Slider

ജാഗ്രത

0


വാർദ്ധകൃസഹജമായ രോഗങ്ങളുമായി മല്ലിടുന്ന അമ്മയുമായി ജോലി ചെയ്യുന്ന ആശുപത്രിയിലെ സഹപാഠിയായ ജോൺ ഡോക്റ്ററെ ചെന്ന് കാണുമ്പോൾ അമ്മയുടെ പനിയും ചുമയും കണ്ട ജോണിന് ഒരു സംശയം ഒന്ന് കോവിഡ് ടെസ്റ്റ് ചെയ്യാം എന്നവൻ പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു.

"നീ വിഷമിക്കുകയെന്നും വേണ്ട ഇതെല്ലാവരിലേക്കും എത്തുന്ന സമയം വിദൂരമല്ല"

അവന്റെ നിഗമനം ശരിയായിരുന്നു അമ്മയെ മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനോടൊപ്പം എന്നോട് വീട്ടിൽ ക്വാറന്റെയ് നിൽ കഴിയാൻ ആരോഗ്യ പ്രവർത്തകർ ആവശ്യപ്പെട്ടു

ആബുലൻസ് ഡ്രൈവറായ എനിക്ക് ആരിൽ നിന്നാകും രോഗം പകർന്നതെന്ന് എങ്ങനെ കണ്ടെത്താൻ അല്ലെങ്കിലും ഉറവിടം കണ്ടെത്താൻ കഴിയാത്ത കേസുകളാണല്ലോ ഇന്ന് കൂടുതലും പരസ്പരം അകലം പാലിച്ച് ഞാൻ വീടിന്റെ മുകൾ നിലയിൽ തന്നെ കഴിച്ച് കൂട്ടി

അടുത്തടുത്ത് വീടുകൾ ഉള്ളതുകൊണ്ട് ജനലുകളും വാതിലുകളും എല്ലാം അടച്ച് പൂട്ടി

രാത്രി പത്ത് മണി ആയപ്പോൾ ആരോഗ്യ പ്രവർത്തകരുടെ വിളി വന്നു

"മറ്റു ശാരീരിക പ്രശ്നങ്ങൾ ഒന്നും ഇല്ലല്ലോ"

ഇല്ലെന്ന് മറുപടിയും പറഞ്ഞു.

"ഷിബു പിന്നെ വേറെ ഒരു കാര്യം നീ വീടിന് പുറത്തിറങ്ങി നടക്കുന്നു എന്ന് രാവിലെ മുതൽ പരാതി വരുന്നുണ്ട് ആബുലൻസ് ഡ്രൈവറായ താങ്കൾ അങ്ങനെ ചെയ്യില്ലെന്ന് തന്നെ ഞങ്ങൾ വിശ്വസിക്കുന്നു എങ്കിലും പരാതികളിൽ സത്യമുണ്ടോ എന്ന് ഞങ്ങൾ തിരക്കണമല്ലോ നന്നായി ഭക്ഷണം കഴിച്ച് വിശ്രമിക്കു എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ ഈ നമ്പറിൽ വിളിക്കാം ഏത് സമയത്തും"

ആരായിരിക്കാം തനിക്കെതിരെ പരാതി നൽകിയത് വീട്ടിൽ വന്ന് കയറിയിട്ട് പുറത്ത് ഇറങ്ങിയിട്ടു കൂടിയില്ല എന്നിട്ടും

പിറ്റേന്ന് ഞങ്ങളുടെ ടെസ്റ്റ് റിസൽട്ട് വന്നു എനിക്കും അച്ഛനും പോസിറ്റീവ്. റിസൽട്ട് വന്നതും ആപത്തിൽ ചേർത്ത് പിടിക്കേണ്ട അയൽവാസികളുടെ പരാതിയെ തുടർന്ന് ഞങ്ങളേയും സ്ഥല സൗകര്യങ്ങളുടെ പരിമതികൾക്കിടയിൽ ആശുപത്രിയിലേക്ക് മാറ്റി

ഓരോ ദിവസവും ഒരുപാട് ആരോഗ്യപ്രവർത്തകർ കോവിഡ് ബാധിതരാകുബോഴും ഒരു ഭയവുമില്ലാതെ ഉള്ള സൗകര്യങ്ങളിൽ നിന്നുകൊണ്ട് രോഗവാഹകരായ ഓരോരുത്തരെയും രക്ഷപെടുത്തുന്നതിനായി പ്രയത്നിക്കുന്നത് നേരിൽ കണ്ടപ്പോൾ ഇവർക്കാർക്കും ഒന്നും സംഭവിക്കാതിരിക്കട്ടെ എന്നായി എന്റെ പ്രാർത്ഥന

പതിയെ രോഗത്തിന്റെ പിടിയിൽ നിന്നും മുക്തരായ ഞങ്ങൾ എല്ലാവരും വീട്ടിൽ തിരിച്ചെത്തി ഞാൻ തിരികെ ജോലിയിലും

കോവിഡ് ബാധിതരുടെ എണ്ണം ഓരോ ദിവസവും ഉയരുകയാണ് അതുപോലെ തന്നെ മരണനിരക്കും

ഒരു ദിവസം കോവിഡ് ബാധിതനായി ശ്വാസതടസ്സം നേരിട്ട തൊട്ടടുത്ത വീട്ടിലെ രമേശേട്ടനെ ആബുലൻസിലേക്ക് പിടിച്ച് കയറ്റുമ്പോൾ ഇരു കൈകളും എന്റെ നേരെ കൂപ്പിക്കൊണ്ട് മാപ്പപേക്ഷിച്ചു കൊണ്ട് പറഞ്ഞു

"അന്ന് ആരോഗ്യപ്രവർത്തകരെ വിളിച്ചറിയിച്ചത് ഞാനായിരുന്നു സത്യത്തിൽ ഭയന്നിട്ടാണ് വിളിച്ച് പറഞ്ഞതും"

"എനിക്ക് ചേട്ടനോട് വഴക്കൊന്നും ഇല്ല ചേട്ടാ ഈ രോഗം നമ്മൾ ഓരോരുത്തരിലൂടെയും കടന്ന് പോകുന്ന കാലം വിദൂരമല്ല സത്യത്തിൽ നമുക്ക് ഭയമല്ല വേണ്ടത് ജാഗ്രതയാണ്"

ചേട്ടന് ഓക്സിജൻ നൽകി ഞാൻ ആ ബുലൻസുമായി ആശുപത്രിയിലേക്ക് കുതിച്ചു.!

രാജു പി കെ കോടനാട്'

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo