Slider

ചേച്ചിയെ പ്രണയിച്ച പുരുഷൻ - PART 2

0


സുഷമേ ...അപ്പൊ ഇത്രനാൾ നീ എന്നെ "

"ഞാൻ എന്തുചെയ്‌തെന്ന് ...നന്ദേട്ടാ ..നിങ്ങൾക്കൊരു നിരാശകാമുകന്റെ പരിവേഷം ഒട്ടും തന്നെ ചേരുകയിലാട്ടോ ..."

അപ്രതീക്ഷിത പ്രഹരത്തിന്ടെ ആഘാദം താങ്ങാനാവാതെ അയാൾ അവിടെനിന്നും ഇറങ്ങി പോവാനൊരുങ്ങി ...

"ഏയ് പോവാണോ ..നിൽക്കൂ ..എന്റെ ആളെ പരിചയപ്പെടൂ ...ഇതാണ് ഞാൻ സ്നേഹിക്കുന്ന പുരുഷൻ ..ഡോക്ടർ ആസിഫ് എം ബി ബി എസ്, എം ഡി, എം എസ് ..ന്യൂറോ സർജനാ "

നന്ദൻ ഒന്നും തന്നെ ഉരിയാടാതെ അവിടെനിന്നും ഇറങ്ങിപ്പോയി

സുഷമയല്ലാതെ മറ്റൊരു പെണ്ണിനേയും അയാൾ ഇതുവരെ മോഹോച്ചിട്ടില്ലായിരുന്നു ...താൻ വിവാഹം ചെയ്യാൻ പോകുന്ന പെണ്ണ് , തന്ടെ പ്രണയം , തന്ടെ സ്വപ്നം , തന്ടെ ജീവിതം അങ്ങിനെ എല്ലാമെല്ലാമായിരുന്നു അയാൾക്കു സുഷമ ...

ഒരു പൈങ്കിളി പ്രണയകഥയിലെ നായകനല്ലായിരുന്നു നന്ദൻ ...താലിചാർത്തിയിട്ടില്ലെങ്കിലും ഒരു ഉത്തമനായ ഭർത്താവിനെ പോലെ അവളെ എന്നും സംരക്ഷിച്ചു സഹായിച്ചു സന്തോഷവതിയായി കൊണ്ടുപോകാൻ ശ്രമിച്ചിരുന്നു അയാൾ ...ഇന്ന് അയാൾ ചതിക്കപ്പെട്ടിരിക്കുന്നു ..അതിന്ടെ ഭാരം താങ്ങാനാവാതെ അലഞ്ഞുതിരിഞ്ഞു നടന്നയാൾ ...

വര്ഷങ്ങളോളം താൻ മനസ്സിലിട്ടു ലാളിച്ച തന്ടെ പ്രിയ സ്വപ്നം ..കൺമുമ്പിൽ ഒരു ചില്ലുകൊട്ടാരം പോലെ തകർന്നടിയുന്നത് കണ്ടുനിൽകാനുള്ള ശേഷി അയാള്കുണ്ടായിരുന്നില്ല...

"നന്ദാ മതിയാകു ...നീ ഒരുപാട് കുടിച്ചിരിക്കുന്നു ...എന്ത് പറ്റി ..എന്നോട് പറയൂ "

"എന്നെ നിർബന്ധിക്കരുത് സാറേ ..എന്റെ വിഷമം എന്റെ ഈ നെഞ്ചിൽ തന്നെ ഇരിക്കട്ടെ ..."

"നന്ദാ നീ ഡിപ്പാർട്ടുമെന്റിൽ ജോയിൻ ചെയ്ത അന്നുമുതൽ നിന്നെ എനിക്കറിയാം ...ഞങ്ങൾ ഒക്കെ വളരെ നിർബന്ധിച്ചാലേ നീ കുടിക്കാറുള്ളു അതും ഒന്നോ രണ്ടോ സിപ് മാത്രം ...ഇന്നിതാ നീ സ്വയം രണ്ടു ഫുൾ ബോട്ടിൽ തീർത്തിരിക്കുന്നു ...പറയു നന്ദാ തന്നെ എനിക്ക് എങ്ങിനെ സഹായിക്കാനാവും ..പറയൂ "

"എനിക്കൊരു ട്രാൻസ്ഫർ മേടിച്ചു തരാൻ പറ്റുമോ ..എത്രേം വേഗം "

"ട്രാൻസ്‌ഫെറോ ..."

"അതെ ...പ്ളീസ് ഹെല്പ് "

"എല്ലാവരും ഈ സ്ഥലത്തേക്ക് ട്രാൻസ്ഫർ മേടിക്കുമ്പോ ..താൻ .."

"അതെ ..ഇവിടെനിന്നും കുറച്ചു കാലത്തേക്ക് എനിക്ക് മാറി നിൽക്കണം ...ഒരു തരത്തിൽ ഒരൊളിച്ചോട്ടം ..അമ്മയെ നോക്കാൻ അനുജനുണ്ട് ..ഏതെങ്കിലും കാട്ടുമുക്കായാലും മതി "

"ശെരി നോക്കട്ടെ, ഒരപേക്ഷ എഴുതി തരൂ "

രാഷ്ട്രീയ സ്വാധീനവും മേലുദ്യോഗസ്ഥരുടെ ഇടപെടലും മൂലം ...നന്ദന് രണ്ടാഴ്ചക്കുള്ളിൽ ഒരു ട്രാൻസ്ഫർ ശെരിയായി ...അയാൾ അത് സസന്തോഷം സ്വീകരിച്ചു പെറ്റമ്മയോടും ജനിച്ച മണ്ണിനോടും യാത്രപറഞ്ഞു പുതിയ സ്ഥലത്തേക്ക് പുറപ്പെട്ടു ..അപ്പോഴും ലക്ഷ്മികുട്ടിയുടെ അവസ്ഥ എന്തായിരിക്കും എന്ന് ഉത്ക്കണ്ഠപ്പെട്ടിരുന്നു അയാളുടെ ഉള്ള്.

മനസിന്റെ അവസ്ഥക്ക് സമാന്തരമായ, മുടിഞ്ഞു മാറാല പിടിച്ചു കിടക്കുന്ന ഒരു പഴഞ്ചൻ വീട് വാടകക്കെടുത്തു താമസിച്ചയാൾ ..

പുതുജീവനം തേടിവന്നവനെ അവന്ടെ ഭൂതകാല സ്മരണകൾ വേട്ടയാടി ..മദ്യത്തിന്റെ ലഹരിയിൽ മുങ്ങി അയാൾ ഓർമകളിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ചു ...

"വയ്യ എനിക്ക് വയ്യ അവളെ മറന്നു ജീവിക്കാൻ എനിക്ക് വയ്യ ..എന്റെ മനസിന്റെ നിയന്ത്രണം എനിക്ക് നഷ്ടപ്പെടുന്നു ..എവിടെ മദ്യം ..."

"അരുതു നന്ദേട്ടാ അരുതു "

"ഹേ ലക്ഷ്മികുട്ടിയോ ...ഇവിടെ എങ്ങിനെ വന്നു ..ഇവിടുത്തെ അഡ്രസ് ഞാൻ ആർക്കും കൊടുത്തിട്ടില്ലല്ലോ ...അതും ഈ പാതിരാത്രിക്ക് ..നിന്ടെ അസുഖം ഭേദായോ "

"അതെ ലക്ഷ്മിക്കുട്ടി തന്നെ ...നന്ദേട്ടനോട് ചേച്ചി ചെയ്ത കൊടുംപാതകം ഞാൻ അറിഞ്ഞിരിക്കുന്നു ...മാപ്പർഹിക്കാത്ത തെറ്റാണു ...അതറിഞ്ഞ നിമിഷം മുതൽ ഒരുപാട് വേദനിച്ചവളാണ് ഞാൻ ..പക്ഷെ അതിനേക്കാൾ ദുഖിപ്പിക്കുന്നു നന്ദേട്ടൻടെ ഈ അവസ്ഥ കണ്ടിട്ട് ...എന്തിനാണ് ഇങ്ങിനെ സ്വയം നശിച്ചു ഇല്ലാതാവുന്നെ "

"ലക്ഷ്മിക്കുട്ടി അത് ഞാൻ "

"കോളേജ് ചെയര്മാനായിരിക്കുമ്പോ നിങ്ങൾ നടത്തിയിട്ടുള്ള തീപ്പൊരി പ്രസംഗം കേട്ട് കോരിത്തരിച്ചിട്ടുള്ളവളാണ് ഞാൻ ...ആ മനുഷ്യൻ ഇന്നിതാ മദ്യത്തിന്റെ ലഹരിക്കടിമ ..ജോലിക്കു കൃത്യമായി പോയിട്ട് നാളെത്രയായി വല്ല നിശ്ചയമുണ്ടോ ...മറ്റുള്ളവരെ ഉത്തേജിപ്പിച്ചു വല്യ ലക്ഷ്യങ്ങൾക്കുവേണ്ടി തെയ്യാറെടുപ്പിച്ചിരുന്ന നാടിന്റെയും വീടിന്റെയും കണ്ണിലുണ്ണിയായിരുന്ന ..നന്ദേട്ടനാണോ ഇത് "

"കുട്ടി ശവത്തിൽ കുത്തരുത് "

"കുത്തും ഇനിയും കുത്തും ...ഈ ശവതുല്യമായ പുരുഷൻ ഉണർന്നെഴുനേൽക്കുന്നവരെ ...നന്ദേട്ടാ വെറും ഒരുപിടി ചാരമായി മാറേണ്ട ഒരു സ്ത്രീ ഉടലിനെ പ്രാപിക്കാൻ പറ്റാത്തത് കൊണ്ട് സ്വയം നശിച്ചു തീരാനുള്ളതാണോ നിങ്ങളുടെ ഈ ജന്മം ...ഇങ്ങിനെ അധപതിക്കുമ്പോൾ സ്വന്തം അമ്മയെ കുറിച്ചോർത്തോ ...ഏട്ടനെ മാതൃകയാക്കി ജീവിക്കുന്ന ഒരുപറ്റം കുട്ടികളെ കുറിച്ചോർത്തോ ...മൺമറഞ്ഞ അച്ഛന്റെ സ്വപ്നങ്ങളെ കുറിച്ചോർത്തോ ...കാരണവന്മാർ പാടുപെട്ടു കെട്ടിപ്പൊക്കിയ വീട്ടുപേരിനെ കുറിച്ചോർത്തോ ..."

"ഇല്ല "

"വെരി ഗുഡ് ...ഒരു കാര്യംകൂടി കേട്ടോളു ...അവൾ ഏട്ടനെ ഉപേക്ഷിച്ചത് പണവും സ്ഥാനവും നോക്കിയാണ് ..വെറുമൊരു ഗുമസ്തനായ ഏട്ടന്റെ ഭാര്യയായി അവൾക്കു ജീവിക്കേണ്ട എന്ന് ...അതവൾക്കു നാണക്കേടാണെന്ന് ..."

"ഹ്മ്മ് "

"അവൾ വെല്ലുവിളിച്ചിരിക്കുന്നത് ഏട്ടന്റെ കഴിവുകളെയാണ് ...ഉണരൂ ..ക്ഷത്രീയ വീര്യം ഉള്ളിൽ നിറച്ചു അടരാടൂ ..."

"എനിക്ക് മനസിലായില്ല "

"എങ്ങിനെയാ മനസിലാക്യാ ഉള്ളിൽ നിറയെ കള്ളല്ലേ ...വരൂ ഇങ്ങോട്ടു വരൂ "

"ഏയ് എന്നെ പിടിച്ചുവലിക്കല്ലേ "

അവളുടെ കരങ്ങളുടെ ശക്തികണ്ടു നായകൻ അത്ഭുദപ്പെട്ടു

"ഹോ ..ആ ഓപ്പറേഷനുശേഷം കുട്ടിക്ക് നല്ല ആരോഗ്യണല്ലോ .."

"ഇങ്ങിട്ടു വര്യാ "

"എന്തായീകാണിക്കണേ ..."

അടുക്കള കിണറിലെ തുടി കട കട ശബ്ദമുണ്ടാക്കി രസിച്ചു ...കിണറ്റിലെ നല്ല തണുത്ത വെള്ളം അയാളുടെ ശിരസിലൂടെ ധാരയായി ഒഴിച്ചു

"ഹോ ഈ കിണറ്റിലെ വെള്ളത്തിന് ഇത്രേം തണുപ്പുണ്ടായോരുന്നോ ...ഹോ ഹോ ...കുളിരുന്നു ലക്ഷ്‌മിയെ ..."

"ദിപ്പോ തോർത്തി തരാം "

നീണ്ടു മെലിഞ്ഞ കൈകൾ കൊണ്ട് തല തോർത്തി കൊടുക്കുമ്പോൾ അവളുടെ കൈയില്ലെ കുപ്പിവളകൾ കൂട്ടിമുട്ടി ചിലച്ചു ..അത് നഷ്ട്ട ജീവിതത്തിൽ നിന്നും പുതുജീവനത്തിലേക്കുള്ള ആദ്യപടിയിലെ പശ്ചാത്തല സംഗീതമായി മാറി

"ഇപ്പൊ എങ്ങിനെ ഉണ്ട് ...മദ്യത്തിന്റെ കെട്ടു വിട്ടില്ലേ "

"ശെരിക്കും ...ഒരു വലിയ ഉറക്കത്തിൽനിന്ന് ഉണർന്നെഴുനേറ്റ പോലെ ..താങ്ക് യു കുട്ടി ..."

"ഇപ്പോൾ ശരീരം മാത്രേ ഉണർന്നിട്ടുള്ളൂ ...മനസുംകൂടി ഉണരണം ...നന്ദേട്ടൻടെ കഴിവുകൾ ഉപയോഗിക്കണം ..എന്നിട്ടു ഉന്നതങ്ങളിലേക്ക് കുതിക്കണം ..."

"ശെരിയാണ് ...കുറച്ചു നാൾ ഞാൻ എന്നെ തന്നെ മറന്നു ..എന്നോട് ക്ഷമിക്കൂ ലക്ഷ്മിക്കുട്ടി ...ഇനി ഞാൻ ശെരിക്കും ജോലിക്കു പൊയ്ക്കൊള്ളാം ...ഡിപ്പാർട്ട്മെന്റ് ടെസ്റ്റ് എഴുതി ക്ലിയർ ആയാൽ ഹെഡ് ക്ലെർക് ആകാൻ കഴിയും ..പിന്നെ സെക്ഷൻ ഓഫീസർ...അങ്ങിനെ ഓഫീസിൽ സൂപ്രണ്ട് വരെയാകാം "

"ഹ ഹ ...നന്ദേട്ടാ ഓപ്പറേഷൻ കഴിഞ്ഞു കമ്പ്ലീറ്റ് റസ്റ്റ് പറഞ്ഞിരിക്കുന്ന ഈ ഞാൻ ആരുമറിയാതെ മതിൽ ചാടി ഇത്രേം ദൂരം താണ്ടി വന്നത് ..ഏട്ടനെ ഒരു ഓഫീസ് സൂപ്രണ്ടായി കാണാനല്ല ..."

"പിന്നെ "

"അതുക്കും മേലെ ...ഏതൊരുവനും കേട്ടാൽ തന്നെ ഭയ ഭക്തി ബഹുമാനം തോന്നുന്ന ഒരു പൊസിഷൻ ..ഏതൊരു പണക്കാരനെയും ചോദ്യം ചെയ്യാനാധികാരമുള്ള ഒരു പവർഫുൾ പൊസിഷൻ ..അതെ ഐ പി എസ് ...ഏട്ടന്റെ നീണ്ടുനീർന്ന ഈ ശരീരത്തിനും മുഖത്തെ ഗാംഭീര്യത്തിനും ശബ്ദത്തിലെ തീപൊരിക്കും ..അതിനുപരി കളങ്കം വരാത്ത ധര്മിക ബോധത്തിനും ഉത്തമം ..ഈ പൊസിഷൻ ആണ് നന്ദേട്ടാ .."

"കേൾക്കുമ്പോ തന്നെ രോമാഞ്ചംതോനുന്നു ...എന്നെ ഇത്രക്കടുത്തു മനസിലാക്കിയ ഒരു സ്ത്രീ വേറെയുണ്ടാവില്ല ...നീ, ഞാൻ പ്രണയിച്ച പെണ്ണിന്റെ അനുജത്തി അല്ലായിരുനെങ്കിൽ ...ഒരു പക്ഷെ "

"ഒരു പക്ഷെ, പറയൂ നന്ദേട്ടാ ..പറയൂ "

"ഞാൻ നിന്നെ വിവാഹം ചെയ്തേനെ "

"ഹോ എത്ര നാളായി കേൾക്കാൻ കൊതിച്ചതാണ് ഈ വാക്കുകൾ ...എന്റെ ചേച്ചി നിങ്ങളുടെ വിശ്വസ്തയായിരുനെങ്കിൽ ..ഈ കാണിച്ച സങ്കോചത്തിന് അർത്ഥമുണ്ട് ..അവൾ ഏട്ടനെ എപ്പോഴേ ഉപേക്ഷിച്ചു പോയിരിക്കുന്നു ..ആ നിലയിൽ ഏട്ടൻ എന്നെ പരിണയിക്കുന്നതിൽ യാതൊരു തെറ്റുമില്ല ..പക്ഷെ ഈ ജന്മത്തു അതിനുള്ള ഭാഗ്യം എനിക്കുണ്ടാകും എന്ന് തോന്നുന്നില്ല .."

"ലക്ഷ്മികുട്ടി "

"രോമാവൃതമായ ഈ മാറിലെ ചൂടേറ്റു ഒരു വേള ഞാൻ ഒന്നു മയങ്ങിക്കോട്ടെ ...വിരോധമില്ലെങ്കിൽ , ഇനി ചിലപ്പോൾ ഒരിക്കലും കഴിഞ്ഞില്ലെങ്കിലോ ..."

"സുഷമയുടെ വർണ്ണപകിട്ടിൽ ..നിന്ടെ ആത്മാർത്ഥ സ്നേഹം ഞാൻ അറിയാതെ പോയി കുട്ടി ..വരൂ ...എന്റെയീ ഉടൽ നിനക്കവകാശപെട്ടതാണ് ..വരൂ പ്രിയേ "

"നന്ദേട്ടാ"

"ലക്ഷ്മികുട്ടി "

ഇരു ശരീരവും കെട്ടിപുണർന്നൂ ....കെട്ടിയുരുമ്മി കിടക്കുന്ന സ്ത്രീരൂപം തന്നിലെ പുരുഷന്റെ വികാരം ആളികത്തിക്കുന്നതായി നന്ദന് തോന്നി ...കൈകൾ കടിഞ്ഞാൺ വിട്ടു വസ്ത്രത്തിനിടയിലൂടെ അവളുടെ പൂമേനി തഴുകി ...ഇതുവരെ അറിയാത്ത സുഖത്തിൽ അവൾ മയങ്ങിക്കിടന്നു ..പക്ഷെ പെട്ടെന്ന് തന്നെ സ്വന്തം മനസിന്റെ നിയന്ത്രണം അവൾ വീണ്ടെടുത്തു ...

"നന്ദേട്ടാ അരുതു ...ഈ ജീവിതത്തിൽ എനിക്ക് ഭാഗ്യമുണ്ടെ ഈ കൈകൊണ്ടു നാലാളറിയേ ഒരു മിന്നുകെട്ടു ..ആ അസുലഭ നിമിഷം തൊട്ടു എല്ലാം എന്റെ നന്ദേട്ടനായി സമർപ്പിക്കും ഞാൻ ..അത് വരെ ..പാടില്ല "

"എന്നോട് ക്ഷമിക്കൂ ..."

"സാരല്യാ ..എനിക്കീ മാറിൽ തലവച്ചുറങ്ങിയാമതി ..എത്ര നാളായി ഒന്ന് ശെരിക്കും കണ്ണടച്ചിട്ടു ..എന്റെ നിദ്രക്ഇനി ഭംഗം വരുത്തല്ലേ നന്ദേട്ടാ ..."

അവളെ മാറോടുചേർത്തുറങ്ങി നന്ദൻ ..

"കൗസല്യ സുപ്രജാ "...

അടുത്തേതോ അമ്പലത്തിൽ സുപ്രഭാത കീർത്തനം മുഴങ്ങി

നന്ദൻ ഞെട്ടിയുണർന്നു നായികയെ തിരഞ്ഞു ...പക്ഷെ കണ്ടില്ല ...

"അപ്പൊ ഞാൻ കണ്ടത് സ്വപ്നമായിരുന്നൊ ..."

പെട്ടെന്നാണ്‌ അലമാരിയിലെ കണ്ണാടിയിൽ ചുവന്ന നിറത്തിൽ എന്തോ കുറിച്ചിരിക്കുന്നത് കണ്ടത് ..

"ഇനി നന്ദേട്ടനെ എനിക്ക് നന്ദകുമാർ ഐ പി എസ് ആയി കണ്ടാൽ മതി ...അത് നേടാനായില്ലെങ്കിൽ ഞാൻ മരിച്ചു എന്നറിഞ്ഞാലും വന്ന് കാണരുത് ...പൊറുക്കില്ല ഞാൻ ...ഇതെഴുതി വച്ചിരിക്കുന്നത് എന്റെ ശരീരത്തിലെ രക്തംകൊണ്ടാണ് ...ഇതാവട്ടെ ഏട്ടന്റെ ജീവിതത്തിലെ നിത്യ പ്രചോദനം ...ഇനി കാണാൻ പറ്റുമോ എന്നറിയില്ല ...അതുകൊണ്ടു ...പറയുന്നു ഒരിക്കൽ കൂടി ...എനിക്കിഷ്ടമാണ് നന്ദേട്ടനെ ഒരുപാട് ...എന്നെ നിരാശപ്പെടുത്തില്ല എന്ന് വിശ്വസിക്കുന്നു ...എന്ന് സ്വന്തം ലക്ഷ്മികുട്ടി "

തുടരും ....

Thanks for your patience 🥰

Vinod Dhamodaran Menon

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo