രവി തന്റെ രണ്ടു പെണ്മക്കളെ ചേർത്തു പിടിച്ചു നടന്നു. ഇരുൾ വീണു തുടങ്ങിയിരിക്കുന്നു. ഇടവഴിയിലെ പൊന്തകാട്ടിൽ പട്ടികൾ കടിപിടി കൂടുന്ന ശബ്ദം അയാളെ അസ്വാസ്ഥനാക്കി. മൂത്ത മകൾ അയാളെ ഇറുക്കി പിടിച്ച് പറഞ്ഞു
""എനിക്കു പേടിയാവുന്നു അപ്പ"അവൾ കൈ വല്ലാതെ അമർത്തി അയാൾക്ക് കൈവേദനിക്കുന്നുണ്ടായിരുന്നു. പക്ഷേ തന്റെ മകളോട് ഒന്നും പറയാൻ അയാൾക് ആകുമായിരുന്നില്ല. എന്ത് പറഞ്ഞു അവളെ ആശ്വാസി പ്പിക്കണമെന്നു അയാൾക്ക് അറിയില്ല. ഇന്നലെ സംഭവിച്ചു പോയത് മറപ്പിക്കാൻ ഞാൻ എന്തു ചെയ്യും എന്റെ ദേവി
അയാളുടെ ഹൃദയം ഒരായിരം മുള്ളാണികൾ തറച്ചു കയറുന്ന വേദനയാൽ പിടഞ്ഞു. ഓർത്തെടുക്കാൻ ശ്രമിക്കുന്നത് അതിനേക്കാൾ വലിയ വേദനയാണ് എന്ന തിരിച്ചറിവ് സഹിക്കാൻ ആവാതെ അയാൾ നെഞ്ചിൽ അമർത്തി പിടിച്ച് മറ്റേ കൈകൊണ്ട് മക്കളെ ചേർത്തു പിടിച്ച് വഴി വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ തറവാട്ടിലേക്ക് നടന്നു...
കൂലി പണിക്കാരൻ ആണ് രവി രണ്ടു പെണ്മക്കൾ.വീടുപണി തീർന്നില്ല എങ്കിലും രണ്ടു മുറികളും ഹാളും അടുക്കളയുമുള്ള ഒരു കുഞ്ഞു വീട്. പുറവശം തേച്ചിട്ടില്ല . രണ്ടു ബെഡ്‌റൂമുകളിൽ വാതിൽ വച്ചിട്ടില്ല ജനലിന്റെ കതകും കൊളുത്തിയില്ല. എങ്കിലും സന്തോഷം. ആരും ഇറക്കി വിടില്ലല്ലോ. കുറച്ചു പൈസ ശരിയായാൽ വാതിൽ വെക്കണം. അയാൾ ആഗ്രഹിച്ചു. രാത്രി പത്തുമണി ആയപ്പോഴാണ് ഭക്ഷണം കഴിച്ചു എല്ലാരും കിടന്നത്. മഴക്കാലം ആയതിനാൽ അടുക്കള വാതിൽ ചേർന്നടയില്ല. അയാൾ ഒരു കുടം വെള്ളം എടുത്തു വാതിലിനോട് ചേർത്തു വച്ചു. പെണ്മക്കൾ രണ്ടും ഒരു മുറിയിൽ ആണ് ഉറങ്ങുന്നത്. അപ്പുറത്തെ മുറിയിൽ ആയാളും ഭാര്യയും രണ്ടു മണി ആയി കാണുo ഒരു അലർച്ച കേട്ടാണ് രവി എഴുന്നേറ്റത് മൂത്ത മകളുടെ ശബ്ദം അയാൾ ഞെട്ടി എഴുന്നേറ്റു ലൈറ്റ് ഇട്ടു." വല്ല ദുസ്വപ്നം കണ്ടിട്ടാവും". ഭാര്യ രേവതി പിറുപിറുത്ത് കൊണ്ട് മക്കൾ കിടക്കുന്ന മുറിയിലേക്ക് ചെന്നു ലൈറ്റ് ഇട്ടു . അമ്മയെ കണ്ടതോടെ മിന്നു ആർത്തലച്ചു കരയാൻ തുടങ്ങി. കരച്ചിൽ ഉച്ചത്തിൽ ആയപ്പോ രവിയും വല്ലാതെ ആയി., "ന്തേ നീ കാര്യം പറ മോളെ "പതിനേഴു വയസുണ്ട് അവൾക്. ഒന്നുറക്കെ സംസാരിക്കാൻ പോലും മടിയുള്ളവൾ, അവൾ ഇത്രയ്ക്ക് കരയാൻ എന്തേ
രേവതി മിന്നുവിനെ ചേർത്തു പിടിച്ച് വാത്സല്യത്തോടെ ചോദിച്ചു "എന്തേ ന്റെ മോൾക്ക് പറ്റിയെ പറ അമ്മയോട് പറ "ഒരാൾ... ഒരാൾ... എന്റെ ദേഹത്തു കയറി... ഇരുന്നു എന്റെ മാറിൽ അമർത്തി പിടിച്ചു ഞാൻ...ഞാൻ ശക്തി യായി തള്ളി മാറ്റി അപ്പൊ എന്നേ..എന്നേ അമർത്തി പിടിച്ചു....
വിക്കി വിക്കിയുള്ള അവളുടെ വാക്കുകൾ കേട്ടു രണ്ടുപേരുടെയും നെഞ്ചിൽ കൊള്ളിയാൻ മിന്നി , "ആരാ മോളെ അത് "നിക്ക് അറിയില്ല അമ്മ എനിക്കറിയില്ല"അവളുടെ കരച്ചിൽ സഹിക്കാനാവാതെ രവി അടുക്കള വാതിലിനടുത്തേക്ക് ഓടി അതേ അടുക്കളയുടെ വാതിൽ തുറന്നു കിടക്കുന്നു ചേർത്തു വച്ച വെള്ളകുടം നിരങ്ങിനീങ്ങിയിരിക്കുന്നു. അയാൾ ചുറ്റും ലൈറ്റ് ഇട്ടു. പട്ടിയെ ഓടിക്കാൻ വച്ചിരുന്ന മുട്ടൻ വടി എടുത്തു പുറത്തേക്ക് ഇറങ്ങി.കുറച്ചു ദൂരെ ആളില്ലാത്ത പുരയിടത്തിലൂടെ ഒരു കറുത്ത രൂപം ഓടി മറയുന്നതു കണ്ടു അയാൾ അലറി വിളിച്ചു "എടാ " പക്ഷെ തിരിഞ്ഞ്നോക്കാതെ ഓടുന്ന ഒരു നിഴൽ മാത്രമേ അയാൾക്ക് കാണാൻ ആയുള്ളൂ അയാളുടെ കൈകാലുകൾ വിറക്കാൻ തുടങ്ങി.ആയിരം കടന്നലുകൾ ഒരുമിച്ചു കുത്തുന്ന വേദനയാൽ പുളഞ്ഞു. തന്റെ പൊന്നുമോളെ ആരാണ് ദൈവമേ ഈ ക്രൂരത ചെയ്തത്. ആർക്കാണ് ആർക്കാണ് ദേവി എന്റെ മോളെ..
അയാൾ ഓടി വീട്ടിൽ കയറി രേവതിയെ വിളിച്ചു അവളെ "ആ ദുഷ്ടൻ വേറെ എന്തെങ്കിലും ചെയ്തോ ചോദിക്ക് എനിക്ക് എന്റെ മോളെ നോക്കാൻ വയ്യ"അയാൾ ഒരു ആശ്വാസത്തിനെന്നോണം രേവതിയുടെ കൈയിൽ മുറുകെ പിടിച്ചു. ഇല്ല ചുരിദാർ ആണ് അവൾ ഇട്ടിരുന്നത് അത് ഭാഗ്യമായി പക്ഷേ അവൾ പറയുന്നു"അയാൾ ഞെരിച്ചിട്ട് പോയ അവളുടെ മാറു മുറിച്ചു കളഞ്ഞേക്ക് അമ്മാ എന്ന്
എനിക്കി സഹിക്കാൻ കഴിയുന്നില്ല രേവതി രവിയുടെ മാറിലേക്ക് വീണു പൊട്ടിക്കരഞ്ഞു.
"അവൾകിടന്നോ?
ഇല്ല"
വരൂ അവളുടെ അടുത്തേക്ക് പോകാം. അവർ മിന്നുവിനരികെയിരുന്നു ആരായിരുന്നു എന്തിനായിരുന്നു ഈ ദ്രോഹം ഒരായിരം ചോദ്യങ്ങൾ ഉത്തരം കിട്ടാതെ തലയ്ക്കു ചുറ്റും കറങ്ങി കൊണ്ടിരുന്നു. ഓരോ ചോദ്യങ്ങൾക്കുംഒരായിരം മുനകൾ ഉണ്ടായിരുന്നതായി അയാൾക്ക് തോന്നി. അവ ഓരോന്നും വീണ്ടും വീണ്ടും ആഴത്തിൽ മുറിപ്പെടുത്തിയതല്ലാതെ ഉത്തരം കിട്ടുന്നില്ല. മിന്നു ഇപ്പോഴും കരയുന്നുണ്ട്....അവളുടെ ഉള്ളിലൂടെ പലതും കടന്നു പോയി തള്ളി മാറ്റിയപ്പോതനിക്കു ലൈറ്റ് ഇട്ടാൽ മതിയായിരുന്നു.കൗമാരo തന്നിൽ ഉണ്ടാക്കിയ മാറ്റങ്ങളിൽ ഗൂഡമായി സന്തോഷിച്ചിരുന്നു. ഇപ്പോൾ ഈ ഭംഗിയുള്ള ശരീരത്തോട് അറപ്പ് തോന്നുന്നു. അയാൾതന്റെ ശരീരത്തെ ഇറുകി പിടിച്ചപ്പോ താൻ ശക്തി യായിതള്ളിയപ്പോ തന്റെവലത് മാറിനെ പിഴുതെടുത്ത് കൊണ്ടാണ് ഓടിയത് എന്ന് തോന്നി . പ്രാണൻ പോകുന്നവേദന ഇപ്പോഴും കുറഞ്ഞിട്ടില്ല അവൾക്ക് അപ്പ അടുത്ത് വന്നപ്പോ പോലും പേടി തോന്നി. ആണുങ്ങൾ എല്ലാം ഒരുപോലെ ആകും. അവൾ അപ്പയുടെ കൈകൾ തട്ടി മാറ്റി.അവൾ വീണ്ടും വിതുമ്പി. അടിച്ചു കരയാൻ തുടങ്ങി
ഉറക്കമില്ലാത്ത ആ രാത്രിയിൽ എന്ത് ചെയണം എന്നറിയാതെ നാലു മനുഷ്യർ. ആരോട് പറയാൻ പറഞ്ഞാൽ പ്രായ പൂർത്തി യായ രണ്ടു പെണ്മക്കൾ ഉള്ള വീടാണ് അവരെ കാണാൻ ആരെങ്കിലും വന്നതാണ് എന്നേ നാട്ടുകാർ പറയു. രേവതി തന്റെ രണ്ടു പവൻ വരുന്ന മാല ഊരി രവിയുടെ കൈയിൽ കൊടുത്തു. നാളെ തന്നെ പണിക്കാരോട് വരാൻ പറ അടുക്കള വാതിലും ശരിയാക്കി ഈ മക്കൾ കിടക്കുന്ന മുറിക്കു വാതിലും ജനലും പിടിപ്പിക്കാൻ പറ. സങ്കടം കൊണ്ട് ചുവന്നു പോയ അവളുടെ മുഖം അമർത്തി തുടച്ചു കൊണ്ട് അവൾ പറഞ്ഞു. എങ്കിലും രണ്ടു മൂന്ന് ദിവസം വേണ്ടി വരില്ലേ അത് വരെ ഇവരെ തറവാട്ടിൽ കൊണ്ട് കിടത്താം അവിടെ അമ്മയുണ്ടല്ലോ അമ്മയുടെ അടുത്ത് കിടത്തിക്കോളും.വാതിൽ പണിയാൻ വേണ്ടി എടുത്തു മാറ്റിയാൽ ഇവർ ഇവിടെ സേഫ് ആകില്ല. "മ്മ് " അയാൾ ദീർഘ നിശ്വാസം വിട്ടതല്ലാതെ ഒന്നും പറഞ്ഞില്ല
പിറ്റേന്നു സന്ധ്യയ്ക്ക് തറവാട് വീട്ടിലേക് മക്കളെ സുരക്ഷിതമായി കിടത്തി ഉറക്കാൻ കൊണ്ടുപോകുകയാണ് അയാൾ. "മക്കൾ ഒന്നും പറയണ്ട കേട്ടോ വാതിൽ ഇല്ലാത്തതു കൊണ്ടാണ് അപ്പ മക്കളെ ഇങ്ങോട്ട് ആക്കിയേ എന്ന് മാത്രം പറഞ്ഞാൽ മതി. അല്ലെങ്കിൽ ചിലപ്പോ എന്റെ മക്കളെ അവര് സംശയത്തോടെ നോക്കിയാലോ "ഇല്ല അപ്പ പറയില്ല " മിന്നുവിനെയും പൊന്നുവിനെയും ചേർത്തു പിടിച്ചു അയാൾഗേറ്റു കടന്നു അമ്മയുടെ അടുക്കലാക്കി തിരികെ നടന്നു. പെട്ടന്ന് പെയ്ത മഴയിൽ അയാളുടെ കണ്ണുകളും മണ്ണിലേക്ക് പെയ്തിറങ്ങി. ഇരുളും മഴയും വാശിയോടെഅയാളെ പൊതിയുമ്പോഴും ആ സംശയം അയാളെ ചെന്നായ കൂട്ടം പോലെ വേട്ടയാടി.ഇത് പോലെ പെൺകുട്ടി കളെ പിച്ചി കീറി രക്തം ഊറ്റി കുടിക്കുന്ന രാക്ഷസൻമാരെ പേടിച്ചു പേടിച്ചു എത്ര അച്ഛനമ്മമാർ പെൺമക്കൾക്ക് കാവൽ നില്പുണ്ടാകും? എങ്കിലും ആരായിരുന്നു അയാൾ ????ഉത്തരം കിട്ടാത്ത ചോദ്യവും ആയി അയാൾ ഇരുട്ടിലൂടെ നടന്നു......
By
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക