നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രകൃതി വിലാപം


കഥയല്ല കളവല്ല കാലം മറക്കുന്ന
ചിതലെടുത്തീടുന്ന ഓർമ്മയല്ല.

മഴയല്ല മരമല്ല കാറ്റല്ല കോളല്ല
കാലവർഷത്തിന്റെ ചെയ്തിയല്ല.

ഈ കലികാലം മനുഷ്യരാം
നമ്മുടെ സ്വാർത്ഥതയാമൊന്നു കൊണ്ടു മാത്രം.

കാലത്തെ പഴിചാരി കോലത്തെ മാറ്റുന്ന
കാടർ സ്വാഭാവം കൊണ്ടൊന്നു മാത്രം.

കാണുന്നതൊക്കെയും കാൽകീഴിലാക്കുന്ന
കാലം മറന്നുള്ള ചെയ്തിമാത്രം.

ഒരു നൂറു കിളികൾക്കു ജന്മസ്ഥലം
പരകോടി ജനതക്കു വാസസ്ഥലം
എന്നിട്ടുമെന്തിനീ സ്വാർത്ഥ ലാഭത്തിനായ്
കൊന്നിടു നാം ജനിച്ച ഭൂവേ.

ഇനിയും വസിക്കണം ഇനിയും തളിർക്കണം
ഒരു നൂറുജന്മത്തിനീ ഭൂമിയിൽ .

ഇവിടെ ജീവിച്ചിടാൻ ഇവിടെയാശിച്ചിടാൻ
ഇവിടെത്തെ മണ്ണിന്റെ ഗന്ധം ശ്വാസിച്ചിടാൻ

ഇനിയും ശ്രമിക്കല്ലേ ഈ ഭൂമിയെ കൊന്ന്
ഒരു രക്തസാക്ഷിയായ് മാറ്റിടല്ലേ.

ഒരു പഴത്തുണിയുടെയോരോലപ്പുരയുടെ
ഗതകാല ചിത്രങ്ങളോർത്തീടേണേ....
നമ്മൾ ജീവിച്ച പാത സ്മരിച്ചിടണേ...

താഴേക്കു നോക്കിയിട്ടൊരു പുതുലോകത്തിൻ
ചരിതം കുറിക്കുവാൻ നോക്കിടേണേ.

കളിയായി കാണല്ലേ കളിമണ്ണെടുക്കല്ലേ
അവയിലുള്ളീജീവൻ കവർന്നിടല്ലേ.

ഇനി വരുംതലമുറ നാണിച്ചു പോവുന്ന ചെയ്തികളൊന്നും കാട്ടിടല്ലേ .

അവരോർത്തിടാനായ് അവർക്കായ് നമ്മൾ
ഇനിയുഭൂമീയേ കാത്തീടണേ.....
നന്മപൂക്കുന്ന മക്കൾക്കു നൽകിടണേ......

   *സൽമാൻ വണ്ടൂർ*
Phone : 9745754612
Thoran House.chulliyil  chathangottupuram(P.O),679328.malappuram


No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot