നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

തൊട്ടൂ ..തൊട്ടില്ല


"ഫ്രണ്ടിൽ ഫുട്ബോൾ കളിക്കാൻ സ്ഥലമുണ്ടല്ലൊ ..." ,അങ്ങോട്ടേക്ക് കേറി നിക്ക് .. "
കണ്ടക്ടർ വിളിച്ചു പറഞ്ഞു ..
ആകാശ് നോക്കി ... ദൈവമേ ... ഞാൻ എങ്ങോട്ട് കേറി നിൽക്കാനാ .... ഈ കണ്ടക്ടർ പറയുന്നത് ?
ആകാശ് അയാൾ പറയുന്നത് ശ്രദ്ധിക്കാതെ നിന്നു ...
" നിങ്ങളോട് ,അല്ലെ പറയുന്നത് ,കേറി നിക്ക് "
പണി പാളി ...
അബദ്ധത്തിൽ ബസ്സിന്റെ നടുക്ക് പെട്ടു പോയല്ലൊ ,എന്നോർത്ത് ആകാശ് വിഷമിച്ചു ..
അധികം ,ചിന്തിച്ചു നിൽക്കേണ്ടി വന്നില്ല ...
കണ്ടക്ടർ ,പുറകിൽ നിന്ന് ആളുകളെ വെച്ച് തള്ളി നടുക്ക് നിന്ന ..ആകാശിനെ ഒരു പെണ്ണിന്റെ പുറകിൽ കൊണ്ട് എത്തിച്ചു .

തൊട്ടു .... തൊട്ടില്ല ... ആകാശ് അങ്ങനെ നിന്നു .
ഇനി ... ഈ കഥ എന്റെ കയ്യിൽ അല്ല ., ബസ്സ് ഓടിക്കുന്ന ഡ്രൈവറുടെ കയ്യിലാണ് എന്ന് ആകാശ് മനസ്സിലാക്കി .
ആകാശ് അവളുടെ ശരീരത്തിലേക്ക് ചേരാതിരിക്കാൻ അവന്റെ കൈകൾ കമ്പികളിൽ കോർത്തു നിന്നു ...
തൊട്ടു മുന്നിൽ നിൽക്കുന്ന പെൺകുട്ടിയുടെ മുടിയിൽ നിന്ന് ഒരു ആകർഷണ ഗന്ധം അവനിലേക്ക് പടരുന്നതായ് ആകാശ് മനസ്സിലാക്കി .
ആകാശ് കമ്പികളിൽ കൈകൾ കോർത്തു പിടിച്ചു ..
അവളെ എങ്ങാനും മുട്ടിയാൽ... അവൾ വല്ലതും തിരിച്ചു പറഞ്ഞാൽ ....
ശ്ശെ .... നാണക്കേടാകും ... ആകാശ് ചിന്തിച്ചു .

" അപ്പൊ ,നാണക്കേട് ഓർത്തു മാത്രമാണോടാ .. നീ അവളോട് ചേരാതെ നിൽക്കുന്നത് "
ആകാശിന്റെ മനസാക്ഷി ,ആ കാശിനോട് കലിപ്പിച്ചു ചോദിച്ചു .
ആകാശ് മൈന്റ് ചെയ്തില്ല .. പകരം ബസ് ഡ്രൈവർ അത് കേട്ട് എന്നു തോന്നുന്നു ...
പുള്ളി ബ്രേക്കിൽ പിയാനൊ വായിക്കാൻ തുടങ്ങി ...
ചവിട്ടോടെ ചവിട്ട് ... പക്ഷെ ആകാശിന്റെ കൈകൾ കമ്പികളിൽ ഭദ്രമായിരുന്നു ...
അതു കൊണ്ട് തന്നെ ആകാശ് അവളെ തൊട്ടു തൊട്ടില്ല എന്ന് പറഞ്ഞു നിന്നു ....
പെട്ടെന്ന് ,അവൾ ആകാശിനെ ഒന്നു തിരിഞ്ഞു നോക്കി .. ആകാശ് അത് ഒട്ടും ശ്രദ്ധിക്കാതെ പുറത്തേക്ക് നോക്കി നിന്നു .
ഇപ്പൊ ,പ്രശ്നമൊന്നുമില്ല എന്ന് കരുതി നിൽക്കുന്ന നേരം ,ഈ തിരക്കിനിടയിലൂടെ ദേ ..വരുന്നു .... കണ്ടക്ടർ ...
നേരത്തെ ഫുട്ബോൾ കളിക്കാൻ ഇടയുണ്ടെന്ന് പറഞ്ഞ ആള് ,ഞെങ്ങി ഞെരുങ്ങി വരുന്നു .. ആകാശ് ചിരിച്ചു ...
ആ തിരക്കിനിടയിലൂടെ എങ്ങനെയൊക്കെയൊ ... ആകാശ് അവളുടെ ശരീരത്തിൽ ചേരാതെ കണ്ടക്ടറെ മുന്നിലേക്ക് കടത്തി വിട്ടു ..
ഓരോ സ്റ്റോപ്പ് കഴിയുന്തോറും .. ആളുകൾ കുറഞ്ഞ് വന്നു .. ..

ഒറ്റക്കാലിൽ നിന്ന ആകാശ് ,ഇപ്പോൾ രണ്ട് കാലിൽ ആയിരിക്കുന്നു .. പിന്നീട് തിരക്ക് തീരെ കുറഞ്ഞതും ആകാശ് ഒരു സീറ്റിൽ ഇരിപ്പ് ഉറപ്പിച്ചു ,പക്ഷെ അവൾക്ക് സീറ്റ് കിട്ടിയില്ല ....
ആകാശ് അവളെ നോക്കി ,എന്തൊ ശരീര ഭംഗി ..... ഒന്ന് മുട്ടാമായിരുന്നു ... ആകാശിൽ നഷ്ട്ട ബോധം ഉടലെടുത്തു ....
ആ നഷ്ട്ട ബോധത്തിൽ ആകാശ് വായും പൊളിച്ചിരിക്കുന്നതിനിടയിൽ അവൾ ഒരു സ്റ്റോപ്പിൽ ഇറങ്ങി .

ദിവസങ്ങൾ ,കഴിഞ്ഞിരിക്കുന്നു ,അവൾ ആകാശിന്റെ ഉള്ളിൽ നിന്ന് മാഞ്ഞിരിക്കുന്നു ...
പക്ഷെ ...
ഇടക്കിടയ്ക്ക് ബ്രേക്കിട്ട് ആ കാശിനെ പരീക്ഷിച്ച ബസ് ഡ്രൈവറെ പോലെ .. വിധി ഒരു പരീക്ഷണത്തിനായ് , പെണ്ണ് കാണാൻ വന്ന ചെക്കനാക്കി ആകാശിനെ അവളുടെ മുന്നിൽ കൊണ്ട് എത്തിച്ചു ...

" എന്നാ .. അവർ തമ്മിൽ സംസാരിക്കട്ടെ എന്ന അമ്മാവന്റെ ക്ലീഷേയ്ക്ക് ശേഷം ,ആകാശ് അവളുടെ മുറിയിലേക്ക് കടന്നു.

അതേ ...ഗന്ധം ,ആ മുടിയുടെ അതേ ആകർഷണ ഗന്ധം .. ആകാശ് ആ ദിവസത്തിലേക്ക് അറിയാതെ വഴുതി വീഴുന്ന നേരം ....
അവൾ പറഞ്ഞു ....
"എനിക്കിഷ്ട്ടമായ്.. ആകാശിനേയും ,പിന്നെ ".. "അന്ന് ബസ്സിൽ എന്നെ തൊടാതിരിക്കാൻ കാണിച്ച ആ നല്ല സ്വഭാവത്തേയും"

ആകാശ് ,മനസ്സിൽ ആ ഡ്രൈവർക്ക് നന്ദി പറഞ്ഞു ... ബ്രേക്കിൽ ഒടുക്കത്ത ചവിട്ട് ചവിട്ടാത്തിരുന്നതിന്.
തന്റെ ഉള്ളിൽ അന്ന് മുട്ടിയാൽ കൊള്ളാം എന്നുണ്ടായിരുന്നു എന്ന സത്യം ആകാശ് അവളോടു പറയാതെ കുഴിച്ച് മൂടി ...
കാർന്നോമാര് ..,അന്ന് തന്നെ അവരുടെ കല്യാണം ഉറപ്പിച്ചു ...
ആകാശും ,കൂട്ടരും .. യാത്ര പറഞ്ഞിറങ്ങി ....
അവർ പോകുന്നതും നോക്കി അവൾ അവരുടെ ബാൽക്കണിയിൽ നിന്ന് ചിന്തിച്ചു കൊണ്ട് ഒരു കാര്യം പറഞ്ഞു ...

" ആകാശെ ... എനിക്ക് ഇഷ്ട്ടപ്പെട്ടത് നീ നല്ല പിള്ള ചമഞ്ഞ് പറ്റിച്ച നിന്റെ ആ കള്ളസ്വഭാവമല്ല ... , എന്നെ തൊടാതിരിക്കാൻ നിന്റെ ഉള്ളിൽ ഉടലെടുത്ത കള്ളത്തരത്തിൽ പൊതിഞ്ഞ ഭയമുണ്ടല്ലൊ .. അതാണ് .. ആ പേടി നിന്നിൽ ഉള്ളിടത്തോളം കാലം എനിക്ക് നിന്നെ വരച്ച വരയിൽ നിർത്താനാകും " ,അതാണ് എനിക്ക് ഇഷ്ട്ടപ്പെട്ടത് ".

ഡോ റോഷിൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot