നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഹലോ മൈഡിയർ റോങ്ങ് നമ്പർ


"ഹലോ... സീനയെ കിട്ടുവോ' ?"

അപ്പുറത്ത് ഒരാൺ ശബ്ദം കേട്ട് ഞാൻ ചോദിച്ചു .

"ഓ .. ഒരു മിനിറ്റ്.... നിങ്ങളാരാണെന്ന് പറയണം ?"

ആൺ ശബ്ദം തിരിച്ചു ചോദിച്ചു ...

ഞാൻ പറഞ്ഞു ,

"സീനയുടെ അടുത്ത ഫ്രെണ്ടാണ് .ഒന്നു ഫോ
ൺ കൊടുക്കാമോ ?"

ഒരു ബോംബ് കൈയിൽ വെച്ചിട്ടെന്ന പോലെ
ഞാൻ ശബ്ദം താഴ്ത്തി ചോദിച്ചു .. പേര് പറയാതെ ഒന്നു പറ്റിക്കണം .. നമ്മടെ മാസ്റ്റർ പീസ് ഐഡിയ ആണ് .അവൾ പേരു
പറയുമോന്ന് നോക്കണം ..

"ശരി .."

എന്ന് പറഞ്ഞ് മറുതലക്കലെ ആൾ സീനയെ
വിളിക്കാൻ പോയി .. ഞാൻ ആവേശത്തിലാ യിരുന്നു നാട്ടിൽ വരുന്ന കാര്യം പറഞ്ഞില്ല സർപ്രൈസ് കൊടുക്കാൻ വേണ്ടി ... ആഹാ അവളെ പറ്റിക്കുന്നതും അവൾ പറ്റിക്കപ്പെ ടുന്നതും സ്വപ്നം കണ്ട് ഞാൻ റിസീവറും പിടിച്ചിരുന്നു .കുറച്ചു നേരം കാത്തിരിക്കേണ്ടി
വന്നു എനിക്ക് .അപ്പുറത്ത് സീനയുടെ 'ഹലോ
കേട്ടു .ഉറക്കത്തിൽ നിന്നെണിറ്റു വന്ന പോ ലെയുള്ള ശബ്ദം .. അവൾ പതിയെ ചോദിച്ചു

"ആരാ ?"

ഞാൻ ആവേശത്തിൽ ചിരിച്ചു കൊണ്ട് പറഞ്ഞു ,

"നീ പറ ഞാനാരാന്ന് "

അവൾ വീണ്ടും ....

"ആരാ ?"

ഞാൻ ..

"നീ പറയെടാ ആരാന്ന് .."

എൻ്റെ ചിരി ഉച്ചസ്ഥായിയിലായി ..

"നീതി അല്ലേ ?"

"ഏത് നീതി ?"...( ലോകത്തിൽ എത്ര നീതിയെ അവൾക്കറിയാന്ന് എൻ്റെ പൊട്ട ബുദ്ധിയിൽ തെളിഞ്ഞില്ല )

"നീതി ബാലഗോപാൽ ".

"ഓഹോ അപ്പോ നിനക്കെന്നെ മനസിലായ ല്ലേ ?അടിപൊളി .പറയെടാ എന്തൊക്കെയാ
വിശേഷങ്ങൾ ?"

ഞാൻ ചിരി നിറുത്തുന്നില്ല .. പകരം അപ്പുറ ത്ത് ശ്മശാന മൂകത .

"ഡാ പോയോ ?"

പെട്ടെന്ന് അപ്പുറത്ത് ഒരു പുരുഷശബ്ദം സീനയോടെന്തോ പറയുന്നത് കേട്ടു .സീന യ്ക്കെന്ത്പറ്റി എന്ന് ആലോചിക്കുമ്പോൾ
പുരുഷശബ്ദം എന്നോട് പറഞ്ഞു ,

"അതേയ് സീനേടെ അച്ഛൻ വൈകിട്ട് നാലു മ
ണിക്ക് മരിച്ചു പോയി .. നാളെയേ ബോഡി എടുക്കൂ ."

ഞാൻ കറണ്ട് കമ്പിയിൽ നിന്ന് ഷോക്കേറ്റ കാക്കയെപ്പോലെ ഒന്ന് വിറച്ചു .. പെട്ടെന്ന് 'അയ്യോ'ന്നും പറഞ്ഞ് ഫോൺ താഴെ വെച്ചു ..

സീനയുടെ അച്ഛൻ്റെ ബോഡി അവിടെയുണ്ടാ
യിരുന്നു .മരണം അറിഞ്ഞെത്തിയ ബന്ധുക്ക ളും ... ഞാൻ ഏറ്റ ഷോക്ക് വിട്ടുമാറാതെ കുറേ നേരം ഇരുന്നു ..

അബദ്ധങ്ങൾ എനിക്ക് പുത്തരിയല്ല എന്ന്
വീണ്ടും വീണ്ടും അതിശക്തമായ് തെളിയിച്ച്
കൊണ്ട് മുന്നേറിക്കൊണ്ടിരിക്കുകയാണ് ഞാൻ ..

ഗുഡ്ഗാവിൽ ഉള്ള സമയത്ത് വൈകുന്നേര ങ്ങളിൽ ഞാനും ബിന്ദുവും കൂടി നടക്കാൻ പോകാറുണ്ടായിരുന്നു. ..ലാത്തിയടി ആണ് മെയിൻ ഉദ്ദേശം .. നടത്തം പേരിനാ ... പാർക്കിൽ ആണ് മിക്കവാറും പോവുക . അല്ലെങ്കിൽ നമ്മുടെ അപ്പാർട്ട്മെൻറിന് ചുറ്റും നടക്കും .മൂന്ന് റൗണ്ടടിച്ചാൽ ഒരു കിലോമീറ്റർ ആവും .അഞ്ച് റൗണ്ടടിച്ച് നമ്മൾ അവിടെ യെവിടെങ്കിലും ഒരു ബെഞ്ചിൽ ഇരിക്കും . പിന്നെ പ്രമോദിൻ്റെ കാർ ഗേറ്റ് കടന്ന് വരും വരെ ആ ഇരിപ്പിരിക്കും .

അന്ന് മൂന്ന് റൗണ്ട് കഴിഞ്ഞപ്പോ എനിക്കൊരു
തോന്നൽ ,ചുമ്മാ ഒരു തോന്നൽ ... ഒന്ന് കവിതയുടെ വീട്ടിൽ കയറിയാലോന്ന് .ബിന്ദു വിനും സമ്മതം .. അങ്ങനെ ഞങ്ങൾ രണ്ടു
പേരും കൂടി കവിതയുടെ ഫ്ലാറ്റിൻ്റെ മുന്നിൽ
നിന്ന് ബെല്ലടിക്കുന്നു .. പെട്ടെന്ന് എൻ്റെ തലയ്ക്കകത്ത് കുരുട്ടു ബുദ്ധി ഉദിക്കുന്നു .
ഞാൻ ബിന്ദുവിനെ പിടിച്ച് സൈഡിലേക്ക്
മാറ്റി നിർത്തിയിട്ട് ,ശ് ..... എന്ന് വിരൽ ചുണ്ട ത്ത് വെച്ച് കാട്ടി .. അനന്തരം കവിത വരാൻ
വെയ്റ്റ് ചെയ്യുന്നു .കുറച്ച് കഴിഞ്ഞ് വാതിൽ
തുറന്നതും ഞാൻ സൈഡിൽ നിന്നും ' ബൗ'
എന്ന ശബ്ദത്തോടെ രണ്ടു കൈയും പൊ ക്കി കവിതയെ പേടിപ്പിക്കുന്നു .''ഒരു സെക്കൻ്റ് കഴിഞ്ഞ് പേടിച്ച കവിതയെ കാണാൻ കണ്ണു തുറന്ന എനിക്ക് കവിതയുടെ ഭർത്താവ് സുഭാഷ് വാതിലും പിടിച്ച് മുന്നിൽ നിൽക്കുന്ന കാഴ്ചയാണ് കാണാൻ പറ്റിയ ത്... ചമ്മി എന്ന് പറഞ്ഞാൽ മതിയ ല്ലോ ... .ബിന്ദു എന്നെ നോക്കി ചിരിക്കാൻ തുടങ്ങി .സുഭാഷ് ചിരിച്ചു കൊണ്ടു പറഞ്ഞു ,

"ശോ വല്ലാതെ പേടിച്ചു പോയല്ലോ ...!!!"

ഞാനൊന്നുടെ ചമ്മി നാറി എന്നു പറയണം .. ഈയൊരു സംഭവം പറഞ്ഞ് ഇന്നും എന്നെ കളിയാക്കുന്ന ദ്രോഹികളുണ്ട് ഗുഡ്ഗാവി ൽ ..പിന്നെ തൊലിക്കട്ടി ഒന്നുകൊണ്ട് മാത്രം പാവം ഞാൻ പിടിച്ചു നിൽക്കുന്നതാ ... അറിയോ ?

അബദ്ധങ്ങളും ഞാനും ഇണപിരിയാത്ത സുഹൃത്തുക്കളെപ്പോലെയാണെന്ന് വീണ്ടും
വീണ്ടും തെളിയിക്കപ്പെടുകയാണ് ട്ടോ .. ഞാനാരാ മോൾ ....!!

ഇന്ന് ഉച്ചയ്ക്ക് കൃത്യം മൂന്നര മണിക്ക് എൻ്റെ
ഫോൺ റിങ്ങ് ചെയ്യുന്നു .നോക്കുമ്പോൾ ഒരു
അൺനോൺ നമ്പറിൽ നിന്നാണ് കോൾ .
ഞാൻ ഫോണെടുത്തപ്പോൾ അപ്പുറത്ത് കേട്ടു പരിചയമുള്ള ശബ്ദം പോലെ തോന്നി..
എൻ്റെ കൂടെപ്പഠിച്ച അനൂപാണെന്ന് ചുമ്മാ ഊഹിച്ചു ... അയാൾ പറഞ്ഞു

"ഹലോ നീതിയeല്ല ?"

"അതല്ലോ ?"

"ഒരു ബുക്ക് ...."

ഇത്രയും ആയപ്പോൾ അനൂപ് തന്നെ എന്ന് ഞാൻ തീർച്ചയാക്കി .. എന്നിട്ട് പ്രമോദിനെ ഒഴികെ ബാക്കി സകലരേയും 'എടാ പോടാ' വിളിച്ച് ശീലമുള്ള ഞാൻ പറഞ്ഞു ..

"എടാ നിനക്കെൻ്റെ ബുക്ക് കിട്ടിയോ? എപ്പോ
ഴാ കിട്ടിയേ ?"

"അതല്ല ഒരു ബുക്കിൻ്റെ കാര്യം പറയാനാണ് "

"അതേ അനൂപേ നീയല്ലേ ?.. ബുക്ക് കിട്ടിയില്ലേ?"

അയാൾ ഫോൺ ഡിസ്കണക്ട് ചെയ്തു ... കുറച്ചു കഴിഞ്ഞ് വീണ്ടും ഫോൺ വന്നു , ഞാൻ വല്ലതും പറയും മുന്നേ അയാൾ
പെട്ടെന്ന് പറഞ്ഞു ,

"അതേയ് ഒരു ബുക്ക് പാർസൽ ഉണ്ട് . നിങ്ങ ളൊന്ന് ഗേറ്റിന് വന്നാൽ ഞാൻ എത്തിക്കാം . പോസ്റ്റ്മാനാണ് ..."

"അല്ലെടാ അനൂപേ നീയെന്താ കളിപ്പിക്കുവാ ന്നോ ?"

ചോദ്യം മുഴുമിപ്പിക്കും മുന്നേ വീണ്ടും ഫോൺ
ഡിസ്കണക്ട് ആയി .. ഞാൻ പ്രമോദിനോട്
ആരോ വിളിച്ചെന്നും എന്തോ ബുക്ക് വരുന്നു
ണ്ടെന്നും പറഞ്ഞപ്പോൾ ആരെങ്കിലും കളിപ്പി ക്കുവായിരിക്കും എന്ന് പറഞ്ഞു .. അതിനിട
യിൽ വീണ്ടും ഫോൺ ബെല്ലടിച്ചു .ഞാൻ
ഫോൺ പ്രമോദിന് കൊടുത്തു .അയാൾ എ ന്നോട് പറഞ്ഞത് തന്നെ പറഞ്ഞിട്ട് വഴി ചോദിച്ചു .. എന്നിട്ട് ഗേറ്റിന് ചെല്ലാൻ പറ ഞ്ഞു ..പ്രമോദ് മാസ്കെടുത്തിട്ട് ഗേറ്റിന് ചെന്നു നിന്നു .ഒരു ഓട്ടോയിൽ പോസ്റ്റ്മാൻ
ഒരു പാർസലും കൊണ്ട് .. നമ്മുടെ ശ്രീകലാ
മേനോൻ്റെ ഇപ്പോ ഇറങ്ങിയ "ദേവദാരു ഇലകൾ പൊഴിക്കാറില്ല "എന്ന പുസ്തകം കൊണ്ട് വന്നതായിരുന്നു .. ഞാൻ അയാളു
ടെ മുന്നിൽ ഇറങ്ങിയില്ല .. എന്തിനാ വെർതേ
അല്ലേ ?

നീതി

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot