By:
Sreeraj Rajnair
കനലായ് എരിയുമെൻ തനുവിന്റെയുളളിലായ് നറുമഞ്ഞു തുള്ളിപോൽ നിൻ സാന്ത്വനം
തമസ്സാൽ നിറയുമെൻ മനസ്സിന്റെ പാതയിൽ ഒരു ദീപനാളമായ് നിൻ വാക്കുകൾ
പുലരാൻ തുടങ്ങുമെൻ രാവുകളൊരോന്നും നിൻ മുഖം കാണുവാൻ കാത്തിരുന്നു
അഴലാൽ നിറയുമെൻ നിമിഷങ്ങളൊക്കെയും നിന്നുടെ ഓർമ്മയാൽ വിസ്മരിച്ചു

ഒരു തെന്നലെന്നെ തഴുകിയകലുമ്പോൾ നിന്നുടെ നിശ്വാസമറിയുന്നു ഞാൻ
ഒരു മഴ ചാറ്റലിൽ നനയുന്ന വേളയിൽ നിന്നുടെ സാമിപ്യമറിയുന്നു ഞാൻ
എന്നിൽ നിന്നകലെയാണെങ്കിലും നിൻ സ്വരം ഹൃദയത്തിൻ നാദമായ് കേൾക്കുന്നു ഞാൻ
എന്നെ നീ അറിയാതിരിക്കിലും നിന്നെയെൻ ഉൾപ്പൂവിനുള്ളിലായ് അറിയുന്നു ഞാൻ

വിട പറഞ്ഞെന്നലുമെൻ വഴിത്താരയിൽ വിടരുന്ന പൂക്കളിൽ നിറയുന്നു നീ
വിജനമായ് തീരുമ്പോൾ പിന്നിലായെന്നുടെ നിഴൽ രൂപമെന്നപോൽ തെളിയുന്നു നീ
ഒരു നാളിലെൻ ദേഹി ദേഹം വെടിഞ്ഞീടിൽ ഒരു ബോധി വൃക്ഷമായ് മാറീടും ഞാൻ
പതിവായി നീ വരും വഴിവക്കിലായെന്റെ തണലാൽ തഴുകി തലൊടുവാനായ്

ശ്രീരാജ് രാജ് നായർ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക