Slider

മുറപെണ്ണ്

0
മുറപെണ്ണ് 😌😌 കാര്യം ഒക്കെ ശെരിയാണ്‌.. അവൾ എന്റെ മുറ പെണ്ണ് ആണ് . പക്ഷെ അവളുടെ ഈ ഓവർ സ്വാതന്ത്ര്യം കാണിക്കൽ, അത് എനിക്ക് അത്ര പിടികുന്നില്ല !ഒരു കാര്യവും ഇല്ലാതെ എന്റെ പിന്നാലെ ചുറ്റി കറങ്ങി നടക്കും. എന്റെ ഷർട്ട്‌ ഒക്കെ എടുത്തു ഇട്ട കൊണ്ട് നടക്കും. എന്റെ ബുക്കിൽ ഒക്കെ അവളുടെ പേര് എഴുതി വെയ്ക്കും.. ഞാൻ ഉറങ്ങി കിടകുമ്പോൾ എന്റെ കൂടെ വന്നു കിടക്കും !!എന്റെ കൂടെ എവിടെ പോവാനും ഒരുങ്ങി കെട്ടി വരും. ചെറുപ്പം മുതലേ കേൾകുന്നത് ആണ്. ജ്വാല ജീവന്റെ പെണ്ണാണ്‌. ജ്വാല ജീവന്റെ മുറപ്പെണ്ണ് ആണ് എന്നൊക്കെ. പക്ഷെ കോളേജിൽ ഒക്കെ പോയി മോസ്റ്റ്‌ മോഡേൺ പെണ്കുട്ടികളെ കണ്ട്‌ തുടങ്ങിയപ്പോൾ അവൾ എനിക്ക് ഒരു അധികപറ്റ ആയി. ഇഷ്ടം അല്ല എനിക്ക് അവളെ.. ഇപ്പോൾ.. !! പണ്ടൊക്കെ ആമ്പൽ പൂ പറിക്കാൻ, കുളത്തിൽ നിന്നും മാക്രി തവളയെ പിടിക്കാൻ, സ്കൂളിൽ കൈകൾ കോർത്ത്‌ നടന്നു പോവാൻ, ഉത്സവത്തിന്‌ കളർ മിട്ടായി വാങ്ങി കൊടുക്കാൻ ഒക്കെ ജീവൻ ചേട്ടായി അവൾക്കു കൂട്ട ആയിരുന്നു. പഴയ പുസ്തകം ഒക്കെ ആക്രിക്കാരന് കൊടുത്തു പൈസ മേടിച്ചു രണ്ടാളും എത്ര ഐസ്ക്രീം കഴിച്ചിരുന്നു. അയലത്തെ സുഷമടെ വീട്ടിൽ ചാമ്പക്ക മരത്തിൽ നിന്നും എത്ര ചാമ്പക്ക മോഷ്ടിച്ചു.. എത്ര ഓണത്തിന് ഒരുമിച്ച് പൂ പറിക്കാൻ പോയി. എത്ര എത്ര വിഷുവിനു ഒരുമിച്ചു പടക്കം പൊട്ടിച്ചു. കാര്യം ഒക്കെ ശെരി തന്നെ. പക്ഷെ ഒരിക്കലും അവളെ കല്യാണം കഴിക്കാൻ തനിക്ക് ആവില്ല. താൻ തലയിൽ എടുത്തു കൊണ്ട് നടന്ന പെണ്ണ്. ശേ.. അത് ശെരി ആവില്ല. സിനിമയിൽ ഒക്കെ കാണും പോലെ ഒരു സുര ലോക സുന്ദരി ആണ് തന്റെ മനസ്സിൽ ഉള്ളത്. ജീവിതത്തിൽ തനിക്ക് എത്തി ചേരാൻ കഴിയുന്ന എല്ലാ ഉയരങ്ങളിൽ ഉം എത്തിച്ചേരണം. അങ്ങനെ ഇരികുമ്പോൾ ഒരു ദിവസം അന്ന് വീട്ടിൽ ആരും ഇല്ലായിരുന്നു. അപ്പുവും രാഹുലും വീട്ടിൽ വന്നു. എല്ലാരും കൂടെ കമ്പനി ഒക്കെ കൂടി അടിച്ചു പൊളിച്ചു. വെള്ളമടിച്ചു പാമ്പ് ആയി ഇരികുമ്പോൾ ആണ് ജ്വാല വന്നത്. കണ്ട്‌ പാടെ മെക്കിട്ടു കേറി. ജീവൻ ചേട്ടായി ഇതെന്താ കാണിക്കുന്നേ, ഇതെന്താ ഇപ്പോൾ ഒരു പുതുമ. !?ഇങ്ങനെ ഒക്കെ കാണിക്കാൻ ആരാ ധൈര്യം തന്നത് ?അമ്മായി വരട്ടെ, ഞാൻ പറഞ്ഞു കൊടുക്കും… എനിക്ക് ദേഷ്യം വന്നു.. ആഹാ, നീ പറഞ്ഞു കൊടുകുമോ, ആണോ, എന്നാൽ ഇതും ചേർത്തു പറഞ്ഞു കൊടുക്ക് എന്നും പറഞ്ഞു ഞാൻ അവളെ കെട്ടിപിടിച്ചു ചുണ്ടിൽ ഒരു ചുംബനം കൊടുത്തു എന്റെ കവിളിൽ അവൾ കൈ വീശി അടിച്ചു. !!അത്രയും ആയപ്പോൾ എനിക്ക് ദേഷ്യം കൂടി. ഞാൻ അവളുടെ രണ്ട കവിളിലും മാറി മാറി ചുംബിച്ചു .അവൾ പെട്ടെന്ന് കുഴഞ്ഞു വീണു. എന്റെ കൈകളിൽ അവളെ എടുത്ത്‌ മുറിയിൽ കിടത്തി. ഞാൻ ആകെ പേടിച്ചു പോയി. ഈശ്വരാ, ആകെ കുഴപ്പം ആയല്ലോ, അമ്മാവൻ അറിഞ്ഞാൽ എന്റെ കഥ കഴിക്കും. ഓരോ ആലോചനകൾ ഓടെ ഞാൻ മുറിയിൽ അങ്ങിനെ അലഞ്ഞു. കുറച്ചു വെള്ളം എടുത്ത്‌ അവളുടെ മുഖത്തു കുടഞ്ഞ്‌ നോക്കി. ഒരു അനക്കവും ഇല്ല. എപ്പോളോ ഞാൻ അവിടെ അവളുടെ അടുത്ത കാവൽ ഇരുന്ന് ഉറങ്ങിപ്പോയി. രാത്രി ഏറെ വൈകി. ആരോ വാതിലിൽ ശക്തിആയി മുട്ടി. ഞാൻ ഞെട്ടി ഉണർന്നു.. തുറന്ന് നോക്കി, അമ്മയും അമ്മാവനും ഉണ്ട്. അമ്മ എപ്പോൾ വന്നു എന്ന് ചോദ്യത്തിന് ജ്വാല ഇങ്ങോട്ട് വന്നോ എന്ന മറുചോദ്യം ആയിരുന്നു മറുപടി. വാതിലിൽ നിന്ന ഞാൻ അകന്നു മാറി. കട്ടിലിൽ ശാന്തമായി ഉറങ്ങുന്ന അവളെ കണ്ട്‌ അവർ എന്റെ മുഖത്തു ക്രൂരമായി നോക്കി. ഞാൻ, ഒരു തെറ്റും ചെയ്യാതെ ഏതോ വലിയ കുറ്റം ചെയ്ത പോലെ വേദനയും നാണക്കേട്‌ ഉം കൊണ്ട് തല താഴ്ത്തി. അമ്മാവനും അമ്മയും മാറി നിന്നു അടക്കി പിടിച്ചു സംസാരിച്ചു. ശാന്തമായി ഉറങ്ങുന്ന അവളെ എനിക്ക് അപ്പോൾ ഞെക്കി കൊല്ലാൻ തോന്നി. അവളെ അവിടെ ഉറങ്ങാൻ വിട്ടിട്ടു ഞാൻ എങ്ങോട്ട് എന്ന് അറിയാതെ ഇറങ്ങി നടന്നു. അവർ വാതിലിൽ നിന്നു, അവനു വിഷമം ഉണ്ട്.. എന്നൊക്കെ പറയുന്നത് ഞാൻ കേട്ടു. പിറ്റേന്ന് നേരം വെളുത്തു. തോട്ടത്തിൽ ഒരു മൂലയിൽ കിടന്നു ഉറങ്ങിയിരുന്നു ഞാൻ, തണുത്ത കൈകൾ, സ്പർശം എന്നെ ഉണർത്തി. അവൾ !!എനിക്ക് ദേഷ്യം വന്നു. ഞാൻ ചത്തിട്ടില്ല, നീ മനപ്പൂർവം എന്നെ നാണം കെടുത്താൻ ചെയ്യുന്നതാണ്‌ എല്ലാം. എനിക്ക് അറിയാം. അവൾ എന്റെ അരികിൽ ഇരുന്നു. ഇനിയും ദേഷ്യം ഉണ്ടെങ്കിൽ ദാ, തല്ലിക്കോ. എന്റെ ജീവൻ ചേട്ടായി അല്ലേ. ഞാൻ പറയട്ടെ, അവരെ ഞാൻ പറഞ്ഞു മനസിലാക്കി, അവർ കരുതുന്ന പോലെ ഒന്നും ഇല്ല എന്ന് ഞാൻ പറഞ്ഞു. ജീവൻ ചേട്ടായിക്ക്‌ എന്നെ ഇഷ്ടം അല്ലെന്നു എനിക്ക് അറിയാം. സാരമില്ല. വാ, നമുക്ക് വീട്ടിൽ പോവാം. പതുക്കെ എന്നെ പിടിച്ചു എഴുന്നേല്ക്കാൻ സഹായിച്ച അവളുടെ കണ്ണിലെ കണ്ണുനീർ തുള്ളികൾ എന്റെ കൈയിൽ വീണു ഉടഞ്ഞു. ഓർമ്മകൾ പുറകോട്ടു പോയി, കുഞ്ഞു ഉടുപ്പ് ഇട്ട ഒരു മിടുക്കി പെണ്കുട്ടി ഓടി വന്നു ചേട്ടായി എന്നും പറഞ്ഞു കെട്ടിപ്പിടിച്ചു. ഉമ്മ വെച്ചു. പാദസരം കിലുക്കം നിറച്ചു ഒരു പാവാടകാരി പിറന്നാൾ മുത്തങ്ങൾ തന്നു. മഴ നനഞ്ഞ വഴികൾ.. ഒരുമിച്ചു കുട ചൂടിയ ചില നിമിഷങ്ങൾ, ചോക്ലേറ്റ് കഷ്ണങ്ങൾ പോലും വലുത് ചേട്ടായിക്ക്‌ പങ്ക് വെച്ച ഒരു കരിമഷി കണ്ണ് കാരി.. കുപ്പിവളകൾ പൊട്ടിച്ചു ചേട്ടായി ടെ സ്നേഹം നോക്കി കൈ മുറിച്ച വായാടി.. അവൾ മനസ്സിൽ നിറഞ്ഞു നിന്നു. തനിക്ക് വേണ്ടി അവൾ എന്നും വാദിച്ചു,... അവൾ എന്നും തന്റെ നന്മകൾ മാത്രം ആഗ്രഹിച്ചു… നടന്ന നടന്ന വീട്ടിൽ എത്തുമ്പോൾ അവളെമുറുകെ പിടിച്ചിരുന്നോ കൈകൾ, അതോ മനസ്സ് ആണോ ?ദിവസങ്ങൾ കൊഴിഞ്ഞു. അവളെ പെണ്ണ് കാണാൻ ആരോ വരുന്നെന്നു അമ്മ പറഞ്ഞാ അറിഞ്ഞത്. അവിടെ വരെ പോയില്ലെങ്കിൽ മര്യാദ ആവില്ല എന്ന് വിചാരിച്ചു അവിടെ ചെന്നു. ചെക്കൻ ആൾ കൊള്ളാം. തന്നെ പോലെ ഡിഗ്രികാരൻ അല്ല. വലിയ കമ്പനി എഞ്ചിനീയർ ഒക്കെ ആണ്. തന്നെ പോലെ അല്ല.. സുന്ദരൻ ആണ്. മുറിയിൽ ചെന്നു നോക്കിയപ്പോൾ സാരിയിൽ അതീവ സുന്ദരി ആയിരിക്കുന്നു അവൾ എന്റെ എന്റെ മുറപ്പെണ്ണ് !!അവൾ എന്നെ നോക്കി ചിരിച്ചു. ഇത് വരെ ഞാൻ കണ്ട്‌ ചിരി അല്ല. ഒരു ഒഫീഷ്യൽ ചിരി. ആ കണ്ണുകളിൽ വിഷാദം കാർമേഘം ആയി ഉരുണ്ടു കൂടി. ഇപ്പോൾ പെയ്യും എന്ന് പോലെ. നിനക്ക് എന്നെ തനിച്ചാക്കി പോകണോ എന്ന് മനസ്സ് ചോദിയ്ക്കാൻ മടിച്ചു. പതുക്കെ അവൾ അങ്ങോട്ട്‌ പോവാൻ തുടങ്ങിയോ, ഞാൻ അവളെ കൈകൾ കൊണ്ട് പിൻവലിച്ചു. ഒരു നിമിഷം, ആ ഒരു നിമിഷം, എന്റെ കണ്ണീർ കണങ്ങൾ അവഗണിച്ചു അവൾ മുന്നോട്ട് പോയി. ചടങ്ങ് പൂർത്തി ആക്കി, ചെക്കൻ കൂട്ടര് മടങ്ങി. ബാക്കി ഒക്കെ വഴിയെ അറിയിക്കാം എന്ന് പറഞ്ഞു. മുറിയിൽ സകലതും മറന്നു ഞാൻ ഇരുന്നോ.. ചില നിമിഷങ്ങൾ, എത്ര ബലം പിടിച്ചാലും, ചിലപ്പോൾ ചിലത് നമ്മെ കരയിക്കും. ഹൃദയം പിളര്ത്തി തന്നെ!! അവൾ എന്റെ അരികിൽ വന്നിരുന്നു. ഒരു നിമിഷം അവൾ എന്റെ നെഞ്ചോടു ചേർന്ന് ഇരുന്നു. എന്നെ വേറെ ഒരാൾക്ക്‌ വിട്ടു കൊടുകുമോ ജീവൻ ചേട്ടായി ?എന്ന് ചോദ്യം, ആ ചോദ്യം തീരും മുൻപ് ഞാൻ അവളെ വാരി പുണർന്നു. എന്റെ ഹൃദയത്തോട് ചേർത്തു ഞാൻ അവളോട്‌ പറഞ്ഞു, നീ എന്റെ പെണ്ണാണ്‌. എന്റെ മാത്രം പെണ്ണ്. എന്റെ. മുറപ്പെണ്ണ്. നീ ജനിച്ച കാലം മുതൽ ഇന്ന് വരെ. ഈ നിമിഷം മുതൽ ഈ ജീവിതം അവസാനം വരെ എന്റെ ഭാര്യയും…………….. Veena G Suresh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo