By: Suresh Puthenvilayil കുടുംബശ്രീ (നാടകം)
നളിനി,ലക്ഷമി,സൂസന്‍,ജെസ്സി,ലേഖ, ഗ്രഹനാഥ ഹിമ (കഥാപാത്രങ്ങള്‍)
ജെസ്സി... നളിനേച്ചിയേ ഇന്നെവിടാ നമുക്ക് ജോലി
നളിനി...അത് ഹിമയുടെ വീട്ടില്‍ അവരുടെ പറമ്പൊന്ന് വൃത്തിയാക്കണം അവരുടെ ഭര്‍ത്താവുവരുവല്ലെ വിദേശത്തൂന്ന്.
സൂസന്‍ ....ആണോ
അവരുടെ വീട്ടിലേയ്ക്കാണെങ്കില്‍ ഞാനില്ല.
അവരുടെ വീട്ടിലേയ്ക്കാണെങ്കില്‍ ഞാനില്ല.
ജെസ്സി...അതെന്താ
ലക്ഷമി...അതെ ഇവള് അവരുടെ അടുത്തൂന്ന് കാശ് കടം വാങ്ങിയിരുന്നു അതു കൊടുത്തു കാണില്ല അതായിരിക്കും.
സൂസന്‍...അതല്ല അവരുടെ ഒടുക്കത്തെ പത്രാസ്സും പൊങ്ങക്കച്ചവും സഹിക്കാന്‍ വയ്യ.
ഇന്ന് മുഴുവന്‍ അതു കേള്‍ക്കണമല്ലോ.
ഇന്ന് മുഴുവന്‍ അതു കേള്‍ക്കണമല്ലോ.
ലക്ഷമി... കടം വാങ്ങിയതല്ലെ കുറച്ചു പൊങ്ങച്ചം കേള്‍ക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല.
ജെസ്സി...അതെയതെ
എല്ലാവരും ചിരിക്കുന്നു.
ഹിമേച്ചീ....
ങാ.. നിങ്ങളെത്തിയോ എന്നാല്‍ പണി തുടങ്ങിക്കോ.
ഹിമ...ഹോ എന്തൊരു ചൂടാ ഏസീന്ന് പുറത്തിറങ്ങാന്‍ വയ്യ.സോളാര്‍ പാനല്‍ വെച്ചത്കൊണ്ട് കറണ്ട് കട്ട് പേടിക്കെണ്ട.
എന്നാല്‍ ഞാന്‍ അടുക്കളേലോട്ട് ചെല്ലട്ടെ ഉച്ചക്കത്തേയ്ക്ക് ആട്ടിറച്ചിയാ എന്താ വില ഹോ...
എന്നാല്‍ ഞാന്‍ അടുക്കളേലോട്ട് ചെല്ലട്ടെ ഉച്ചക്കത്തേയ്ക്ക് ആട്ടിറച്ചിയാ എന്താ വില ഹോ...
സൂസന്‍....ലക്ഷമിയോട് (പതിയെ) ദേ ആ പെണ്ണുംമ്പിളള തുടങ്ങി.
അവര് വാതുറക്കുന്നത് ആഹാരം കഴിക്കാനും പൊങ്ങച്ചം പറയാനും മാത്രമാണെന്ന് തോന്നുന്നു.
അവര് വാതുറക്കുന്നത് ആഹാരം കഴിക്കാനും പൊങ്ങച്ചം പറയാനും മാത്രമാണെന്ന് തോന്നുന്നു.
ലക്ഷമി..എടീ കുശുംമ്പി വിട്ടേരടി
അവര് നിന്നെ കണ്ടിട്ടും കടംവാങ്ങിയ കാശ് ചോദിച്ചില്ലല്ലോ മറന്നുകാണും.
അവര് നിന്നെ കണ്ടിട്ടും കടംവാങ്ങിയ കാശ് ചോദിച്ചില്ലല്ലോ മറന്നുകാണും.
സൂസന്‍...മറന്നതൊന്നും ആയിരിക്കില്ല.
പൊങ്ങച്ചം പറഞ്ഞു തീര്‍ത്തിട്ടു വേണമല്ലോ കാശുചോദിക്കാന്‍ അതിങ്ങനെ ടീവി സീരിയലു പോലെ കിടക്കുവല്ലെ.
പൊങ്ങച്ചം പറഞ്ഞു തീര്‍ത്തിട്ടു വേണമല്ലോ കാശുചോദിക്കാന്‍ അതിങ്ങനെ ടീവി സീരിയലു പോലെ കിടക്കുവല്ലെ.
നളിനി....സീരിയലെന്ന് കേട്ടപ്പോളാ ഓര്‍ത്തെ ഇന്നലെ ചന്ദനമഴ കണ്ടില്ല എന്തായടീ ലക്ഷമി.
ജെസ്സി...എടീ പിളളാരെ ജോലിതീര്‍ക്ക്.
ജെസ്സി...ലേഖക്കെന്തു പറ്റി വന്നപ്പോള്‍ മുതല്‍ ഞാന്‍ ശ്രദ്ധിക്കുന്നു മിണ്ടാട്ടമില്ല എന്താടീ.
ലക്ഷമി..അതെ ഞാനും ശ്രദ്ധിച്ചു എന്താചേച്ചി
ലേഖ (വിതുമ്പിക്കൊണ്ട്)
ഒന്നൂല്ല.
ഒന്നൂല്ല.
നളിനി....ഒന്നൂല്ലെ പിന്നെന്തിനാ നീ കരയുന്നെ.
നാലുപേരും ലേഖയ്ക്കുചുറ്റും കൂടി.
നളിനി... എന്തു പറ്റിമോളെ
നമ്മള്‍ അഞ്ചാളും എല്ലാകാര്യങ്ങളും തുറന്നു പറയാറുണ്ടല്ലോ പറ എന്താ പറ്റിയത്.
നമ്മള്‍ അഞ്ചാളും എല്ലാകാര്യങ്ങളും തുറന്നു പറയാറുണ്ടല്ലോ പറ എന്താ പറ്റിയത്.
ലേഖ....ഇന്നലെ ചന്ദ്രേട്ടനെ വീണ്ടും ആശുപത്രിയില്‍ കൊണ്ടുപോയി.
ലക്ഷമി... എന്നിട്ട്..?
ലേഖ...ഹൃദയവാല്‍വിന് ഉടനെ ഓപ്പറേഷന്‍ വേണമെന്നാണ് പറഞ്ഞത്.
കുറേപണം ചിലവാകും
ഞാന്‍ കൂട്ടിയാല്‍ കൂടില്ല.
ലേഖ വിതുമ്പുന്നു.
ഞാന്‍ കൂട്ടിയാല്‍ കൂടില്ല.
ലേഖ വിതുമ്പുന്നു.
ജെസ്സി... ഇനി ഇപ്പോളെന്തുചെയ്യും?
ലേഖ...എന്തുചെയ്യണമെന്ന് ഒരു എത്തുംപിടിയുമില്ല.
നളിനി..ദൈവം എന്തെങ്കിലും ഒരു വഴിയുണ്ടാക്കിത്തരും കൊച്ചെ വിഷമിക്കാതെ.
സൂസന്‍ലേഖയോട്...മോളവിടെ ഇരുന്നോ ഞങ്ങള്‍ ജോലി ചെയ്തോളാം.
ഗ്രഹനാഥ ഹിമ വരുന്നു
ഹിമ...ഊണ്കാലായി.
എല്ലാരും വരിക.
എല്ലാരും വരിക.
ഹിമ ലേഖയെ നോക്കി ഇതെന്താ ആ കുട്ടിക്ക് സുഖമില്ലെ നളിനി.?
നളിനി... അതിനുമഃനപ്രയാസം.
ഹിമ ...എന്തുപറ്റി ?
നാലുപേരുംകൂടി ഹിമയോട് കാര്യങ്ങള്‍ പറയുന്നു.
ഹിമ ഒരു നെടുവീര്‍പ്പോടെ
ഇപ്പോള്‍ നിങ്ങള്‍ ആഹാരം കഴിക്ക്.
ഇപ്പോള്‍ നിങ്ങള്‍ ആഹാരം കഴിക്ക്.
ജോലികള്‍ തീര്‍ത്ത് അവര്‍ കൂലി വാങ്ങി മടങ്ങാന്‍ നേരം.
ഹിമ.. ലേഖ അവിടെ നില്‍ക്കൂ അഞ്ചുപേരും നില്‍ക്കുന്നു.
ഹിമ ലേഖയോടായി...പണത്തിന്‍െറ കാര്യമോര്‍ത്ത് വിഷമിക്കെണ്ടാട്ടോ.
എത്രയും പെട്ടെന്ന്ഓപ്പറേഷന്‍ നടത്തിക്കോളൂ പണം ഞാന്‍തരാം.
പിന്നെ ഇതിന് പലിശവേണ്ട കേട്ടോ മുതലും.
കാര്യംഎന്നെ അറത്തകൈയ്ക്ക് ഉപ്പുതേയ്ക്കാത്തവള്‍ കൊളളപ്പലിശക്കാരി പൊങ്ങച്ചക്കാരി എന്നൊക്കെപ്പറയുമെങ്കിലും ഇത്തരം സന്ദര്‍ഭങ്ങളിലല്ലെ നമ്മള്‍ സഹായിക്കേണ്ടത്.
ലേഖ...വിതുമ്പിക്കൊണ്ട് ചേച്ചീ.
ഹിമ..അപ്പോള്‍ എല്ലാവരും സന്തോഷത്തോടെ പോകൂ.
തിരികെ പോകുന്നതിനിടയില്‍ നാലാളുംകൂടി ലേഖയോട് ഇവരെന്തിനാവും ഇത്രയും രുപ തരുന്നത് ഇവര്‍ക്കെന്തുപറ്റി.
ഹിമ തിരിഞ്ഞ് വീടിനുളളിലേയ്ക്ക്.
സ്വയം പറഞ്ഞുകൊണ്ട് കാന്‍സര്‍രോഗിയായ താന്‍ ഇനി എത്രകാലം ഈ സ്വത്തുക്കള്‍ അനുഭവിക്കാന്‍ മക്കളെയും ദൈവം തന്നില്ല.
ആ കുട്ടിക്കെങ്കിലും ഒരു ജീവിതമുണ്ടാകട്ടെ.
തന്‍െറ യേട്ടനും സന്തോഷമാവും....
ആ കുട്ടിക്കെങ്കിലും ഒരു ജീവിതമുണ്ടാകട്ടെ.
തന്‍െറ യേട്ടനും സന്തോഷമാവും....
ശുഭം
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക