Slider

പാമ്പൻ വാഴ

0


എടാ .. ദൂരേക്കു പണിക്ക് പോണോ ??
പണി നല്ല ഓളത്തിലങ്ങനെ ചെയ്തോണ്ടിരിക്കുന്നതിനിടയിൽ മേസ്തിരിടെ പെട്ടെന്നൊരു ചോദ്യം ..
സൈറ്റ് പെട്ടെന്ന് നിശ്ചലം .!

എങ്ങട്ടാ ആശാനെ ??

:..മൂന്നാർ ...

കേട്ടപ്പോ തന്നെ എല്ലാരുടേം മനസിലൊരു കോട വന്നിറങ്ങി ഹൃദയം വെറുതെ ഒന്നു നനച്ചു .
..": എടാ നമ്മ ഇപ്പ പണിയണ മൊതലാളിൻ്റെ ഒരു ഫ്രണ്ടിൻ്റെ വീട് മൂന്നാർ പണി നടക്കണുണ്ട് ,അവിടെ പണി ചെയ്തോണ്ടിരുന്നവർ നാട്ടുക്കാരായി 'എന്തോ പ്രശ്നമുണ്ടായി അവിടന്ന് പണി തീർക്കാതെ പോയി .. ഇനി നമ്മളെല്ലാരും കൂടി പോയാൽ പുളിക്കാരൻ പറഞ്ഞതനുസരിച്ചു ഒരാഴ്ചത്തെ പണിയുണ്ടാവും നമ്മുക്ക് മൂന്നാർ ഒരാഴ്ച അടിച്ചു പൊളിക്കാം .. എങ്ങനെ ??
... നോക്കണോ ?
ഞാൻ ഹെൽപർ പൗലോച്ചൻ്റെ മുഖത്തേക്കു നോക്കി ...
അവിടെ പളിപ്പെരുന്നാളിനിട്ട ടൂബ് ലൈറ്റ് എല്ലാം കൂടി ഒരുമിച്ച് കത്തിയ പോലുണ്ട് പ്രകാശം ..
സുനിടെം ജോഷിടെം മുഖോംഅങ്ങനെ തന്നെ .. പിന്നെ എൻ്റെ കാര്യം പറയണോ ..,!.

പിന്നീടുള്ള നാലു രാത്രികൾ മുന്നാർ എത്തുന്നതിനു മുന്നേ മഞ്ഞു പെയ്തു തുടങ്ങി .
അങ്ങനെ ആ സുദിനം വന്നെത്തി ...
മേസ്തിരിയും ഞങ്ങളും നല്ലൊരു ഞായറാഴ്ച മുന്നാറേക്കു വണ്ടി കയറി..
നല്ലൊരു ഞായറാഴ്ച എന്ന് പറഞ്ഞത് ഞങ്ങൾ എറണാകുളം കാർക്ക് 'ഞായറാഴ്ച്ച ആഘോഷത്തിൻ്റേതാ .. രണ്ടെണോക്കടിച്ചു, ചില്ലായിട്ടിരിക്കണം ശരിക്കും ,അതിനാ ഞായറാഴ്ച കലണ്ടറിൽ ഉള്ളത് തന്നെ ..,

കേട്ടാർസിസി ബസ് വലിയ കുന്നുകളും മലകളും താണ്ടി ഞങ്ങളെയും കൊണ്ട് മൂന്നാർ എത്തി .. സമയം വൈകുന്നേരം ,..
അടിമാലിയിൽ നിന്നേ മേസ്തിരി വിളി തുടങ്ങിയതിനാൽ ബസ് എത്തുന്നതിനു മുന്നേ പുതിയ മുതലാളിം എത്തി .. ജീപ്പിൽ പുതിയ സൈറ്റിലേക്ക് ' ,രാത്രി ഭക്ഷണമൊക്കൊ കഴിച്ച് ക്ഷീണത്തോടെ ഉറക്കം ..
|ntervel ...

ഞാൻ രാവിലെ 5 മണിക്കേ എഴുന്നേറ്റു എന്നാ തണുപ്പാ മച്ചാനെ പെറ്റ തള്ള സഹിക്കുല്ല .. ചുറ്റും മലകളും മരങ്ങളും കമ്പനി പുകയില്ലാത്ത ശുദ്ധമായ പുലരി ..

നിങ്ങൾ എൻ്റെ നാട്ടിൽ വന്നു നോക്കണം .. ഏലൂർ ' നിറയെ കമ്പനികളാ,.. അവിടെയും രാവിലെ കോടയിറങ്ങും അതു മഞ്ഞിൻ്റെ കോടയല്ല വ്യവസായശാലകളിലെ പുക കുഴലിൽ നിന്നു വരുന്ന കോട .... കേരളത്തിൻ്റെ വ്യവസായ തലസ്ഥാനം ..

ഞങ്ങളെല്ലാവരും റെഡിയായി പണിസ്ഥലത്തേക്കെത്തുബോൾ
ചിരിച്ച മുഖവുമായി ഞങ്ങളെ സ്വാഗതം ചെയ്തു മുതലാളി മുന്നേ അവിടെ എത്തിട്ടുണ്ട്

" - ' നിങ്ങളെല്ലാരും വാ ' :-
എൻ്റെ കൃഷിയൊക്കെ ഒന്ന് കാണാം എന്നിട്ടു പണി തുടങ്ങാം ..,
തേപ്പ് പണിക്ക് വന്ന ഞങ്ങളോടു .. എല്ലാരും ഒന്നു അന്തം വിട്ടു ..
-. അതെന്തിനാ ,_ :- ' ??
" എൻ്റോരു സന്തോഷത്തിനു .. | I
പുള്ളിക്കാരൻ വീടിനോടു ചേർന്നുള്ള വാഴത്തോട്ടത്തിലേക്കാഞങ്ങളെ കൊണ്ടുപോയത്.
"., ഈ വാഴകളൊക്കെ കണ്ടിട്ടെന്തു തോന്നുന്നു????
" ..നല്ല വാഴകളാണല്ലോ .":
മേസ്തിരി പറഞ്ഞു
" "
ഈ വാഴകൾക്കൊക്കെ ഒരു പ്രത്യേകതയുണ്ട്" നിങ്ങൾക്കറിയാമോ ???
ഞങ്ങൾക്കെങ്ങനെ അറിയാനാ ഞങ്ങടെ നാട്ടിൽ കൃഷി തന്നെ അപൂർവ്വമാ .. ആകെയുള്ള കൃഷി വ്യവസായ ശാലകളാ ..

" - എന്നാ കേട്ടോ ഇതൊരു പ്രത്യേകതരം വാഴകളാ ഈ വാഴകളൊന്നും കൊടുംകാറ്റാടിച്ചാലും ഭൂകമ്പം വന്നാലും മറിഞ്ഞു പോകില്ല ..
"... എന്താ കാരണമെന്ന റിയോ ???
കൃഷിയെ പറ്റി അറിവില്ലാത്തതിനാൽ ജീവിതത്തിൽ ആദ്യമായിട്ടു ഞങ്ങളെല്ലാം അന്തം വിട്ടുനിന്നു ..
പെട്ടെന്നു പൗലോ പറഞ്ഞു
" =അത് പ്രതിരോധശേഷിയുള്ള വാഴയാകും :
," 'അതൊന്നുമല്ല "
പലരും പല അഭിപ്രായങ്ങൾ അറിയുന്ന പോലെ പറഞ്ഞു നോക്കി
മുതലാളി അതെല്ലാം തെറ്റാണെന്നു പറഞ്ഞു
..
തേക്കാൻ വന്ന ഞങ്ങക്കെന്തു വാഴ കൃഷി ..
ഞങ്ങൾ പണി തുടങ്ങിക്കോട്ടേന്നു ചോദിച്ചു?
ഇതിനുത്തരം പറഞ്ഞിട്ടു തുടങ്ങാന്നു മുതലാളിം ..
അവസാനം മേസ്തിരി അവസാന അടവെടുത്തു ഞങ്ങടെ നാട്ടുകാർക്കു കൃഷിയെ പറ്റി വല്ല്യ പിടില്ല നിങ്ങളു തന്നെ ഉത്തരം പറ ..
IPL വിജയിച്ച നായകൻ്റെ സന്തോഷത്തോടെ
പുള്ളിക്കാരൻ തൊട്ടപ്പുറത്തിരുന്ന മൺവെട്ടി ലക്ഷ്യമാക്കി നടന്നു ,, മൺവെട്ടി കൈയ്യിലെടുത്ത് വീണ്ടും വാഴച്ചോട്ടിലെത്തി

വാഴച്ചോട് ലക്ഷ്യമാക്കി ആഞ്ഞാഞ്ഞു വെട്ടി ..
:..ക്ലിം ക്ലിം.... ക്ലിം ക്ലിം ...'' ക്ലിം
മുന്നേ പണിയിട്ടു പോയവർ വാഴ ചോടു മാന്തി വൈകുന്നേരം ബാക്കി വന്ന പരിക്കനും കോൺക്രീറ്റും കൊണ്ട് ഒരുമിക്ക വാഴകളും ഉറപ്പിച്ചു വെച്ചേക്കുവാണു .....

ദൈവമേ ..
പാമ്പൻ പാലം തകർന്നാലും
ഈ വാഴകൾ ...

(ജോളി പറഞ്ഞ കഥ )
രമേഷ് പാറക്കൽ

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo