By:
പണ്ടെന്നോ കേട്ടു മറന്ന ഒരു കഥയാണ്....
പക്ഷേ ജീവിതത്തില്‍ എപ്പോളും മനസ്സില്‍ കാത്തു വയ്ക്കുന്ന ഒരു നല്ല തിരി നാളമാണ് ഈ കഥ...
സമൃദ്ധിക്കായി എപ്പോളും ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്ന ഒരു യുവാവ് ഉണ്ടായിരുന്നു.. ഒരിക്കല്‍ ഈശ്വരന്‍ അയാളെ ഒരു ഗോതമ്പ് വയലില്‍ എത്തിച്ചു...ഈശ്വരന്‍ അയാളോടു പറഞ്ഞു നിനക്ക് ഇഷ്ടം ഉള്ള ഒരു ഗോതമ്പ് കതിര്‍ നിനക്കു പറിച്ചെടുക്കാം.. വയലിനു ഉള്ളില്‍ പ്രവേശിച്ചാല്‍ നിനക്ക് തിരികെ നടന്നു വരാന്‍ സാധിക്കില്ല.. മുന്‍പിലേക്ക് മാത്രമേ നിനക്ക് സഞ്ചാര സ്വാതന്ത്ര്യം ഉണ്ടായിരിക്കു...
വെറും ഒരു ഗോതമ്പ് കതിരാണോ ഈശ്വരന്‍ എനിക്കു സമൃദ്ധിക്കായി തരുന്നത് എന്ന പോലുള്ള നൂറായിരം സംശയങ്ങളുമായി അയാള്‍ ഗോതമ്പ് വയലില്‍ പ്രവേശിച്ചു...
അയാളുടെ കണ്ണുകള്‍ അത്ഭുതം കൊണ്ട് വിടര്‍ന്നു ഗോതമ്പ് മണികള്‍ എല്ലാം സ്വര്‍ണ മണികള്‍ അയാള്‍ അത്ഭുതത്തോടെ മുന്നോട്ട് നടന്നു.. മുന്‍പിലേക്ക് ചെല്ലും തോറും ഗോതമ്പ് മണികളുടെ വലുപ്പം വര്‍ധിച്ചു വരുന്നതായി അയാള്‍ കണ്ടു... അയാള്‍ കരുതി ഈശ്വരന്‍ ഒരു കതിര്‍ പറിച്ചെടുക്കാന്‍ ആണു പറഞ്ഞത് മുന്‍പോട്ടു ചെന്നു നോക്കാം അപ്പോള്‍ ഏറ്റവും വലുത് കിട്ടും.. അതു തന്നെ എടുക്കാം അയാള്‍ മുന്‍പിലേക്ക് നടന്നു.. ഗോതമ്പ് മണികളുടെ വലുപ്പം കൂടി. കൂടി വന്നു.. അയാള്‍ ആര്‍ത്തിയോടെ മുന്നിലേക്ക് നടന്നു.. പെട്ടന്നു ഒരു കാര്യം അയാളുടെ ശ്രദ്ധയില്‍ പെട്ടു ഗോതമ്പ് കതിരുകള്‍ ഇട കലര്‍ന്നു നില്‍ക്കുന്നു ചെറുതും വലുതുമായി...
അയാള്‍ വീണ്ടും മുന്നിലേക്ക് നടന്നു ... അവസാനം വയലിന്‍റെ അതിരില്‍ എത്തി.. കൂട്ടത്തില്‍ ഏറ്റവും ചെറിയ ഗോതമ്പ് മണികള്‍ അവസാനത്തില്‍ നിന്നതായിരുന്നു.. വേദനയോടെ അയാള്‍ തിരിഞ്ഞു നോക്കി.. തിരികെ നടക്കാന്‍ ശ്രമിച്ചു സാധിക്കുന്നില്ല..അയാള്‍ അവസാനത്തെ ചെറിയ ഗോതമ്പ് മണികള്‍ പറിച്ചെടുത്തു വയലിനു പുറത്തു കടന്നു....
പലപ്പോഴും നമ്മളും ഇതു പോലെ തന്നെയാണ് കൈയിലെ മാണിക്യകല്ലിനെ തിരിച്ചറിയാതെ കാക്കപൊന്നു തേടി അലയും.. അല്ലെങ്കില്‍ എത്ര കിട്ടിയാലും തൃപ്തിപ്പെടാത്ത മനസുമായി അലഞ്ഞു നടക്കും...
Reshma Vaishakathil

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക