Slider

അശ്വതി

0


ചന്ദു.....എടാ എഴുന്നേക്കട നേരം എത്രായിന്ന് അറിയോ....

അമ്മയുടെ നിർത്താതെ ഉള്ള വിളി കേട്ടാണ് ചന്തു ഉണർന്നത്....

ഇന്നലെ എത്ര മണിക്ക കേറിവന്നെന്ന് അമ്മ കണ്ടതല്ലേ നല്ല യാത്ര ക്ഷീണം ഉണ്ട്....ഞാൻ കുറച്ചുനേരം കൂടി കെടന്നോട്ടെ.....

ചന്തുവിന്റെ ക്ഷീണം തുളുമ്പുന്ന മറുപടി ചെന്നതോടെ അമ്മ നിർത്താതെ ഉള്ള വിളി ഉപേക്ഷിച്ചു....

പെട്ടന്നാണ് അവൻ ആ ശബ്ദം ശ്രെദ്ധിച്ചത്....കൊലുസുമിട്ട് ആരോ ദിറുതിയിൽ ഓടി വരുന്ന ശബ്ദം ആണ്....

അതോടെ അവന്റെ ഉറക്കം ഏതാണ്ട് അസ്തമിച്ചു.....
ആ ശബ്ദവും അതിനോടൊപ്പം നിലച്ചു....

കുറച്ചു നിമിഷത്തിന് ശേഷം അമ്മ ആരോടോ പിറു പിറക്കുന്നത് ചന്തു ശ്രെദ്ധിച്ചു....

ഉറക്കം പോയ ദേഷ്യത്തിൽ വന്നു കയറിയ ആളെ കുറ്റം പറഞ്ഞുകൊണ്ട് തന്റെ വളർത്തു മത്സ്യങ്ങളെ ഇട്ടിരിക്കുന്ന ചില്ലു കൂട്ടിലേക്ക് അഭിമുഖമായി അവൻ കമിഴ്ന്നു കിടന്നു....

പെട്ടന്ന് അവൻ ചാടി എഴുന്നേറ്റു...ആരോ കതകിൽ മുട്ടുന്നുണ്ട്...
കതക് തുറന്ന് നോക്കിയപ്പോൾ...അതാ കുളിച്ചൊരുങ്ങി ചന്ദനക്കുറിയൊക്കെ തൊട്ട് വന്നിരിക്കുകയാണ് അവൾ....
അശ്വതി......

നീണ്ട 5 വർഷമായി അവർ പ്രണയത്തിൽ ആണ്....ഇരു
വീട്ടുകാർകും അറിയാവുന്നത് കൊണ്ട് അവർ സംസാരിക്കുന്നതിലും കാണുന്നതിലും എതിർപ്പൊന്നുമില്ല....
അശ്വതിയുടെ വീട്ടുകാർക്ക് ചന്തുവിനെ വല്ല്യ കാര്യമാണ്....ചന്തുവിന്റെ വീട്ടുകാർക്ക് അശ്വതിയെയും അതുപോലെ തന്നെ....

നീ ഇന്ന് കോളേജിൽ പോണില്ലേ....

അശ്വതിയെ പഠിപ്പിക്കുന്നതിൽ ഒരു മുഖ്യ പങ്ക്‌ ചന്തുവിനുണ്ട്...
അവളുടെ അമ്മ സര്സവതി ചേച്ചി കിടപ്പിലാണ്‌.....അച്ഛൻ ഏതോ ഭക്ഷണ ശാലയുടെ സെക്യൂരിറ്റി ആയി ജോലി നോക്കുന്നു....
അവിടെ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ആ കുടുംബം ജീവിച്ച് പോരുന്നത്....

ഞാൻ ഇ പ്രസാദം അമ്മയ്ക്ക് കൊടുക്കാൻ വന്നതാ...എന്നും പറഞ് ആ നുണ കുഴി കാട്ടിയുള്ള ചെറിയ ചിരിയോടെ അവളുടെ കയ്യിലുണ്ടായിരുന്ന ചന്ദനം ചന്ദുവിന്റെ നെറ്റിയിൽ ചാർത്തി കൊടുത്തു....

അതെ...താൻ ജോലിക്ക് പോണില്ലേ....എന്നെ കോളേജിൽ വിടാൻ എന്താ ധിറുതി...തനിക്ക് ജോലിക്ക് പോയിക്കൂടെ...
വയറ്റിൽ ഒരു പിച്ചും തന്ന് അവൾ അത് ചോദിക്കുമ്പോൾ അവൻ പതഞ്ഞ സ്വരത്തിൽ " ഇന്ന് ഞാൻ ഓഫ്‌ ആ അച്ചു... ഇന്നലെ നേരം കുറെ ആയി വന്നപ്പോൾ നല്ല ക്ഷീണമുണ്ട്...
അത് കേട്ട പാടെ ഒരു ചെറിയ ചിരിയും പാസാക്കി അശ്വതി ധിറുതിയിൽ നടന്നകന്നു...

ആ വരവ് പോക്കുകൾ തുടർന്ന് കൊണ്ടേയിരിന്നു...കാലം ഒത്തിരി മുന്നോട്ടു പോയി...
അശ്വതി തന്റെ ഡിഗ്രി കോഴ്സ് കംപ്ലീറ്റ് ആക്കി...
ചന്തുവിന് ആട്ടെ താൻ ജോലി ചെയ്തിരുന്ന ബാങ്കിന്റെ അസിസ്റ്റന്റ് മാനേജർ ആയി സ്ഥാനകയറ്റം കിട്ടി....

അശ്വതിയെ കല്യാണം കഴിക്കാൻ താൻ പ്രാപ്തനായെന്ന് എന്തെന്നില്ലാതെ ചന്തു ഓർത്തു കൊണ്ടിരിന്നു...

അവളുടെ ആഗ്രഹം പോലെ അവളെ നഴ്സിങ്ങിന് അയക്കാൻ അവൻ തീരുമാനിച്ചു....
അശ്വതിയുടെ പഠന മികവുകൊണ്ടായിരിക്കണം ആദ്യത്തെ അലോട്മെന്റിൽ തന്നെ അവൾക്ക് അഡ്മിഷൻ ലഭിച്ചു....
കുറച്ചകലെആണ് സ്ഥാലം....നല്ല കോളേജ് ആണെന്ന് അയലത്തെ ശങ്കുണ്ണി നായർ പിറുപിറുത്തത് ചന്തു കേട്ടു....
എന്തായാലും അവളെ അവിടേയ്ക്ക് വിടാൻ അവൻ തീരുമാനിച്ചു....

ഹോസ്റ്റലിൽ നിന്ന് പടിക്കണമെങ്കിലെന്താ നിന്റെ ആഗ്രഹം സാധിച്ചില്ലെ അച്ചു....
ഞങ്ങളെയൊക്കെ കാണണമെന്ന് തോന്നുമ്പോ നിനക്ക് ഇങ്ങോട്ട് വരാല്ലോ....
ഇടയ്ക്ക് ഞാനും അങ്ങോട്ട് വരാ....

ഇതും പറഞ് ചന്തു ഒരു പുഞ്ചിരി തൂകി....

അശ്വതിയുടെ അച്ഛനോടെന്നയി ചന്തു പറഞ്ഞു...ഇവളുടെ സകല ചിലവും ഞാൻ ഏറ്റെടുത്തിട്ടുണ്ട്...അതോർത്ത് നിങ്ങ വിഷമിക്കണ്ട....
എന്തായാലും എന്റെ കയ്യും പിടിച്ചു കയറേണ്ടവൾ അല്ലെ....
ഇത് കേട്ട നിമിഷം സന്തോഷം കൊണ്ടാവണം അശ്വതിയുടെ അച്ഛന്റെ മിഴിയിൽ ഒരു നനവ് പടർന്നത്...

കോളജിൽ ചേർന്നു...... മാസങ്ങൾ കഴിഞ്ഞു അത് പിന്നെ വർഷങ്ങൾ ആയി ... ചന്തു കിട്ടുന്ന അവസരങ്ങളിൽ ഒക്കെ അവളെ കാണാൻ പോകുന്നതിൽ മിടുക്ക് കാട്ടിയിരുന്നു.....ഫോൺ വിളിക്കുന്ന കാര്യത്തിലും അത്ര മോശം അല്ലായിരുന്നു...

പരീക്ഷകൾ ഓരോന്നും കഴിയുമ്പോഴും അശ്വതി അതിലൊക്കെ വിജയിച്ചു പോന്നിരുന്നു....

അങ്ങനെ അശ്വതി അവിടെ നിന്നും പാസ്ഔട്ട്‌ ആയി....
ഒരുപാട് സ്ഥാലത് നിന്നും അവൾക്ക് ജോബ് ഓഫറുകൾ വന്നുകൊണ്ടേയിരുന്നു...
എല്ലാം ദൂരെ സ്ഥലങ്ങളിൽ നിന്നാണ്...
നാട്ടിൽ നിന്നുള്ള വരവ് പോക്ക് പ്രയാസമാണ്...

അങ്ങനെയിരിക്കെ കുറച്ചകലെയുള്ള ഒരു ആശുപത്രിയിൽ അവൾ ജോലിക്ക് കയറി....
അവിടെ ഒരു ഹോസ്റ്റലിൽ റൂമും ശെരിയായി കിട്ടി...

അശ്വതിയുടെ ആഗ്രഹത്തിന് മുൻതുക്കം കൊടുത്തത് കൊണ്ട് ചന്തു എല്ലാത്തിനും ചിരി പാസാക്കി വിട്ടു..
നല്ല ശമ്പളമുള്ള ജോലി ആയത് കൊണ്ടും അവളുടെ ഏറെ നാളത്തെ ആഗ്രഹം ആയത് കൊണ്ടും അവളുടെ അച്ഛനും ചിരി പാസ്സാക്കി സമ്മതം അറിയിച്ചു...

ചന്തു കല്യാണത്തെ പറ്റി അശ്വതിയോട് സംസാരിക്കാൻ തുടങ്ങി...
ഞാൻ ജോലിക്ക് കയറിയതല്ലേ ഉള്ളു കുറച്ചു കഴിയട്ടെ എന്ന അവളുടെ മറുപടി ഒരു നിമിഷം അവനെ സന്തോഷത്തിലും സങ്കടത്തിലും ആക്കി....
പണ്ട് എന്നെ ഇപ്പോ കെട്ടണം എന്ന് പറഞ്ഞ് നടന്ന കുറുമ്പി പെണ്ണിനെ അല്ല ചന്തു അന്ന് അവിടെ കണ്ടത്....

ഒത്തിരി ദൂരം ഉള്ളതിനാലും ജോലിതിരക്കുള്ളതിനാലും
അവളെ കാണാൻ പോവാൻ ഇടയ്ക്ക് മാത്രമേ അവനു സാധിച്ചുള്ളൂ....
എങ്കിലും ഫോൺ വിളിയിൽ പിശുക്ക് കാട്ടാൻ അവന് ഉദ്ദേശമില്ലായിരുന്നു..... അതങ്ങനെ തുടർന്ന് കൊണ്ടിരിന്നു.....

അങ്ങനെയിരിക്കെ കുറെ ദിവസമായി അശ്വതി കാൾ എടുക്കുന്നതിൽ മടി കാട്ടുന്നു... കാൾ എടുത്താലോ വെറുതെ ദേഷ്യപെടുന്നു...
ജോലി തിരക്ക് കാരണമാവും അവൾ ആ പഴയ പഠിച്ചു നടന്ന കുറ്റിയല്ലല്ലോ ഇപ്പോ... എന്നും കരുതി ആശ്വാസിച്ച് ചന്തു നെടുവീർപ്പിട്ടു.....

പിന്നീട് അശ്വതി വിളിക്കാതെയായി....
അങ്ങോട്ട് വിളിച്ചാലും ഔട്ട്‌ ഓഫ് സർവീസ് എന്ന് ആണ് പറയുന്നത്... ആകപ്പാടെ ചന്തു അസ്വസ്ഥനായി.. അവളുടെ ചന്തുവേട്ടാ എന്ന ആ വിളി കേൾക്കാതിരിക്കാൻ ഒരു നിമിഷം പോലും അവന് സാധിച്ചില്ല...

തന്റെ ബുള്ളറ്റിന്റെ ചാവി ചുമരിൽ നിന്നും എടുത്ത് അവൻ യാത്ര തിരിച്ചു അശ്വതി ജോലി ചെയ്യുന്ന ആശുപത്രിയിലേക്ക്....

അവിടെ എത്തി അന്വഷിച്ചപ്പോൾ അശ്വതി ഇന്ന് ലീവ് ആണെന്ന് അവന് മനസിലാക്കാൻ സാധിച്ചു.... ഇത് കേട്ടപാടെ അവന്റെ ഉള്ളിലെ സങ്കടവും അസ്വസ്ഥതയും ഒന്ന് കൂടി വർധിച്ചു...

പെട്ടന്നാണ് അവൻ ആ വിളി കേട്ടത്... "ചന്തുഏട്ടാ "

ധിറുതിയിൽ അവൻ തിരിഞ്ഞ് നോക്കിയപ്പോൾ അശ്വതിയുടെ കൂടെ ജോലി ചെയ്യുന്ന ലിച്ചി ആയിരിന്നു അത്....

അവൻ ഇച്ചിരി ദേഷ്യത്തിൽ ചോതിച്ചു.. ലിച്ചി... അശ്വതി എവിടെ...
ഫോൺ വിളിച്ചിട്ടും കിട്ടുന്നില്ലല്ലോ... അവൾക്ക്
എന്താ പറ്റിയെ...

ചന്തുഏട്ടാ എനിക്ക് ഒരു കൂട്ടം പറയാനുണ്ട്... നമുക്ക് കുറച്ചങ്ങോട്ട് മാറാം...

ഇവിടെ ജൂനിയർഡോക്ടർ ആയി വർക്ക്‌ ചെയ്യുന്ന ഒരു ഡോക്ടർ ഉണ്ട്...
പേര് ആനന്ദ്
വന്നിട്ട് രണ്ടു മൂന്നു മാസമായി അശ്വതിയുമായി നല്ല കൂട്ടാണ്...
ഒരു ഡോക്ടറും നഴ്സും തമ്മിലുള്ള സൗഹൃദം അത്ര മാത്രം ഉള്ളു എന്നാ ഞാൻ കരുതിയെ...
കാരണം നിങ്ങളുടെ ഇഷ്ടത്തെ കുറിച് എനിക്കറിയാല്ലോ...പത്തു വർഷമായില്ലേ ഇപ്പൊ....

ഏതാണ്ട് കുറച്ചു ദിവസം മുമ്പാണ് എന്നോടിത് പറഞ്ഞത്... അവളും ആനന്ദ് ഉം തമ്മിൽ ഇഷ്ടത്തിൽ ആണെന്നും...
ചേട്ടനോട് പറയാനുള്ള ധൈര്യം അവൾക്ക് ഇല്ലാ എന്നും...
ഇന്നിപ്പോ ലീവ് എടുത്തിരിക്കെ ആനന്ദിന്റൊപ്പം വീട്ടിൽ പോവാൻ....
ഇത് കേട്ടതും ചന്തു നിന്ന സ്ഥലത് കുത്തിയിരുന്ന് പോയ്‌....കണ്ണിന്റെ തുമ്പത് നനവ് പടർന്നുകൊണ്ടേയിരുന്നു...

അവ.....ൾ.... അവ...........അവൾ......
അവൻ സംസാരിക്കുമ്പോൾ വാക്കുകൾ മുറിഞ്ഞു പോവുന്നത് ലിച്ചി ശ്രെദ്ധിച്ചു....
അവൾ.... അവൾക്ക്..... ഇല്ല ഇത് ഞാൻ വിശ്വസിക്കില്ല എന്റെ അച്ചു അങ്ങനെചെയ്യില്ല....
ഞാനും അങ്ങനെ തന്നെയാ ചന്തുഏട്ടാ കരുതിയെ.. പക്ഷെ

ആനന്ദിന്റെ വല്ല്യ തറവാടാണെന്നും ധാരാളം സമ്പത്തുണ്ടെന്നും അശ്വതി പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്...

ഇതും പറഞ്ഞ് ലിച്ചി തന്റെ കയ്യിലെ വാചിലേക്ക് നിരന്തരം കണ്ണോടിച് അല്പം ധിറുതി ഉണ്ട് എന്ന മട്ടിൽ ഭാവം പ്രകടിപ്പിച്ചു...
അത് മനസിലാക്കി ആവണം ചന്തു ഒന്നും മിണ്ടാതെ ഇറ്റുവീഴുന്ന കണ്ണീരും തുടച് പുറത്തേക്കിറങ്ങിയത്....

അവൻ ആശുപത്രി വരാന്തയിലെ കസേരയിൽ ഇരിന്നു ഭൂതകാലത്തെ കുറിച് ആലോചിക്കാൻ തുടങ്ങി..
ചന്തുഏട്ടാ എന്നും വിളിച്ച് ഓടി വരുന്ന അശ്വതി അവന്റെ മനസ്സിൽ മാഞ്ഞു മറഞ്ഞുകൊണ്ടിരിന്നു..
നേരം ഇരുട്ടുവോളം അവൻ അവിടെ ഇരിന്നു ഓരോന്ന് ആലോചിച്ച് പിറുപിറുത് കൊണ്ടിരിന്നു...
നേരം വയികുമ്പോഴുള്ള അമ്മയുടെ ആ പതിവ് കാൾ വന്നു....
കേട്ട പാടെ കണ്ണിന്റെ തുമ്പത് പടർന്ന ആ നനവ് ഒന്നുകൂടി തുടച് കൊണ്ട് അവൻ വീട്ടിലേക്ക് യാത്ര തിരിച്ചു....
ആ തിരിച്ചുള്ള യാത്രയിൽ അവന്റെയുള്ളിൽ ചുള്ളികാടിന്റെ വരികൾ ആടിയുലഞ്ഞു....

"ചൂടാതെ പോയി നീ നിനക്കായി ഞാൻ ചോര ചാറി ചുവപ്പിചോരീൻ പനിനീർ പൂക്കൾ...
കാണാതെ പോയി നീ നിനക്കായി ഞാൻ എന്റെ പ്രാണന്റെ പിന്നിൽ കുറിച്ചിട്ട വാക്കുകൾ"...

ആ സംഭവത്തിന് ശേഷം ചന്തു ആകെ ആസ്വസ്ഥനായി... ആരോടും മിണ്ടാതെ കഥകടച്ചു ഒരേ ഇരിപ്പ്...
ജോലി കാര്യത്തിലും അവൻ പുറകോട്ടായി...
അതുകൊണ്ടാവണം അവന് കുറച്ചക്കലേക്ക് സ്ഥലം മാറ്റം കിട്ടിയത്...
നാട്ടിൽ അച്ഛനും അമ്മയും ഒറ്റയ്ക്കാണെന്ന ഭാവത്തിൽ അവരെയും കൂട്ടിയാണ് അവൻ അവിടേക്ക് പോയത്....

രണ്ട് വർഷം കൂടി കഴിഞ്ഞു... ചന്തുവിന് പ്രായം മുപ്പത്തിരണ്ട്
എല്ലാം പഴയപടി വന്നു...
ആ പഴയ ചന്തുവായി അവൻ മാറുന്നത് അമ്മ മനസ്സിലാക്കി...
അന്ന് വൈകുന്നേരം അവന്റെ മുറിയിൽ ചെന്ന് അവിടെ കിടന്നിരുന്ന ചന്തുവിന്റെ മുടിയിഴയിൽ തലോടി കൊണ്ട് അമ്മ പറഞ്ഞു...

ആത്മാർത്ഥമായി പ്രണയിക്കുന്നവർ അത് യാഥാർഥ്യമാക്കുന്നതിൽ വിജയിച്ച ചരിത്രം വളരെ വിരളമാണ്... നീ അവളെ മറക്കണം എന്നല്ല...
അതിനിപ്പോ ആത്മാർത്ഥമായി സ്നേഹിച്ച ആർക്കും സാധിക്കില്ല.....
നിന്നെ സ്നേഹിക്കുന്നവരിലേക്ക് നീ നോക്കുക...

അമ്മയുടെ ആ വാക്കുകൾ അവന് എന്തന്നില്ലാത്ത ഒരു പ്രചോതനം നൽകി...
അച്ഛൻ പറഞ്ഞ ആ കല്യാണ കാര്യത്തെ പറ്റി അവൻ ചിന്തിച്ചു....
ഒന്ന് പൊയ് കണ്ട് കളയാം.

അങ്ങനെയാണ് അവൻ പെണ്ണുകാണാൻ പോയത്....ചെന്ന പാടെ സിനിമയിൽ കാണുന്നത് പോലെ മേശപുറത്ത് പല പല പലഹാരങ്ങൾ വെച്ചിരിക്കുന്നു...
ആദ്യമായി പെണ്ണ് കാണാൻ പോകുന്ന ഒരു ഭയം അവനിലുണ്ട്... കൂടാതെ വല്ല്യ പ്രായം അല്ലങ്കിൽ പോലും മുപ്പത്തിരണ്ട് എന്ന ആ ചമ്മലും...

ചായകുടി കഴിഞ്ഞു...
പെട്ടന്നാണ് ബ്രോക്കർ ചേട്ടൻ അത് പറഞ്ഞത് "പെണ്ണും ചെക്കനും തമ്മിൽ എന്തെങ്കിലും സംസാരിക്കട്ടെ എന്ന്..."
അത് കേട്ടതും ചന്തുവിന്റെ നെഞ്ചിടിപ്പ് കൂടി....
ഞാൻ ഇപ്പോ എന്ത് പറയാനാ...
ഓരോരോ ചിന്തകൾ അവന്റെ മനസ്സിൽ അലയടിച്ചു...

എനിക്ക് ഒരു കൂട്ടം പറയാൻ ഉണ്ടെന്ന് പറഞ്ഞ് ചന്തുവാണ് ആദ്യം തുടങ്ങിയത്...
അശ്വതിയെ കുറിച്ചും അവൾ തനിക്കാരായിരിന്നു എന്നതിനെ കുറിച്ചും അവൻ പറയാൻ തുടങ്ങി...
പത്തു വർഷം പ്രണയിച്ചതും അവസാനം പറ്റിക്കപെട്ടതും എല്ലാം അവൻ പറഞ്ഞു....

ഇതെല്ലാം ഞാൻ മറന്ന് കൊണ്ടിരിക്കുകയാണ് ഒരു പുതിയ ജീവിതം ഞാൻ ആഗ്രഹിക്കുന്നു ഇതെല്ലാം അറിഞ്ഞ് എന്നെ മനസ്സിലാക്കാൻ സാധിക്കുന്ന ഒരു പെണ്ണിനെ മതി എനിക്ക് ഭാര്യയായി... ഒറ്റ ശ്വാസത്തിൽ ഇത് പറഞ്ഞ് നിറുത്തിയ ചന്തുവിനെ ഒന്ന് കരയിപ്പിച്ചും അതിനുപരി സന്തോഷിപ്പിച്ചും കൊണ്ട് അവൾ ഒരു കാര്യം ചോദിച്ചു... അശ്വതിയുടെ സ്ഥാനത് ഇനി എന്നെ കണ്ടൂടെ നിങ്ങക്ക്.... അവൾക്ക് നൽകാൻ വെച്ചിരുന്ന ബാക്കി സ്നേഹം എനിക്ക് നൽകിക്കൂടെ...

ചന്തുവിന്റെ മുഖത്ത് പണ്ടെങ്ങോ നഷ്ടമായ ആ പഴയ ചിരി പടർന്നു... പിന്നീട് അവർ ഒന്നും മിണ്ടിയില്ല... ഇറങ്ങും മുമ്പ് അവളെ നോക്കി ഒരു ചെറിയ ചിരിയും പാസ്സാക്കിയാണ് ചന്തു അവിടം വിട്ടത്....
കല്യാണമുറപ്പിക്കലും കല്യാണവുമെല്ലാം പെട്ടന്നായിരിന്നു...

"കാന്തി" അതാണ് ചന്തുവിന്റെ പത്നിയുടെ പേര്... കാന്തിയുമൊത് ചന്തു പുതിയജീവിതം തുടങ്ങി കഴിഞ്ഞു... അമ്മയ്ക്കും അച്ഛനും കാന്തിയെ ഒരുപാട് ഇഷ്ടമായി എന്ന് അവൻ മനസ്സിലാക്കി....

വർഷങ്ങൾ കഴിഞ്ഞു ചന്തുവിനോട് കാന്തി ഒരാഗ്രഹം പ്രകടിപ്പിച്ചു....
"അതെ എനിക്ക് നിങ്ങടെ ആ പഴയ നാടും വീടും ഒന്ന് കാണണമെന്നുണ്ട്... കൊണ്ട് പോവോ അവിടം വരെ...
കേട്ട നിമിഷം താൻ ഉടുത്തിരുന്ന മുണ്ട് മാറ്റി ഒരു ജീൻസും ടി ഷർട്ടും ഇട്ട് കൊണ്ട് അവൻ പറഞ്ഞു ഞാൻ റെഡി...
ചന്തു കാറിന്റെ ചാവി എടുത്ത് പുറത്തിറങ്ങുന്ന താമസം കാന്തിയും റെഡി ആയി വന്നു.... അവർ പുറപ്പെട്ട് വൈകാതെ തന്നെ അവിടെ എത്തുകയും ചെയ്തു...
ഓരോന്ന് ഓരോന്ന് ആയി അവൻ അവൾക്ക് കാണിച്ചുകൊടുത്തു...
അവസാനം തന്റെ ആ പഴയ വീടിനുമുന്നിൽ എത്തി... അപ്പോഴാണ് ചന്തു അശ്വതിയുടെ അച്ഛനെ ശ്രെദ്ധിച്ചത്...
ഒരു ചെറിയ പുച്ഛത്തോടെ ആണ് അവൻ അയാളെ നോക്കിയത്...
അവസാനം അവിടെ നിന്നും യാത്ര തിരിക്കാൻ ഒരുങ്ങിയ ചന്തുവിനെ ആ പ്രായമായ മനുഷ്യൻ വിളിച്ചു... മോനെ ചന്തു ഇവിടം വരെ ഒന്ന് കേറിയെച്ചു പോ...
ശ്രേദ്ധിക്കാത്ത മട്ടിൽ നടന്നു നീങ്ങിയ അവന്റെ കയ്യിൽ ആ മനുഷ്യൻ കടന്ന് പിടിച്ചു...
നിനക്ക് അശ്വതിയെ കാണണ്ടേ...
അത് കേട്ടതും ഒരു നിമിഷം അവന്റെ ഉള്ളിൽ ദേഷ്യവും സങ്കടവും കടന്ന് പോയി...
കാന്തി കൂടെ ഉള്ളത് കൊണ്ടാവണം അവൻ അശ്വതിയുടെ വീട്ടിലേക്ക് ചെന്നു....
അശ്വതിയുടെ അമ്മ വീടിന്റെ വാതിൽക്കൽ ഒരു തുരുമ്പ് പിടിച്ച വീൽചെയറിൽ ഇരിക്കുന്നുണ്ട്... ചന്തുവിനെ കണ്ട പാടെ പൊട്ടി പൊട്ടി കരയുകയാണ് അവർ....

അവൾ പോയി മോനേ.... ഇന്നേക്ക് രണ്ട് വർഷമായി അവൾ വിട്ട് പിരിഞ്ഞിട്ട്...
ക്യാൻസർ ആയിരിന്നു...
രോഗം മൂർച്ഛിച്ച അവസ്ഥയിലാണ് അറിഞ്ഞത്....
അറിഞ്ഞപാടെ എന്നെ വിളിച്ച് അവൾ കാര്യം പറഞ്ഞു... നിന്നെ ഇപ്പോ ഒന്നും അറിയിക്കണ്ടാന്നും പറഞ്ഞു.... മരിക്കുന്നതിന് മുമ്പ് അവൾ നിന്നെ കാണണമെന്ന് ഒരുപാട് ആഷിച്ചിരുന്നു....നിങ്ങടെ കല്യാണം കാണണം എന്ന വാശിമൂലം കല്യാണത്തിന് അവളെ കൊണ്ടുവന്നിരുന്നു....
അന്നത്തെ മോന്റെ സന്തോഷം കണ്ടാവണം കുറെ നാളുകൾക്ക് ശേഷം അവളെ ഞങ്ങൾ ഒന്ന് ചിരിച്ച മുഖത്തോടെ കണ്ടു... ഡോക്ടർ മരണം എന്ന് വിധി എഴുതിയതോടെ ആണ് അവൾ ആ ആനന്ദ് ഡോക്ടറിന്റെ നാടകം കളിച്ചത്...
അല്ലാതെ നിന്റെ അശ്വതിക്ക് അതിനു സാധിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ...
ഒരുപാട് ഒരുപാട് ഇഷ്ടമായിരിന്നു അവൾക്ക് നിന്നെ....

ഇതും പറഞ്ഞ് അയാൾ നിർത്തിയപ്പോൾ താൻ ഒരിക്കൽ വഞ്ചകി എന്ന് മുദ്രകുത്തിയ അശ്വതിയുടെ അസ്ഥിതറയിലേക്ക് അവൻ മുട്ട്കുത്തി വീണു...
കാർമേഘത്തെ പ്രണയിച്ച മഴയെ പോലെ
ചന്തു അവിടെ കണ്ണീരിന്റെ തോരാ മഴ വർഷിച്ചുകൊണ്ടിരിന്നു.....


Akku Akbar✍️

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo