Showing posts with label മനു. Show all posts
Showing posts with label മനു. Show all posts

കാറ്റു പറഞ്ഞത്.


കാറ്റു പറഞ്ഞത്.
വിജനമായ വീഥികയിൽ എങ്ങോട്ടു പോകണമെന്നറിയാതെ ,തെരുവു വിളക്കിനോട് ചേർന്നു നിന്ന് അയാൾ ഒരു സിഗരറ്റിന് തീ കൊടുത്തു.
തണുത്ത കാറ്റ് തൊട്ടുരുമ്മി കൊണ്ടു കടന്നു പോയപ്പോൾ. അയാൾ ആത്മഗതം പറഞ്ഞു.'ആരെങ്കിലും വരുമായിരിക്കും.'ആ രാത്രിയുടെ നിശബദ്ധതയെ കീറി മുറിച്ചു കൊണ്ട് ദൂരെയെവിടെ നിന്നോ ഒരു പാട്ടു കേട്ടു. ഇരുട്ടിന്റെ സന്തതികളിലാരോ ഒരാൾ കടന്നു വരുന്നു. അയാൾ ബാഗ് എടുത്തു ചുമലിൽ തൂക്കി.
അപരിചിതനായ ആ ചെറുപ്പക്കാരൻ, രണ്ടാമത്തെ സിനിമയും കഴിഞ്ഞു പാട്ടും പാടി നടന്നുവരുകയായിരുന്നു. വൈദ്യുതി വിളക്കിനോട് ചേർന്നു, പുറം തിരഞ്ഞു നിൽക്കുന്ന ഒരു അവൃക്തമായ രൂപം അവന്റെ കണ്ണിലുടക്കി. മുളം കാട്ടിലെ ഏതെങ്കിലും ആത്മാവായിരിക്കുമോ? ഭയം കൊണ്ട് ആ ചെറുപ്പക്കാരന്റെ കാൽമുട്ടുകൾ തമ്മിൽ കൂട്ടിയിടച്ചു. മുത്തശ്ശി പണ്ടുപദേശിച്ചു കൊടുത്ത ദൈവമന്ത്രങ്ങൾ ഉരുവിട്ടുകൊണ്ട് വൈദ്യുതി വിളക്കിനു നേരെ നടന്നു ...
എരിഞ്ഞു തീരാറായ സിഗരറ്റ് കുറ്റി നിലത്തിട്ടു ചവിട്ടി കെടുത്തുന്നതിനിടയ്ക്ക് അയാൾ ചോദിച്ചു.
" ഏയ് ചെറുപ്പക്കാരാ, എണ്ണപ്പാടത്തേയ്ക്കുള്ള വഴിയേതാ? "
ആ ചോദ്യം കേട്ടു അവനല്പ്പം സമാധാനിച്ചു.
" ദേ കാണുന്ന വെട്ടുവഴി അവസാനിക്കുന്നത് എണ്ണപ്പാടത്താണ്."
ആ ചെറുപ്പക്കാരനോട് നന്ദി പറഞ്ഞു മുന്നോട്ടു നടക്കാൻ ഒരുങ്ങിയതും. അവൻ പുറകിൽ നിന്നും വിളിച്ചു പറയുന്നുണ്ടായിരുന്നു.
" പോകുന്ന വഴിക്ക് ഒരു മുളം കാടു കാണും . അങ്ങോട്ടു പോകരുത് .ആ കാട് ആത്മാക്കളുടെ വിശ്രമസ്ഥലമാണ് . "
ആ ചെറുപ്പക്കാരന്റെ പാട്ട് ദൂരെ അകന്നുപ്പോയപ്പോൾ. അയാൾ ചിരിച്ചു കൊണ്ട് സഞ്ചരണം തുടർന്നു.
അനാദികാലം മുതൽക്ക് തന്നെ ആ പ്രവർഹ പാത തന്റെ വരവും, പ്രതീക്ഷിച്ചിരിക്കുകയാണന്ന് അയാൾക്കു തോന്നി. ചെമ്മൺ പാതയോരത്ത് വസന്തദ്രുമം ഇല പൊഴിച്ചു തുടങ്ങിയിരുന്നു. വഹന്തം മുളകളിൽ താരാട്ടുപാടുന്ന ശബ്ദം കാതുകളിൽ ആഴ്ന്നിറങ്ങി. വളരെ പെട്ടെന്നായിരുന്നു ഒരു ആതുളി കേട്ടത്.
" ആരാണ് നിങ്ങൾ ? എന്തിനിവിടെ വന്നു."
സ്തനനം കേട്ട ഭാഗത്തേയ്ക്ക് അയാൾ തല ചരിച്ചു.ഇരുട്ടിൽ അനുഗുപ്തപ്പെട്ട ചന്ദ്രിക കാർമേഘം നീങ്ങിയപ്പോൾ തല പുറത്തേയ്ക്കിട്ടു നോക്കി . ആ അരണ്ട വെളിച്ചത്തിൽ മുളം കാട്ടിലേയ്ക്കു നോക്കിയ അയാൾക്ക് തന്റെ കണ്ണുകൾക്കു മേലുള്ള വിസ്രബ്ധത നഷ്ട്ടപ്പെട്ടു പോയപ്പോലെ തോന്നി.
കാറ്റിലുലയുന്ന കുപ്പായം പോലെ മുളം തണ്ടിൽ ഉഞ്ഞാലാടുകയായിരുന്നു ആത്മാവ് '. വീണ്ടും ചോദ്യമാവർത്തിക്കുന്നത് കേട്ടപ്പോൾ മാത്രമായിരുന്നു. അയാൾക്ക് സ്ഥലകാലബോധമുദിച്ചത്.
"ഞാനൊരു പാവം എഴുത്തുകാരൻ, ഒരു സൂഹൃത്തിന് തിരക്കി വന്നതാണ്. ''
ജരാനരകൾ ബാധിച്ച് നിറം മങ്ങിയ ആ കണ്ണുകളിൽ വിലസനം തെളിയുന്നത്. ആ അരണ്ട വെളിച്ചത്തിലും അയാൾക്ക്‌ കാണാമായിരുന്നു.
" എന്റെ കഥയെഴുതാമോ?"
ആത്മാവിന്റെ ചോദ്യം കേട്ടു. അയാളുടെ മനസ്സ് ഏതോ ഒരു പുസ്തകത്തെ തിരക്കി നടന്നു. കഥ കിട്ടാതെ അലഞ്ഞു നടന്ന ഒരെഴുത്തുകാരന് സഹായിച്ച പരാത്മാവിന്റെ കഥ. അയാൾ കഥ പറയാൻ അവശ്യപ്പെട്ടു. ആത്മാവ് കഥ പറഞ്ഞു തുടങ്ങി. ആവർത്തന വിരസത നിറഞ്ഞതും, കാലഹരണപ്പെട്ടതുമായ ഒരു കഥ..............
ലക്ഷ്യബോധമില്ലാതെ മനസ്സും ശരീരവും അലഞ്ഞു നടന്നു. അസുരഗണത്തിൽ ജനിച്ച പാഴ്ജന്മത്തിന്റെ നിയോഗമെന്താണ്? മനസ്സ് പലപ്പോഴായി സ്വയം ചോദിക്കും. ബോധമണ്ഡലം ആ ചോദ്യങ്ങളോട് സംവദിക്കാൻ നിന്നില്ല. സത്യത്തിനും, നീതിക്കും, വിപരീതമായി എന്തൊക്കയോ ചെയ്തു കൂട്ടി. അമ്മ കാലക്കേടിന് പഴിച്ചപ്പോൾ. അച്ഛൻ സ്വയം കുറ്റപ്പെടുത്തി ഇതുപോലെരു പുത്രന് ജന്മ്മം നലകിയതോർത്ത്.
ഇഷ്ട്ടപ്പെട്ടതെന്തും സ്വന്തമാക്കണം. അതൊരു വാശിയായിരുന്നു. അതിനിടെ മറ്റുള്ളവരുടെ വേദനകൾ കണ്ടില്ലെന്നു നടിച്ചു.' അവരുടെ നിലവിളി കേട്ട് സ്വയം ചിരിച്ചു. ഭ്രാന്തനെപ്പോലെ! കാട്ടി കൂട്ടിയ ഭ്രാന്തമായ പ്രകടനങ്ങൾ നാട്ടുകാരിൽ നിന്നു കേട്ടറിഞ്ഞ അച്ഛൻ, ഒരിക്കൽ എന്നോടു വന്നു പറഞ്ഞു.
" ഒരു നശിച്ച ജന്മമാണ് നിന്റെത് മരിച്ചാൽ നരക പ്രാപ്തിയെങ്കിലും ലഭിക്കാൻ. ഒരു പുണ്യപ്രവർത്തിയെങ്കിലും ചെയ്യു '. അല്ലെങ്കിൽ ഗതിയില്ലാത്ത ആത്മായീ അലഞ്ഞു തിരിയേണ്ടി വരും. "
അന്നു രാത്രി ഒരു പോള കണ്ണടച്ചില്ല. ചോരയും പഴുപ്പും നിറഞ്ഞ മനസ്സിലെ ദുഷിച്ച വൃണങ്ങളിൽ അച്ഛൻ പറഞ്ഞ വാക്കുകൾ കുത്തിനോവിച്ചു കൊണ്ടിരുന്നു.
ജീവിച്ചിരിക്കുന്നടത്തോളം കാലം ഏന്തെങ്കിലും നല്ല കാര്യം ചെയ്യാൻ മനസ്സ് അനുവധിക്കില്ല'. മരിച്ചു കഴിഞ്ഞാൽ ,തന്നെ കൊണ്ട് ആർക്കെങ്കിലും എന്തെങ്കിലും ഉപകാരമുണ്ടാകുമോ? ആലോചിച്ചു ഒരു തീരുമാനമെടുത്തപ്പോൾ മനസ്സ് താത്ക്കാലത്തേയ്ക്കു ശാന്തമായി, നിദ്രയിലേയ്ക്ക് വീണു.
നേരം പുലർന്നു നേത്രദാനം;മഹാദാനം എന്നുയെഴുതി വച്ചിരിക്കുന്ന മുറിയുടെ വാതിൽ തള്ളി തുറന്നു, അകത്തേയ്ക്കു കയറി. കണ്ണ് ദാനം ചെയ്യാനുള്ള ഫോറം പൂരീപ്പിച്ച് ഡോക്ടർക്ക് നൽകി. അതു വാങ്ങി സൂക്ഷിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
" ഇരുട്ടു മാത്രം കണ്ടുകഴിയുന്ന ഒരാളെയെങ്കിലും വെളിച്ചത്തിന്റെ വഴിയിലേയ്ക്ക് കൊണ്ടുവരാൻ നിങ്ങൾക്ക് കഴിയുമല്ലോ? ഇതിലും വലിയൊരു പുണ്യപ്രവർത്തീ ഇനി നിങ്ങൾക്കു ചെയ്യാനില്ല."
ഡോക്ടറോട് നന്ദി പറഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങി.
വഴിയുടെ വിജനത ബൈക്കിന്റെ വേഗത വർദ്ധിപ്പിക്കാൻ എന്നെ നിർബന്ധിതനാക്കി. ഏതോ ഇടവഴിയിൽ നിന്ന് പാഞ്ഞു വന്ന ചരക്കു ലോറിയുടെ അടിയിലേയ്ക്ക് എന്റെ ഇരു ചക്രവാഹനം പാഞ്ഞുപ്പോയി...
ഇടുങ്ങിയ കുഴലിനകത്തൂ കൂടി ആരൊക്കയോ ,എന്റെ കൈകാലുകൾ ബന്ധിച്ച് വലിച്ചുകൊണ്ടു പോകുകയാണെന്നു തോന്നി. ഇരുട്ടിൽ ഒന്നും വ്യക്തമാകുന്നില്ല. പക്ഷേ എന്റെ ശരീരത്തിൽ മൂർച്ചയുള്ള ആയുധം വന്നു തറയ്ക്കുന്നതു മാത്രം ഞാൻ അറിയുന്നുണ്ടായിരുന്നു. അതോടെപ്പം പരിചിതമായ ഏതോ ഒരു പാട്ടിന്റെ വരികൾ എന്റെ ശ്രവണ കേന്ദ്രങ്ങൾ ആവാഹിച്ചു കൊണ്ടിരുന്നു.
'' കുത്തെടാ പിടിയെടാ ദൂതർകളെ, അവനെ കുന്തം കൊണ്ടുടിയെടാ ദൂതർകളെ. "
ബൂധകാലത്തേയ്ക്ക് യാത്രപ്പോയ ഓർമ്മകൾ. തിരികെയെത്തിയത് എന്നിൽ സംഭീതി പടർത്തി കൊണ്ടായിരുന്നു. ശിവഭക്തനായ മാർക്കണ്ഡേയനെ മരണത്തിലേയ്ക്കു കൂട്ടികൊണ്ടു പോകാൻ വന്ന ചിത്രഗുപ്തനും, കൂട്ടരും പാടുന്ന പാട്ട്. ആ തിരച്ചറിവാണ് എന്നെ ബോധ്യപ്പെടുത്തിയത് ഞാൻ മരിച്ചെന്ന സത്യം.
നായായും, നരിയായും, പുഴുവായും പര്യവശേഷിച്ച മനുഷ്യ ജന്മവും കഴിഞ്ഞു. ഇനിയൊരു പുനർഭവം ഉണ്ടാകില്ലയെന്ന ബോധമുൾകൊണ്ടു തന്നെ സകല ബന്ധങ്ങളുടെയും ചങ്ങലക്കണ്ണികൾ മുറിച്ചു മാറ്റി. തകർക്കാൻ കഴിയാത്ത ഇരുണ്ട തടവറയിലേയ്ക്കുള്ള യാത്രയിലാണ്. അഗാധങ്ങളായ വലിയ ഗർത്തങ്ങളിലേയ്ക്കും ,തിരിച്ചു കയറി വരാനാവാത്ത എണ്ണചട്ടിയിലേയ്ക്കും വീഴാൻ പോകുകയാണ്. മനസ്സ് പെരുമ്പറ കൊട്ടി ഓർമ്മപ്പെടുത്തി കൊണ്ടിരുന്നു...........
" നിങ്ങൾ കേൾക്കുന്നുണ്ടോ?"
അയാൾ അമർത്തിയൊന്നു മൂളി. ആത്മാവ് വീണ്ടും കഥ നിർത്തിയിടത്തു നിന്നും തുടർന്നു .........
യമ കിങ്കരൻമാർ എന്നെ കെട്ടിവലിച്ച് ന്യായാധിപന്റെ മുന്നിൽ ഹാജരാക്കി.
" എന്തു വിഢീത്തരമാണ് ചെയ്തു വെച്ചിരിക്കുന്നത് ?"
യമധർമ്മന്റെ ചോദ്യം കേട്ടു. കിങ്കരൻമാർ മുഖത്തോട് മുഖം നോക്കി.
" ഇയാളുടെ പിന്നിൽ വണ്ടിയോടിച്ചു വന്നയാളെയാണു ആവശ്യം. ഉടൻ ഇയാളെ തിരിച്ചയക്കു ."
ബന്ധനങ്ങളുടെ കൈവിലങ്ങുകളിൽ നിന്നും ഞാൻ മോചിതനായി.ജീവൻ തിരിച്ചു കിട്ടിയതിന്റെ ആഹ്ലാദത്തോട് ആശുപത്രിയിലേയ്ക്കു ചെന്നു.
രക്തപ്രസാദം കെട്ടുമങ്ങിയ പരുപരുത്ത മുഖം. കണ്ണുകളുടെ സ്ഥാനത്ത് രണ്ടു കുഴികൾ. ചേതനയറ്റ ശരീരത്തിൽ ഈച്ചകൾ കടന്നു കയറി ആക്രമിക്കുന്നു. ആ പ്രേതത്തിൽ എങ്ങനെ സന്നിവേശിക്കും. വെറുപ്പും വേദനയും നുരഞ്ഞു പൊങ്ങി. തിരികെ കാലന്റെ വസതിയിലേയ്ക്കു നടന്നു.
മീശയും പിരിച്ച് പോത്തിന്റെ പുറത്തിരിക്കുന്ന കാലനേ ആദ്യമായി കാണുകയാണെന്നു വരെ എനിക്കു തോന്നി. കരഞ്ഞും കാലു പിടിച്ചും അപേക്ഷിച്ചു നോക്കി. സ്വർഗ്ഗവാതിൽ എനിക്കു വേണ്ടി തുറന്നു തരാൻ കേട്ടില്ല. അവസാനം ആട്ടിപുറത്താക്കുന്നതിനു മുമ്പ് യമധർമ്മൻ പറഞ്ഞു.
" നിങ്ങളുടെ മരണം ഇനിയും അമ്പതു വർഷങ്ങൾക്കു ശേഷം മാത്രമേ സംഭവിക്കു "
ആ ഭീമാകാരമായ വാതിലുകൾ എന്റെ മുമ്പിൽ കൊട്ടിയടക്കപ്പെട്ടു.
ആശുപത്രിയുടെ എല്ലാ മുറികളിലും കയറിയിറങ്ങി.ശരീരം കാണാതെ വന്നപ്പോൾ പരിഭ്രമിച്ച് വീട്ടിലേയ്ക്കോടി.അവിടെ കരിഞ്ഞു കത്തുന്ന ഒരു നിലവിളക്ക് മാത്രമേ എന്നെ വരവേൽക്കാൻ ഉണ്ടായിരുന്നുള്ളു. തൊടിയുടെ തെക്കേ മൂലയിൽ നിന്നും അവസാനത്തെ പുക ചുരുളും ഉയർന്നു പൊങ്ങുന്നുണ്ടായിരുന്നു. എനിക്കു ചേക്കേറാൻ അസ്ഥിപജ്ഞരം കൂടെ അവശേഷിപ്പിക്കാതെ ആ അഗ്നി എല്ലാം വിഴുങ്ങി കളഞ്ഞിരുന്നു.
ഏകാന്തതയുടെ നാല് വ്യാഴവട്ടം കഴിഞ്ഞു. മുളചില്ല കൊണ്ടു തീർത്ത ഈ സദനം വിട്ടു പുറത്തു കടക്കാൻ. ഇനിയും രണ്ടു സംവത്സരങ്ങൾ കാത്തിരിക്കണം.
വിലാപതോടും, വേദനയോടും ആത്മാവ് കഥ പറഞ്ഞു അവസാനിപ്പിച്ചു...........
നേരം പുലരാനുള്ള നാഴികമണി എവിടെയോ മുഴങ്ങിയതുകൊണ്ടാവണം, ആത്മാവ് അയാളോടു യാത്ര പറഞ്ഞു. പ്രകൃതി ഒരുക്കിവച്ച ആ ഇല്ലിമുളം കൂട്ടിലേയ്ക്ക്, കോടമഞ്ഞിൽ ലയിച്ചു ആത്മാവ് കയറിപ്പോയി.
എണ്ണപ്പാടം എന്ന ചെറു ഗ്രാമത്തിലെ മനു എന്ന സുഹൃത്തിനെ തിരക്കി വന്നതാണ്. അവന്റെ ചോർന്ന് ഒലിക്കുന്ന കൂരയിലിരുന്നു മൺകലം കൊണ്ട് മഴയെ പിടിക്കാൻ, രവിയുടെ കാല്പാദം പതിഞ്ഞ തസറാക്ക് കാണാൻ,മന്ദാരത്തിന്റെ ഇലകൾ കൊണ്ടു തുന്നിയ പുനർജനിയുടെ കൂട് കാണാൻ,പെരുവമ്പ റൂട്ടിലോടുന്ന ബസ്സിൽ കൂമ്മൻ കാവിൽ ചെന്നു വണ്ടിയിറങ്ങാൻ,അക്ബർ മിയാമൽഹാർ എന്ന ആ സാഹിത്യകാരന്റെ ഉദ്ദേശം. പക്ഷേ പാതി വഴിയിൽ വെച്ചു കണ്ട ആത്മാവ്, വളർഷങ്ങളായി മനസ്സിൽ കൊണ്ടു നടന്ന ഖസാക്ക് എന്ന സ്വപ്നം തല്ലിതകർത്തു ..
ചെമ്മൺ പാതയിലൂടെ പിൻതിരിഞ്ഞു നടക്കുമ്പോൾ ആ കാറ്റു പറഞ്ഞ കഥ. അയാൾ മനസ്സിലേയ്ക്കു പകർത്തിയെഴുതുകയായിരുന്നു.
അങ്ങു അകലെ മൈലുകളപ്പുറത്തു രവിയുടെയും ,അള്ളപിച്ച മൊല്ലാക്കയുടെയും ആത്മാവ്, കൂമ്മൻ കാവിൽ അയാളുടെ വരവും പ്രതീക്ഷിച്ചു. കാത്തിരിപ്പുണ്ടായിരുന്നു.
*********************
മനു എണ്ണപ്പാടം

സുഹൃത്തിന്റെ ഓർമ്മയ്ക്കായ്


സുഹൃത്തിന്റെ ഓർമ്മയ്ക്കായ്
കണ്ണൂരിലേക്കുള്ള തീവണ്ടി യാത്രായിലായിരുന്നു ഞാൻ .
ഒറ്റപ്പാലം എത്തിയപ്പോൾ പരിചിതമായ യാത്രക്കാർ ഇറങ്ങിപ്പോയി. പകരം വേറെ യാത്രക്കാർ വന്നു.
പെട്ടെന്നായിരുന്നു ഫോൺ
ശബ്ദിച്ചത് .ഫോൺ എടുത്തു ചെവിയിൽ വച്ചു പറഞ്ഞു.
" ഹലോ''
മറുവശത്ത് കര കര ശബ്ദം മാത്രം .കുറച്ചു സമയം കഴിഞ്ഞപ്പോൾ കോൾ കട്ടായി. പരിചിതമല്ലാത്ത നമ്പർ ..
ആരായിരിക്കും ?വല്ല പെണ്ണുങ്ങളുമായിരിക്കുമോ ? ആണെങ്കിൽ വളക്കണം.
എതെങ്കിലും ഒരു പെണ്ണിനോട്
പ്രണയം പറയാൻ മനസ്സ് വീർപ്പ്
മുട്ടുകയിരുന്നു. സൗന്ദര്യം ഇല്ലെങ്കിലും കുഴപ്പമില്ല, കണ്ണ് കണ്ടില്ലെങ്കിലും കുഴപ്പമില്ല, പെണ്ണ് ആയിരുന്നാൽ മതി.
ജനിച്ചിട്ട് ഇരുപത്തിരണ്ടു വർഷമാവുന്നു ഇതിനിടക്ക് ഒരുപാടുപേര് പ്രണയിച്ചു. പക്ഷേ ആരോടും ഇഷ്ടം വെളിപെടുത്താൻ പറ്റിയിട്ടില്ല. പ്രണയിച്ച പെണ്ണുങ്ങളെ കാണുമ്പോൾ ആകെ ഒരു വെപ്രാളം. തലകറക്കം എന്നുവേണ്ട എല്ലാ അസുഖങ്ങളും വരും.എന്നെക്കാളും കറുത്ത് മോശമായിരുന്ന പിള്ളാർക്ക് വരെ രണ്ടും,മൂന്നുംകാമുകിമാർ.
അവസാനം ഗതികെട്ട് ഞാൻ ഒരു സുഹൃത്തിനോട് ചോദിച്ചു.
"ടാ വിനു നിനക്ക് ഒരുപാട് കാമുകിമാർ ഉണ്ടല്ലോ?അതിൽ ഒരെണ്ണം താടാ
എനിക്ക് "
അവൻ ദഹിപ്പിച്ച് എന്നെ നോക്കി.എന്റെ നിസഹാവസ്ഥ മനസിലാക്കിയത് കൊണ്ടാവണം .അവൻ ഫോൺ നമ്പര് തരാമെന്ന് ഏറ്റത്. ഞാൻ മനസ്സിൽ കൃഷണന്റെ അടുത്ത് അവന്റെ ഫോട്ടോ വച്ചു പൂജിച്ചു തുടങ്ങി ..
'ടാ വിനു നീ വലിയവനാടാ ദൈവത്തെക്കാളും വലിയവൻ. ഞാൻ മനസ്സിൽ പറഞ്ഞു.
അല്ലെങ്കിൽ ആരെങ്കിലും ഇതുപോലെ ചെയ്യുമോ? സുഹൃത്തിനു വേണ്ടി ജീവനെ പോലെ സ്നേഹിച്ച പെണ്ണിനെ വിട്ട് തരുമോ.അതിന്റെ
കൂടെ കുറെ ഉപദേശവും തന്നു.
" നീ അവളെ വിളിക്കണം ആര് നമ്പർ തന്നുയെന്ന് ചോദിച്ചാൽ ഒരിക്കലും എന്റെ പേര് പറയാൻ പാടില്ല "
ഞാൻ ഇല്ലെന്ന് തല കുലക്കി സമ്മതിച്ചു.അല്ലെങ്കിൽ തന്നെ ദൈവത്തെ ഒറ്റികൊടുക്കാൻ പറ്റുമോ?
അങ്ങനെ ആദ്യമായി ഒരു പെൺകുട്ടിക്ക് ഫോൺ ചെയ്യാൻ തീരുമാനിച്ചു.മുറിയിലിരുന്ന് വിളിക്കാൻ പറ്റില്ല. ഏല്ലാ സുന്ദരൻമാരും ഉണ്ടാകും പതിയെ പുറത്തേയ്ക്കിറങ്ങി.
ബാത്ത് റൂമിൽ ചെന്നു കതക് അടച്ച് കുറ്റിയിട്ടു. വിനു തന്ന നമ്പറിൽ കുത്തി വിളിച്ചു.
മറുതലക്ക് ഫോൺ എടുത്തു .
കുറച്ച് പ്രായം ചെന്ന ശബ്ദം. കുഴപ്പമില്ല അല്ലെങ്കിൽ തന്നെ ശബ്ദത്തിൽ എന്തിരിക്കുന്നു....
അവൾ ചോദിച്ചു
" ആരാ.. "
ഞാൻ വാക്കുകൾക്ക് വേണ്ടി തിരഞ്ഞു നടന്നു. ശരീരമാസകലം വിറയൽ പടർന്നു.
" ഞാൻ..... ഞാൻ .... മനു" എനിക്ക് നിങ്ങളെ ഇഷ്ട്ടമാണ് "
അത് കേട്ട് അവൾ പറഞ്ഞ
തെറിവാക്കുകൾ.ഞാൻ കൊച്ച് പുസ്തകങ്ങളിൽ പോലും വായിച്ചിട്ടില്ല.മലയാളം ഭാക്ഷനിഘണ്ടുവിൽ അതിന്റെ അർത്ഥം തന്നെ കാണുമോന്ന് സംശയമാണ് ..
കുറെ നേരം ഇരുന്നു കരഞ്ഞു.
മുഖം കഴുകി മുറിയിൽ ചെന്നു.
വിനു അവന്റെ മൊബൈയിൽ മുറിയിൽ വെച്ച് പുറത്ത് എങ്ങോ പോയിരിന്നു.
അവന്റെ മൊബയിൽ എടുത്ത് നമ്പറുകൾ ഞാൻ തിരയാൻ തുടങ്ങി ...
അടിവാരം ഓമന, മടപുറം ശാന്ത വലിയന്നൂർ സെറീന
ഞാൻ ആകെ ഞെട്ടിപ്പോയി നാടിന്റെ പേരിൽ അറിയപ്പെടുന്ന സ്ത്രീകൾ
ഒന്നില്ലെങ്കിൽ കലാസംസാകാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവരായിരിക്കണം അല്ലെങ്കിൽ മറ്റേതു തന്നെ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി .അതോടെ നിർത്തിയതാണ് പെണ്ണുങ്ങൾക്കുള്ള ഫോൺ വിളി ....
തീവണ്ടിയാത്രയിലെ ഫോൺ വന്നപ്പോൾ തളർന്ന് കിടന്ന എന്റെ പ്രണയത്തിന് വീണ്ടും ചിറക് മുളച്ചു താഴെ ചൊവ്വയിൽ തീവണ്ടിയിറങ്ങി ആ നമ്പറിൽ ഞാൻ വിളിച്ചു...
മറുതലക്കലെ ഫോൺ ശബ്ദം ആണിന്റെ ആണന്ന തിരിച്ചറിവ്
എന്നെ തളർത്തി .
എന്റെ പ്രണയം സിരകളിൽ തന്നെ അടിഞ്ഞ് കൂടീ ...
നന്ദൻ എന്നായിരുന്നു ആ ഫോണിന്റെ ഉടമസ്ഥന്റെ പേര് .
കുറെ നേരം സംസാരിച്ചു അവന്റെ സംസാരം എനിക്കിഷ്ടപ്പെട്ടു.ഡിഗ്രിക്ക് പഠിക്കുകയായിരുന്നു അവൻ
പിന്നിട് എന്നും കുറച്ചു നേരം അവനെ
ഞാൻ വിളിക്കാറുണ്ടായിരുന്നു .
വല്ലപ്പോഴും എന്നെയും തിരിച്ചുവിളിച്ചു.
വിട്ട് പിരിയാനാവാത്ത ഒരു ആത്മബന്ധം ഞങ്ങൾക്കിടയിൽ ഉടലെടുത്തു ഫോൺ വിളികൾക്കിടയിലുടെ സിനിമാകഥകൾ പറഞ്ഞു. വായിച്ച പുസ്തകളെക്കുറിച്ച് പറഞ്ഞു. നല്ലപോലെ പാട്ട് പാടുമായിരുന്നു അവൻ വല്ലപ്പോഴും പാട്ടുപാടി എന്നെ രസിപ്പിച്ചു കൊണ്ടിരുന്നു....
കല്യാണതിരക്കുകൾ കൂടിയപ്പോൾ എന്റെ ജോലിയും കൂടി. മറ്റൊന്നിനും
സമയമില്ലാതെയായി. ഒരു മാസം മുടിഞ്ഞ തിരക്കായിരുന്നു. നന്ദന്റെ
മിസിഡ്കോൾ കണ്ടു തിരിച്ച് വിളിക്കാൻ മിനക്കട്ടില്ല. ഒരു മാസം കഴിഞ്ഞ് നന്ദനെ ഞാൻ വിളിച്ചു മറുവശത്ത് അവന്റെ അമ്മയായിരുന്നു
" നന്ദൻ എവിടെ "
എന്റെ ചോദ്യം കേട്ട് അവന്റെ അമ്മ വിതുമ്പുകയായിരുന്നു വേദനയുടെ
കണ്ണീർ ചാലുകൾ ഒഴുകുന്നത് മുന്നൂറ് കിലോമീറ്റർ ദൂരെ നിന്ന് കൊണ്ട്
ഞാൻ കണ്ടു...
രാവിലെ കോളേജിലേയ്ക്ക് പോയ അവൻ ജീവനോട് മടങ്ങി വന്നില്ല
അവന്റെ ബൈക്ക് ഏതോ ലോറിയുമായി കൂട്ടിയിടിച്ച് മരണമെന്ന ഒരിക്കലും ഉണരാത്ത ഉറക്കത്തിലേയ്ക്ക് അവൻ കണ്ണുകളടച്ചു.....
ഇന്നും എന്റെ മൊബൈലിൽ മിസിഡ് കോളുകൾ വരാറുണ്ട്. സ്ത്രീകൾ ആണെന്ന് കരുതി തിരിച്ച് വിളിക്കാറുമുണ്ട്. പക്ഷേ എല്ലാം പുരുഷശബ്ദങ്ങൾ മാത്രം.ആരോടും അവനോട് തോന്നിയ പോലെത്ത് ഒരു ആത്മബന്ധം തോന്നിയിട്ടില്ല. ഇന്നും പലപ്പോഴും രാത്രികാലങ്ങളിൽ രൂപമറിയാത്ത ആ സുഹൃത്തിന്റെ പാട്ടു കേട്ട് ഉറക്കം ഞെട്ടാറുണ്ട് .. .......
"ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
ഇന്ദ്രധനുസിൻ തൂവൽ പൊഴിയും തീരം
ഈ മനോഹര തീരത്ത് തരുമോ
ഇനിയൊരു ജന്മ്മം കൂടീ എനിക്ക്
ഇനിയൊരു ജന്മ്മംകൂടീ ".......
**********************
മനു എണ്ണപ്പാടം

വാരസ്ത്രീ


വാരസ്ത്രീ
ആ മഹാനഗരത്തിന്റെ
തെരുവോരത്തുകൂടി അയാൾ നടന്നു.
ഇരുട്ടു വീണ പാതയോരങ്ങളിൽ തെരുവിളക്കിന്റെ മഞ്ഞവെളിച്ചം പരന്നു തുടങ്ങിയിരുന്നു.
തെരുവിന്റെ ഇരുവശങ്ങളിലുമായി ശരീരം വിൽക്കാൻ നിൽക്കുന്ന സ്ത്രീകളുടെ തിരക്കാണ് ചേഷ്ടകൾ കാണിച്ച് ആരൊക്കെയോ
അടുത്തുകൂടി. അവരാരെയും ശ്രദ്ധിക്കാതെ അയാൾ നടന്നു.
ഒരു നേരത്ത് അന്നത്തിന് വേണ്ടി, അല്ലെങ്കിൽ സ്വന്തം കൂടുബത്തിനു വേണ്ടി ശരീരം വിൽക്കുന്നവർ.വേശ്യയെന്നോ,
അഭിസാരികയെന്നോ വിശേഷണങ്ങളേറേയാണിവർക്ക് ....
എല്ലാ മാസവും ശമ്പളം കിട്ടി കഴിഞ്ഞാൽ.ഈ ചേരിപ്രദേശത്ത് വരുന്നത് പതിവായിരുന്നു. കക്ഷത്ത് ഒരു സാരിയും ഒളിപ്പിച്ച് രേഖയെ കാണാൻ അയാൾ വരുമായിരുന്നു. അരാണ് അവൾ? ഭാര്യയാണോ ?അതോ മറ്റു വല്ല ബന്ധുക്കളുമാണോ? വായനക്കാരായ നിങ്ങളിൽ ചിലപ്പോൾ സംശയത്തിന്റെ ചെറുനാമ്പുകൾ മുളക്കാം. പക്ഷേ ആയാളുടെ ആരും ആയിരുന്നില്ലയവൾ പിന്നെന്തിനാണ് ചുവന്ന തെരുവിലെ ആ സ്ത്രീയെ കാണാൻ ഇത്രയും ദൂരം താണ്ടി വരുന്നത്?നിങ്ങളിൽ പലരും ക്ഷോഭത്തോടെ ചിലപ്പോൾ ചോദിക്കുമായിരിക്കും.അതൊരു കഥയാണ് രണ്ട് വർഷം മുമ്പുള്ള അയാളുടെ ജീവിതത്തിലേയ്ക്ക്
നിങ്ങളോരോരുത്തരേയും ഞാൻ ക്ഷണിക്കുകയാണ്.....
ആളൊഴിഞ്ഞ പാർക്കിലെ ഗുൽമോഹർ മരച്ചുവട്ടിൽ ഉറക്കം വരുവാനായി അയാൾ കാത്തു കിടക്കുകയായിരുന്നു. അനാഥത്വത്തിന്റെ മാറാപ്പുമായി ഒരു ഗ്രാമത്തിലെ അഗതിമന്ദിരത്തിൽ നിന്ന് ജോലിയും തിരക്കി ഈ നഗരത്തിൽ വന്നുപ്പെട്ടതാണ്.
ചിറക് മുളച്ചു പറക്കാനായപ്പോൾ അഭയം തന്നവർ കൈവിട്ടു. ജോലിയും തിരക്കിയുള്ള അന്വേഷണങ്ങൾക്കൊടുവിൽ ഈ വലിയ നഗരത്തിന്റെ തെരുവിൽ വന്നുപ്പെട്ടിട്ട് രണ്ടു ദിവസമായി.വിശപ്പും ദാഹവും സഹിക്കാനാവുന്നില്ല. പെണ്ണായി പിറന്നെങ്കിൽ മാനം വിറ്റെങ്കിലും ജീവിക്കാമായിരുന്നു. എന്നയാൾക്കു തോന്നി. ചുരുണ്ടു കൂടി കിടന്നുറങ്ങാൻ ഒരിടവുമില്ല. ആകെ അശ്രയം ഈ മരച്ചുവടാണ് .രാത്രിയാകുന്നതോടെ മഞ്ഞു വീഴ്ച്ച തുടങ്ങും .പിന്നെ ഇവടെത്ത് കിടപ്പും അസഹ്യമാകും. എന്തൊക്കയോ ഓർത്തു കണ്ണടക്കാൻ തുടങ്ങിയപ്പോഴായിരുന്നു.ഏതോ നനഞ്ഞ കരസ്പർശം തോളിൽ പതിഞ്ഞത്. അയാൾ തലചരിച്ച് നോക്കി .വെളുത്തു മെലിഞ്ഞ ഒരു സ്ത്രീ.ചുവന്ന വലിയ വട്ടപ്പെട്ടും മുല്ലപ്പൂവം ചൂടിയ അവൾ വശ്യമനോഹരമായി അയാളെ നോക്കി ചിരിച്ചു.
" മലയാളി ആണ് അല്ലെ ?"
ആ ചോദ്യം കേട്ട് അല്പ്പം സമാധാനിച്ചു ഈ നഗരത്തിൽ വന്നു പെട്ടിട്ട് ആദ്യമായി കേൾക്കുന്ന മലയാളി ശബ്ദമായിരുന്നു അവളുടേത്. അയാൾ തലകുലുക്കി സമ്മതിച്ചു.
" വരു മുറിയിലേയ്ക്ക് പോകാം "
അവൾ വിളിച്ചപ്പോൾ അയാൾ പറഞ്ഞു.
" എന്റെ കൈയിൽ കാശില്ല"
അതു കേട്ടവൾ അയാളെ തുറിച്ചു നോക്കി. അവൾ നടന്നു തുടങ്ങിപ്പോൾ അനുചരിക്കുക മാത്രമേ അയാൾക്ക് നിവൃത്തിയുണ്ടായിരുന്നുള്ളു. നടത്തത്തിനിടയിൽ ചോദിച്ചു.
" പേരെന്താണ് "
" രേഖാ "
" എന്തു ചെയ്യുന്നു "
" ജില്ല കളക്ടറാണ് "
അവൾ പരിഹസിച്ചതാണെന്ന് അയാൾക്ക് മനസ്സിലായി പിന്നെ ഒന്നും ചോദിക്കാൻ മനസ്സ് അനുവധിച്ചില്ല ...
ആ മുറി മുഴുവൻ ഒന്നു കണ്ണോടിച്ചു.
അലാങ്കോലപ്പെട്ടു കിടക്കുന്ന മുറിയിൽ, മുഷിഞ്ഞു കിടക്കുന്ന കുറെ പഴം തുണികളും, കുറെ ഗർഭനിരോധ ഉറകളും മാത്രം.
അതോടെ അവളുടെ ജോലിയുടെ സ്വഭാവം ഏറേ കുറേ അയാൾക്കു മനസ്സിലായി. ഭക്ഷണം വിളിമ്പിക്കൊടുമ്പോൾ അവൾ ചോദിച്ചു.
" രണ്ട് ദിവസമായെന്നു തോന്നുന്നു ഭക്ഷണം കഴിച്ചിട്ട് "
അയാൾ ദയനീയമായി അവളെ നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.
രേഖ രണ്ട് ദിവസമായി തന്നെ ശ്രദ്ധിക്കുന്നുണ്ടാവും അല്ലാതെ താൻ ഭക്ഷണം കഴിക്കാത്ത കാര്യം അവളെങ്ങനെ അറിയാനാണ് .അയാളെകുറിച്ച് അറിയാനുള്ള
ജിജ്ഞാസ കൊണ്ടാണെന്നു തോന്നുന്നു ,അവൾ എന്തൊക്കയോ ചോദിച്ചു. അയാൾ എല്ലാത്തിനും മറുപടി കൊടുത്തു. പക്ഷേ അവളെ കുറിച്ച് മാത്രം ഒന്നും തിരക്കിയില്ല അതിന്റെ ആവശ്യമില്ല, എന്നയാൾക്കു തോന്നി കാണും. കുടുബം,പട്ടിണി, ഏല്ലാവരും പറയുന്നപ്പോലെ ഈ ചളികുണ്ടിൽ വന്നുപെട്ടതിന് ഒരുപാടു ന്യായീകരണങ്ങൾ നിരത്താനുണ്ടാവും. കാലം മറവിയുടെ കരിമ്പടം കൊണ്ട് മറച്ചു പിടിച്ച നിറം മങ്ങി തുടങ്ങുന്ന നോവുന്ന ഓർമ്മകളെ വെറുതെ ചൂഴ്ന്നെടുക്കണ്ട എന്നു കരുതിയിട്ടാവാം അയാൾ ചോദിക്കാതിരുന്നത്.
പായ വിരിച്ച് ആ മുറിയുടെ മൂലയ്ക്ക് കിടന്നുറങ്ങുമ്പോൾ. വെറുതെ ഓർത്തു.
അഗതിമന്ദിരത്തിൽ നിന്ന് പുറത്തു കടക്കുമ്പോൾ പ്രതീക്ഷയായിരുന്നു വിശാലമായൊരു ലോകം തന്നെയും കാത്തിരിപ്പുണ്ടെന്ന്. പക്ഷേ സ്വപ്നത്തിൽപ്പോലും പ്രതീക്ഷച്ചതല്ല
അഭിസാരികയോടെത്ത് ഒരു മുറിയിൽ അന്തിയുറങ്ങുമെന്ന്. കുട്ടിക്കാലത്തു തന്നെ തന്നോട് ക്രൂരത കാട്ടിയ ദൈവം ഇതും കണ്ടു രസിക്കുന്നുണ്ടാവും. എന്തൊക്കയോ ആലോചിച്ച് അയാൾ ഉറക്കത്തിലേയ്ക്ക് വഴുതി വീണു.
കതകിൽ ഉറക്കെയുള്ള അടി കേട്ടായിരുന്നു അയാൾ ഉറക്കം ഞെട്ടിയെഴുനേറ്റത്.
" ആളുകൾ വരാൻ സമയമായി നിങ്ങൾ പുറത്തു ചെന്നിരുന്നോ? "
അവളുടെ ആജ്ഞാപനസ്വരം കേട്ട് അയാൾ വാതിൽതുറന്ന് പുറത്തേയ്ക്ക്പ്പോയി.
'ദൈവമേ നീ ഇത്രയും നീചനായിപ്പോയല്ലോ ? ലോകത്ത് വേറെ എന്തൊക്കെ ജോലികളുണ്ട് എന്നിട്ടും കൂട്ടിക്കൊടുപ്പുകാരനായും, മാനം വിറ്റ് ജീവിക്കുന്ന സ്ത്രീയുടെ കാവൽകാരനായും ജീവിക്കാനാണോ നീ എന്നെ പടച്ചത്? ഈശ്വരനോടുള്ള അവജ്ഞത അയാളുടെ മുഖത്ത് പ്രകടമായിരുന്നു.
ക്ഷണിക്കപ്പെടാതെ കയറി ചെന്ന അഥിതിയെ പോലെ ആ മുറിയുടെ വാതിക്കലിൽ കുത്തിയിരുന്നു. അവജ്ഞതയോടെ അയാളെ കടന്നു മുന്നോട് പോകുന്നവരുടെ എണ്ണമോ? കാർക്കിച്ചു തുപ്പി തിരിച്ചിറങ്ങി പോകുന്നവരുടെ മുഖമോ നോക്കിയില്ല. കലുഷമായ മനസ്സോടെ ആ പടിക്കെട്ടുകളിലിരുന്ന് എന്താക്കയോ ആലോചിച്ചു കൂട്ടി.
ആ ഇരുപ്പ് രാത്രിയാവുന്നതു വരെ തുടർന്നു...
" കേറിപ്പോര് ഇനിയാരും വരുമെന്ന് തോന്നുന്നില്ല"
രേഖയുടെ ശബ്ദം കേട്ടപ്പോഴായിരുന്നു. ആ നശിച്ച ചിന്തകളിൽ നിന്നുണർന്നത്. അവളോടെപ്പം അയാളും വീടിനകത്തേയ്ക്ക് കയറി.
" ഇവിടെ വന്നിട്ടപ്പോയ ഒരാളുടെ കമ്പനി അഡ്രസ്സാണിത് നാളെ നിങ്ങൾ ചെന്നു നോക്കു ചിലപ്പോൾ വല്ല ജോലിയും ശരിയാവും"
ആ കടലാസു കഷണം അവളുടെ കൈയ്യിൽ നിന്ന് വാങ്ങിക്കുമ്പോൾ പ്രതീക്ഷക്ക് ഒരു വകയുമില്ലായിരുന്നു. കാര്യം നേടാനുള്ള ആർത്തിയിൽ ആണുങ്ങൾ മോഹനവാഗ്ദാനങ്ങൾ കൊടുക്കുക പതിവാണല്ലോ?അല്ലാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെണ്ടിക്ക് ജോലി കൊടുക്കാൻ മാത്രം സന്മനസ്സുള്ളവർ ഉണ്ടാവുമോ? അതും ഒരു അഭിസാരികയുടെ ശുപാർശയുടെ പേരിൽ എന്തായാലും നാളെ ആ കമ്പനി വരെ ഒന്നു പോയി നോക്കാം മനസ്സിലുറപ്പിച്ച് അയാൾ ഉറങ്ങാൻ കിടന്നു.
വല്ല്യകമ്പനിയിൽ ഒരു ചെറിയ ജോലി. ഭക്ഷണം താമസിക്കാനുള്ള മുറി അത്യാവശ്യ സൗകര്യങ്ങളേർപ്പെടുത്തി
രേഖയുടെ കാരുണ്യത്തിൽ കമ്പനി മുതലാളി അയാളെ ജേലിക്കെടുത്തു. ആദ്യമായി ശമ്പളം കിട്ടിയപ്പോൾ,രേഖക്ക് ഒരു സാരി വാങ്ങിച്ചു കൊടുത്തു. അതു ഏല്ലാ മാസവും തുടർന്നുകൊണ്ടിരുന്നു ആദ്യമൊക്കെ വേണ്ടെന്നു പറഞ്ഞു ഒഴിഞ്ഞു മാറാൻ നോക്കിയെങ്കിലും. അയാളുടെ നിർബന്ധത്തിന് വഴങ്ങി അവൾ സ്വീകരിച്ചു...
പതിവിന് വിപരീതമായി അയാൾ മദ്യപിച്ചിട്ടുണ്ടെന്ന് തോന്നുന്നു. എങ്ങനെ കുടിക്കാതിരിക്കും ഇന്നു സന്തോഷത്തിന്റെ ദിവസമായിരുന്നല്ലോ? ചെറിയ ജോലിയുമായി കമ്പനിയിൽ കയറികൂടിയ രണ്ടുവർഷത്തിനകം തന്നെ ജോലികയറ്റം ശമ്പളത്തിൽ ഇരട്ടി വർദ്ധനവ് ഏല്ലാം കൂടി ഓർത്തപ്പോഴായിരുന്നു മദ്യത്തിന്റെ ലഹരിയിലേയക്ക് അയാൾ ചെന്നു വീണത് ഒരു ബാറിൽ കയറി മൂക്ക് മുട്ട് കുടിച്ചു. വന്ന വഴി മാറക്കാത്ത ആളായതുകൊണ്ടാവാം രേഖക്ക് വേണ്ടി ഒരു സാരിയും വാങ്ങി അവളുടെ വീട് ലക്ഷ്യമാക്കി നടന്നത്....
വീടിന്റെ വാതിലിൽ അയാൾ തട്ടി വിളിച്ചു അവൾ വന്നു കതക് തുറന്നു
"ഞാൻ കരുതി സമയം വൈകിയപ്പോൾ നിങ്ങൾ വരില്ലായിരിക്കുമെന്ന് "
അവളുടെ ചോദ്യം കേട്ട് അയാൾ ഒന്നു ചിരിച്ചെന്നു വരുത്തി.
" വരാതിരിക്കാൻ കാരണങ്ങളൊന്നുമില്ല"
അയാളുടെ മറുപിടി കേട്ടപ്പോഴേ അവൾക്ക് മനസ്സിലായി അയാൾ നന്നേ കുടിച്ചിട്ടുണ്ടെന്ന്.
" കാശ് കൂടിയതുകൊണ്ടാവണം പുതിയ ശീലങ്ങളൊക്കെ തുടങ്ങിയിട്ടുണ്ടല്ലോ?"
അവളുടെ കുറ്റപ്പെടുത്തൽ കേട്ടിട്ടും അയാൾക്ക് ഒന്നും മിണ്ടാൻ കഴിഞ്ഞില്ല.
മദ്യത്തിന്റെ വിഷം തലയ്ക്ക് കയറി പിടിക്കുകയാണെന്ന് തോന്നുന്നു കിടന്നിട്ട് ഉറക്കം വരുന്നില്ല. ചരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി. ദുഷിച്ച ചിന്തകൾ മാത്രം നുരഞ്ഞു പൊങ്ങുന്നു.ശരീരമാസകലം പടർന്നു പിടിക്കുന്ന കാമാഗ്നി ചുട്ടുപൊള്ളിക്കുന്നു . അയാൾ പതിയെ കിടന്നിടത്തു നിന്നെഴുന്നേറ്റ് ഇരുട്ടിൽ തപ്പി തടഞ്ഞ് രേഖ കിടക്കുന്നിടത്തേയ്ക്ക് നടന്നു.
പുലർച്ച് ആരുടെയോ അടക്കിപിടിച്ച കരച്ചിൽ കേട്ടുകൊണ്ടായിരുന്നു ഉണർന്നത്. രേഖ മുറിയുടെ മൂലയ്ക്ക് മാറിയിരുന്നു തല കുമ്പിട്ടിരുന്ന് കരയുന്നു. അവളെ സൂക്ഷിച്ചു നോക്കി വസ്ത്രം കീറി പറിച്ച് വികൃതമാക്കിയിരിക്കുന്നു. പല്ലിന്റെയും നഖത്തിന്റെയും പാടുകളിലുടെ ചോര പൊടിഞ്ഞിരിക്കുന്നു . അയാൾ ഏഴുന്നേൽക്കാൻ ശ്രമിച്ചു ഉടത്തിരുന്ന മുണ്ട് കാണുന്നില്ല അയാൾ ബഡ് വിരി കൊണ്ട് നാണം മറച്ചു .കഴിഞ്ഞുപ്പോയ രാത്രിയുടെ ഓർമ്മകൾ അയാളിൽ വന്നു നിറഞ്ഞു ' ദൈവമേ താൻ രേഖയെ ബലാസംഗം ചെയ്തിരിക്കുന്നു.' കാമം സിരകളിൽ അനുഭൂതി പടർത്തിയപ്പോൾ അവളോട് കേണപേക്ഷിച്ചു കാശ് തരാമെന്ന് പറഞ്ഞു. ലോകത്ത് ആരുടെ മുന്നിലും ഉടുമുണ്ട് അഴിച്ചാലും തനിക്ക് മാത്രം വഴങ്ങില്ലെന്ന് പറഞ്ഞപ്പോൾ. വൈരാഗ്യമായി താന്നെന്ന വേട്ടമ്യഗം അവളെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി. അയാൾക്ക് തന്നോട് തന്നെ പുച്ഛം തോന്നി. അന്നം വെച്ചുണ്ടാക്കി ജോലി വാങ്ങിച്ചു തന്ന ഒരു സാധു പെണ്ണിനോട്, രാത്രി കാട്ടിക്കൂട്ടിയ ഭ്രാന്തമായ പ്രകടനങ്ങൾ എല്ലാം മനസ്സിലെ ഭൂതകണ്ണാടിയിൽ വീണ്ടും വീണ്ടും തെളിഞ്ഞു കൊണ്ടിരുന്നു.
"രേഖേ "
അയാൾ പതിയെ വിളിച്ചു ആ സ്വരം ആർദ്രമായിരുന്നു. ആ സേന്ഹസ്വരത്തിന്റെ ആർദ്രത പക്ഷേ അവളുടെ മുഖത്ത് അസ്വസ്ഥത സൃഷ്ടിക്കുകയാണ് ചെയ്തത്.
"പണ്ട് അച്ഛൻ ശാരീരകമായി പീഡിപ്പിച്ചു.രണ്ടാനമ്മയുടെ ആട്ടും തുപ്പും കേട്ടു മടത്തപ്പോൾ വീട്ടിൽ നിന്ന് ഒളിച്ചോടി. ഈ നഗരത്തിലും ഒരു പാട് പേർ ചേർന്നെന്നെ നശിപ്പിച്ചു. അവസാനം വേശ്യാവൃത്തി തിരഞ്ഞെടുത്തു.ഇനിയാരും പീഡിപ്പിക്കാൻ വരില്ലെന്നോർത്ത് സമാധാനിച്ചതായിരുന്നു,പക്ഷേ കൂടെ പിറപ്പിന് പോലെ സേന്ഹിച്ച നിങ്ങളും "
അവളുടെ രോദനം കേട്ട് അയാൾ ഞെട്ടിതെറിച്ചു. അവളുടെ മനസ്സിൽ തനിക്കുള്ള സ്ഥാനം ഇത്രയും വലുതായിരുന്നോ എന്ന തിരിച്ചറിവ് അയാളെ വേദനിപ്പിച്ചു, സഹോദരനാവാൻ ഒരേ ഗർഭപാത്രത്തിൽ പിറക്കണം എന്ന തന്റെ ഭ്രാന്തൻ സിദ്ധാന്തത്തിന് മങ്ങലേറ്റിരിക്കുന്നു.അവളോട് ഒരു വാക്കു പോലും പറയാതെ അവിടെ നിന്ന് ഇറങ്ങി നടന്നു.
ഏത് പുണ്യതീർത്ഥത്തിൽ കുളിച്ചാൽ ഈ പാപക്കറ മാഞ്ഞു പോകും ഏതൊക്കെ അമ്പലനടയിൽ ചെന്നു പ്രാർത്ഥിച്ചാൽ മനശാന്തി കിട്ടും അയാൾക്കറിയില്ലായിരുന്നു.
ഈ നഗരത്തിൽ ഇനി വയ്യ ദൂരെ എവിടെയെങ്കിലും രക്ഷപ്പെട്ടണം എന്ന ചിന്തയോടെ ദക്ഷിണദിക്കിലേയ്ക്ക് അയാൾ നടന്നു...
ആത്മാഭിമാനത്തിനേറ്റ മുറിവിന്റെ ഭാണ്ഡവും പേറി ,ദൂരെ നടന്നു മറയുന്ന അയാളെ നോക്കിയിരിക്കുന്ന രേഖയെന്ന ആ വാരസത്രീയുടെ ഉദരത്തിൽ പിതൃത്വം
അവകാശപ്പെടാനാളില്ലാതെ ഒരു ബീജം വളർന്നു തുടങ്ങിയിരുന്നു......
അമ്മയെന്നോ,സഹോദരിയെന്നോ തിരച്ചറിനാവാത്തവിധം ചിരഞ്ജീവിയായി,
കാമം മനുഷ്യന്റെ തലച്ചോറിൽ ചിലപ്പോഴെങ്കിലും പ്രവർത്തിക്കുന്നു എന്ന സത്യം ഉൾകൊണ്ട് തന്നെ പറയട്ടെ. സ്വന്തം മകളുടെ ഉദരത്തിൽ പിതാവിന്റെ ബീജം വീണു ജനിക്കുമ്പോൾ പ്രബുദ്ധമെന്ന് വായനക്കാർ നിങ്ങൾ വിശേഷിപ്പിക്കുന്ന ഈ രാജ്യം നാണിച്ചു തലതാഴ്ത്തുന്നതു നിങ്ങൾ കാണുന്നില്ലെ........................
ശുഭം
മനു എണ്ണപ്പാടം

" മരുഭൂമിയിലെ നീരുറവകൾ "


ഇന്നു രാവിലെ എഴുന്നേറ്റപ്പോൾ എന്നെ വരവേറ്റത് ഒരു പ്രവാസിയുടെ ആത്മഹത്യക്കു മുമ്പുള്ള വീഡിയോ ദൃശ്യങ്ങളാണ് ഞാൻ വളരെ വർഷങ്ങൾക്കു മുമ്പ് എഴുതിയ എന്റെ ഒരു സുഹൃത്തിന്റെ കഥയാണ് ഈ കാലഘട്ടത്തിന് അനിവാര്യതയിലേയ്ക്ക് ഈ കഥ വിരൽ ചൂണ്ടുന്നു. മുമ്പ് വായിച്ചവർ ക്ഷമിക്കുമെന്ന പ്രതീക്ഷയിൽ..... ...
" മരുഭൂമിയിലെ നീരുറവകൾ "
മരുഭൂമിയിൽ കാറ്റ് വീശുകയായരുന്നു. പൂക്കളുടെ സുഗന്ധമറിയാത്ത,മഞ്ഞുതുള്ളിയുടെ നനവറിയാത്ത,വരണ്ട കാറ്റ് ആരോടൊക്കെയോ പക തീർക്കാനെന്നോണംശക്തമായി.
ലേബർക്യാമ്പിന്റെ ചുമരുകളിൽ കാറ്റ് പിടിക്കുന്നതിന്റെ ശബ്ദം എനിക്ക് വ്യക്തമായി കേൾക്കാമായിരുന്നു. ജനാല തുറന്ന് പുറത്തേക്ക്‌ നോക്കി.ആ മണൽ കാറ്റ് വർദ്ധിച്ച രോഷത്തോടെ ക്യാമ്പിന് ചുറ്റും നൃത്തം വയ്ക്കുന്നുണ്ടായിരുന്നു. ക്യമ്പിന് പുറകിലായി ആകാശം മുട്ട് ഉയർന്നു നിൽക്കുന്നടവർക്രയിൻ.
അതിലേയ്ക്കു തന്നെ നോക്കിയിരുന്നപ്പോൾ,അസഹ്യമായ ഒരു ദുഖം എന്റെ കണ്ണുകളെ ഈറനണിയിച്ചു.
കട്ടിലിൽ അലക്ഷ്യമായി വലിച്ചെറിഞ്ഞ പുസ്തകങ്ങൾക്ക് നടുവിൽ നീണ്ട് നിവർന്ന് കിടന്ന് കണ്ണുകളടച്ചു. മനുഷ്യമനസ്സുകളുടെ ഒരു ചെറിയ മരണമാണ് ഉറക്കം. വേദനകളും ,യാദനയും മറന്ന് ഒരു നിമിഷമെങ്കിലും കണ്ണ് അടക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു ഞാൻ വെറുതെ ആശിച്ചു.
ഉറക്കം ചിലപ്പോൾ അങ്ങനെയാണ് .മിഴികളിൽ സ്പർശിക്കാതെ കടന്നു പോകും.എന്തോ ഓർത്തപ്പോൾ ഞാൻ ചാടി എഴുന്നേറ്റ് എഴുത്ത് മേശക്ക് നേരെ നടന്നു. എന്റെ സുഹൃത്തിനോട് ഒരു കഥ പറയാൻ എന്റെ മനസ്സ് വെമ്പൽ കൊണ്ടു.
എന്റെ ബാല്യകാല സുഹൃത്തേ....
നമ്മൾ തമ്മിൽ കാണുമ്പോൾ. പലപ്പോഴും നിയൊരു കഥ പറയാൻ ആവശ്യപ്പെടുമായിരുന്നു. അന്നൊക്കെ ഒരു കഥ പറയാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞാൻ. ഇന്നു നിനക്കു വേണ്ടി കഥ പറയാം.ഒരു പ്രവാസി സുഹൃത്തിന്റെ കഥ?.....
നാലു വർഷങ്ങൾക്ക് മുമ്പ്. ബോംബൈ നഗരത്തിലെ എയർപ്പോട്ടിൽ വച്ചു നീ എന്നോട് യാത്രാ പറഞ്ഞു, പിരിയുകയായിരുന്നല്ലോ.
രണ്ടുസഹോദരിമാരുടെ വിവാഹം. ഒരു ചെറിയ വീട് അതൊക്കെ, ആയിരന്നല്ലോ എന്റെ സ്വപ്നങ്ങൾ.അവയൊക്കെ സാക്ഷത്കരിക്കാൻ വേണ്ടിയാണെല്ലോ?ഞാൻ സൗദി അറേബ്യയിൽ പോകാമെന്ന് വച്ചത്. താത്കാലമായി ഉണ്ടാകുന്ന വിഷമങ്ങൾ ,പിന്നിട് വലിയ നേട്ടങ്ങൾക്ക് വഴിയൊരുക്കും എന്ന് പ്രത്യാശിച്ച് ഞാൻ വിമാനത്തിനകത്ത് കയറികൂടി.
അവിടെ വെച്ചായിരുന്നു .ഞാൻ ആ പ്രവാസി സുഹൃത്തിനെ ആദ്യാമായി കാണുന്നത്.പ്രവാസിയുടെ അടുത്തുള്ള സീറ്റിൽ ഞാൻ ചെന്നിരുന്നപ്പോൾ അയാൾ ഒന്ന് ചിരിക്കാൻ ശ്രമിച്ചു.
അച്ചു! വളരെ മനോഹരമായിരുന്നു പ്രവാസിയുടെ പേര്.
കുറച്ചു നേരം കൂടി കഴിഞ്ഞപ്പോൾ. മേഘങ്ങൾ പരന്നു കിടക്കുന്ന ആകാശത്തിലേക്ക് ആ വിമാനം ഉയർന്നു തുടങ്ങി.വീടിനെ കുറിച്ചും ,വിട്ടുകാരെ ,കുറിച്ചും പരസ്പരം
ഞങ്ങൾ സംസാരിച്ചു. ഇടക്കെപ്പോഴോ എന്റെ ജോലിയെ കുറിച്ചും ,ജോലിയെടുക്കാൻ പോകുന്ന സ്ഥാപനത്തെ പറ്റിയും അച്ചു ചോദിച്ചു. എന്റെ കമ്പനിയുടെ പേര്, വെളിപെടുത്തിയ ഉടൻ അച്ചുപറഞ്ഞു.
" ജി' സി സി യിൽ തന്നെയാ ഞാനും ജോലിയെടുക്കുന്നത് "
ആ കമ്പനിയുമായ് അച്ചുവിന് മൂന്നു, വർഷത്തെബന്ധമുണ്ടെന്നറിഞ്ഞപ്പോൾ എനിക്ക് സമാധാനമായി.
കരയും കടലും കടന്ന് ആ വിമാനം ഒരു സന്ധ്യാനേരത്ത് അതിന്റെ ലക്ഷ്യത്തിലേക്ക് എത്തി ചേർന്നു.
ആ സന്ധ്യയ്ക്കുപ്പോലും ചൂടിന്
ശമനംഉണ്ടായിരുന്നില്ല.എയർപോട്ടിനെ പുറത്ത് ഞങ്ങളെയും കാത്ത് കമ്പനിയുടെ വണ്ടികിടപ്പുണ്ടായിരുന്നു. സൗദി അറേബ്യയുടെ ഹൃദയഭാഗമായ ദമാമം സിറ്റിയും കടന്ന് ,ആ ചെറു
വാഹനം കുതിച്ചു പാഞ്ഞു.
ഈജിപ്ത്തിലെ പിരമിഡുകളെ അനുസ്മരിപ്പിക്കുന്ന മണൽ കൂമ്പാരങ്ങളുടെ ഇടയിലുടെയും. ഇടതൂർന്ന് നിൽക്കുന്ന ഈന്തപ്പഴതോട്ടങ്ങളും കടന്ന് വണ്ടി ലേബർ ക്യാമ്പിൽ എത്തിചേർന്നു.
ഒരേ മുറിയിലായിരുന്നു ഞങ്ങളുടെ താമസം. അവിടെ വെച്ചു വിട്ടുപിരിയാനാവാത്ത ഒരു ആത്മബന്ധം ഞങ്ങൾക്കിടയിൽ ഉടലെടുത്തു. മരുഭുമിയിൽ എണ്ണ കിണറുകൾ തേടിയുള്ള യാത്രയിൽ, ഞങ്ങൾ എന്നും ഒന്നാച്ചായിരുന്നു.
കാലങ്ങൾ കുറെ കഴിഞ്ഞ്. ഒരു ദിവസം അവന്റെ മുഖത്ത് ദുഖത്തിൻ കരിനിഴൽതെളിഞ്ഞു, നിൽക്കുന്നതുപ്പോലെ എനിക്കു തോന്നി. ഞാൻ ചോദിച്ചപ്പോൾ അച്ചു ഒന്നും പറയാതെ ഒഴിഞ്ഞുമാറി. എനിക്ക് അറിയാമായിരുന്നു, ഇന്നല്ലെങ്കിൽ നാളെ ആ ദുഖം അതിർവരമ്പുകൾഭേദിച്ച് എന്നിൽ എത്തിചേരുമെന്ന്.
ഒരു വലിയ പെരുന്നാൾ കഴിഞ്ഞ ദിവസമാണ്. ഞാൻ ഇന്നും വ്യക്തമായി തന്നെ ഓർക്കുന്നു. രാവും, പകലും സംഗമിക്കുന്നത് കാണാൻ സന്ധ്യാ വിരിന്നിനെത്തിയപ്പോൾ ഞാൻ ഇറങ്ങി നടന്നു.
വൈകുന്നേരങ്ങളിൽ ഒറ്റയ്ക്കുള്ള നടത്തം എനിക്ക് പതിവായിരുന്നു.
" എങ്ങോട്ടാ അച്ചു ഇത്രയ്ക്ക് തിരക്ക് പിടിച്ച് "
കൈയിൽ എന്തോ പൊതിയുമായ് എന്നെ കടന്നുപ്പോയ ,അച്ചു തിരിഞ്ഞു നിന്നു പറഞ്ഞു.
" ചാവാൻ എന്താ വരുന്നോ?"
അച്ചു വിട്ടിലേക്ക് ഫോൺ ചെയ്തിട്ടുണ്ടാവണം. ഒരു പക്ഷേ ഭാര്യായോടെ ദേഷ്യപ്പെട്ടിരിക്കണം
എന്നു എനിക്കു തോന്നി.
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
" അച്ചു ഞാൻ നിന്നെ തടയുന്നില്ല!"
അവൻ രണ്ടു ചുവടു മുമ്പോട്ട് വെച്ചു പെട്ടെന്ന് എന്തോ ഓർത്തപ്പോൾ പിന്തിരിഞ്ഞ് വന്ന് എന്നോട് ഒരു സിഗരറ്റ് ചോദിച്ചു.
" ചാവാൻ പോകുന്നവനെ എന്തിനാ സിഗരറ്റ് "
ഞാൻ പതിവ് തമാശ പറഞ്ഞപ്പോൾ വെറുതെ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു.
" ഇനി ചിലപ്പോൾ സിഗരറ്റ് വലിക്കാൻ പറ്റിയെന്നു വരില്ല!"
ആ സിഗരറ്റിനെ തീ കൊടുത്തുകൊണ്ട് അച്ചു അതിവേഗം മുന്നോട്ട് നടന്നു.
ആ സന്ധ്യക്കുപോയതാണ് അച്ചു, അവനെ തിരക്കി ആ രാത്രി മുഴുവൻ ഞങ്ങൾ സുഹൃത്തുക്കൾ ഓടി നടന്നു. പതിവു സ്ഥലങ്ങളിലെല്ലാം കാണാതായപ്പോൾ തിരിച്ചു മുറിയിലേയ്ക്കു വന്നു.
നേരം പുലർന്നപ്പോഴാണ് അവനെ വീണ്ടും കാണുന്നത്. ക്യാമ്പിനു പുറകിൽ ടവർക്രയിനിന്റെ മുകളിൽ തൂങ്ങിയാടുന്ന അവന്റെ ചേതനയറ്റ ശരീരം? അതു ദർശിച്ച എന്റെ മനസിന്റെ വേദന എങ്ങനെയാണ് സുഹൃത്ത് നിന്നെ ബോധ്യപ്പെടുത്തുക.....
അച്ചു എന്തിന് ആത്മഹത്യാചെയ്തു ?കാരണം തിരക്കി സുഹൃത്തുക്കളും പോലീസും ഓടി നടന്നു. എന്റെ ഡയറിയിൽ അച്ചു എഴുതി വച്ച ഒരു, ആത്മഹത്യാകുറിപ്പും കൈയിൽ പിടിച്ച് ആ മുറിയുടെ മൂലയ്ക്ക് ഞാൻ ഒതുങ്ങി കൂടി.
അച്ചു എന്നോട് പറഞ്ഞ ഒരു പഴയ കഥ:
കുറച്ചു വർഷങ്ങൾക്കുമുമ്പ്. ഒരു ഉച്ച നേരത്ത് തകർത്തു പെയ്യുന്ന മഴയിൽ കുതിർന്ന് കിടക്കുകയായിരുന്നു,
അച്ചുവിന്റെ ഗ്രാമം. പശുവിനെ പുല്ല് അരിയാൻ വേണ്ടി അച്ചുവിന്റെ
അമ്മയും ,ഭാര്യയും കുന്നിൻ മുകളിലുള്ള വീട്ടിൽ നിന്ന് താഴേക്കിറങ്ങി വന്നു. മഴക്ക് വിണ്ടും കനം വെച്ചു തുടങ്ങി. ' മുടിഞ്ഞൊരു മഴ' മഴയെ ശപിച്ചു കൊണ്ട് അച്ചു പിറുപിറുത്തു. പെട്ടെന്നായിരുന്നു ആരുടെയോ നിലവിളി കേട്ടത്. അച്ചു വിട്ടിൽ നിന്ന് കുന്നിൻ ചരുവിലേക്ക് ഓടിയിറങ്ങി.അവിടെ കണ്ട കാഴ്ച്ച അവനെനടുക്കികളഞ്ഞു. കുത്തിയൊലിക്കുകയായിരുന്നു മലവെള്ളം.കിഴക്കുദിശയിലേക്കൊഴുക്കുന്ന വെള്ളത്തിൽ ?അമ്മയുടേയും, മറ്റൊരു ദിക്കിലേയ്ക്ക് ഒഴുകുന്ന വെള്ളത്തിൽ? ഭാര്യയുടെയും, നിലവിളി കേട്ടു അച്ചു അവിടെ തറഞ്ഞു നിന്നു. അവന്റെ മനസ്സിൽ ഒരുപാട് ചിന്തകൾ കടന്നു വന്നു.ഇത്രയും കാലം പോറ്റി വളർത്തിയ അമ്മയെയോ? അതോ തന്നെ മാത്രം വിശ്വാസിച്ച് ഇറങ്ങി തിരിച്ച പെണ്ണിനെയോ? ആരെയാണ് രക്ഷിക്കേണ്ടത്. അവന്റെ മനസ്സ് പ്രക്ഷുബ്ദമായ സാഗരത്തെപ്പോലെ ഇളകി മറിഞ്ഞു. അവസാനം പൊട്ടി കരഞ്ഞുകൊണ്ട് ഭാര്യക്ക് നേര് നീന്തി അടുക്കുമ്പോൾ? അച്ചു കേൾക്കുന്നുണ്ടായിരുന്നു. അമ്മയുടെ അവസാനത്തെ ദീനരോദനം. ആ ശബ്ദം മലയിടുക്കുകളിൽ തട്ടി വീണ്ടും വീണ്ടും പ്രതിധ്വാനിച്ചപ്പോൾ, അവന്റെ ഹൃദയം വേദനയോടെ വിലപിച്ചു.
" ഞാനൊരു പാപിയാണെടാ നൊന്തു
പ്രസവിച്ച അമ്മയെ മറന്ന് ഭാര്യയെ രക്ഷിച്ച മഹാപാപി"
അച്ചു കരഞ്ഞുകൊണ്ടു പറഞ്ഞപ്പോൾ . എന്റെ ബാല്യകാല സുഹൃത്ത് സത്യത്തിൽ എന്റെയും
കണ്ണ് നിറഞ്ഞു പോയി.ഞാൻ അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

" അച്ചുവെ നിന്റെ യാത്രാ മരണത്തെ മുന്നിൽ കണ്ടു കൊണ്ടാണെങ്കിലും, ധൈര്യസമേതം നിനക്ക് കുട്ടു വരാൻ നിന്റെ ഭാര്യമാത്രാമെ ഉണ്ടാവുകയുള്ളു അല്ലാതെ അച്ഛനോ, അമ്മയോ
ഈ പറയുന്ന ഞാനോ ഉണ്ടാവുകയില്ല എന്നതാണ് സത്യം . അതു കാരണം തന്നെ നീയെടുത്ത തീരുമാനം തന്നെ ശരി"
പക്ഷേ അന്നു അച്ചുവിനോട് പറഞ്ഞത് തെറ്റായി പോയെന്ന്, കാലം പിന്നീട് എന്നെ ബോധ്യപ്പെടുത്തിഅച്ചുവിന്റെ മരണം നടന്ന് രണ്ടു ദിവസം കഴിഞ്ഞായിരുന്നു ഞാൻ ഡയറി എഴുതാൻ ഒരുമ്പെട്ടത് ഞാൻ ഡയറി തുറന്ന് താളുകൾ മറിച്ചു ഏതോ ഒരു താളിൽ അച്ചുവിന്റെ വൃത്തിയില്ലാത്ത കൈപട കണ്ട് ഞാൻ വായിക്കാൻ ശ്രമിച്ചു..........

' എന്റെ പ്രിയ സ്നേഹിത ഞാൻ മരണത്തെ ഭയക്കുന്നവനാണെന്ന് നിനക്ക് അറിയാമല്ലോ.? എന്നിട്ടും ഞാനീകടും കൈ ചെയ്തത് നിവൃത്തികേടുകൊണ്ട് മാത്രാമാണ് അല്ലെങ്കിൽ ഈ സമൂഹത്തിനു മുൻപിൽ ഒരു കോമാളിയായീ ഒരു പരിഹാസ കഥപാത്രാമായി ജീവിക്കേണ്ടി വരും എന്റെ ഭാര്യക്ക് വേറൊരു ആളുമായ് അടുപ്പമുണ്ടായിരുന്നു. ഇന്ന് രാവിലെ അവനോടെപ്പം അവൾ ഇറങ്ങിപ്പോയി സേന്ഹിതാ നീ എന്നോട് പറഞ്ഞ കാര്യങ്ങൾ പലതും തെറ്റായി പോയെന്ന് നിനക്കിന്ന് തോന്നുന്നുണ്ടാവും അല്ലേ!
പുരുഷശരീരത്തിന്റെ വിയർപ്പ് ഗന്ധത്തിനും കാശിനും വേണ്ടി സേന്ഹിക്കുന്ന ഭാര്യ എങ്ങനെയാണ് മരണത്തേക്കുള്ള യാത്രായിൽ
കൂട്ടു വരുന്നത് എന്റെ സേന്ഹിതാ ഞാൻ നിന്നോട് യാത്രാ പറയുകയാണ്
മനുഷ്യാ ജീവിതത്തിൽ എത്തിപ്പെടാനാവാത്ത,
ഒരു അനന്തതീരത്തേക്ക് ഞാൻ യാത്രായാവുകയാണ് നിനക്ക് നന്ദി...
നിസംഗനായ ഒരു കോമാളിയെപ്പോലെ ഞാൻ ആ ഡയറിയും കൈയിൽ പിടിച്ച് വെറുതെയിരുന്നു പോയ് അച്ചുവിന്റെ മരണകാരണങ്ങൾ തിരക്കി നടക്കുന്നവരോട് ഞാൻ എങ്ങനെയാണ് സുഹൃത്തേ ഈ സത്യങ്ങൾ വെളിപെടുത്തുക
കാലം ഒരുപാട് പഴകിയെങ്കിലും ശവകുടീരങ്ങളുടെ നാട്ടിലൂടെ കടന്നുപോവുമ്പോഴെക്കെ അകാലത്തിൽ പൊലിഞ്ഞുപോയ അച്ചുവിന്റെ ഓർമ്മ ഇന്നും എന്നെ വേദനിപ്പിക്കാറുണ്ട്.........:
എന്റെ ഭാല്യകാല സുഹൃത്തേ ഈ കഥ മുഴുവൻ നീ വായിക്കുവാണെങ്കിൽ നിന്നോടെ ഒരു ചോദ്യം ഞാൻ ചോദിക്കുന്നു. അച്ചുവിന്റെ അവസ്ഥ നിനക്കാണ് വന്നിരുന്നെങ്കിൽ ആ മലവെള്ളത്തിൽ നിന്ന് അമ്മയെ രക്ഷിക്കുമോ അതോ ഭാര്യയെയോ? നമ്മൾ തമ്മിൽ നേരിൽ കാണുമ്പോൾ നീ ഉത്തരം തരുമെന്ന് കരുതുന്നു.
ഞാൻ എഴുതി കഴിഞ്ഞ കത്ത് ഭദ്രമായി മടക്കി വെച്ച് കട്ടിലിൽ ചെന്ന് വീണു.ഉറക്കം കവർന്നെടുക്കുന്ന ആ മീനാരങ്ങളെ വേറെ ആരുടെയൊക്കെയോ മനസിലേക്ക് പറഞ്ഞയച്ച് കഴിഞ്ഞപ്പോൾ എന്റെ കൺപോളകൾക്ക് കനം വെച്ചു തുടങ്ങി.................
******************
മനു എണ്ണപ്പാടം

മാഷ്


ഷൺമുഖൻ മാഷ് ക്ലാസ് മുറിയിലേക്ക് കടന്നു വന്നു.ഞങ്ങളുടെ മനസിൽ തീ മഴപെയ്യുകയായിരുന്നു. എങ്ങനെയെങ്കിലുംഈ പിരീഡ് ഒന്ന് കഴിഞ്ഞ് കിട്ടിയിരുന്നെങ്കിൽ,ഞങ്ങൾ ആശിച്ചു.ആദ്യബെഞ്ചിന്റെ അറ്റത്തായിരുന്നു ഞാനിരുന്നത് .അതു കാരണം തന്നെ അടികൊള്ളാനുള്ള അവസരം കൂടുതലും എനിക്കായിരുന്നു ലഭിച്ചിരുന്നത് .
മാഷ് പുസ്തകം തുറന്നു.കഴിഞ്ഞ ദിവസത്തിൽ പഠിപ്പിച്ചുതന്ന പാഠഭാഗത്തിലെ ചോദ്യം എന്നോട് ചോദിച്ചു.

" രാസഗതികം എന്നാലെന്ത് ?"
" രാസ പ്രവർത്തന വേഗതയേയും അതിനെ സ്വാധീനിക്കുന്ന ഘടകങ്ങളെയും
കുറിച്ച് പ്രതിപാദിക്കുന്ന രസതന്ത്രശാഖയാണ് രാസഗതികം "
അങ്ങനെയെന്തോ ഉത്തരം അന്നു ഞാൻ പറഞ്ഞു. ഇന്നു വ്യക്തമായി ഓർക്കുന്നില്ല.
പക്ഷേ അന്ന് പറഞ്ഞ ഉത്തരം ശരിയായിരുന്നു. അതു കേട്ടു മാഷ് പറഞ്ഞു
" കിഴങ്ങൻ പഠിച്ചല്ലോ?"
ആ പാഠഭാഗത്തിലെ ആകെ അറിയാവുന്ന ഒരുത്തരം അതു മാത്രമായിരുന്നു .അടികിട്ടാത്തതിൽ സന്തോഷം തോന്നി.
മാഷ് പിന്നെയും എന്തൊക്കയോ പഠിപ്പിച്ചു.
പിന്നെ ലാസ്റ്റ് ബഞ്ചിലിരുന്ന അബുവിനോടായിരുന്നു മാഷിന്റെ അടുത്ത ചോദ്യം.
"ത്രഷോൾട് എനർജിയെന്നാലെന്ത്?"
അബു നിന്ന് വട്ടം കറങ്ങി .
കൊടുത്തു മാഷ്
രണ്ടെണ്ണം എന്നിട്ടു ഞങ്ങളോടായി പറഞ്ഞു.
"ഇത്രയും നേരം ഇവിടെ കിടന്നു നിലവിളിക്കുന്നത് നിങ്ങൾക്ക് മനസ്സിലാവാനാണ്.മനസ്സിലാവാത്തവർ എഴുന്നേറ്റു നിന്നു പറയുകയാണ് വേണ്ടത്.അല്ലാതെ ചോദ്യം ചോദിക്കുമ്പോൾ താഴോട്ട് നോക്കി നിൽക്കരുത് "
സത്യത്തിൽ എനിക്കു മാത്രമല്ല ക്ലാസിലെ നല്ലപ്പോലെ പഠിക്കുന്ന കുട്ടികൾക്ക് വരെ മനസ്സിലായില്ല. മാഷ് പഠിപ്പിച്ചു തന്ന പാഠഭാഗം .
എവിടെന്നോ കിട്ടിയ ധൈര്യത്തിൽ ഞാൻ എഴുന്നേറ്റ് നിന്ന് പറഞ്ഞു.
" സാർ എനിക്ക് മനസ്സിലായില്ല "
" കണ്ടോ കിഴങ്ങന് കാര്യം മനസ്സിലായി "
മേശപുറത്തിരുന്ന വടിയെടുത്ത് മാഷ് എന്റെ തുടയിൽ മഴവില്ല് വരച്ചു.
എനിക്കു കിട്ടിയ അടിയുടെ കാരണം അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു.അതു നോക്കിയിരുന്ന മാഷ് ചോദിച്ചു .
" ഇത്രയും നേരം പഠിപ്പിച്ചു കൊണ്ടിരുന്നപ്പോൾ നിന്റെ ശ്രദ്ധയെവിടെയായിരുന്നു. "
ബെല്ല് അടിച്ചപ്പോൾ മാഷ് പുസ്തകം എടുത്ത് നടന്നു പോയി.
പിന്നെയും ഒരു പാട് തല്ല് കിട്ടി പഠിപ്പിച്ച്, പഠിപ്പിച്ച് മാഷ് തോറ്റതല്ലാതെ ഞാൻ തോറ്റിട്ടില്ലായിരുന്നു.
വാകമരച്ചോട്ടിൽ ഗോലി കളിച്ചതും, സ്ക്കൂൾ മതിലിൽ ഇഷ്ട്ടപ്പെട്ട പെൺകുട്ടിയുടെ പേര് എഴുതി പിടിപ്പിച്ചതും മാത്രം ബാക്കിയാക്കി.പത്താംതരം തോറ്റതോടെ ആ സ്ക്കൂൾ മുറ്റത്തു നിന്നും ഞാൻ പടിയിറങ്ങി പോന്നു.
വർഷങ്ങൾക്കു ശേഷം മാഷിന് ഞാൻ
വീണ്ടും കണ്ടു മുട്ടി അന്ന് എന്നോട്
ചോദിച്ചു
" നീ എന്ത് ചെയ്യുന്നു?"
ഞാൻ പറഞ്ഞു
" ഗൾഫിലാണ് "
" എന്താ നിന്റെ ജോലി "
" വെൽഡിങ്ങ് "
മാഷ് ചിരിച്ചു കൊണ്ട് ചോദിച്ചു.
" വെൽഡിങ്ങ് എന്നാലെന്ത് ?"
ആ ചോദ്യത്തിന് മുമ്പിൽ ഞാൻ പഴയ
പത്താം തരത്തിലെ കുട്ടിയായി.
" രണ്ടോ അതിലധികമോ ലോഹ പദാർത്ഥങ്ങളെ തമ്മിൽ ഹീറ്റും പ്രഷറും ഉപയോഗിച്ച്
കുട്ടി യോജിപ്പിക്കുന്ന പ്രക്രിയയെ വെൽഡിങ്ങ് എന്ന് പറയുന്നു "
അത് കേട്ട് മാഷ് ചിരിച്ചു കൊണ്ട് പറഞ്ഞു.
"ജീവിക്കാൻ വേണ്ടി രസതന്ത്രവും ഊർജതന്ത്രവും നീ ഇന്നു വൃത്തിയായി പഠിക്കുന്നു അല്ലെ "
മാഷിനോട് ഒന്നും പറയാൻ കഴിഞ്ഞില്ല പരീക്ഷക്ക് തോറ്റു പോയ കുട്ടിയെ പോലെ ഞാൻ വെറുതെ തലതാഴ്ത്തി നിന്നു.
'വിദ്യാഭ്യാസം എനിക്കില്ല പക്ഷേ പച്ചരി വാങ്ങിക്കാനുള്ള നിത്യാഭ്യാസം എനിക്കറിയാമെന്ന് ' പറയണമെന്നുണ്ടായിരുന്നു പക്ഷേ പറയാൻ കഴിഞ്ഞില്ല. ഞാൻ പഠിച്ച പാoഭാഗത്തിലെ ഒരു വരിയും,ഞാൻ തന്നെ കണ്ടു പിടിച്ച മറ്റൊരു വരിയും. ജീവിതത്തിൽ എന്നെ ഓർമ്മപ്പെടുത്തി കൊണ്ടിരുന്നു..
'വിദ്യാധനം സര്‍വ്വധനാത് പ്രധാനം വിദ്യായില്ലാത്തവന് ഒരു വിലയുമില്ല'

By: Manu Parakkal

പ്രണയം (കവിത)


വിടരാതെ കൂമ്പിയ സ്വപ്നങ്ങൾക്കുള്ളിലും
വിളറാത്ത നിൻ മുഖം കണ്ടു പകച്ചു ഞാൻ
വെറും ശൂന്യമായീ തീർന്ന മനസിന്റെ -
വാതിക്കലാരെയാണ് നീ കാത്തിരിക്കുന്നത്
പണ്ടൊരുനാൾ!
എൻ ഹൃദയത്തിൽ പൂത്ത സ്വപ്നങ്ങളൊക്കെയും.
കവർന്നെടുത്ത് പടിയിറങ്ങിപ്പോയ
പ്രണയമേ?
ഇന്നു നീ വരും കാരണങ്ങളെ- കുറിച്ചോർത്ത് ഞാൻ ഭയക്കുന്നു.
പ്രണയമേ നീ ശരശയ്യയുമായി - കിടന്നയിടങ്ങളിലെവിടെയും.
ഞാൻ ഭിക്ഷപാത്രവുമായി - അലഞ്ഞിരുന്നില്ല.
എങ്കിലുമെൻ ഹൃദയ ഭിത്തിയിൽ
വിള്ളലുണ്ടാക്കിയാരെയോ നീ
കാത്തിരിക്കുന്നു .
നിൻ ചെറു നിശ്വാസം കേട്ടു ഞാൻ
ദൂരെയൊഴിയവേ പിന്നിലൂടെയെൻ -
ഹൃദയത്തിൽ പ്രവേശിച്ച പ്രണയമേ.
നിനക്ക് തളിർക്കുവാനെൻ ഹൃദയത്തിൽ
പ്രാണവായുവില്ല നീരുറവകളില്ല.
ആകെ തളിർക്കുന്നതും പൂക്കൂന്നതുമായ
ഒരു തുള്ളി കവിതതൻ ലഹരി മാത്രം.
പ്രണയമേ !
വിടരാതെ കൂമ്പിയതാണെൻ മോഹങ്ങൾ
ഇന്നും വിളറാത്ത നിൻ മുഖം
കണ്ടു പകച്ചു ഞാൻ .........
*************************
മനു എണ്ണപ്പാടം

ഒടിയൻ വീട്


അമാവാസിയും വെള്ളിയാഴ്ച്ചയും ഒരുമിച്ച് വന്നതിന്റെ ഭീകരത ആ രാത്രിയിൽ പ്രകടമായിരിന്നു.
മരിച്ച് മണ്ണടിഞ്ഞു പോയവരുടെ ആത്മാക്കൾ ഇറങ്ങി നടക്കുന്ന ദിവസം,ഇഴ ജന്തുക്കൾക്ക് വിഷം കൂടുന്ന നാൾ. ഓർക്കുമ്പോൾ തന്നെ അകാരണമായൊരു ഭയം മനസ്സിന് വലയം ചെയ്യാൻ തുടങ്ങി.
ഈ വഴിയിൽ കൂടി മിക്കവാറും രാത്രികാലങ്ങളിൽ ഒറ്റക്ക് നടന്നു പോകാറുണ്ട്.അന്നൊക്കെ മനസ്സ് ശാന്തമായിരുന്നു. പക്ഷേ ഇന്ന് എന്തോ ഒരു വല്ലായ്മ. ആവശ്യമില്ലാത്ത ഈ യാത്ര ഒഴിവാക്കാമായിരുന്നു എന്നു തോന്നി.
ഈരാത്രിഇവിടെയെത്തിപ്പെടുക
എന്നുള്ളത് ചിലപ്പോൾ തന്റെ
നിയോഗമായിരിക്കാം. അല്ലെങ്കിലും
ദൈവത്തിന്റെ തീർപ്പുകൾ താനായിട്ട് മാറ്റാൻ ശ്രമിച്ചാൽ നടക്കില്ലാലോ.
ഇരുട്ടിനെ എന്തിനാണ് താനടക്കമുള്ളയാളുകൾ ഇങ്ങനെ ഭയപ്പെടുന്നത്?പകലിനെപ്പോലെ തന്നെ പ്രപഞ്ചത്തിന്റെ പ്രതിഭാസമാണ് ഇരുട്ട്, ഇത്രയൊക്കെ അറിഞ്ഞിട്ടും കാരണമില്ലാത്ത കാര്യങ്ങളെ കുറിച്ചോർത്ത് വെറുതെ വ്യാകുലപ്പെടുന്നു.
ഭീതി ജനിപ്പിക്കുന്ന മുഖമുള്ള കടവാവലുകൾ !!! മുഖത്ത് വന്ന് തട്ടിയപ്പോൾ തുടങ്ങിയ പേടിയാണ്.
വരാൻ പോകുന്ന വിപത്തുക്കളെ കുറിച്ച് മനസ്സിലിരുന്ന് ആരോ മുന്നറിയിപ്പ് തരുന്നപ്പോലൊരു തോന്നൽ.
' ഈ വഴിപോകരുത് ഇന്ന് ഒടിയൻ വരുന്ന ദിവസമാണ് '
ആ വാചകങ്ങൾ മാത്രമാണ് തന്നിൽ ഭയം ഉളവാക്കാൻ കാരണമായതെന്ന് തോന്നുന്നു.
ആ കറുത്തരാത്രിയുടെ
ഗ്രഹണത്തിലകപ്പെട്ട ചന്ദ്രിക ദൂരെയെങ്ങോ പോയി ഒളിച്ചു നിന്നു.
വെട്ടത്തിന്റെ ചെറുകണികപോലും ആ പ്രദേശങ്ങളിൽ കാണാനില്ല.കൈയിൽ കരുതിയ ചൂട്ട് കത്തി തീരാൻ തുടങ്ങുന്നു. ഇനിയും കഷ്ടിച്ച് രണ്ട് കിലോമീറ്റർ ദൂരമുണ്ട് വീട്ടിലേയ്ക്ക് ,പക്ഷേ അതുവരെ അണയാതെ ഈ ചൂട്ടുവെളിച്ചം കൂട്ടിനുണ്ടാകുമോ? അവന് സംശയം തോന്നി.സാദ്ധ്യത വളരെ വിരളമാണ്.
ഈ ഒറ്റയടിപാതക്ക് ഇന്നു നീളകൂടുതലുണ്ടോ?അതോ തന്റെ നടത്തത്തിനെ വേഗത കുറവോ? ദൂരീകരിക്കാനാവാത്ത സംശയങ്ങൾ ഉള്ളിലൊതുക്കി കൊണ്ട് അവൻ നടന്നു.
വഴിയരുകിൽ കിടന്ന നായകൾ കൂട്ടത്തോടെ ഓരിയിട്ടു, ഏതോ മരകൊമ്പിലിരുന്ന കാലൻ
കോഴിയുടെ കൂവൽ കേട്ടു,
ആ ശബ്ദം അസഹ്യമായി തോന്നി.
ഓരോന്ന് ആലോചിച്ചു കൊണ്ടുള്ള നടത്തത്തിനിടയിൽ എപ്പോഴോ അവന്റെ മനസ്സിൽ ഒടിയനെകുറിച്ചുള്ള ചിന്തകൾ മുള പൊട്ടി. ആരാണത് ! മനുഷ്യനാണോ?അതോ മനുഷ്യരൂപം പൂണ്ട പിശാചോ?
ആ ചോദ്യത്തിനുള്ള, ഉത്തരത്തിനു വേണ്ടി കുട്ടിക്കാലത്ത് മുത്തശ്ശി പറഞ്ഞു കൊടുത്തിട്ടുള്ള കഥകളിലേക്ക് അവന്റെ മനസ്സ് അതിശീഘ്രം സഞ്ചരിച്ചു.........
വളരെ പണ്ട് കാലത്ത് പറയര് കുലത്തിൽപ്പെട്ട ഒരു സ്ത്രിയെ ഒരു നമ്പൂതിരി ഉപദ്രവിച്ചു.
കായികമായി പ്രതികരിക്കാൻ
കഴിവില്ലാതിരുന്ന അവളുടെ ഭർത്താവ്, കളിമണ്ണിൽ ഒരു വിഗ്രഹമുണ്ടാക്കി. അവർണ്ണനെ അരാധിക്കാനുള്ള പാകത്തിന് വേണ്ടി തീയിലിട്ടു കരിച്ചു. കരിങ്കുട്ടി എന്ന പേരിൽ പറയൻ
ആ വിഗ്രഹത്തെ ഉപാസിക്കുകയും അവസാനം കരിങ്കുട്ടി പ്രത്യക്ഷപ്പെട്ട് പറയന് ഒടിമരുന്ന് ഉണ്ടാക്കുന്ന വിദ്യ പറഞ്ഞു കൊടുക്കുകയും ചെയ്തു.
ഗർഭണിയായ സ്ത്രികളെ ബോധരഹിതയാക്കി ,വയറുകീറി ആ പൂർണ്ണ വളർച്ചയെത്താത്ത ഭ്രൂണത്തെ ശ്വാസം മുട്ടിച്ച് കൊന്ന് മൺകലത്തിലിട്ട് തിളപ്പിക്കും.മാംസം വെള്ളിത്തിലലിഞ്ഞ് കുഴമ്പ് പരുവത്തിലാകുന്നതു വരെ അടുപ്പിൽ തീയുടെ
ശക്തികൂട്ടിക്കൊണ്ടിരിക്കും. കുറുകിയാ മാംസത്തിൽ നൂറ്റിയൊന്ന് പച്ചയില മരുന്നുകൾ ചേർത്ത് ഉണ്ടാക്കുന്നതാണ് ഒടിമരുന്ന്.
രാത്രിയിൽ നഗ്നനായി നിന്ന് ചെവിയുടെ പിൻഭാഗങ്ങളിൽ ആ മരുന്ന് തേച്ച് പിടിപ്പിച്ചാൽ മനസിൽ ആഗ്രഹിച്ച മൃഗത്തിന്റെ രൂപത്തിൽ മനുഷ്യനു പരിണാമം ചെയ്യാൻ സാധിക്കും. കാളയായും, ചെന്നായായും മാറുന്ന ഒടിയന്റെ കണ്ണുകൾ ഇരുട്ടിന്റെ ഭയാനകതയിൽ മാത്രം കാണാൻ കഴിയും.
രാത്രികാലങ്ങളിൽ പറയന്റെ ഒടിവേലകൾ ദർശിക്കുന്നവർക്ക് ജീവനാശം സുനിശ്ചിതമാണെന്ന് പറയപ്പെടുന്നു. ആ ഒടിമരുന്നു ഉപയോഗിച്ച് ഭാര്യയെ ഉപദ്രവിച്ച നമ്പൂതിരിയെ പറയൻ കൊലപ്പെടുത്തി.......
അന്ന് മുത്തശ്ശി പറഞ്ഞ കഥ കേട്ട് രാത്രി പല പ്രവശ്യം ഞെട്ടി കരിഞ്ഞിട്ടുണ്ട്. വളർന്ന് വലുതായപ്പോൾ എല്ലാം കെട്ടുകഥകൾ മാത്രമാണെന്ന് കരുതി ചിരിച്ച് തള്ളി,പക്ഷേ ഇന്ന് എന്തോ അതെല്ലാം വെറും കഥകളായി മാത്രം ചിന്തിക്കാൻ മനസ്സ് അനുവദിക്കുന്നില്ല.
ആ പറയന്മാർ പണ്ടുകാലങ്ങളിൽ താമസിച്ചിരുന്ന വീട് അടുക്കാൻ കുറച്ച് മിനിറ്റുകൾ നടന്നാൽ മതി.
ആ തിരച്ചറിവ് അവന്റെ മനസ്സിനെ കൂടുതൽ ദുർബലനാക്കി.
മനസ്സിൽ നിന്നും ശരീരമാസകലം ആ ഭയം പടർന്നു കയറി.
കരിമ്പനകളിൽ കാറ്റ് പിടിക്കുന്ന ശബ്ദം കാതുകളിലേയ്ക്ക് ഇരച്ച് കയറി. പെട്ടെന്നായിരുന്നു ശൂന്യതയിൽ നിന്ന് കണ്ണുകൾ ചൂഴ്ന്നെടുക്കാൻ വരുന്ന പരുന്തിൻ കാലുകൾ അവൻ കണ്ടത്!!!അവന്റെ നേർക്ക് പാഞ്ഞടുത്ത ആ ശവം തീനിപക്ഷിക്കു നേരെ ചൂട്ട് ആഞ്ഞ് വീശി. അന്തരീക്ഷത്തിൽ ആ ചൂട്ട് കറങ്ങി തിരഞ്ഞതല്ലാതെ അവിടെ മറ്റൊന്നും ഉണ്ടായിരുന്നില്ല. 'ഭയത്തിനടിമപ്പെട്ട മനസ്സും , കണ്ണുകളും തന്നെ വഞ്ചിച്ചിരിക്കുന്നു. അവൻ പിറുപിറുത്തു, കൊണ്ട് നടത്തം തുടർന്നു. ചൂട്ട് എരിഞ്ഞ് തീരാറായി ഇനി ഒരഞ്ച് മിനിറ്റ് കൂടി കത്തും,അതിന് മുമ്പ് ഒടിയൻ വീട് കടന്ന്
കുടുബക്ഷേത്രത്തിന്റെ വാതിക്കലെത്തിയാൽ രക്ഷപ്പെട്ടു.
ഇരുട്ടിന്റെ ഭയനകതയിലും
അതിർശ്യമായ ഏതോ പൈശാചിക ശക്തിയുടെ സാമീപ്യം അവൻ തിരിച്ചറിഞ്ഞു.
നടത്തം നിർത്തി തിരിഞ്ഞു നോക്കി.
പെട്ടെന്നാണ് തന്നെ പിൻതുടർന്നു കൊണ്ടിരിക്കുന്ന പുക വമിക്കുന്ന ആ രണ്ടു തീക്ഷണമായ കണ്ണുകൾ അവൻ കണ്ടത്!!!
കൈയിലുണ്ടായിരുന്ന ചൂട്ട് ആരോ ഊതിക്കെടുത്തിയപ്പോലെ പെട്ടെന്ന് അണഞ്ഞു. വലിയ ഉച്ചത്തിൽ നിലവിളിക്കാൻ ശ്രമിച്ചു. പക്ഷേ തൊണ്ടയിൽ കുരുങ്ങിയ ആ ശബ്ദവീചികൾ പുറത്തേയ്ക്ക് വന്നില്ല.
കാലുകൾ കുതിരയെപ്പോലെ പായുകയാണ്. ഒടുന്ന ഓട്ടത്തിൽ ആ ഒടിയൻ വീടിന്റെ ഭാഗത്തേയ്ക്ക് കണ്ണുകൾ പായിച്ചു. 'അവിടുത്തെ കാഴ്ചകൾ അവനിലുണ്ടായിരുന്ന ഭയത്തെ പതിന്മടങ്ങ് വർദ്ധിപ്പിക്കാൻ പോന്നവയായിരുന്നു.....
ഒരു നിമിഷം മാത്രം നോക്കാൻ കഴിഞ്ഞുള്ളു ഉടൻ കണ്ണുകൾ പിൻവലിച്ച് ഓട്ടം തുടർന്നു. ആ ഓട്ടം ചെന്ന് അവസാനിച്ചത് അവന്റെ വീട്ടുമുറ്റത്തായിരുന്നു .
കതകിൽ ആഞ്ഞു തട്ടി അമ്മ വന്നു കതക് തുറന്നതും.
വെട്ടിയിട്ട വാഴപ്പിണ്ടി കണക്ക് അവൻ തളർന്നവീണതും ഒരുമിച്ചായിരുന്നു.
ബോധം തെളിഞ്ഞ് അവൻ ചുറ്റുപാടും നോക്കി വീട്ടുകാരുടെ മുഖത്ത് മുഴുവൻ അങ്കലാപ്പും പരിഭ്രമവും നിറഞ്ഞുനിന്നു.
ബോധക്ഷയം സംഭവിച്ചതിന്റെ കാരണമറിയാൻ ആരൊക്കയോ തിരക്ക് കൂട്ടി.അവൻ അവരുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല. അവന്റെ മനസ്സുമുഴുവൻ ആ ഒടിയൻ വീടിനകത്തായിരുന്നു.
എന്തായിരുന്നത്? കാളയോ, ചെന്നായോ ഏതാണെന്ന് തിരിച്ചറിയാനാവാത്ത ഒരു മൃഗത്തിന്റെ ചുവന്നു തുടുത്ത കണ്ണുകൾ തന്നെ പകയോട് നോക്കുന്നു. പെട്ടെന്നായിരുന്നു അത് സംഭവിച്ചത് ആനയോളം വലുപ്പം പൂണ്ട ആ ജന്തു തനിക്ക് നേരെ പാഞ്ഞടുത്തു.
അരയിൽ കെട്ടിയിരുന്ന ചെമ്പ് തകിട് വിറകൊണ്ടു. മനസിലിരുന്ന് ആരോ വിളിച്ച് പറഞ്ഞു ' അപകടം' ഭീതി കൊണ്ട്
വിറങ്ങലിച്ചു നിന്ന കാലുകൾ ആരുടെയോ ആജ്ഞ കേട്ട് ചലിച്ച് തുടങ്ങി.
ജീവിതത്തിനും , മരണത്തിനും ഇടയിലുള്ള നൂൽപാലത്തിലൂടെ ഓടുകയായിരുന്നു. കുടുംബക്ഷേത്രത്തിന്റെ അകത്തു കടന്നിട്ടുപ്പോലും തിരഞ്ഞു നോക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. നാളെ പകൽ വെളിച്ചത്തിൽ ആ ഒടിയൻ വീടിനകത്ത് കയറണം എന്ന ചിന്തയോട് ഉറങ്ങാൻ കിടന്നു. അസുഖകരമായ ഓർമ്മകളെ ഇരുട്ടിൽ മേയാൻ വിട്ട്, അശാന്തമായൊരു ഉറക്കത്തിലേയ്ക്ക് അവന്റെ മനസ്സ് വഴുതി വീണു.
കാറ്റ് വീശുകയായിരുന്നു പാല പൂവിന്റെ മണമുള്ള കാറ്റ്. വർഷങ്ങളായി അടഞ്ഞുകിടന്ന ആ ഒടിയൻ വീടിന്റെ വാതിൽ തള്ളി തുറന്ന് അവൻ അകത്ത് കയറി. മാറാലകൾ പിടിച്ചു കിടന്ന മുറികളിൽ നിന്നും കടവാവലുകൾ പറന്നകന്നു ,കരിമ്പൂച്ച മുരണ്ടുകൊണ്ട് വെളിയിലേയ്ക്ക്ചാടി.
മുറിമുഴുവൻ അരിച്ച് പെറുക്കി പേടിപെടുത്തുന്ന ഒരു ജന്തുവിനെയും അവിടെ കണ്ടില്ല. ഇന്നലെ രാത്രി ഭയത്തിനടിമ്മപ്പെട്ടതുകൊണ്ടാവാം തനിക്ക് അങ്ങനെയൊക്കെ തോന്നിയത്. അവൻ ആശ്വാസിച്ചു. നടത്തം ചെന്ന് നിന്നത് അടുക്കളയിലായിരുന്നു. വർഷങ്ങളായി അടഞ്ഞു കിടന്ന വീടിന്റെ അടുപ്പിൽ മൺകലം ഇരിക്കുന്നതു കണ്ട് കൗതുകത്തോട് അതിനകത്തേയ്ക്ക് നോക്കി ' ദൈവമേ, അവൻ നിലവിളിച്ചു.
പൊക്കിൾകൊടിപ്പോലും മുറിഞ്ഞു പോകാത്ത ഒരു പിഞ്ച് കുഞ്ഞിന്റെ ഭ്രൂണം
ആ മൺകലത്തിൽ കിടന്നഴുകി നാറാൻ
തുടങ്ങിയിരുന്നു.
അവനിൽ ഭയത്തിന്റെ വിത്തുകൾ വീണ് മുളച്ച് തുടങ്ങി. ആ നശിച്ച വീട്ടിൽ നിന്നും എത്രയും വേഗം പുറത്തു കടക്കണം എന്ന ചിന്തയോട് അടുക്കള വാതിൽ പിടിച്ച് ആഞ്ഞ് വലിച്ചു. തുറക്കുന്നില്ല താൻ അകത്തേയ്ക്ക് വരുമ്പോൾ തുറന്നിട്ടു വന്ന വാതിൽ എങ്ങനെ അടഞ്ഞു. അവൻ നിസാഹായനായി നോക്കി നിൽക്കെ പുറത്ത് ഇരുട്ട് പടർന്ന് തുടങ്ങി.അവൻ ഉച്ചത്തിൽ നിലവിളിച്ചു. ആ ശബ്ദം കേട്ട് ആ വീടിന്റെ മുൻവാതിലുകളും അവന്റെ മുന്നിൽ കൊട്ടിയടക്കപ്പെട്ടു.
ആ വീടിന്റെ മച്ചിനു മുകളിൽ സൂര്യന്റെ വെള്ളിവെളിച്ചം കണ്ട് ഭയന്നിരുന്ന അരൂപിയായ ആ പൈശാചിക ശക്തി, രാത്രിയായതോടെ ഏതോ മൃഗരൂപം പൂണ്ട് ധൂമിക വമിക്കുന്ന ചുവന്ന കണ്ണുകളുമായി അവനു നേരെനടന്നടുത്തുകൊണ്ടിരുന്നു...........
************************
മനു എണ്ണപ്പാടം

മരണഗന്ധമുള്ള മതിലുകൾ


കുളി കഴിഞ്ഞു വന്ന അയാളോട് ഭാര്യ ചോദിച്ചു.
" ഇന്ന് പത്രം നോക്കിയോ ?"
"ഇല്ല എന്ത പത്രവാർത്ത "
അയാൾ ഗൗരവത്തോട് തിരക്കി.
" പന്ത്രണ്ട് വയസുകാരി പെൺകുട്ടിയെ പീഢിപ്പിച്ചു കൊന്നില്ലെ ആ ദുഷ്ട്ടന് കോടതി മരണശിക്ഷ വിധിച്ചു. "
ഭാര്യ നടന്നു അകലുന്നതും നോക്കി. അയാൾ ആരോടെന്നില്ലാതെ പറഞ്ഞു.
' ആ മഹാപാപിക്ക് ഇതിലും വലിയൊരു ശിക്ഷ ഇനി കിട്ടാനില്ല'.
നാടറിയുന്ന ആരാച്ചാരാണ് അയാൾ കുറ്റവാളികളുടെ കഴുത്തിൽ കുരുക്ക് മുറുക്കുമ്പോൾ ദൈവത്തോട് ഒന്ന് മാത്രമെ പ്രാർത്ഥിക്കാറുള്ളു ' ഇത് എന്റെ നിയോഗമാണ്; ഞാൻ നീതിയുടെ ആജ്ഞ അനുസരിക്കേണ്ടവനാണ് എനിക്ക് നീ മാപ്പ് നൽകണം.
അന്ന് വൈകുന്നേരം തന്നെ ജയിൽ വാർടൻ സുദേവൻ ആയാളെയും അന്വേഷിച്ച് വിട്ടിലെത്തി.
" അറിഞ്ഞില്ലെ ?"
സുദേവന്റെ ചോദ്യം കേട്ട് അയാൾ തലകുലുക്കി.
" വരുന്ന പതിമൂന്നാം തിയ്യതിയാണ് കൊലക്കയർ ഒരുക്കേണ്ടത് "
അത് പറഞ്ഞ് സുദേവൻ വീട്ടിലേയ്ക്ക് മടങ്ങി.
അയാൾ ചാരുകസേരയിൽ നീണ്ട് നിവർന്ന് കിടന്ന് കണ്ണുകൾ അടച്ചു......
വലിയ ഉരുളൻ കണ്ണുള്ള പിശാച് കഠാര നെഞ്ചിലേയ്ക്ക്, കുത്തിയിറക്കുന്നതിനിടയിൽ ഉറക്കെ ചോദിച്ചു?
" നിനക്ക് എന്നെ കഴുമരത്തിൽ കയറ്റണം അല്ലേ?"
കണ്ണുകളിൽ നിന്നും വേദനയുടെ നീർ പൊടിഞ്ഞു.
"എനിക്ക് ജീവിക്കണം എന്നെ വെറുതെ വിടു"
അതു കേട്ട് ഉറക്കെ അലറി കൊണ്ട് ആ പിശാച് വീണ്ടും വീണ്ടും നെഞ്ചിലേക്ക് കഠാര കുത്തിയിറക്കി. അയാളെ നിലത്ത് നിന്ന് പൊക്കിയെടുക്കുന്നതിനിടക്ക് രവി ചോദിച്ചു.
" എന്താ അച്ഛാ പറ്റിയത്?"
മകനോട് എങ്ങനെ പറയും സ്വപ്നം കണ്ടതാണെന്ന്. കസേര ഒന്ന് തെന്നി എന്ന് പറഞ്ഞ് അയാൾ മുറിയിലേക്ക് കയറിപ്പോയി. പതിമൂന്നാം തിയ്യതി രാവിലെ തന്നെ അയാൾ എഴുന്നേറ്റ് കുളിച്ചു. അച്ഛന്റെ മാലയിട്ട് വെച്ച പടത്തിന് നേരെ കൈകൂപ്പി കൊണ്ട് അയാൾ പറഞ്ഞു.
" അനുഗ്രഹിക്കണം "
സെൻട്രൽ ജയിലിന്റെ ആ വലിയ മതിൽകെട്ട് താണ്ടി അകത്ത് കടന്നതും. അവിടെ നിറഞ്ഞ് നിൽക്കുന്ന പ്രാണവായുവിനുപ്പോലും
മരണഗന്ധമുണ്ടെന്ന് അയാൾക്ക് തോന്നി.
ജയിൽ സുപ്രണ്ടിനോടെ അനുമതി വാങ്ങി അയാൾ ആ പിശാചിനെ കാണാൻ നൂറ്റി നാലാം നമ്പർ മുറിക്ക് അകത്ത് കയറി.
ഒരു നിമിഷം മാത്രമെ നോക്കിയുള്ളു ഉടൻ അയാൾ കണ്ണുകൾ പിൻവലിച്ചു.
വായിച്ചു കൊണ്ടിരുന്ന ഗീതയുടെ സന്ദേശങ്ങൾ മടക്കി വെച്ച് ആ ചെറുപ്പക്കാരൻ എഴുന്നേറ്റു.
" ആരാച്ചാര് വന്നു അല്ലെ "
ആ ഒച്ച ഇടറുന്നുണ്ടായിരുന്നു എന്തൊക്കയോ ആ ചെറുപ്പക്കാരൻ പറഞ്ഞു കൊണ്ടിരുന്നു ഏറെ നേരം അതു നോക്കി കാണാൻ അയാൾക്ക് ത്രാണി ഉണ്ടായിരിന്നില്ല.
പിൻതിരിഞ്ഞ് നടക്കുന്നതിനിടക്ക് സുദേവനോട് അയാൾ ചോദിച്ചു.
" ഈ ചെറുപ്പക്കാരൻ ആ പാതകം ചെയ്തിരിക്കുമോ?"
സുദേവൻ കൈ മലർത്തി കൊണ്ട് പറഞ്ഞു.
" ആവ്വോ ആർക്കറിയാം"
അവിടെ കിടന്ന ബഞ്ചിൽ അയാൾ ഇരുന്നു.
മനസ്സ് കടിഞ്ഞാൺ നഷ്ട്ടപ്പെട്ടുപോയ കുതിരയെപ്പോലെ പായുകയാണ്.
തന്റെ മകൻ രവിയെക്കാളും മുന്നോ നാലോ വയസ്സ് മൂപ്പ് കാണും;
എങ്ങനെയാണ് ആ കഴുത്തിൽ നീതിയുടെ കുരുക്ക് മുറുക്കുക ഓരോന്ന് ആലോചിച്ച് അയാൾ വല്ലാതെ അസ്വസ്ഥനായി.
അയാളുടെ പുറത്ത് തട്ടികൊണ്ട് സുപ്രണ്ട് പറഞ്ഞു.
" സമയമായി "
കറുത്ത തുണികൊണ്ട് ആ ചെറുപ്പക്കാരന്റെ തല മൂടികെട്ടി. കഴുത്തിൽ കുരുക്ക് മുറുക്കുമ്പോൾ, അയാളുടെ കൈകൾ ജീവിതത്തിൽ ആദ്യാമായി വിറകൊണ്ടു.
വാച്ചിൽ നോക്കി സമയം തിട്ടപ്പെടുത്തി അയാൾ ലിവറിൽ പിടിച്ച് ആഞ്ഞുവലിച്ചു. ആ ചെറുപ്പക്കാരൻ ചവിട്ടി നിന്ന അടിതട്ട് ഒരു വശത്തേയ്ക്ക് നീങ്ങിപ്പോയി.....
കയറിൽ തൂങ്ങിയാടുന്ന ആ ചെറുപ്പക്കാരന്റെ ചേതനയറ്റ ശരീരം വീണ്ടും കാണാൻ അയാൾക്ക് കരുത്തില്ലായിരുന്നു. ആ വലിയ മതിൽ കെട്ടും കടന്ന് അയാൾ അതിവേഗം പുറത്തേക്കുപ്പോയി.
ജയിൽ കവാടത്തിനു മുമ്പിൽ ആ സ്ത്രീയെ കണ്ട് അയാൾ പകച്ചു നിന്നു.
ഒരു കാലത്ത് തന്റെ ആരൊക്കയോ ആയിരുന്നവൾ തന്റെ ആദ്യത്തെ കുഞ്ഞിന്റെ അമ്മ' എടീ നിന്റെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ തന്ത ആരാണെന്ന് ചോദിച്ച് സമൂഹം കളിയാക്കിയപ്പോഴും തന്റെ മാനം കാത്തു നിന്നവൾ.
ഒരു നാൾ എവിടെയോ അപ്രത്യക്ഷയായി. പിന്നെ ഇന്നാണ് കാണുന്നത്
ഇരുപത്തിനാല് വർഷങ്ങൾക്ക് ശേക്ഷം.
"അവൾ എന്തിനാണ് കരയുന്നത് "
ദേവികയെ പിടിച്ച് കൊണ്ട് നടക്കുന്ന ഒരാളോട് കാര്യം തിരക്കി.
" ഇന്ന് തൂക്കി കൊന്നത് ഇവരുടെ മോനെയാണ് "
ആ അപരിചിതന്റെ വാക്കുകൾ കേട്ട് അയാൾ അവിടെ തറഞ്ഞു നിന്നു.
തന്റെ മകന്റെ മുഖമൊന്ന് കാണാൻ എത്രാ വർഷം കാത്തിരുന്നു ഒടുക്കം അവന്റെ കഴുത്തിൽ കുരുക്ക് മുറുക്കുമ്പോൾ കൂടെ താൻ അറിഞ്ഞില്ലല്ലോ 'ഈശ്വരാ ' അത് തന്റെ മോനാണ് എന്ന സത്യം
കൂട്ടിലടക്കപ്പെട്ട പക്ഷിയെപ്പോലെ അയാൾ അവിടെ തളർന്നു വീണു ......
ക്ലോക്കിൽ മണി അടിക്കുന്ന ശബ്ദം കേട്ട് രവി എഴുന്നേറ്റു ഇത്രയും നേരം കണ്ടത് പോക്കിനാവായിരുന്നോ?തനിക്ക് ഒരു ചേട്ടനുണ്ടായിരുന്നോ?അച്ഛൻ തന്നെ ചേട്ടന്റെ കഴുത്തിൽ കുരുക്ക് മുറിക്കിയോ? താൻ ഇനിയും ആരാച്ചാരുടെ വേഷം കെട്ടണോ? അങ്ങനെ പല ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ അവന്റെ മനസിൽ വീണ് ഉരുകി തീർന്നു.
ഇത് തന്റെ നിയോഗമായിരിക്കാം അല്ലെങ്കിൽ തന്നെ തനിക്ക് ഒളിച്ചോടാൻ വേറെ ഇടങ്ങളില്ലല്ലോ അവൻ എഴുന്നേറ്റ് കുളിച്ച് അച്ഛന്റെ മാലയിട്ടു വച്ച പടത്തിനുനേരെ കൈകൂപ്പി യാത്രാ അനുമതി ചോദിച്ചു.
മരണ ഗന്ധമുള്ള മതിലുകൾ കടന്ന് അവൻ അകത്ത് കയറിയപ്പോൾ അതിനകത്ത് നിന്നും ഒരു നിലവിളി ഉയർന്നു ആ വലിയ വാതിലുകൾ അടക്കപ്പെട്ടപ്പോൾ ഒരു നേർത്ത തേങ്ങലിന്റെ ശബ്ദം പുറത്തേയ്ക്ക്
ഒഴുകി വരുന്നുണ്ടായിരുന്നു
*****************
മനു എണ്ണപ്പാടം

സംശയം


സംശയം ഒരു രോഗലക്ഷണമാണ് .അത് എനിക്കറിയാം എങ്കിലും സംശയക്കാതിരിക്കാൻ ആവില്ല ...
പുരാതനകാലം മുതൽക്ക് സംശയം രോഗമായി തന്നെ ഭാര്യാഭർത്തക്കന്മാരുടെ കൂടെ ഉണ്ടായിരുന്നു .രാവണന്റെ കാരാഗൃഹത്തിൽ നിന്ന് മോചിപ്പിച്ച് കൊണ്ട് വന്ന സീത ദേവിയെപ്പോലും, ദൈവത്തിന്റെ അവതാരപുരുഷനായാ ശ്രീരാമന് സംശയിക്കാമെങ്കിൽ,സാധാരണക്കാരനായ എനിക്കാണോ ഭാര്യയെ സംശയിക്കാൻ പറ്റാത്തത്. രാമന്റെ കാലത്ത് ഫെയിസ്ബുക്ക്, വാട്സപ്പ് ഒന്നും ഇല്ലാതിരുന്നിട്ടും രാമൻ സീതയെ സംശയിച്ചു .ഇന്നത്തെ അവസ്ഥ അതാണോ. ഫെയിസ് ബുക്ക് കണ്ട് പിടിച്ചവനെ കൈയിൽ കിട്ടിയാൽ തല്ലി കൊല്ലണം എന്ന് എനിക്ക് തോന്നി.......
ഏതു സമയത്തും ഭാര്യ മൊബൈലിൽ
കുത്തി കൊണ്ടിരിക്കും .
ചോദിച്ചാൽ പറയും,
" നിങ്ങൾക്ക് എന്താ മനുഷ്യാ ഭ്രാന്തുണ്ടോ?
ഞാൻ കഥയെഴുതുകയാണ് "
അവൾ ആരാണ് ? കഥയെഴുതാൻ .മുട്ടത്ത് വർക്കിയോ.ഭാര്യയില്ലാത്ത സമയത്ത്
മൊബൈൽ എടുത്ത് നോക്കും. ഒന്നും മനസിലാവില്ല മൊത്തം
ഇംഗ്ലിഷിലായിരിക്കും .മറ്റുള്ളവരുമായുള്ള സംഭാക്ഷണം .അന്ന് സുഹൃത്തുക്കൾ പറഞ്ഞതാണ് എട്ടാം ക്ലാസ് വരെ പഠിച്ച
നിനക്ക് Bടc പാസായ പെണ്ണിന് വേണ്ടയെന്ന്. പക്ഷേ അന്നു ഞാനത് കേട്ടില്ല . അവർക്ക് എന്നോട് അസൂയായിരിക്കും എന്നുകരുതി.
അത് തെറ്റായി പോയെന്ന് കാലം എന്നെ ഓർമ്മപെടുത്തി....
വല്ല നാട്ടിൻപുറത്തുകാരി
രമണിയോ, ഗിരിജയോ ,മതിയായിരുന്നു .
വീട്ടുകാരുടെ കാശിനോടുള്ള ആർത്തി കാരണം, നഗരത്തിൽ നിന്ന് കെട്ടിയതാണ്.
കക്ഷം കാണിച്ച് ബ്ലൗസ് ഇട്ട് നടക്കുന്ന പരിഷ്കാരി പെണ്ണിനെ ,അത് ഇപ്പോൾ പൊല്ലാപ്പായി .
ജോലിക്ക് പോയാൽ സമാധാനമുണ്ടോ?
കുറച്ച് മോഡനായി നടക്കുന്ന പെണ്ണുങ്ങളെ കാണുമ്പോൾ. കുടെ പണിയെടുക്കുന്ന കിളവൻ മാർക്ക് സൂക്കേട് തുടങ്ങും.....
" ദേ ആറ്റം ചരക്ക് ഒരെണ്ണം പോകുന്നു. പോക്ക് കേസാന്നാ തോന്നുന്നു? "
ചൂട് താങ്ങാനാവാതെയാണ് പെണ്ണുങ്ങൾ. ബ്ലൗസിൽ വാതിലും ജനാലയും മറ്റും പണിയുന്നത്, കാറ്റ് കേറിക്കോട്ടെ എന്ന് കരുതി കാണും. അല്ലാതെ ആളുകൾ വിജാരിക്കുന്നതുപ്പോലെ, ആരെയെങ്കിലും കാണിക്കാൻ വേണ്ടിയായിരുന്നില്ല ,എന്ന സത്യം എനിക്ക് അറിയാം പക്ഷേ ആ വിവരദോഷികൾക്ക് മനസിലാവില്ലാലോ....
പറഞ്ഞ് വന്ന കാര്യത്തിൽ നിന്ന് ഞാൻ, വ്യതിചലിച്ചു എന്ന് തോന്നുന്നു.
ഭാര്യയുമായി യാത്ര പോയാൽ .അവളെ നോക്കുന്ന കണ്ണുകൾ മൊത്തം കാമുകൻമാരാണെന്ന് തെറ്റ് ധരിച്ച് അവളോട് വഴക്ക് കൂടി . തെളിവ് ഇല്ലാതെ ആരെയും കുറ്റപ്പെടുത്താൻ പറ്റില്ലാലോ? ഫെയിസ് ബുക്കിന്റെ ആഴങ്ങളിൽ ചിലപ്പോൾ അവൻ ഒളിച്ചിരിക്കുകയായിരിക്കും.
ആ തിരിച്ചറിവ് എന്നെ മുഖപുസ്തകം ഉണ്ടാക്കാൻ നിർബന്ധിതനാക്കി....
സുഹൃത്തുക്കളുടെ സഹായത്തോട് ഫെയിസ് ബുക്ക് ഉണ്ടാക്കി .അങ്ങനെ കുറെ സുഹൃത്തുക്കളെയും ആഡ് ചെയ്തു. അതൊടെപ്പം ഭാര്യക്കും റിക്വസ്റ്റ് കൊടുത്തു .എന്റെ ഉദ്ദേശം എന്താണെന്ന് അറിയാതെ അവളും ആക്സപ്റ്റ് ചെയ്തു.ഭാര്യയുടെ ഫോട്ടോക്ക് താഴെ എതോ ഒരു ഞരമ്പ് രോഗി കമന്റ് ഇട്ടിരുന്നു. '
നീ സുന്ദരിയാണ് ട്ടോ ' അതു കണ്ട് എന്റെ സമനിലതെറ്റി.
അവന്റെ ഇൻബോക്സിൽ നല്ല പച്ചതെറി അയച്ചു വിട്ടു .അതു വായിച്ചവൻ എന്റെ ഭാര്യയെ ബ്ലോക്ക് ചെയ്തു ,അത് അറിഞ്ഞ ഭാര്യ ദേഷ്യം കൊണ്ട് എന്നെയും ബ്ലോക്ക് ചെയ്തു. കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ എതോ ഒരു സ്ത്രീയുടെ നഗ്നഫോട്ടോ ഞാൻ 'അറിയാതെ 'ഷെയർ ചെയ്തു .ആരോ റിപ്പോർട്ട് ചെയ്തു എന്ന കാരണം പറഞ്ഞ് ,ഫേയിസ് ബുക്കിന്റെ മുതലാളി എന്നെ ബ്ലോക്ക് ചെയ്തു. ചിലപ്പോൾ ഭാര്യയായിരിക്കും റിപ്പോർട്ട് ചെയ്തത്. ഇനി ഫേയിസ് ബുക്കിന്റെ ഉടമസ്ഥാനാണോ ?അവളുടെ കാമുകൻ .ആവാനും സാധ്യതയുണ്ട് ഇത്രയൊക്കെ കാര്യങ്ങൾ പോരെ .ഒരു ഭർത്താവിന് ഭാര്യയെ സംശയിക്കാൻ.......
ഭാര്യ ഭ്രാന്തനെന്ന് വിളിച്ചപ്പോൾ ,പിന്നെ അതായി എന്റെ സംശയം .കണ്ണാടിയിൽ ചെന്ന് നോക്കി . അതെ ശരിക്കും ഭ്രാന്ത് തന്നെ ,പിന്നെ അമാന്തിച്ചില്ല നാട്ടിലെ അറിയപ്പെടുന്ന ഭ്രാന്തിന്റെ ഡോക്ടറെ കാണാൻ ചെന്നു ....
എന്റെ നൊമ്പരക്കഥ കേട്ടിരുന്ന ഡോക്ടർ
പറഞ്ഞു.
" സംശയം ഒരു രോഗമാണ് ?തുടക്കത്തിലെ ചികിത്സിച്ചില്ലെങ്കിൽ വലിയ അപകടത്തിൽ ചെന്ന് ചാടും. "
മനുഷ്യമനസുകളുടെ ആഴങ്ങളിൽ സഞ്ചരിച്ച ഡോക്ടർ, കുറെ ഉപദേശങ്ങൾ തന്നു .അനുസരണയുള്ള കുട്ടിയെപ്പോലെ എല്ലാം ഞാൻ കേട്ടിരുന്നു.
ഉപദേശികൾക്ക്‌ പ്രയോഗിക പരിജ്ഞാനം അവശ്യമില്ല നല്ല അവതരണ മേന്മയും
സാന്ദ്രമധുരമായ സംഗിതം പോലെയുള്ള
ശബ്ദവും ഉണ്ടായിരുന്നാൽ മതി.
ഉപദേശങ്ങൾ കേൾക്കാൻ മാത്രം ഉള്ളവയാണ് ,പ്രയോഗികമാക്കാൻ നിർബന്ധിക്കരുത്. എന്റെ മനസ്സിലിരുന്ന് ആരോ ഉപദേശിച്ചു കൊണ്ടിരുന്നു...
ഡോക്ടറുടെ വീടിന്റെ ഒരു മുറിയാണ് ക്ലനിക്കായി ഉപയോഗിച്ചിരുന്നത്. അപ്പുറത്ത് മുറിയിൽ ഫോൺ ശബ്ദിച്ചപ്പോൾ ഡോക്ടർ എന്നോട് മിണ്ടരുത് എന്ന് ആംഗ്യം കാണിച്ചു. കള്ളനെപ്പോലെ പതുങ്ങി അടുത്ത മുറിയിലേയ്ക്ക് കയറി പോകുന്ന, ഡോക്ടറെ ഞാൻ നോക്കി കൊണ്ടിരുന്നു....
കുറച്ചു നിമിക്ഷങ്ങൾ കഴിഞ്ഞപ്പോൾ.
ആ മുറിയിൽ നിന്ന് ഒച്ചയും ,ബഹളവും
കേൾക്കാൻ തുടങ്ങി. ഞാൻ പതിയെ നടന്ന് മുറിയുടെ വാതിക്കലിൽ ചെന്ന് അകത്തേക്ക് നോക്കി .സ്ംതഭിച്ചു നിന്നു.
ഡോക്ടർ ഒരു സുന്ദരിയായ സ്ത്രീയുടെ
കഴുത്തിൽ കുത്തി പിടിച്ച് കൊണ്ട് ചോദിക്കുന്നു.
" സത്യം പറഞ്ഞോ,നിന്റെ കാമുകൻ അല്ലേ വിളിച്ചത് ?"
ആ സ്ത്രീ ബലം പിടിച്ച് ഡോക്ടറുടെ
കൈയെടുത്ത് മാറ്റാൻ ശ്രമിക്കുന്നതിനിടക്ക് പറഞ്ഞു.
" നിങ്ങൾക്ക് എന്താ മനുഷ്യ ഭ്രാന്തുണ്ടോ ?"
അത് കേട്ട് ഞാൻ കണ്ണ് മിഴിച്ച് നിന്നു..
കാര്യം എനിക്ക് വെളിവായി തുടങ്ങി. അവിടെയും സംശയം തന്നെ ഡോക്ടർക്ക്, ഭാര്യയോട്‌ സംശയം നല്ലതു തന്നെ പക്ഷേ ആ സംശയം എന്നിലേക്ക് നീളുകയായിരുന്നു .......
"സംശയരോഗമാവുമായി വന്നിരിക്കുന്നത്
നിന്റെ കാമുകൻ അല്ലെ ."
കലി തുള്ളി നിന്ന ഡോക്ടർ ഭാര്യയോട് ചോദിക്കുന്നത് കേട്ടപ്പോൾ ,ഞാൻ അടി
മുടി വിറച്ചു ..
" അവനെ ഞാനിന്ന് ശരിപ്പെടുത്തും "
ഡോക്ടർ ഭാര്യയെ വിട്ട് ,
ചാടീ ആടുക്കളയിൽ കയറി .വെട്ട് കത്തിയുമായി,
എനിക്ക് നേരെ പാഞ്ഞ് അടുത്തു.........
'ദൈവമേ'
എന്റെ ഉറക്കെയുള്ള നിലവിളി കേട്ടപ്പോഴണെന്നു തോന്നുന്നു, ഭാര്യയെഴുന്നേറ്റ് ലൈറ്റിട്ട് ,എന്നെ തട്ടി ഉണർത്തി..
ചുരിദാറിട്ടിരിക്കുന്ന ഭാര്യയെ കണ്ടപ്പോഴായിരുന്നു എനിക്ക് സ്ഥലകാലബോദ്ധം ഉണ്ടായത്. നാണത്തോട് തലകുനിച്ചിരിക്കുന്ന എന്നോട് ഭാര്യ ചോദിച്ചു....
" പഴയ സ്വപ്നം വീണ്ടും കണ്ടു അല്ലേ "
ഞാൻ വെറുതെ മൂളുക മാത്രം ചെയ്തു.
" രാവിലെ എഴുനേറ്റ് അലമാരയിൽ തിരയണ്ട, എനിക്ക് കതകും ജനാലയും വച്ച ബ്ലൗസ് ഇല്ല ."
അവൾ ചിരിച്ച് കൊണ്ട് പറഞ്ഞപ്പോൾ.
അവളെ എന്നിലേക്ക് വലിച്ച് അടിപ്പിച്ച്
കൊണ്ട് ഞാൻ പറഞ്ഞു.
" ഒരു സംശയ രോഗിയല്ലേ? നീ ക്ഷമിക്ക് "
ആ സ്വപ്നങ്ങൾ കാണുമ്പോൾ ഞാൻ എന്റെ ഭാര്യയെ കൂടുതൽ സ്നേഹിക്കുകയും, വിശ്വസിക്കുകയും ചെയ്യുന്നു .ആ സ്നേഹം സത്യമാണെങ്കിൽ, എല്ലാ രാത്രിയിലും ആ സ്വപ്നം ഞാൻ കാണട്ടെ എന്ന് അവളും ആഗ്രഹിക്കുന്നു.......
***********************
ശുഭം
മനു എണ്ണപ്പാടം

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo