By: Sangeetha Promod
യാത്ര തുടരുന്നു മെല്ലിച്ച പാതയിൽ -
ഓർമ്മകൾ ചെപ്പിലൊതുക്കി
സഞ്ചാരമാർഗ്ഗേ ചിന്തയിലുണരുന്നു
പിന്നിട്ട വഴികളും കനിവിൻ മുഖങ്ങളും
ഓർമ്മകൾ ചെപ്പിലൊതുക്കി
സഞ്ചാരമാർഗ്ഗേ ചിന്തയിലുണരുന്നു
പിന്നിട്ട വഴികളും കനിവിൻ മുഖങ്ങളും
ജീവിത കാമന തന്നാശ്ലേഷത്തിൽ
അമരാതെയെനിക്ക്തുടർ ചലിക്കേണം
വ്യാപൃതമായൊരീ മേടിലൊന്നിലും
സ്ഥിരമായിനി വാസമില്ല തീർച്ച
അമരാതെയെനിക്ക്തുടർ ചലിക്കേണം
വ്യാപൃതമായൊരീ മേടിലൊന്നിലും
സ്ഥിരമായിനി വാസമില്ല തീർച്ച
മാറും ഋതുക്കൾ തൻ സാമീപ്യം
കൊതിക്കുന്നതീ നിത്യ സഞ്ചാരി
ഭൂമിയുടെ സൗന്ദര്യ ഭാവങ്ങളൊക്കെ
നുകരാതെ നുകരാൻ കരുത്തെനിക്കേകൂ
കൊതിക്കുന്നതീ നിത്യ സഞ്ചാരി
ഭൂമിയുടെ സൗന്ദര്യ ഭാവങ്ങളൊക്കെ
നുകരാതെ നുകരാൻ കരുത്തെനിക്കേകൂ
ഒന്നായി മാറാത്ത കദനങ്ങൾ ഒക്കവേ
നീരൊഴുക്കിൽ അലിയിക്കേണം
നീളും സരണി തൻ ഭാഗമായ്
നിഴൽ കുത്തില്ലാതെ ഞാൻ നീങ്ങട്ടെയോ
നീരൊഴുക്കിൽ അലിയിക്കേണം
നീളും സരണി തൻ ഭാഗമായ്
നിഴൽ കുത്തില്ലാതെ ഞാൻ നീങ്ങട്ടെയോ
,ആവേഗംകറങ്ങുമാഭൂഗോളതാളം ഞാനറിഞ്ഞു
പ്രകാശ കണികാ സഞ്ചലനമിതായെൻ മുന്നിൽ !
പറന്നുയരുന്നു കൂടു തേടാ മനഃ ക്കിളി
പ്രകാശ കണികാ സഞ്ചലനമിതായെൻ മുന്നിൽ !
പറന്നുയരുന്നു കൂടു തേടാ മനഃ ക്കിളി
വീണ്ടും കാണാ കാഴ്ച്ചകളിൽ
ഊളിയിടുന്നു ഞാൻ നിത്യം
അന്തമില്ലാത്തോരീ യാത്രക്ക്
ആത്മ പ്രകാശത്തിൻ നാളമായ്..
ഊളിയിടുന്നു ഞാൻ നിത്യം
അന്തമില്ലാത്തോരീ യാത്രക്ക്
ആത്മ പ്രകാശത്തിൻ നാളമായ്..
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക