കഥ *********** കുഞ്ഞുപെങ്ങള്‍ ********** മുറ്റത്ത് തിമിര്‍ത്ത് പെയ്യുന്ന മഴയിലേയ്ക്ക് നോക്കിയിരുന്നപ്പോഴാണ് നന്ദു മോളെ ഓര്‍മ വന്നത് .എന്നും വിരല്‍ത്തുമ്പില്‍ പിടിച്ച് അംഗനവാടിയില്‍ കൊണ്ടു ചെന്നു വിടുബോള്‍ "കുട്ടേട്ടാ റ്റാറ്റാ എന്ന് പറഞ്ഞ് അവള്‍ കൈവീശും . അപ്പോഴത്തെ പുഞ്ചിരി അത് മായാതെ മനസ്സിലിന്നും ഉണ്ട് .ഒരു അഞ്ചാം ക്ലാസ്സുകാരന്‍റെ അവിവേകമാകാം അവളുടെ ജീവനെടുത്തത് . ഒരു മഴക്കാല പുലരിയില്‍ അമ്മയുടെ എതിര്‍പ്പിനെ അവഗണിച്ച് , ചാറ്റല്‍ മഴയും നനഞ്ഞ് അവളുടെ കൈയ്യും പിടിച്ച് കിണറുകളില്‍ വെള്ളം നിറഞ്ഞതു കാണാന്‍ വീടുകള്‍ തോറും പോയപ്പോള്‍ അവള്‍ക്കും കാണണം വെള്ളം നിറഞ്ഞ കിണര്‍ .പപ്പേട്ടന്‍റെ വീട്ടിലെ കിണറാ ആഴം കൂടിയത് മഴക്കാലത്ത് ഉറവയില്‍ നിന്നും വരുന്ന വെളളത്തിന്‍റെ ശബ്ദം കേള്‍ക്കാം .അവിടെ എത്തിയപ്പോള്‍ അവള്‍ക്കും കാണണം വെള്ളം . വാശി പിടിച്ച് കരഞ്ഞ അവളെ വക്കിലേക്ക് എടുത്തുയര്‍ത്തി വെള്ളം കാണിച്ചതും കൈവിട്ടു പോയതും ഒരുമിച്ചാണ്.പിന്നീട് ജീവിതം ഇരുട്ടിലായിരുന്നു.ദേവു ജീവിതത്തില്‍ വരുന്നത് വരെ . മഴക്കാലം വരുബോഴൊക്കെ ഓര്‍മയില്‍ അവളും എത്തും .കണ്ണുനീര്‍ത്തുള്ളികളാല്‍ . പെട്ടെന്ന് ചുമലില്‍ ആരോ കൈവെച്ചു ." എന്താ ഏട്ടാ മഴ നോക്കി കരയുന്നത് ?ആരാ മനസ്സില്‍ ? എത്തിയല്ലേ എന്‍റെ ചേച്ചിക്കുട്ടി ? ദേവൂ നീയെന്തിനാ ഇങ്ങോട്ട് വന്നത് ? ഞാന്‍ കണ്ണുകള്‍ തുടച്ച് കൊണ്ട് . പതിയെ എഴുന്നേറ്റു." അതേ ഊണ് റെഡിയായി .ഓര്‍മ ദിവസം നേരത്തേ ഭക്ഷണം കൊടുത്തില്ലെന്‍കില്‍ പിണങ്ങും നമ്മുടെ നന്ദു. ഏട്ടാന്‍ വാ" . "ഞാന്‍ വരാം നീ ചെല്ല് . "ദേ ഞാന്‍ വിളിക്കുബോള്‍ വരണം .അല്ലെന്‍കില്‍ ഞാന്‍ പിണങ്ങുവേ .ദേവൂ നീ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ .. "ശരി ഞാന്‍ പോകുവാ നന്ദൂനെ മാത്രമേ ഇഷ്ടമുള്ളു നമ്മളൊക്കെ ആരോ അല്ലേ ...അവളുടെ കളിചിരികള്‍ അരികില്‍ കണ്ണീരാകുന്നതിന് അധിക നേരം വേണ്ടി വരില്ല .രണ്ട് അനുജത്തിമാര്‍ തരുന്ന സ്നേഹം ഒരുമിച്ചു പകര്‍ന്നു തരുന്ന കുഞ്ഞനിയത്തി . പിണങ്ങി കൈയ്യും കെട്ടി മാറി നില്‍ക്കുന്ന ദേവൂന്‍റെ പിണക്കവും മാറ്റി അകത്തേക്ക് നടക്കുബോള്‍ പിന്നില്‍ ഒരു തേങ്ങല്‍ നാലു വയസ്സുകാരിയുടെ തേങ്ങല്‍ .............. .............. രാജിരാഘവന്‍
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo