Slider

ഒരു പൂവനും രണ്ടു പിടയും

0

ഈ പൂവന്‍െറ ഒരു ഗമ കണ്ടോടാ വിനോദേ...?
കണ്ടിട്ടു കൊതിയാവുന്നടാ..!!
നീ...വല്ലാണ്ട് കൊതിക്കല്ലേ....മോനേ...ഹരി
നീ പണ്ടൊന്നു കൊതിച്ചതിന്‍െറ ക്ഷീണം ഇപ്പോഴും മാറീട്ടില്ല..
എടാ... അതുപോലല്ല ഇത്
ഇവനങ്ങ് തടിച്ച്കൊഴു ത്ത് സുന്ദരനായി..!!
ഇന്നിവനെ തട്ടി ചട്ടിയിലാക്കിയിട്ടു തന്നെ കര്യം...
മുളകുപൊടീം മല്ലിപ്പൊടീം ഒക്കെ ഉണ്ടല്ലോ അല്ലേടാ....?
അതൊക്കെയുണ്ട്..!
എനിക്കതല്ല നീ എന്തിനുളള പുറപ്പാടാ..?
ആ അവറാന്‍െറ കോഴിയ അങ്ങേരെങ്ങാനും അറിഞ്ഞാ..!!
ഓ..പിന്നെ
അയ്യാളറിയാനൊന്നും പോകുന്നില്ല.
നീ കുറച്ച് അരിയിങ്ങെടുത്തെ.
ഇവനെ മുറിക്കുള്ളില്‍ കയറ്റട്ട്.
മുറിക്കുള്ളില്‍ കയറിയാല്‍ ഉടന്‍ കതകടച്ചോണം.
അതു ഞാനേറ്റു.
പിടിയെടാ......
കിട്ടിയെടാ....
കഴുത്തില്‍ പിടിയെടാ...
എടാ വേണ്ടടാ കഴുത്തില്‍ പിടിക്കെണ്ടടാ....
എന്നാ കൊല്ലെടാ...
എടാ പാവമല്ലേടാ കൊല്ലെണ്ടെടാ....
ഒാ നിന്‍െറ ഒരുകാര്യം.
ഒറ്റവെട്ടിന് രണ്ട് തുണ്ടമാക്കേണ്ടതാ..!!
ടും...ടും....
ഇവിടെ എന്താ ബെഹളം..?
എടാ ആരോ വന്നു നീ പോയിനോക്കിക്കേ.!!
വിനോദ് വാതില്‍ തുറന്നു..
ദാ ...വാതുക്കല്‍ നില്‍ക്കുന്നു സാക്ഷാല്‍ അവറാന്‍.
ദൈവമേ ചതിച്ചോ...?
എന്താ രണ്ടുംകൂടി രാവിലെ വഴക്കാണോ..?
കൊല്ലും വെട്ടും തട്ടിക്കളയും എന്നൊക്കെ കേട്ടു...
എന്താ പ്രശ്നം രണ്ടും നല്ലസ്നേഹത്തിലായിരുന്നല്ലോ..!!
ഒന്നുമില്ല അവറാച്ചായാ ഞങ്ങളിങ്ങനെ തമാശക്ക്.!
ഉം..ഉം..തമാശ കാര്യമാകല്ലേ..?
അല്ല അവറാച്ചായനെന്താ ഇൗവഴിക്ക്.
എന്‍െറ പൂവന്‍ കോഴിയെ തിരക്കി ഇറങ്ങിയതാ അപ്പോഴാ ഇവിടടെ വഴക്ക് കേട്ടത്.
കൊക്കരക്കോ........
ദൈവമേ പൂവന്‍ ചതിച്ചു..
ഈ നില്‍പ്പില്‍ ഭൂമി രണ്ടായിപ്പിളര്‍ന്നിരുന്നെങ്കില്‍..
ഇനിയെന്തും സംഭവിക്കാം..!
അവറാന്‍ അടുക്കളക്കുള്ളിലേയ്ക്ക് നോക്കി.
പൂവനെയും തൂക്കിപ്പിടിച്ചു വിയര്‍ത്തു നില്‍ക്കുന്ന ഹരി.
അവറാന്‍ രണ്ടുപേരെയും സൂക്ഷിച്ചുനോക്കി.
അത്... ഇത് വല്ലപ്പോഴും ഇവിടെ മുട്ടയിടാന്‍ വരും...!
പേടിച്ച് എന്താണ് പറയേണ്ടത് എന്നുപോലും മറന്നു രണ്ടും.
അവറാന്‍ അകത്തേയ്ക്ക് കയറി.
*#@$!%&*#@!%$&* പിന്നെ രണ്ടുപേര്‍ക്കും കുറച്ചുനേരത്തേയ്ക് ഒന്നും ഓര്‍മ്മയില്ല.
എടാ ഹരി നീയെവിടെയാ...?
ആ......തല മുകളില്‍ ഇടിക്കുന്നുണ്ട്.
എങ്കില്‍ നീ പത്തായത്തിനടിയിലാവും
നീയോ...?
ഞാന്‍ ഈ കട്ടിലിലുണ്ട്..!
കുറച്ചുനേരത്തേയ്ക്ക് ഒന്നും കാണാന്‍ പറ്റീല്ല ഇരുട്ടുമാത്രം..
തപ്പിത്തടഞ്ഞെത്തിയത് കട്ടിലിനടുത്താ...
ഉം ഭാഗ്യവാന്‍......കട്ടിലു കിട്ടിയല്ലോ...!!
എനിക്കപ്പോഴും കുറച്ച് സ്പ്രിങ്ങും,നക്ഷത്രങ്ങളും മാത്രമെ കാണുന്നുളളു.
എടാ ഹരി നിനക്ക് സമാധാനമായല്ലോ അല്ലെ..?
അയ്യാളുടെ കൈയ്യില്‍നിന്നും രണ്ടിനും ശെരിക്കും പിടകിട്ടിയപ്പോള്‍.
വെറുതെ ചിക്കന്‍ഫ്രൈ എന്നുപറഞ്ഞു മനുഷ്യനെ കൊതിപ്പിച്ചു.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo