കോവിഡ് ന് മുമ്പുള്ള കഥയാണ് .
പുതിയ സിനിമ കണ്ടപ്പോൾ ഓർമ വന്നതാണ് .
തിരുവനന്തപുരത്തുള്ള ബിജു , കോഴിക്കോട്ടെ ഒരു വലിയ കാർ കമ്പനിയുടെ മാർക്കറ്റിംഗ് ആയി ജോലി കിട്ടി വന്നതാണ് . കോഴിക്കോട്ട് മുസ്ലിം സഹോദരന്മാർ ഒക്കെ വലിയ ദീനികൾ ആണെന്നും , അവരെലാണ് ഫുൾ പൈസ എന്നും , നന്നായി ഡീൽ ചെയ്താൽ കച്ചവടം നടക്കും എന്നും പഠിച്ചാണ് ബിജുമോൻ റൈറ്റ് ലെഗ് എടുത്തു വെച്ചത്.
പറയാനുള്ള ഡയലോഗ് ഒക്കെ ഗഫൂർക്കാ ദോസ്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ നിന്നും കാണാതെ പഠിച്ചിട്ടും ഉണ്ട്.
ആദ്യത്തെ ദിവസം തന്നെ ഷോ റൂമിലേക്ക് രണ്ടു പേർ കാർ നോക്കാൻ വന്നു .
തലയിൽ തൊപ്പി കണ്ട പാടെ ബിജു വിഷ് ചെയ്തു.
അസ്സലാമു അലൈക്കും..
വ അല്ലായ്ക്കുമുസ്സലാം
ഓർക്ക് സന്തോഷ്. ഓനും.
പിന്നെ ബിജുമോൻ കാർ നെ കുറിച്ച് വർണ്ണിക്കാൻ തുടങ്ങി .
വന്ന കസ്റ്റമർ കാർ ഇരുന്നു നോക്കി .
മാഷാ അള്ളാ.. എന്താണ് ലുക്ക് സാറേ.. എന്നു ബിജുമോൻ.
കസ്റ്റമർ ഒരു സെൽഫി എടുത്തു.
വാഹ്!! അല്ഹംദുലിലല്ല ..എന്താ ഒരു ഇത് സാറേ..
വീണ്ടും ബിജുമോൻ.
അപ്പൊ കസ്റ്റമർ,
അല്ല..ഇതിൽ ഉള്ളിൽ സ്പേസ് കുറവാണല്ലേ .
ഏയ് അല്ലല്ലോ സാറേ.
ബിജുമോൻ കാറിന്റെ ഉള്ളിലേക്ക് ചാടി , ബാക്സീറ്റ് ഒന്നു മടക്കി , മുൻ സീറ്റ് ഒന്നു പിന്നോട്ട് ആക്കി.
ഇപ്പൊ നല്ല സ്ഥലമിലെ സാർ.
കുഴപ്പമില്ല എന്നു കസ്റ്റമർ പറഞ്ഞതും , ബിജുമോൻ രണ്ടു കയ്യും മോളിലേക്കാക്കി പറഞ്ഞു.
അതാണ് ഞാനും പറഞ്ഞത്.വിശാലമായ സ്ഥലം ഉണ്ട് സാർ . അള്ളാ നിങ്ങളുടെ ഖബർ ഇനിയും വിശാലമാക്കി തരട്ടെ...
ഭും!!!!
James George Koratty
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക