"നല്ല തെളിച്ചത്തിലേയ്ക്കാണ് ഞാൻ പിറന്നത്.
മധുരം ഇറ്റിച്ചു തരുന്ന മാതൃത്വം.
കൊഞ്ചിക്കുന്ന പിതൃത്വം.
വാത്സല്യം പകരുന്ന ബന്ധുത്വം.
കാലം പോകവേ ആ വെളിച്ചം വിട്ടു ഞാനിറങ്ങി.
പതിയെ അന്ധകാരത്തിന്റെ ലാഞ്ചന.
ചുറ്റും ആരൊക്കെയോ ഒച്ചയിടുന്നുണ്ട്.
കണ്ണിലെ ഇരുട്ട് കൂടി വരുന്നു...
ഒന്നും കാണാനില്ല...
ശക്തിയായി ഓടി.
കണ്ണു മിഴിച്ചു നോക്കി.
അങ്ങകലെ ചെറിയൊരു വെളിച്ചം.
ഒരു പൊട്ടു പോലെ...
കുതിച്ചു അങ്ങോട്ട്.
തളർന്നു പോകുന്നു.
ചുറ്റിലുമുള്ള ശബ്ദങ്ങൾ കേൾക്കാതിരിക്കാനാവുന്നില്ല.
വീണ്ടും വീണ്ടും കുതിച്ചു.
ആ വെളിച്ചം അകന്നു പോകുന്നത് പോലെ.
അണയ്ക്കുന്ന വേഗത്തിലറിയാം ആരൊക്കെയോ കൈ വിരലുകളിൽ മുറുകെ പിടിച്ചിട്ടുണ്ട്.
ഇടയ്ക്ക് ആരൊക്കെയോ വിട്ടു പോകുന്നുണ്ട്.
അടർന്നു വീണ കണ്ണുനീർ തുള്ളികൾ താഴെ വീണു ചിതറി.
വീണ്ടും കുതിപ്പ്.
പെട്ടെന്ന് എവിടെയോ തട്ടി വീണു.
പൂർണമായ ഇരുട്ട്.
തനിയെ ഉരുണ്ടു പോകുന്നു.
ആ കുഞ്ഞു വെളിച്ചം അപ്പോഴും അങ്ങകലെ തുടരുന്നുണ്ട്.
ഉരുണ്ടു വീണത് ഒരു വലിയ തടാകത്തിലേയ്ക്ക്...
ആരുമില്ലാതെ ഒഴുകി ഒഴുകി ആ വെളിച്ചത്തിലേയ്ക്ക് വീണ്ടും......
.വെളിച്ചത്തിൽ നിന്നും ഇരുട്ടിലൂടെ
വെളിച്ചം തേടിയുള്ള യാത്ര...... "
ശ്രീകുമാർ. എം. വി
7/10/2020
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക