Showing posts with label വസീംഅലിയഹിയ. Show all posts
Showing posts with label വസീംഅലിയഹിയ. Show all posts

ഭൂമിയിലെ മാലാഖ

Image may contain: 1 person, beard, hat and closeup

ആനി പ്രവാസ ജീവിതം തുടങ്ങിയിട്ട് ആറു വർഷം കഴിഞ്ഞു. തിരിഞ്ഞു നോക്കുമ്പോൾ കാലത്തിന്റെ കണക്കു പുസ്തകത്തിൽ ലാഭത്തിന്റെ കണക്കുകൾ മാത്രം...
തെക്കൻ കേരളത്തിലെ ഒരു സാധരണ ക്രിസ്‌റ്റ്യൻ ആണ് വർഗീസ് മോളികുട്ടി ദമ്പതികളുടെ നാലു മക്കളിൽ മൂത്തവൾ ആയാണ് അവളുടെ ജനനം. പഠനത്തിൽ അവൾ മിടുക്കി ആയിരുന്നു. വീട്ടിലെ കഷ്ടപ്പാട് ഒന്നും അറിയിക്കാതെ ആണ് വർഗീസ് നാലു മക്കളെയും വളർത്തിയത്..
വളരെ സന്തോഷത്തിലും സമാധാനത്തിലും ജീവിക്കുന്നതിനിടയിൽ ആണ് മോളികുട്ടിയുടെ പെട്ടന്ന് ഉള്ള മരണം. അത് ആ കുടുംബത്തെ വല്ലാതെ തളർത്തി. അങ്ങനെ 16ആം വയസ്സിൽ ആനി 3അനിയത്തിമാരുടെ അമ്മയായി.
പതുക്കെ പതുക്കെ ആ കുടുംബം വീണ്ടും സന്തോഷത്തിലേക്ക് തിരിച്ചു വരാൻ തുടങ്ങി.രാവിലെ സ്കൂളിൽ പോകും മുൻപ് ഭക്ഷണം എല്ലാ ഉണ്ടാക്കി വെയ്ക്കണം അനിയത്തിമാരെ സ്കൂളിൽ പറഞ്ഞു വിടണം ഒരു അമ്മയുടെ എല്ലാ വാത്സല്യവും നൽകി ആനി അനിയത്തിമാരെ നോക്കി. ദിവസങ്ങൾ കടന്നു പോയി..
അങ്ങനെ ഇരിക്കെ ഒരു ദിവസം ആനിയുടെ 12ആം ക്ലാസ്സ് റിസൾട് വന്നു. സാമാന്യം നല്ല മാർക്ക് വാങ്ങി തന്നെ അവൾ പാസ്സ് ആയി. ഇനി പഠിക്കാൻ പോകണ്ട എന്ന തീരുമാനത്തിൽ അവൾ നിൽക്കുമ്പോൾ ആണ് . ഒരു അടുത്ത ബന്ധു വഴി ബാംഗ്ലൂരിൽ നഴ്സിങ്ങിന് അഡ്മിഷൻ ശരിയാകുന്നത്.
വർഗീസ് കടം വാങ്ങിയും ഉള്ളത് ഒക്കെ നുള്ളി പെറുക്കിയും അവളെ പഠിപ്പിക്കാൻ തീരുമാനിച്ചു. അനിയത്തിമാരെയും അപ്പനെയും ഒറ്റക്ക് വിട്ടു പോകാൻ അവൾക്ക് ഇഷ്ടമില്ലായിരുന്നു. അപ്പന്റെയും അനിയത്തിമാരുടെയും നിർബന്ധത്തിനു വഴങ്ങി അവൾ മനസില്ല മനസോടെ അതിനു സമ്മതം മൂളി.
അങ്ങനെ അവൾ ബാംഗ്ലൂർ എത്തി. ബാംഗ്ലൂരിന്റെ മായിക ലോകം ഒരു തരത്തിലും അവളെ സ്വാതീനിച്ചില്ല. അപ്പനും അനിയത്തിമാരും ഒറ്റക്ക് എന്ന ചിന്ത അവളുടെ ഉള്ളിൽ ഞാൻ നല്ല നിലയിൽ എത്തിയാൽ മാത്രമേ എന്റെ കുടുംബം രക്ഷപ്പെടൂ എന്ന ബോധം അവളിൽ ഉണ്ടായിരുന്നത് കൊണ്ടു മാത്രം അവൾ പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രികരിച്ചു..
ക്രിസ്തുമസിനും ഈസ്റ്ററിനും മാത്രം വീട്ടിൽ എത്തുന്ന ഒരു അദിതി ആയി അവൾ മാറി. ബാംഗ്ലൂരിലെ നഴ്സിങ് പഠന ശേഷം അവൾ ട്രൈനിങ്ങിനു വേണ്ടി ബോംബയിൽ എത്തി. അവടെ നിന്നു കിട്ടുന്ന തുച്ഛമായ വരുമാനം പോലും വീട്ടിൽ അപ്പന് അയച്ചു കൊടുക്കും. ആ പ്രായത്തിൽ ഉള്ള പെണ്ണ് കുട്ടികൾ നയിക്കുന്ന ആർഭാട ജീവിതം അവളെ മനം മയക്കിയില്ല.
ഒരു ദിവസം അവൾ ജോലി ചെയുന്ന ആശുപത്രിയിൽ നഴ്സുമാർ അനിശിചകാല സമരം തുടങ്ങി. കഷ്ടപ്പാടിന്റെയും പട്ടിണിയുടെയും ദിവസങ്ങൾ ശമ്പളം പോലും ഇല്ലാത്ത അവസ്ഥ. ഇതൊന്നും അവൾ വീട്ടിൽ അറിയിച്ചില്ല..
സമരം ദിവസങ്ങൾ കടന്നു മാസങ്ങൾ കടന്നു പോയി. ഒരു ദിവസം ആനിക്ക് അപ്രതീക്ഷിതമായി ഒരു കാൾ വന്നു. ബാംഗളൂരിൽ കൂടെ ഉണ്ടായിരുന്ന ഒരു സുഹൃത്. സൗദിയിൽ അവൾ ജോലി ചെയുന്ന ആശുപത്രിയിൽ ഒരു നഴ്സിനെ വേണം വിസ റെഡി പൈസ ഒന്നും വേണ്ട. ശമ്പളം കുറച്ചു കുറവാണ്.എന്നാലും അപ്പോഴത്തെ അവളുടെ അവസ്ഥയിൽ അത് അവൾക്ക് ഒരു ആശ്വാസമായിരുന്നു..
അവൾ തിരിച്ചു വീട്ടിൽ എത്തി അപ്പനോടും അനിയത്തിമാരോടും കാര്യങ്ങൾ പറഞ്ഞു. ആ കുടുംബത്തിന്റെ അപ്പോഴുള്ള അവസ്ഥയിൽ അവൾക്ക് ഒരു ജോലി ഉള്ളത് വളരെ ആശ്വാസം ആകുമായിരുന്നു..
വിസക്ക് വേണ്ടി അതികം ഒന്നും കാത്തിരിക്കേണ്ടി വന്നില്ല. അങ്ങനെ ആ ദിവസം വന്നെത്തി. പോകുന്ന ദിവസം അപ്പനോടും അനിയത്തിമാരോടും യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ. ഇതെല്ലാം ഒരു കണ്ണീരോടെ നോക്കി നിൽക്കാനേ വർഗീസിനായൊള്ളു.
സൗദിയിൽ എത്തിയ ആനിയെ കാത്തിരുന്നത് സന്തോഷത്തിന്റെ നാളുകൾ. ആനിയുടെ വീട്ടിൽ പതുക്കെ പതുക്കെ സന്തോഷം കടന്നു വരാൻ തുടങ്ങി. കഷ്ട്ടപാടിനും വേദനകൾക്കും ആശ്വാസം ആയി തുടങ്ങി..
അപ്പന് നല്ല ചികിത്സ അനിയത്തിമാരുടെ പഠനം എല്ലാം ബാധ്യതയേക്കാൾ ഏറെ അവളുടെ ഉത്തരവാദിത്തം ആയിരുന്നു. 2അനിയത്തിമാരെ നല്ല നിലയിൽ കല്യാണം കഴിച്ചു വിട്ടു. വീട് പുതുക്കി പണിതു. ഈ ആറു വർഷത്തിനിടയിൽ ആനി നാട്ടിൽ പോയത് 2തവണ അതും അനിയത്തിമാരുടെ കല്യാണം കൂടാൻ..
അടുത്ത ആഴ്ച അവളുടെ കുഞ്ഞനിയത്തിയുടെ കല്യാണം ആണ് അതിനു നാട്ടിൽ പോകാൻ ഉള്ള തയ്യാറെടുപ്പിൽ ആണ് അവൾ. കൂടെ ഉള്ളവർ അവളെ കല്യാണത്തിന് പല വട്ടം നിർബന്ധിച്ചു എങ്കിലും അവൾ കൂട്ടാക്കിയില്ല അവൾക്ക് ഒരു മറുപടി മാത്രം അന്നും ഇന്നും
" അനിയത്തിമാരോക്കെ ഒരു കരപറ്റാതെ എനിക്ക് ഒരു ജീവിതം ഇല്ല "
സ്വന്തം ജീവിതം വരെ മറന്നു കുടുംബത്തിനും നമ്മുക്കും കാവൽ ആയി തണലായി നിൽക്കുന്ന ആനിയെ പോലുള്ളവർ ആണ് " ഭൂമിയിലെ മാലാഖ" എന്ന പേരിനു ഏറ്റവും അർഹത ഉള്ളവൾ.
എന്റെ സുഹൃത്തിന്റെ പച്ചയായ ജീവിതം ഞാൻ നിങ്ങൾക്ക് മുൻപിൽ സമർപ്പിക്കുന്നു
സ്നേഹത്തോടെ
Vaseemali Yahiya

എന്റെ റെജില



മൂന്ന് വർഷങ്ങൾക്ക് ശേഷം ഇന്ന് ഞാൻ റജിലയുടെ ഉപ്പയെ കണ്ടു. അവിചാരിതമായാണ് ഉപ്പ എന്നെ വിളിക്കുന്നത് ഉമ്മറ കർമ്മം നിർവഹിക്കാൻ മക്കയിൽ എത്തിയപ്പോൾ എന്നെ ഫോണിൽ വിളിച്ചു കാണണം എന്നാവിശ്യപെടുകയായിരുന്നു. ആദ്യം ഒന്ന് പോകാൻ മടിച്ചു എങ്കിലും രണ്ടും കൽപ്പിച്ചാണ് അവിടെക്ക് യാത്ര തിരിച്ചത്. ഉള്ളിൽ ഭയം ആയിരുന്നു എനിക്ക് അദ്ദേഹം എങ്ങനെ പ്രതികരിക്കും എന്നോര്ത്തു.
നീണ്ട മൂന്ന് വർഷത്തെ പ്രണയത്തിനൊടുവിൽ ആണ് ഞാൻ റജിലയെ വിവാഹം ചെയ്യുന്നത്. നാട്ടിൽ അറിയപ്പെടുന്ന പുരാതന മുസ്ലിം കുടുംബത്തിലെ ഏക പെണ്ണ് കുട്ടി ആയിരുന്നു അവൾ. ഒരു സാധാരണക്കാരന്റെ മകനായ എനിക്ക് നിക്കാഹ് ചെയ്തു തരാൻ അവളുടെ വീട്ടുകാർക്ക് തീരെ താല്പര്യം ഉണ്ടായിരുന്നില്ല അവസാനം അവളുടെ വാശിയിൽ വീട്ടുക്കാർ സമ്മതിച്ചു. അവൾ എന്റെ കൂടെ ജീവിക്കണം എന്ന ഉറച്ച തീരുമാനം പറഞ്ഞപ്പോൾ അവളെ അതിൽ .നിന്നും പിന്തിരിപ്പിക്കാൻ ഞാൻ ഒരുപാട് നോക്കി. എനിക്കറിയാമായിരുന്നു അവൾ വളർന്നു വന്ന ജീവിത സാഹചര്യം ഒരുക്കി കൊടുക്കാൻ എനിക്ക് കഴിയില്ല എന്ന്. അവൾക്ക് എന്നോട് ഉള്ള സ്നേഹം വിശ്വാസം ഇതെല്ലാം കണ്ടില്ലന്നു വെക്കാൻ എനിക്കായില്ല.
വിവാദങ്ങൾക്കും വഴക്കിനും ശേഷം ഞങൾ വിവാഹിതരായി. ഞങ്ങളുടെ ബന്ധത്തിൽ താല്പര്യം ഇല്ലാതിരുന്ന അവളുടെ ബന്ധുക്കൾ ഞങളുടെ കല്യാണത്തിൽ നിന്നും വിട്ടു നിന്നു. ബന്ധുക്കളുടെ അവഗണനയും പരിഹാസവും സഹിക്കാതെ വന്നത് കൊണ്ടാകാം. ഞങ്ങളുടെ വിവാഹം പള്ളിയിൽ വെച്ചു ലളിതമായ ചടങ്ങുകളോടെ ആണ് നടന്നത്. എനിക്ക് അപ്പോഴും വിഷമമായിരുന്നു. നല്ലൊരു ആഘോഷമായി ബന്ധുക്കളുടെയും വീട്ടുകാരുടെയും നാട്ടുകാരുടെയും അനുഗ്രത്തോടെ നല്ലൊരു കുടുംബത്തിലേക്ക് കയറി ചെല്ലേണ്ട അവൾ എനിക്ക് എനിക്ക് വേണ്ടി എന്റെ സ്നേഹത്തിനു വേണ്ടി മാത്രം എല്ലാ സുഖങ്ങളും ഉപേക്ഷിച്ചു. എന്തിരുന്നാലും അവൾ ഹാപ്പി ആയിരുന്നു.
കല്യാണ ശേഷവും എന്നോടുള്ള അവളുടെ വീട്ടുകാരുടെ പെരുമാറ്റത്തിൽ പ്രത്യേകിച്ചു മാറ്റം ഒന്നും ഉണ്ടായിരുന്നില്ല. പരിഹാസവും കുറ്റപ്പെടുത്തലുകളും മാത്രം ആയിരുന്നു ഞങ്ങൾക്ക് കിട്ടിയിരുന്നത്. അവരോടൊക്കെ അവൾ പറയുമായിരുന്നു.
" ഞാൻ സ്നേഹിക്കുന്ന എന്നെ സ്നേഹിക്കുന്ന ഒരു ഭർത്താവ് ആണ് എന്റേത്. കുറച്ചു പണം കുറാവാണ് എന്നെ ഉള്ളു. നോക്കിക്കോ എന്റെ ഇക്ക നിങ്ങളെക്കാൾ ഒക്കെ ഉയരത്തിൽ വരും അന്ന് നിങ്ങൾ പറയുന്നത് ഒക്കെ തിരുത്തേണ്ടി വരും"
എന്നെ ഓരോ തവണ അവർ കുത്തു വാക്കുകൾ പറഞ്ഞു നോവിക്കുമ്പോളും എന്നെക്കാൾ ഏറെ വേദനിച്ചത് അവൾക്കായിരുന്നു എന്ന് അവളുടെ ആ വാക്കുകളിൽ നിന്നും എനിക്ക് മനസിലാകുമായിരുന്നു. ആദ്യമൊക്കെ ഞാൻ കരുതിയിരുന്നത് അവൾ അപ്പോഴത്തെ വിഷമം കൊണ്ട് പറയുന്നതാനാണ്. എനിക്ക് അറിയാമായിരുന്നു ഒരിക്കലും എനിക്ക് അവരെക്കാൾ മുകളിൽ എത്താൻ കഴിയില്ല എന്ന്.
ഒരു ദിവസം അവളുടെ മമ്മയുടെ മകളുടെ കല്യാണത്തിന് പോകണം എന്ന് പറഞ്ഞു അവളുടെ വാപ്പ വിളിച്ചു പറഞ്ഞു. എന്റെ വീട്ടിൽ വിളിക്കാത്ത കല്യാണത്തിന് വരില്ല എന്ന് അവൾ പറഞ്ഞു. വാപ്പയുടെ സംസാരം കേട്ടപ്പോൾ ഞാൻ തന്നെ അവളോട് പോകാം എന്ന് പറഞ്ഞു എല്ലാവരുടെയും മുൻപിൽ വെച്ച് എന്നെ പരിഹസിക്കുന്നത് കാണാൻ കഴിയാത്ത സങ്കടം കൊണ്ടാകാം അവൾ ആദ്യം പോകില്ല എന്ന് പറഞ്ഞത്. എന്റെ നിർബന്ധം കൂടി ആയപ്പോൾ അവൾ പോകാം എന്ന് സമ്മതിക്കുക ആയിരുന്നു.
ഞങ്ങൾ കല്യാണത്തിന് പോയി. എല്ലാവരും പുത്തൻ ഉടുപ്പും വസ്ത്രങ്ങളും അണിഞ്ഞു സന്തോഷത്തോടെ നടക്കുന്നത് കണ്ടപ്പോൾ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി. സ്വന്തം ഭാര്യക്ക് പുതിയ ഉടുപ്പ് പോലും വാങ്ങി കൊടുക്കാൻ കഴിയാത്ത അത്ര കഴിവ് പോലും ഇല്ലാത്ത ഭർത്താവ് ആയിരുന്നു ഞാൻ. അവിടെ എത്തിയത് മുതൽ എനിക്ക് ഒരു ഒറ്റപ്പെടൽ അനുഭവപ്പെട്ടു തുടങ്ങി. അവരുടെ തിരക്കുകൾക്കിടയിൽ എന്നെ ശ്രദ്ധിക്കാൻ അവർക്ക് നേരമുണ്ടാകില്ല എന്ന് കരുതി സ്വയം ആശ്വസിച്ചു.
അവരെയൊക്കെ പരിചയപ്പെടാനും സംസാരിക്കാനും എനിക്കും താല്പര്യമുണ്ടായില്ല അത് കൊണ്ട് തന്നെ ഞാൻ പതുക്കെ അവിടെ നിന്നും മാറി നിന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ അവൾ എന്നെ ഫോണിൽ വിളിച്ചു പറഞ്ഞു ഭക്ഷണം കഴിക്കാൻ എല്ലാവരും അന്വേഷിക്കുന്നു വേഗം വരാൻ പറഞ്ഞു കൊണ്ടായിരുന്നു അവൾ വിളിച്ചത് മനസ്സില്ല മനസോടെ ആണെങ്കിലും അവളുടെ സന്തോഷത്തിനു വേണ്ടി ഞാൻ അവിടേക്ക് ചെന്നു. അവളുടെ കൂടെ ഭക്ഷണം കഴിക്കാൻ ഇരുന്നു. അപ്പോഴാണ് ഞാൻ ചുറ്റും ഉള്ളവരെ ശ്രദ്ധിക്കുന്നത് എല്ലാവരും ഭയത്തോടും വെറുപ്പോടും കൂടി ആണ് എന്നെ നോക്കുന്നത് എന്ന് എനിക്ക് മനസിലായി.
ഞാൻ അതൊന്നും ശ്രദ്ധിക്കാതെ ഭക്ഷണം കഴിച്ചു കഴിഞ്ഞു എഴുനേൽക്കാൻ നിക്കുമ്പോഴാണ് അവളുടെ മമ്മായുടെ വരവ് ഞാൻ മുഖത്തു നോക്കാതെ തിരിഞ്ഞു നടക്കാൻ ശ്രമിച്ചപ്പോൾ അയാൾ എന്നെ പുറകിൽ നിന്നും വിളിച്ചു. ഞാൻ അയാളുടെ അടുത്തു ചെന്നു. ഞാൻ അടുത്തെത്തിയതും അയാൾ അവിടെ ഉണ്ടായിരുന്നവരെ എല്ലാം വിളിച്ചു കൂട്ടി
ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു. ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു എല്ലാവരും ഒരു അജ്ഞാത ജീവിയെ കണ്ടപോലെ എന്നെ നോക്കുന്നു. എനിക്ക് അനങ്ങാൻ പറ്റാത്ത അവസ്ഥയായി പോയി. ഞാൻ റജിലയുടെ മുഖത്തേക്ക് നോക്കി അവൾ ഒന്നും മിണ്ടാതെ നിൽക്കുകയായിരുന്നു. പെട്ടന്ന് അയാൾ കൂടി നിൽക്കുന്നവർക്ക് എന്നെ പരിചപ്പെടുത്തി.
"ഇത് അൻവർ എന്റെ പെങ്ങളുടെ മരുമകൻ."
അത് കേട്ടപ്പോൾ എനിക്ക് സമാധാനം ആയി എന്റെ പകുതി ശ്വാസം നേരെ വീണു. അവിടെ കൂടി നിന്നവർ എല്ലാം ഓരോരുത്തരായി എന്നെ വന്നു പരിചപ്പെടാൻ തുടങ്ങി. ആദ്യമായാണ് അവളുടെ കുടുംബം എന്നെ അങ്ങനെ അംഗീകാരം നൽകുന്നത്. ആ സന്തോഷം അവളുടെ മുഖത്തും കാണാമായിരുന്നു. ആ സന്തോഷം അതികം നീണ്ടുനിന്നില്ല. അവിടെ കൂടി നിന്നവരോട് അയാൾ ഉറക്കെ വിളിച്ചു പറഞ്ഞു..
" നല്ല കുടുംബത്തിലെ പെൺ കുട്ടികളെ പ്രേമിച്ചു കല്യാണം കഴിക്കാൻ കുറെ നാറികൾ ഇറങ്ങിയട്ടുണ്ട് അൻവർ ആ കൂട്ടത്തിൽ പെട്ട ആളല്ല. ഇവൻ കോടീശ്വര പുത്രൻ ആണ്"
എന്റെ കണ്ണുകൾ നിറഞ്ഞു. ജീവിതം വെറുത്തു പോയ നിമിഷം ആ നിന്ന നിൽപ്പിൽ ഭൂമി പിളർന്നു താഴേക്ക് പോയെങ്കിലോ എന്ന് വരെ ഞാൻ ആലോചിച്ചു പോയി. റജില എന്റെ അടുത്തേക്ക് വന്നു. അവളുടെ മുൻപിൽ ഞാൻ എന്റെ വിഷമം മറക്കാൻ ശ്രമിച്ചെങ്കിലും എന്റെ കണ്ണുനീർ അതിനു സമ്മതിച്ചില്ല അത് പുറത്തേക്ക് വന്നു കൊണ്ടിരുന്നു.
അവൾ എന്റെ കൈ പിടിച്ചു പുറത്തേക്ക് നടന്നു.അവിടെ കൂടി നിൽക്കുന്നവർ ഞങളെ തന്നെ നോക്കി കൊണ്ടിരിന്നു. അവളുടെ ഉപ്പ പുറകെ വന്നു ഞങളെ തടയാൻ ശ്രമിച്ചു. അവൾ അത് വക വെക്കാതെ എന്റെ കയ്യും പിടിച്ചു പുറത്തേക്ക് തന്നെ നടന്നു. എനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല. ഞങ്ങൾ നേരെ വീട്ടിലേക്ക് പോയി. എന്നെ അവർ പരിഹസിച്ചപ്പോൾ ഓരോ വാക്കും കൊണ്ടത് അവളുടെ ചങ്കിൽ ആയിരുന്നു. അന്ന് രാത്രി അവൾ ഒരു തീരുമാനം എടുത്തു എന്നാണോ അവളുടെ വീട്ടുകാരുടെ മുൻപിൽ തല ഉയർത്തി പിടിച്ചു നിൽക്കാൻ കഴിയുക അന്ന് മാത്രമേ ഇനി അങ്ങോട്ട് പോകുക ഉള്ളു എന്ന്.
പിന്നീട് ഉള്ള ദിവസങ്ങൾ പരിശ്രമത്തിന്റെ ദിവസങ്ങൾ ആയിരുന്നു. MBA കഴിഞ്ഞത് രണ്ടു വർഷം മുൻപാണ് നല്ലൊരു ജോലി കിട്ടുന്നില്ല. ഒരുപാട് ഇന്റർവ്യൂസിനു പോയി കിട്ടാതായപ്പോൾ സ്വയം മനസ്സ് മടുത്തു സ്വയം എല്ലാം അവസാനിപ്പിച്ചു. ഇനിയും ഒരു ഇന്റർവ്യൂ എനിക്ക് ആലോചിക്കാൻ കൂടെ പറ്റില്ലായിരുന്നു.
അവൾ നിർബന്ധിച്ചു ചില ഇന്റർവ്യൂവിന് എല്ലാം പറഞ്ഞു വിട്ടു ഒന്നും ശരിയായില്ല. ചിലതൊക്കെ ഞാൻ തന്നെ ഒഴിവാക്കി. അവളുടെ ഈ ആവേശം ഒക്കെ കണ്ടു ഒരു ദിവസം രാത്രി ഞാൻ അവളോട് ചോദിച്ചു.
"റജില നിനക്ക് ഇപ്പോൾ എന്റെ കൂടെ ജീവിക്കാൻ വന്നത് അബദ്ധമായി തോന്നുന്നുണ്ടോ ?"
എന്റെ ഈ ചോദ്യം പതിവില്ലാതായതു കൊണ്ടാക്കാം. അവളുടെ മുഖം വാടി അവൾ എന്നോട് പൊട്ടി തെറിച്ചു കൊണ്ട എന്നോട് പറഞ്ഞു....
"ഇക്ക എനിക്ക് വേണ്ടി ആരും ആകേണ്ട. എനിക്ക് ആരുടേയും മുൻപിൽ വലിയ ആൾ ആയി നടക്കേണ്ട. ഞാൻ ഈ ജീവിതത്തിൽ നിങ്ങളെക്കാൾ കൂടുതൽ മറ്റൊന്നും ആഗ്രഹിച്ചട്ടില്ല. വെറുക്കരുത്"
അവൾക്ക് കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല. അവൾ എന്റെ മാറോട് ചേർന്നു. അന്ന് ഞാൻ ജീവിതത്തിൽ ഏറ്റവും സന്തോഷിച്ച ദിവസമാണ്. സ്ത്രീയുടെ നാവിൽ നിന്നും ഏതൊരു പുരുഷനും കേൾക്കാൻ ആഗ്രഹിക്കുന്ന വാക്കുകൾ ആണ് അവൾ എന്നോട് പറഞ്ഞത്. അത് എനിക്ക് ഒരു പ്രചോദനം ആയിരുന്നു പൊരുതാൻ ജീവിക്കാൻ.
ആ രാത്രിക്ക് ശേഷം എന്റെ ഉള്ളിലും തോന്നി തുടങ്ങി. ജീവിതത്തിൽ എന്തെങ്കിലും ഒക്കെ ആകണം എന്ന് ഞാൻ പരിശ്രമിച്ചു കൊണ്ടേ ഇരുന്നു നല്ലൊരു ജോലിക്ക് വേണ്ടിയുള്ള എന്റെ കാത്തിരുപ്പ് അവസാനിക്കാൻ അധിക ദിവസങ്ങൾ വേണ്ടി വന്നില്ല. എനിക്ക് സൗദി അറേബിയയിലെ ഒരു കമ്പിനിയിൽ ജോലി ശരിയായി.എന്റെ ശ്രമത്തെക്കാൾഅവളുടെ പ്രാർത്ഥന സപ്പോർട്ട് എല്ലാം ആയിരുന്നു എന്റെ പ്രചോദനം ഞാൻ നന്നാകണം എന്ന് എന്നേക്കാൾ ഏറെ അവൾ ആഗ്രഹിച്ചിരുന്നു.
ഞാൻ വിസയും ടിക്കറ്റും വാങ്ങാൻ പോയി വന്നൊരു വൈകുനേരം അവൾ നല്ല സന്തോഷത്തിൽ ആയിരുന്നു. അവൾ എന്റെ അടുത്തേക്ക് വന്നു പറഞ്ഞു.
"ഇക്ക നമ്മുക്ക് ഇന്ന് പുറത്തു പോയി ഭക്ഷണം കഴിക്കാം?"
എനിക്ക് പെട്ടന്ന് ആശ്ചര്യം തോന്നി. ജീവിതത്തിൽ ആദ്യമായി അവൾ ഒരു കാര്യം ആവിശ്യപെട്ടിരിക്കുന്നു. ആദ്യം ഒന്ന് വിസമ്മതിച്ചെങ്കിലും. ആദ്യമായി ഒരാഗ്രഹം പറഞ്ഞു ഇനി അത് നടത്തി കൊടുക്കാതെ അവൾക്ക് ഒരു വിഷമം വേണ്ട എന്ന് കരുതി ഞാൻ വണ്ടിയെടുത്തു അവളുമായി ടൗണിലേക്ക് പുറപ്പെട്ടു.
പിന്നെ എന്റെ മനസ്സിൽ ഉള്ളത് ഒരു ഇലക്ട്രിക്ക് പോസ്റ്റ് മാത്രം ആണ്. നാലാം നാൾ ബോധം വന്നപ്പോൾ ഞാൻ ആദ്യം തിരക്കിയത് അവളെ ആയിരുന്നു. എനിക്ക് ഒന്നും ഓർത്തെടുക്കാൻ പറ്റുന്നുണ്ടായില്ല. ഞാൻ അവിടെ കിടന്നു ഒച്ച വെക്കാൻ തുടങ്ങി. എന്റെ സങ്കടം കാണാൻ ഉള്ള ശക്തി ഇല്ലാത്തതു കൊണ്ടാകാം എന്റെ വീട്ടുക്കാർ എന്നോട് കാര്യം പറഞ്ഞു.
"ഇനി അവൾ കൂടെ ഇല്ല" എന്ന സത്യം എനിക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയുമായിരുന്നില്ല.
അവൾ പോയതിനു ശേഷം മനസ്സൊന്നു നേരെയാക്കാൻ ദിവസങ്ങൾ വേണ്ടി വന്നു. എല്ലാവരുടെയും നിർബന്ധം കൊണ്ടാണ് ഞാൻ സൗദിയിലേക്ക് വന്നത്. ഇന്ന് ഞാൻ എല്ലാം നേടി എന്നാലും കൂടെ അവൾ ഇല്ലല്ലോ എന്ന വിഷമം മാത്രം.
അന്ന് അപകടം നടന്ന ദിവസം ഞാൻ പാസ്സ്പോട് വാങ്ങി വരുമ്പോൾ ആണ് പെങ്ങൾ വിളിച്ചു പറയുന്നത് ഞാൻ ഒരു വാപ്പ ആകാൻ പോകുന്നത്. വരുന്ന വഴിക്ക് സന്തോഷം കൊണ്ട് ഞാൻ അൽപ്പം മദ്യപിച്ചിരുന്നു. അവളുടെ വായിൽ നിന്നും തന്നെ അത് കേൾക്കണം എന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. അത് പറയും മുൻപേ......
എന്റെ ഒരു തെറ്റ് കൊണ്ട് നഷ്ടപ്പെട്ടത് രണ്ടു ജീവനുകൾ. അവൾ ഇപ്പോൾ സ്വർഗത്തിൽ ഇരുന്നു ഇതൊക്കെ കണ്ടു സന്തോഷിക്കുന്നുണ്ടാകും. അടുത്ത ജന്മത്തിൽ എങ്കിലും ഒരുമിച്ചു ജീവിക്കാൻ കഴിയും. ഞങ്ങളുടെ സ്നേഹത്തിനു മുൻപിൽ പടച്ചോൻ ഒരു അവസരം തന്നില്ലല്ലോ. എന്തിനാ ഇത്രയും ക്രൂരത കാണിച്ചത് എന്നോട്.
റജിലക്ക് പകരം റജില മാത്രം.. നീ ഇപ്പോളും എന്റെ കൂടെ ഉണ്ട്.
അന്നത്തെ സംഭവത്തിന് ശേഷം ഇന്നാദ്യമായാണ് ഞാൻ അവളുടെ ഉപ്പയെ കാണുന്നത് അദ്ദേഹം എങ്ങനെ പ്രതികരിക്കും എന്ന് എനിക്ക് അറിയില്ലായിരുന്നു. എന്നെ കണ്ടതും അദ്ദേഹം കെട്ടിപ്പിച്ചു കരയാൻ തുടങ്ങി. ഞാൻ ചെയ്തു പോയ തെറ്റുകൾക്ക് അദ്ദേഹത്തോട് ഏറ്റു പറഞ്ഞു. എന്റെ കൂടെ ഒരു ഉമ്മറ നിർവഹിക്കണം എന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചു. അവൾക്ക് വേണ്ടി ഞങ്ങൾ ഉംറ നിർവഹിച്ചു. അവിടെ നിന്ന് മടങ്ങുമ്പോൾ നിറകണ്ണുകളോടെ ആണ് അദ്ദേഹം എന്നെ യാത്രയാക്കിയത്. എന്റെ മനസ്സിൽ നിന്നും ഒരു ഏറ്റു പറച്ചിലിന്റെ ഭാരം ഇറക്കി വെച്ച സുഖവും.
അവൾ കൂടെ ഉണ്ടെന്ന വിശ്വാസത്തിൽ ഞാൻ ഇനിയും ജീവിക്കും....

ഉമ്മാൻ്റെ കാലാടിപ്പാടിലാണ് സ്വർഗ്ഗം

.
മുഷിഞ്ഞ വസ്ത്രം ധരിച്ചു കയ്യിൽ വാക്കിങ് സ്റ്റിക്കുമായി കൃത്രിമ കാലിന്റെ സഹയാത്തോടെ നടക്കുന്ന ആ വ്യക്തി എനിക്ക് എന്നും ഒരു വിസ്മയമായിരുന്നു. 
ഓരോ ബസ്സ് വരുമ്പോഴും ആളുകളെ വിളിച്ചു കയറ്റാൻ അയാൾ കാണിക്കുന്ന ആകാംക്ഷ. ബസ്സ് വിടുന്ന സമയത്തു കണ്ടക്ടർ കൊടുക്കുന്ന ചില്ലറത്തുട്ടുകൾ   കാണുമ്പോൾ അയാൾ ആകാംക്ഷയോടെ നോക്കി നിക്കുന്നത് ഞാൻ പലവട്ടം കണ്ടട്ടുണ്ട്. രണ്ടു കാലുകളും ഉള്ള ആളുകൾക്ക് വരെ ചെയ്യുന്ന ജോലിയോട് അത്ര ആത്മാർഥത പുലർത്താൻ പറ്റുമോ എന്ന് ഞാൻ പലവട്ടം ചിന്തിച്ചട്ടുണ്ട്...
ഞാൻ അയാളെ ഒന്ന് പരിചയപ്പെടാൻ പലവട്ടം അയാളുടെ അടുത്തു ചെന്നു അപ്പോഴൊക്കെ അയാൾ ഓരോ കാരണങ്ങൾ പറഞ്ഞു ഒഴിവാകും. പല ആളുകളോടും അയാളെ പറ്റി അന്വേഷണം നടത്തി ആർക്കും അയാളെ പറ്റി ഒരു അറിവും ഉണ്ടായിരുന്നില്ല. 
പതിവ് പോലെ ഞാൻ ജോലി കഴിഞ്ഞു ബസ്സ് കയറാനായി അവടെ എത്തി. പക്ഷെ അയാളെ അവടെ ഒന്നും കണ്ടില്ല. ഞാൻ ചുറ്റും ഒന്നു കണ്ണോടിച്ചു നോക്കി. 
 അയാൾ എനിക്ക് അപരിചിതനായ ഒരാളോട് സംസാരിക്കുന്നു. അപരിചിതനായ ആ വ്യക്തി പോക്കറ്റിൽ നിന്ന് പണം എടുത്തു കൊടുക്കാൻ ശ്രമിക്കുന്നു പക്ഷെ അയാൾ അത് അത് നിരാകരിക്കുന്നു ഇതെല്ലാം ഞാൻ കുറച്ചു ദൂരെ നിന്ന് നോക്കി കണ്ടു. കുറച്ചു നേരത്തെ സംസാരത്തിനു ശേഷം അയാൾ അവടെ നിന്നും പോയി ആ അപരിചിതനായ വ്യക്തി അവടെ തന്നെ നിൽപ്പുണ്ട്..
ഞാൻ പതുക്കെ നടന്നു അപരിചിതനായ വ്യക്തിയുടെ  അടുത്തെത്തി. അയാളോട് ആദ്യം ഒന്ന് പുഞ്ചിരിച്ചു. 
"നിങ്ങളോട് ഇപ്പോൾ സംസാരിച്ച ആൾ ആരായിരുന്നു" ? ഞാൻ ചോദിച്ചു
"അത് റഫീക്ക് എന്റെ മാമ്മടെ മോൻ" അപരിചിതൻ മറുപടി പറഞ്ഞു..
"എനിക്ക് അയാളെ പറ്റി അറിഞ്ഞാൽ കൊള്ളാം എന്നുണ്ട്. ഒരുപാട് തവണ അയാളോട് ഞാൻ കാര്യങ്ങൾ ചോദിച്ചു മനസിലാക്കാൻ ചെന്നു അപ്പോഴൊക്കെ അയാൾ ഓരോ കാര്യങ്ങൾ പറഞ്ഞു ഒഴിവാകും."..
റഫീക്ക് അതാണ് അവന്റെ പേര്.
അയാൾ പറഞ്ഞു തുടങ്ങി...
വളരെ സന്തോഷത്തോടെ ആയിരുന്നു ആ കുടുംബം.വാപ്പ ഉമ്മ മൂന്നു സഹോദരിമാർ. റഫീഖ് ആയിരുന്നു ഏറ്റവും ഇളയവൻ. അത് കൊണ്ടു തന്നെ അവർ അവനെ പുന്നാരിച്ചു തന്നെ വളർത്തി. സാമ്പത്തികമായി പുറകിൽ ആയിരുന്നു എങ്കിലും ആ ഒരു കുറവും അവനെ അവർ അറിയിച്ചിരുന്നില്ല. മാമ്മ തന്നെ മൂന്നു പെൺ മക്കളെയും കെട്ടിച്ചു വിട്ടു.
അവൻ നാട്ടുകാരുടെയും വീട്ടുകാരുടെയും പ്രിയപ്പെട്ടവനായി വളർന്നു.ഒരു ചെറിയ കാര്യം കൊണ്ടു പോലും അവനെ കുറ്റം പറയാൻ ഉള്ള കാരണങ്ങൾ ആർക്കും ഉണ്ടായിരുന്നില്ല. വളർന്നു വരുമ്പോൾ ആ കുടുംബത്തിന് ഒരാശ്രയം. മമ്മയും അമ്മായിയും അനുഭവിച്ച കഷ്ട്ടപാടിന് പടച്ചവൻ കൊടുത്ത പ്രതിഫലം അതായിരുന്നു അവൻ..
വാപ്പാക്കും ഉമ്മക്കും പ്രിയപ്പെട്ട മകൻ സഹോദരിമാർക്ക് നല്ലൊരു സഹോദരൻ ഞങ്ങൾക്ക് പ്രിയപ്പെട്ട കൂട്ടുകാരൻ...
പിന്നീട് എപ്പോഴോ അവനിൽ മാറ്റങ്ങൾ സംഭവിക്കാൻ തുടങ്ങി. അത് മനസിലാക്കിയ ഞങ്ങൾ കുറച്ചു പേർ ആദ്യം അവനെ ഉപദേശിക്കാൻ ശ്രമിച്ചെങ്കിലും മാറ്റം ഉണ്ടായില്ല. ഈ കാര്യങ്ങൾ ഞങ്ങൾ അറിയുമ്പോഴേക്കും അവൻ മദ്യത്തിനും മയക്കു മരുന്നിനും അടിമപ്പെട്ടു കഴിഞ്ഞിരുന്നു..
ആദ്യം ഒക്കെ വീട്ടിൽ കുഴപ്പമില്ലാതെ കാര്യങ്ങൾ മുൻപോട്ട് പോയി. പിന്നീട് അതിനൊക്കെ ഉള്ള പണം കിട്ടാതെ വന്നു തുടങ്ങിയപ്പോൾ വീട്ടിൽ വന്നു പ്രശ്നങ്ങൾ തുടങ്ങി.സ്ഥിരമായി മദ്യപിച്ചു വന്നു വാപ്പയെയും ഉമ്മയെയും അസഭ്യം പറയുക. എന്തിനു പറയുന്നു സ്വന്തം ഉമ്മയെ ചവിട്ടുക വരെ ചെയ്തു..
പതുക്കെ നാട്ടിലും വീട്ടിലും ഒക്കെ അവനെ പറ്റി സംസാരങ്ങൾ ആയി. അവൻ നാട്ടിൽ ചെയ്തു കൂട്ടുന്ന കൊള്ളലായിമകൾക്ക് അനുഭവിക്കേണ്ടി വരുന്നത് പാവം അവന്റെ വാപ്പയും ഉമ്മയും..
വലിയ വലിയ സ്വപ്‌നങ്ങൾ കണ്ടു വളർത്തിയ മകൻ അങ്ങനെ ആയതിൽ മനം നൊന്തു മനം നൊന്തു അവന്റെ വാപ്പ പോയി..
വാപ്പയുടെ മരണ ശേഷം അവനു ഒരു വിധത്തിലും ഉള്ള മാറ്റങ്ങൾ ഉണ്ടായിരുന്നില്ല. വാപ്പ മരിച്ചതിനു ശേഷം ഉമ്മ മാത്രമായി വീട്ടിൽ. പിന്നീട് അവന്റെ പരാക്രമം അവരോടായിരുന്നു. ദിവസവും മദ്യപിച്ചു വന്നു തല്ലും ബഹളവും. എന്നിട്ടും ആ ഉമ്മ പരാതിയുമായി ആരുടെ മുൻപിലും വന്നില്ല. സ്വന്തം മകൻ അല്ലെ നന്നാവും എന്ന പ്രതീക്ഷ കൊണ്ടാകും..
ഒരു ദിവസം ഞാൻ രാവിലെ എഴുന്നേറ്റത് അമ്മായിയുടെ കരച്ചിൽ കേട്ടു കൊണ്ടാണ്. ഞാൻ അവരെ സമാധാനിപ്പിച്ചു. ആദ്യം ഞാൻ കരുതിയത് റഫീഖ് ഒപ്പിച്ചു വെച്ച കുഴപ്പങ്ങൾക്ക് ആരെങ്കിലും വീട്ടിൽ വഴക്കിനു വന്നു എന്നാണ്. കരച്ചിൽ നിർത്താൻ കഴിയാതെ അവർ ഇരിക്കുന്നത് കണ്ടപ്പോൾ ഞാൻ കാര്യം ചോദിച്ചു..
" എന്ത അമ്മായി പ്രശ്നം? അവൻ വല്ലതും ഒപ്പിച്ചോ?"
"അവനു അപകടം പറ്റി ആശുപത്രിയിൽ ആണെന്ന് രാവിലെ തന്നെ അവന്റെ കൂട്ടുകാരൻ വന്നു പറഞ്ഞു"
" അമ്മായി വിഷമമിക്കണ്ട ഞാൻ ഒന്നു പോയി അന്വേഷിക്കട്ടെ. അവനു കുഴപ്പം ഒന്നും ഉണ്ടാകില്ല അമ്മായി സമാധാനം ആയിട്ട് ഇരിക്ക്"
ഞാൻ ആശുപത്രിയിൽ എത്തി കാര്യങ്ങൾ അന്വേഷിച്ചു. റഫീഖ് ഓടിച്ചിരുന്ന ബൈക്കിനെ ഒരു കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.. ഞങ്ങൾ എല്ലാം ആദ്യം കരുതിയത് അവൻ മദ്യ ലഹരിയിൽ ആയിരുന്നു എന്നാണ്. പിന്നീട് ഡോക്ടർ പറഞ്ഞപ്പോൾ ആണ് അറിയാൻ കഴിഞ്ഞത് അന്ന് അവൻ മദ്യപിച്ചിരുന്നില്ല.
ദിവസങ്ങളോളം ആശുപത്രിയിൽ. ഒരുപാട് പണം ചിലവായി അവന്റെ വീട് വിൽക്കേണ്ടി വന്നു. എന്തോ ആ ഉമ്മയുടെ പ്രാർത്ഥന പടച്ചവൻ കേട്ടിരിക്കണം. അവൻ ജീവനോട് കൂടെ ആശുപത്രി വിട്ടു. അപ്പോഴേക്കും അവനു ഒരു കാൽ നഷ്ടമായി കഴിഞ്ഞിരുന്നു..
ഞാൻ ആശുപത്രി വിട്ടു അവൻ വീട്ടിൽ എത്തിയപ്പോൾ അവനെ ചെന്നു കണ്ടിരുന്നു. അവനോട് ഞാൻ കാര്യങ്ങൾ തിരക്കി അവൻ പറഞ്ഞത് അപകടം നടക്കുന്നതിനു മൂന്നു ദിവസം മുൻപു മദ്യപാനം നിർത്തി എന്നായിരുന്നു...
ചെയ്‌തു പോയ തെറ്റുകളെ ഓർത്തു അവനു കുറ്റബോധം ഉണ്ടായിരുന്നു. കിടപ്പിലായിട്ടു പോലും അവനെ ഒരു കുറവും വരുത്താതെ ഒരു വിഷമവും അറിയിക്കാതെ ആ ഉമ്മ അവനെ നോക്കി. ഒരു ചെറിയ കുഞ്ഞിനു കൊടുക്കുന്ന വാത്സല്യവും സ്നേഹവും എല്ലാം അവനു ആ ഉമ്മ കൊടുത്തു...
ആ ദിവസങ്ങൾക്ക് അധികം  ആയുസുണ്ടായിരുന്നില്ല ഉമ്മയെ പടച്ചവൻ വിളിച്ചു. ഉമ്മയുടെ മരണത്തിനു ശേഷം റഫീഖ് ശരിക്ക് ഒറ്റപ്പെട്ട പോലെ ആയി. ഒരു ദിവസം ആരോടും യാത്ര പറയാതെ അവൻ അവടെ നിന്നു ഇറങ്ങി. ആർക്കും ബാധ്യത ആകരുത് എന്നു കരുതിയാകും അങ്ങനെ ചെയ്തത്. ഒരുപാട് അന്വേഷിച്ചു കണ്ടെത്താനായില്ല. മൂന്നു വർഷത്തിനു ശേഷം ഞാൻ അവനെ ഇന്നാണ് കാണുന്നത്. അവനെ വീട്ടിൽ എല്ലാവരും മറന്നു തുടങ്ങി. അവൻ ചെയ്തു കൂട്ടിയ കാര്യങ്ങൾക്ക് അവൻ സ്വയം അനുഭവിച്ചു തീർക്കുന്നു..
ഇതെല്ലാം പറഞ്ഞു കഴിഞ്ഞു അപരിചിതൻ യാത്രയായി. എനിക്ക് അപ്പോഴും ആ ഉമ്മയുടെ മുഖം മനസ്സിൽ നിന്ന് മാഞ്ഞിരുന്നില്ല. ആദ്യം റഫീഖിനോട് ദേഷ്യം തോന്നി എങ്കിലും ചെയ്തു കൂട്ടിയ തെറ്റുകൾക്ക് ഉള്ള ശിക്ഷ അവൻ അനുഭവിച്ചു കഴിഞ്ഞു അത് ഓർക്കുമ്പോൾ സങ്കടവും. ഇനി ഒരു റഫീക്ക് ഇല്ലാതിരിക്കാൻ നമ്മുക്ക് പ്രാർത്ഥിക്കാം..
നാം ഭൂമിയിൽ ചെയ്തു കൂട്ടിയ പാപങ്ങൾക്ക് ഉള്ള ശിക്ഷ അനുഭവിക്കാതെ നമ്മുക്ക് ഭൂമിയിൽ നിന്നു മടങ്ങാൻ ആകില്ല. അതെ കാലം തന്നെയാണ് സത്യം. നല്ലൊരു ജീവിതത്തിലേക്ക് തിരിച്ചു വരണം എന്ന ചിന്ത അവനിൽ ഉണ്ടായപ്പോഴേക്കും അവനു എല്ലാം നഷ്ടമായി കഴിഞ്ഞിരുന്നു. റഫീഖ് ഒരു പാഠമായിരിക്കട്ടെ..
ഉമ്മാന്റെ കാലാടിപ്പാടിലാണ്  സ്വർഗ്ഗം

കഥ



പോസ്റ്മാർട്ടത്തിനു ശേഷം ബോഡി മോർച്ചറിയിലേക്ക് മാറ്റി. ദിവസം മൂന്നായി നാട്ടിൽ ഒന്നും അറിയിച്ചട്ടില്ല.
ഏത് നിമിഷവും നാട്ടിൽ നിന്നു കാൾ വരും എന്നു അരുണിനു ഉറപ്പുണ്ടായിരുന്നു. രണ്ടു ദിവസം മുൻപ് വിനോദിന്റെ വീട്ടിൽ നിന്നു കാൾ വന്നിരുന്നു അന്ന് അരുൺ പറഞ്ഞത്
അവൻ അത്യാവശ്യമായി ദമ്മാം വരെ പോയിരിക്കുന്നു 3 ദിവസം കഴിഞ്ഞേ മടങ്ങി വരു എന്നാണ്
ഇന്നാണ് മൂന്നാം ദിവസം വിനോദിന്റെ അമ്മയോട് എന്ത് പറയണം എന്നു അരുണിന് ഒരു പിടിയും ഇല്ല. ആ അമ്മയോട് അരുൺ എങ്ങനെ പറയും അമ്മയുടെ മകൻ ഇനി മടങ്ങി വരില്ല എന്നു അമ്മയുടെ മകൻ ഇനി ഒരിക്കലും സംസാരിക്കില്ല എന്നു. എന്ത് ചെയ്യണം എന്നറിയാതെ അരുൺ ആശുപത്രി വരാന്തയിൽ പോയി ഇരുന്നു.
മൂന്നു ദിവസമായി അരുൺ ആശുപത്രിയിൽ തന്നെ ഉണ്ട്. ചില ബന്ധുക്കളും സുഹൃത്തുക്കളും ഇടക്ക് ഇടക്കെ വന്നു പോകുന്നത് ഒഴിച്ചാൽ അരുൺ തന്നെ ആണ് ആശുപത്രിയിൽ. അത്ര ദിവസത്തെ ഉറക്ക ക്ഷീണവും ടെൻഷനും കൊണ്ടു ഇരുന്ന ഉടനെ അരുൺ മയങ്ങി പോയി.
വിനോദ് 1വർഷം മുൻപാണ് ജിദ്ദയിൽ എത്തുന്നത്. 25 വയസു പ്രായം അവിവാഹിതൻ കോഴിക്കോട് ജില്ലയിലെ ഒരു സാധാരണ കുടുംബത്തിലെ അധ്യാപക ദമ്പതികളുടെ ഏക മകൻ. എല്ലാം കൊണ്ടും സമ്പന്നൻ..
കൊച്ചിയിലെ പ്രമുഖ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ ആണ് വിനോദിന് സുഹൃത്തു വഴി ജിദ്ദയിലേക്ക് ഉള്ള വിളി വരുന്നത്.
ഒരുപാട് തിരക്കുകൾക്ക് ഇടയിൽ ഒരു വിധത്തിൽ ഉള്ള കുറവും വരാതെ ആണ് അവർ മകനെ വളർത്തിയത്. ആദ്യം അച്ഛനും അമ്മയും എതിർത്തു എങ്കിലും ഒടുവിൽ വിനോദിന്റെ വാശിക്ക് മുമ്പിൽ അവസാനം അവർക്ക് കീഴടങ്ങേണ്ടി വന്നു..
കണ്ണടച്ചു തുറക്കും മുൻപേ ആയിരുന്നു എല്ലാം ശരിയായത് വിനോദിന് പോകാൻ 2 ദിവസം മുതൽ അമ്മ മകന് ഇഷ്ട്ടപെട്ട പലഹാരങ്ങളും ഏറ്റവും ഇഷ്ട്ടപെട്ട മാങ്ങ അച്ചാറും പാകം ചെയ്തു വെച്ചിരുന്നു.
" ഇതാണ് കണ്ണീരു കൊണ്ടുണ്ടാക്കിയ പലഹാരം അതിന്റെ രുചി അറിയാൻ പ്രവാസി ആയെ പറ്റു"
വിനോദ് പോകുന്ന ദിവസം അമ്മ വിനോദിനെ കെട്ടി പിടിച്ചു കരയുക ആയിരുന്നു. അമ്മ അവനോട് പറഞ്ഞു " എല്ലാ ദിവസവും വിളിക്കണേ മോനെ "
അമ്മയുടെ കരച്ചിൽ കാണാൻ കഴിയാതെ വിനോദ് യാത്ര തന്നെ വേണ്ടാന്നു വെച്ചേക്കാം എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി അവസാനം അച്ഛനും ബന്ധുക്കളും ചേർന്നാണ് അമ്മയെ സമ്മദനിപ്പിച്ചത് .
ജിദ്ദയിൽ എത്തിയ വിനോദിനെ സ്വീകരിക്കാൻ കമ്പനി ഏർപ്പാട് ചെയ്തത് അരുണിനെ ആയിരുന്നു. അവടെ നിന്നായിരുന്നു അവർ തമ്മിൽ ഉള്ള ബന്ധം ആരംഭിക്കുന്നത്. അമ്മയെ പിരിഞ്ഞ വിഷമത്തിന്റെ കാഠിന്യം കുറക്കാൻ അരുണിന്റെ സാന്നിധ്യം വിനോദിനെ ഒരുപാട് സഹായിച്ചു..
പല ദിവസങ്ങളിലും രാത്രി ഒറ്റക്ക് ഇരുന്നു കരഞ്ഞിരുന്നു വിനോദ്. വിനോദ് ഒരേട്ടനെ പോലെ അവനെ സമാധാനിപ്പിച്ചു. പതിയെ പതിയെ വിനോദിന്റെ വീട്ടുകാരുമായി അരുൺ നല്ല ബന്ധം സ്ഥാപിച്ചു.
ആ അമ്മയുടെയും മകന്റെയും സ്നേഹം കണ്ടു അരുൺ പലപ്പോഴും അസൂയപെട്ടട്ടുണ്ട്. പതുക്കെ പതുക്കെ വിനോദ് അമ്മ കൂടെ ഇല്ലെന്ന സാഹചര്യത്തോടു പൊരുത്തപ്പെട്ടു തുടങ്ങി...
പിന്നീട് സന്തോഷത്തിന്റെ ദിവസങ്ങൾ. എന്തിരുന്നാലും ദിവസത്തിൽ ഒരു തവണ എങ്കിലും അമ്മയുടെ ശബ്ദം കേട്ടില്ല എങ്കിൽ വിനോദിന് ഉറങ്ങാൻ കഴിയില്ലായിരുന്നു. മകന്റെ കാൾ എത്താൻ വൈകിയാൽ അമ്മ അരുണിനെ വിളിക്കും..
ഒരു വർഷം കടന്നു പോയി ഒരാഴ്ച കഴിഞ്ഞാൽ വിനോദ് ആദ്യ അവധിക്ക് നാട്ടിൽ പോകുകയാണ്. വിനോദ് അമ്മയെയും അച്ഛനെയും കാണാൻ ഉള്ള സന്തോഷത്തിൽ മതി മറന്നു. അമ്മയും അച്ഛനും വർഷത്തിന് ശേഷം മകനെ കാണാൻ പോകുന്ന സന്തോഷത്തിൽ...
കുറച്ചു കൂടി സാധനങ്ങൾ വാങ്ങാൻ ഉണ്ടായതിനാൽ അരുണും വിനോദും ഓഫീസിൽ നിന്നു നേരത്തെ ഇറങ്ങാൻ ആണ് കരുതിയത് . അരുണിന് ഓഫീസിൽ തിരക്കായതിനാൽ വിനോദ് ഒറ്റക്ക് ആണ് ഇറങ്ങിയത് ഇറങ്ങുന്ന നേരത്തു അരുൺ തന്റെ കാർ വിനോദിനെ ഏൽപ്പിച്ചു. " ഒറ്റക്കാണ് പോകുന്നത് റോഡിൽ നല്ല തിരക്ക് ഉണ്ടാകും സൂക്ഷികുക " എന്ന ഉപദേശവും നൽകി..
അരുൺ ഇടക്ക് ഇടക്കിടക്ക് വിനോദിനെ വിളിച്ചു വിവരങ്ങൾ തിരക്കി കൊണ്ടിരുന്നു. രാത്രി 11 മണിയോട് കൂടെ അരുൺ റൂമിൽ എത്തി. 1 മണിക്കൂർ മുൻപേ അവടെ എല്ലാം വാങ്ങി അവടെ നിന്നു പുറപ്പെട്ട വിനോദ് ഇത് വരെ റൂമിൽ എത്തിയില്ല.അരുൺ ഒന്നു കൂടെ അവനെ വിളിക്കാൻ ശ്രമിച്ചു റിങ് പോകുന്നുണ്ട് അവൻ എടുക്കുന്നില്ല.. അരുണിന് മനസിൽ എന്തോ പേടി ആയി...
കുറച്ചു സമയത്തിനു ശേഷം അരുണിന് ഒരു കാൾ വന്നു. അരുൺ കാൾ എടുത്തു.
" ഹെല്ലോ അരുൺ "
" അതേ അരുണാണ്"
" വിനോദ് ഒരു അപകടത്തിൽ പെട്ടു നാഷണൽ ഹോസ്പിറ്റലിൽ അഡ്‌മിറ് ആണ് അവസ്ഥ കുറച്ചു മോശം ആണ് ഉടൻ ഇവടെ എത്തുക. വിനോദിനെ അവസാനമായി വിളിച്ചത് നിങ്ങൾ ആണ് അത് കൊണ്ടു നിങ്ങളെ വിവരം അറിയിച്ചത് "
കാൾ വന്ന ഉടൻ അരുൺ ആശുപത്രിയിൽ എത്തി. അരുൺ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അരുണിന് വികാരം അടക്കാൻ സാധിച്ചില്ല അരുൺ പൊട്ടി കരയാൻ തുടങ്ങി. എന്ത് ചെയ്യണം എന്നറിയാതെ നിന്ന അരുണിന്റെ അടുത്തേക്ക് ഒരാൾ വന്നു.
" ഞാൻ റഹ്മാൻ നിങ്ങളെ വിളിച്ചത് ഞാനാണ് " എന്റെ കടയുടെ മുൻപിൽ വെച്ചാണ് സംഭവം നടന്നത് നിയത്രണം വിട്ട ബസ് വിനോദിന്റെ കാറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു" അരമണിക്കൂറോളം രക്തത്തിൽ കുളിച്ചു റോഡിൽ കിടന്നു ആംബുലൻസ് എത്തിയ ശേഷം ആണ് ഇവിടേക്ക് കൊണ്ടു വന്നത്" സംഭവം
നടന്ന ഉടൻ എത്തിച്ചിരുന്നു എങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു "
അരുണിന് കരച്ചിൽ കുറഞ്ഞ ഒരുമറുപടിയും ഉണ്ടായിരുന്നില്ല. " അടുത്ത ആഴ്ച വരുന്ന മകനെ കാത്തിരിക്കുന്ന അവന്റെ അമ്മയോട് ഞാൻ എന്ത് പറയും. അവരെ ഞാൻ എങ്ങനെ എന്ത് പറഞ്ഞു സമാധാനിപ്പിക്കും" അരുൺ റഹ്മാന്റെ കൈയിൽ പിടിച്ചു നിർത്താതെ കരഞ്ഞു.
റഹ്‌മാൻ അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. " സംഭവിക്കാൻ ഉള്ളത് സംഭവിച്ചു എത്രയും വേഗം ബോഡി നാട്ടിൽ എത്തിക്കാൻ ഉള്ള വഴിയാണ് ഇനി ആലോചിക്കേണ്ടത്"
ജിദ്ദയിലെ ഒരു പൊതുപ്രവത്തകൻ കൂടിയായ റഹ്‌മാൻ തന്റെ സ്വാതീനം ഉപയോഗിച്ചു കാര്യങ്ങൾ എല്ലാം വേഗത്തിൽ ആക്കി.. ആ ദിവസങ്ങളിൽ റഹ്മാൻ അരുണിനോട് കൂടെ തന്നെ ഉണ്ടായിരുന്നു..
പെട്ടന്ന് ഫോൺ റിങ് ചെയ്തു മയക്കത്തിൽ ആയിരുന്ന അരുൺ എഴുനേറ്റു ഫോൺ നോക്കി വിനോദിന്റെ അമ്മ. അരുൺ ഫോൺ എടുത്തു.
" ഹലോ അമ്മേ"
" മോനെ എന്താണ് അവനു പറ്റിയത്?"
" ഒന്നുമില്ല അമ്മ. അവൻ ദമ്മാമിൽ പോയതാണ് എത്തിയട്ടില്ല"
" അല്ല എന്റെ മകന് എന്തോ പറ്റി മോൻ
എങ്കിലും അമ്മയോട് സത്യം പറയു "
" ഒന്നുമില്ല അവൻ വന്നാൽ ഉടനെ അമ്മയെ വിളിക്കും"
" മോൻ പറഞ്ഞാൽ അമ്മക്ക് വിശ്വാസം ആണ്" എന്റെ മോനു വല്ലതും സംഭവിച്ചാൽ പിന്നെ എന്നെ ആരും ജീവനോടെ കാണില്ല"
അരുൺ ഫോൺ കട്ട് ചെയ്തു അവനു കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല. അമ്മക്ക് എന്തക്കയോ സംശയങ്ങൾ ഉണ്ട് എന്നു അരുണിനു മനസിലായി. അവൻ റഹമാനെ വിളിച്ചു കാര്യം അവതരിപ്പിച്ചു.
അമ്മക്ക് എന്തോ സംശയങ്ങൾ ഉണ്ട് ഇനി എത്രനാൾ ഇത് മറച്ചു വെക്കും എന്നായാലും ഒരു ദിവസം അമ്മയെ അറിയിക്കേണം ഓരോ ചിന്തകൾ അരുണിന്റെ മനസിലേക്ക് വന്നു. അപ്പോഴാണ് റഹ്മാൻ അവിടേക്ക് വരുന്നത്. അവൻ കാര്യങ്ങൾ എല്ലാം റഹ്‌മാനോട് പറഞ്ഞു. റഹ്മാന്റെ നിർദ്ദേശം അനുസരിച്ചു വിനോദിന്റെ നാട്ടിൽ വിവരം അറിയിക്കാൻ അവർ തീരുമാനിച്ചു..
പെട്ടന്നാണ് അരുണിന് വിനോദിന്റെ അമ്മാവന്റെ കാര്യം ഓർമ വന്നത്
കഴിഞ്ഞ തവണ അരുൺ നാട്ടിൽ പോയപ്പോൾ വിനോദിന്റെ വീട്ടിൽ പോയിരുന്നു അപ്പോൾ അവടെ വിനോദിന്റെ അമ്മാവനും കുടുംബവും ഉണ്ടായിരുന്നു. പരിചയപ്പെട്ടപ്പോൾ തന്നെ അരുണിന് അമ്മാവനെ പറ്റി ഒരു മതിപ്പ് തോന്നിയിരുന്നു. നല്ല പക്വത ഉള്ള മനുഷ്യൻ നന്നായി കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിവുള്ള ആൾ. ഒരു പക്ഷെ തന്നെക്കാളും റഹിമാനെക്കാളും ഈ വിഷയം വിനോദിന്റെ വീട്ടിൽ അവതരിപ്പിക്കാൻ അമ്മാവന്‌ കഴിയും..
അരുൺ റഹ്‌മാനോട് കാര്യം അവതരിപ്പിച്ചു. വിനോദിൻറെ ഫോണിൽ നിന്നു അമ്മാവന്റെ നമ്പർ എടുത്തു റഹ്‌മാന്‌ കൊടുത്തു...
റഹ്മാൻ അമ്മാവനെ വിളിച്ചു കാര്യങ്ങൾ എല്ലാം വിശദീകരിച്ചു പറഞ്ഞു. അമ്മയെയും അച്ഛനെയും കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ റഹ്മാൻ അമ്മാവനോട് പറഞ്ഞു. തിരിച്ചു ഒന്നും പറയാതെ അമ്മാവൻ ഫോൺ വെച്ചു..
കുറച്ചു സമയത്തിനു ശേഷം അരുണിന്റെ ഫോണിലേക്ക് അമ്മയുടെ കാൾ വന്നു. ഒരുപാട് വിഷമത്തോടെ അരുൺ ഫോൺ എടുത്തു. അമ്മ കരഞ്ഞു കൊണ്ടു ചോദിച്ചു
" എന്നാലും മോന് എന്നോട് എല്ലാം മറച്ചു വെച്ചല്ലേ"
ഒന്നും പറയാൻ ആകാതെ അരുൺ ഫോൺ കട്ട് ചെയ്തു.
അന്ന് രാത്രി റൂമിലേക്ക് പോയ അരുണിന് ഉറങ്ങാൻ കഴിഞ്ഞില്ല. വിനോദിന്റെയും അമ്മയുടെയും മുഖം അവനെ വേട്ടയാടി കൊണ്ടിരുന്നു..
ദിവസങ്ങൾ കിടന്നു പോയി അരുൺ റൂമിൽ നിന്നു പുറത്തു ഇറങ്ങാറില്ല ഒരേ ഇരിപ്പു തന്നെ. അതിനിടയിൽ കുറച്ചു ദിവസങ്ങൾക്ക് ശേഷം അപ്രതീക്ഷിതമായി റഹ്മാന്റെ കാൾ അരുണിന് വന്നു. വിനോദിന്റെ ബോഡി പേപ്പർ വർക് എല്ലാം കഴിഞ്ഞു വിട്ടു കിട്ടിയട്ടുണ്ട് നാട്ടിലേക്ക് കൊണ്ടു പോകാൻ റെഡി ആകാൻ പറഞ്ഞു കൊണ്ടു റഹ്‌മാൻ കാൾ കട്ട് ചെയ്തു...
പിറ്റേന്നു വൈകുന്നേരം അരുൺ വിനോദിന്റെ മൃതുദേഹവുമായി നാട്ടിൽ എത്തി.
സ്വന്തം മകനെ കാത്തിരുന്ന ആ അമ്മയുടെ മുൻപിലേക്ക് ലോഹ പെട്ടിയിൽ പൊതിഞ്ഞ മകന്റെ മൃതുശരീരം...
ആ അമ്മക്ക് കരയാൻ കണ്ണുനീരില്ല. പറയാൻ വാക്കുകൾ ഇല്ല. മരണ ദിവസം അറിഞ്ഞത് മുതൽ കരഞ്ഞു കരഞ്ഞു ആ അമ്മയുടെ കണ്ണുനീർ വറ്റി പോയി കാണും..
അമ്മയുടെ മകനെ തിരിച്ചു തരാൻ ആകില്ല. അമ്മയുടെ മകന് വേണ്ടി പ്രാർഥകൾ മാത്രം..
പ്രവാസികളുടെ ഏറ്റവും വലിയ വേദന ഇത് തന്നെ ആണ്...
Vaseemali Yahiya

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo