Slider

ഉമ്മാൻ്റെ കാലാടിപ്പാടിലാണ് സ്വർഗ്ഗം

0
.
മുഷിഞ്ഞ വസ്ത്രം ധരിച്ചു കയ്യിൽ വാക്കിങ് സ്റ്റിക്കുമായി കൃത്രിമ കാലിന്റെ സഹയാത്തോടെ നടക്കുന്ന ആ വ്യക്തി എനിക്ക് എന്നും ഒരു വിസ്മയമായിരുന്നു. 
ഓരോ ബസ്സ് വരുമ്പോഴും ആളുകളെ വിളിച്ചു കയറ്റാൻ അയാൾ കാണിക്കുന്ന ആകാംക്ഷ. ബസ്സ് വിടുന്ന സമയത്തു കണ്ടക്ടർ കൊടുക്കുന്ന ചില്ലറത്തുട്ടുകൾ   കാണുമ്പോൾ അയാൾ ആകാംക്ഷയോടെ നോക്കി നിക്കുന്നത് ഞാൻ പലവട്ടം കണ്ടട്ടുണ്ട്. രണ്ടു കാലുകളും ഉള്ള ആളുകൾക്ക് വരെ ചെയ്യുന്ന ജോലിയോട് അത്ര ആത്മാർഥത പുലർത്താൻ പറ്റുമോ എന്ന് ഞാൻ പലവട്ടം ചിന്തിച്ചട്ടുണ്ട്...
ഞാൻ അയാളെ ഒന്ന് പരിചയപ്പെടാൻ പലവട്ടം അയാളുടെ അടുത്തു ചെന്നു അപ്പോഴൊക്കെ അയാൾ ഓരോ കാരണങ്ങൾ പറഞ്ഞു ഒഴിവാകും. പല ആളുകളോടും അയാളെ പറ്റി അന്വേഷണം നടത്തി ആർക്കും അയാളെ പറ്റി ഒരു അറിവും ഉണ്ടായിരുന്നില്ല. 
പതിവ് പോലെ ഞാൻ ജോലി കഴിഞ്ഞു ബസ്സ് കയറാനായി അവടെ എത്തി. പക്ഷെ അയാളെ അവടെ ഒന്നും കണ്ടില്ല. ഞാൻ ചുറ്റും ഒന്നു കണ്ണോടിച്ചു നോക്കി. 
 അയാൾ എനിക്ക് അപരിചിതനായ ഒരാളോട് സംസാരിക്കുന്നു. അപരിചിതനായ ആ വ്യക്തി പോക്കറ്റിൽ നിന്ന് പണം എടുത്തു കൊടുക്കാൻ ശ്രമിക്കുന്നു പക്ഷെ അയാൾ അത് അത് നിരാകരിക്കുന്നു ഇതെല്ലാം ഞാൻ കുറച്ചു ദൂരെ നിന്ന് നോക്കി കണ്ടു. കുറച്ചു നേരത്തെ സംസാരത്തിനു ശേഷം അയാൾ അവടെ നിന്നും പോയി ആ അപരിചിതനായ വ്യക്തി അവടെ തന്നെ നിൽപ്പുണ്ട്..
ഞാൻ പതുക്കെ നടന്നു അപരിചിതനായ വ്യക്തിയുടെ  അടുത്തെത്തി. അയാളോട് ആദ്യം ഒന്ന് പുഞ്ചിരിച്ചു. 
"നിങ്ങളോട് ഇപ്പോൾ സംസാരിച്ച ആൾ ആരായിരുന്നു" ? ഞാൻ ചോദിച്ചു
"അത് റഫീക്ക് എന്റെ മാമ്മടെ മോൻ" അപരിചിതൻ മറുപടി പറഞ്ഞു..
"എനിക്ക് അയാളെ പറ്റി അറിഞ്ഞാൽ കൊള്ളാം എന്നുണ്ട്. ഒരുപാട് തവണ അയാളോട് ഞാൻ കാര്യങ്ങൾ ചോദിച്ചു മനസിലാക്കാൻ ചെന്നു അപ്പോഴൊക്കെ അയാൾ ഓരോ കാര്യങ്ങൾ പറഞ്ഞു ഒഴിവാകും."..
റഫീക്ക് അതാണ് അവന്റെ പേര്.
അയാൾ പറഞ്ഞു തുടങ്ങി...
വളരെ സന്തോഷത്തോടെ ആയിരുന്നു ആ കുടുംബം.വാപ്പ ഉമ്മ മൂന്നു സഹോദരിമാർ. റഫീഖ് ആയിരുന്നു ഏറ്റവും ഇളയവൻ. അത് കൊണ്ടു തന്നെ അവർ അവനെ പുന്നാരിച്ചു തന്നെ വളർത്തി. സാമ്പത്തികമായി പുറകിൽ ആയിരുന്നു എങ്കിലും ആ ഒരു കുറവും അവനെ അവർ അറിയിച്ചിരുന്നില്ല. മാമ്മ തന്നെ മൂന്നു പെൺ മക്കളെയും കെട്ടിച്ചു വിട്ടു.
അവൻ നാട്ടുകാരുടെയും വീട്ടുകാരുടെയും പ്രിയപ്പെട്ടവനായി വളർന്നു.ഒരു ചെറിയ കാര്യം കൊണ്ടു പോലും അവനെ കുറ്റം പറയാൻ ഉള്ള കാരണങ്ങൾ ആർക്കും ഉണ്ടായിരുന്നില്ല. വളർന്നു വരുമ്പോൾ ആ കുടുംബത്തിന് ഒരാശ്രയം. മമ്മയും അമ്മായിയും അനുഭവിച്ച കഷ്ട്ടപാടിന് പടച്ചവൻ കൊടുത്ത പ്രതിഫലം അതായിരുന്നു അവൻ..
വാപ്പാക്കും ഉമ്മക്കും പ്രിയപ്പെട്ട മകൻ സഹോദരിമാർക്ക് നല്ലൊരു സഹോദരൻ ഞങ്ങൾക്ക് പ്രിയപ്പെട്ട കൂട്ടുകാരൻ...
പിന്നീട് എപ്പോഴോ അവനിൽ മാറ്റങ്ങൾ സംഭവിക്കാൻ തുടങ്ങി. അത് മനസിലാക്കിയ ഞങ്ങൾ കുറച്ചു പേർ ആദ്യം അവനെ ഉപദേശിക്കാൻ ശ്രമിച്ചെങ്കിലും മാറ്റം ഉണ്ടായില്ല. ഈ കാര്യങ്ങൾ ഞങ്ങൾ അറിയുമ്പോഴേക്കും അവൻ മദ്യത്തിനും മയക്കു മരുന്നിനും അടിമപ്പെട്ടു കഴിഞ്ഞിരുന്നു..
ആദ്യം ഒക്കെ വീട്ടിൽ കുഴപ്പമില്ലാതെ കാര്യങ്ങൾ മുൻപോട്ട് പോയി. പിന്നീട് അതിനൊക്കെ ഉള്ള പണം കിട്ടാതെ വന്നു തുടങ്ങിയപ്പോൾ വീട്ടിൽ വന്നു പ്രശ്നങ്ങൾ തുടങ്ങി.സ്ഥിരമായി മദ്യപിച്ചു വന്നു വാപ്പയെയും ഉമ്മയെയും അസഭ്യം പറയുക. എന്തിനു പറയുന്നു സ്വന്തം ഉമ്മയെ ചവിട്ടുക വരെ ചെയ്തു..
പതുക്കെ നാട്ടിലും വീട്ടിലും ഒക്കെ അവനെ പറ്റി സംസാരങ്ങൾ ആയി. അവൻ നാട്ടിൽ ചെയ്തു കൂട്ടുന്ന കൊള്ളലായിമകൾക്ക് അനുഭവിക്കേണ്ടി വരുന്നത് പാവം അവന്റെ വാപ്പയും ഉമ്മയും..
വലിയ വലിയ സ്വപ്‌നങ്ങൾ കണ്ടു വളർത്തിയ മകൻ അങ്ങനെ ആയതിൽ മനം നൊന്തു മനം നൊന്തു അവന്റെ വാപ്പ പോയി..
വാപ്പയുടെ മരണ ശേഷം അവനു ഒരു വിധത്തിലും ഉള്ള മാറ്റങ്ങൾ ഉണ്ടായിരുന്നില്ല. വാപ്പ മരിച്ചതിനു ശേഷം ഉമ്മ മാത്രമായി വീട്ടിൽ. പിന്നീട് അവന്റെ പരാക്രമം അവരോടായിരുന്നു. ദിവസവും മദ്യപിച്ചു വന്നു തല്ലും ബഹളവും. എന്നിട്ടും ആ ഉമ്മ പരാതിയുമായി ആരുടെ മുൻപിലും വന്നില്ല. സ്വന്തം മകൻ അല്ലെ നന്നാവും എന്ന പ്രതീക്ഷ കൊണ്ടാകും..
ഒരു ദിവസം ഞാൻ രാവിലെ എഴുന്നേറ്റത് അമ്മായിയുടെ കരച്ചിൽ കേട്ടു കൊണ്ടാണ്. ഞാൻ അവരെ സമാധാനിപ്പിച്ചു. ആദ്യം ഞാൻ കരുതിയത് റഫീഖ് ഒപ്പിച്ചു വെച്ച കുഴപ്പങ്ങൾക്ക് ആരെങ്കിലും വീട്ടിൽ വഴക്കിനു വന്നു എന്നാണ്. കരച്ചിൽ നിർത്താൻ കഴിയാതെ അവർ ഇരിക്കുന്നത് കണ്ടപ്പോൾ ഞാൻ കാര്യം ചോദിച്ചു..
" എന്ത അമ്മായി പ്രശ്നം? അവൻ വല്ലതും ഒപ്പിച്ചോ?"
"അവനു അപകടം പറ്റി ആശുപത്രിയിൽ ആണെന്ന് രാവിലെ തന്നെ അവന്റെ കൂട്ടുകാരൻ വന്നു പറഞ്ഞു"
" അമ്മായി വിഷമമിക്കണ്ട ഞാൻ ഒന്നു പോയി അന്വേഷിക്കട്ടെ. അവനു കുഴപ്പം ഒന്നും ഉണ്ടാകില്ല അമ്മായി സമാധാനം ആയിട്ട് ഇരിക്ക്"
ഞാൻ ആശുപത്രിയിൽ എത്തി കാര്യങ്ങൾ അന്വേഷിച്ചു. റഫീഖ് ഓടിച്ചിരുന്ന ബൈക്കിനെ ഒരു കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.. ഞങ്ങൾ എല്ലാം ആദ്യം കരുതിയത് അവൻ മദ്യ ലഹരിയിൽ ആയിരുന്നു എന്നാണ്. പിന്നീട് ഡോക്ടർ പറഞ്ഞപ്പോൾ ആണ് അറിയാൻ കഴിഞ്ഞത് അന്ന് അവൻ മദ്യപിച്ചിരുന്നില്ല.
ദിവസങ്ങളോളം ആശുപത്രിയിൽ. ഒരുപാട് പണം ചിലവായി അവന്റെ വീട് വിൽക്കേണ്ടി വന്നു. എന്തോ ആ ഉമ്മയുടെ പ്രാർത്ഥന പടച്ചവൻ കേട്ടിരിക്കണം. അവൻ ജീവനോട് കൂടെ ആശുപത്രി വിട്ടു. അപ്പോഴേക്കും അവനു ഒരു കാൽ നഷ്ടമായി കഴിഞ്ഞിരുന്നു..
ഞാൻ ആശുപത്രി വിട്ടു അവൻ വീട്ടിൽ എത്തിയപ്പോൾ അവനെ ചെന്നു കണ്ടിരുന്നു. അവനോട് ഞാൻ കാര്യങ്ങൾ തിരക്കി അവൻ പറഞ്ഞത് അപകടം നടക്കുന്നതിനു മൂന്നു ദിവസം മുൻപു മദ്യപാനം നിർത്തി എന്നായിരുന്നു...
ചെയ്‌തു പോയ തെറ്റുകളെ ഓർത്തു അവനു കുറ്റബോധം ഉണ്ടായിരുന്നു. കിടപ്പിലായിട്ടു പോലും അവനെ ഒരു കുറവും വരുത്താതെ ഒരു വിഷമവും അറിയിക്കാതെ ആ ഉമ്മ അവനെ നോക്കി. ഒരു ചെറിയ കുഞ്ഞിനു കൊടുക്കുന്ന വാത്സല്യവും സ്നേഹവും എല്ലാം അവനു ആ ഉമ്മ കൊടുത്തു...
ആ ദിവസങ്ങൾക്ക് അധികം  ആയുസുണ്ടായിരുന്നില്ല ഉമ്മയെ പടച്ചവൻ വിളിച്ചു. ഉമ്മയുടെ മരണത്തിനു ശേഷം റഫീഖ് ശരിക്ക് ഒറ്റപ്പെട്ട പോലെ ആയി. ഒരു ദിവസം ആരോടും യാത്ര പറയാതെ അവൻ അവടെ നിന്നു ഇറങ്ങി. ആർക്കും ബാധ്യത ആകരുത് എന്നു കരുതിയാകും അങ്ങനെ ചെയ്തത്. ഒരുപാട് അന്വേഷിച്ചു കണ്ടെത്താനായില്ല. മൂന്നു വർഷത്തിനു ശേഷം ഞാൻ അവനെ ഇന്നാണ് കാണുന്നത്. അവനെ വീട്ടിൽ എല്ലാവരും മറന്നു തുടങ്ങി. അവൻ ചെയ്തു കൂട്ടിയ കാര്യങ്ങൾക്ക് അവൻ സ്വയം അനുഭവിച്ചു തീർക്കുന്നു..
ഇതെല്ലാം പറഞ്ഞു കഴിഞ്ഞു അപരിചിതൻ യാത്രയായി. എനിക്ക് അപ്പോഴും ആ ഉമ്മയുടെ മുഖം മനസ്സിൽ നിന്ന് മാഞ്ഞിരുന്നില്ല. ആദ്യം റഫീഖിനോട് ദേഷ്യം തോന്നി എങ്കിലും ചെയ്തു കൂട്ടിയ തെറ്റുകൾക്ക് ഉള്ള ശിക്ഷ അവൻ അനുഭവിച്ചു കഴിഞ്ഞു അത് ഓർക്കുമ്പോൾ സങ്കടവും. ഇനി ഒരു റഫീക്ക് ഇല്ലാതിരിക്കാൻ നമ്മുക്ക് പ്രാർത്ഥിക്കാം..
നാം ഭൂമിയിൽ ചെയ്തു കൂട്ടിയ പാപങ്ങൾക്ക് ഉള്ള ശിക്ഷ അനുഭവിക്കാതെ നമ്മുക്ക് ഭൂമിയിൽ നിന്നു മടങ്ങാൻ ആകില്ല. അതെ കാലം തന്നെയാണ് സത്യം. നല്ലൊരു ജീവിതത്തിലേക്ക് തിരിച്ചു വരണം എന്ന ചിന്ത അവനിൽ ഉണ്ടായപ്പോഴേക്കും അവനു എല്ലാം നഷ്ടമായി കഴിഞ്ഞിരുന്നു. റഫീഖ് ഒരു പാഠമായിരിക്കട്ടെ..
ഉമ്മാന്റെ കാലാടിപ്പാടിലാണ്  സ്വർഗ്ഗം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo