പ്രകൃതീ നിന്നെ ഞാനിന്ന് അടുത്തറിയുന്നു
നിന്റെ തണുപ്പും സുഖവും മാത്രമാണിന്നെനിക്കൊരാശ്വാസം
തീച്ചൂടിലും കുളിരുമായെത്തുന്ന നിൻ കുളിർക്കറ്റാണെനിക്കിന്ന് ജീവവായു
മണ്ണിനെയും മരങ്ങളെയും മറന്നു ഞാനെത്രനാൾ ഉല്ലസിച്ചു
പ്രകൃതീ ഇന്ന് ഞാൻ തിരിച്ചറിയുന്നു നിൻ പുത്രവാത്സല്യം
ഇനിയെന്നും പുൽകണം നിന്നെ എനിക്കാവോളം
ഉറങ്ങണം നിൻ മടിത്തട്ടിൽ എനിക്കൊരിക്കൽ
ഉറങ്ങണം നിൻ മടിത്തട്ടിൽ എനിക്കൊരിക്കൽ
സുബിൻ കെപി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക