നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സിമ്പിൾ... ബട്ട്‌ പവർ ഫുൾ


"ആരെങ്കിലും മനസിലുണ്ടെങ്കിൽ ഇപ്പൊ പറഞ്ഞോണം.. ഫിക്സ് ചെയ്തിട്ട് കൺഫ്യൂഷൻ ആക്കരുത് "
അച്ഛൻ പറഞ്ഞ കേട്ട് അനു ഒന്ന് ചിരിച്ചു

"ഇല്ലച്ഛാ ആരൂല്ല.. പിന്നെ ഇയാൾ genuvine ആണല്ലോ അല്ലെ sensible, understanding? "

"Almost... കുറച്ചു നാളായി ദുബായിൽ ഒപ്പം ഉണ്ടായിരുന്നതല്ലേ.. നല്ല പയ്യൻ ആണ് "

അച്ഛൻ പറഞ്ഞു

"പിന്നെന്താ? ഫിക്സ് ചെയ്തോളു.. എനിക്ക് കമ്മിറ്റ്മെന്റ്സ് ഒന്നുമില്ല "
അവൾ സ്കൂട്ടറിന്റെ ചാവി എടുത്തു.

"ഗായത്രിയുടെ പിറന്നാൾ ആണ്.. അവിടെ ഒന്ന് കേറിയിട്ട് ഇങ്ങു വരാം കേട്ടോ "

"അതല്ല മോളെ അവൻ നിന്നോട് തനിച്ചു സംസാരിക്കണം എന്ന് പറഞ്ഞിരുന്നു. പുറത്തു എവിടെ എങ്കിലും വെച്ച്.. "

"ഓ അതിനെന്താ? നാളെ കാണാം "

"നാളെയല്ല മോളെ ഇന്ന്.. "

"ഇന്ന് പറ്റില്ല അച്ഛാ. അവളുടെ പിറന്നാൾ അല്ലെ ഞാൻ മാത്രം ഉള്ളു ആകെ.. ലേറ്റ് ആകും... വൈകുന്നേരം മതിയോന്നു ചോദിക്ക്.. സന്ധ്യക്ക് ഒരു ഏഴുമണി.. അപ്പോഴേക്ക് ഞാൻ ഗായത്രിയുടെ വീട്ടിൽ നിന്ന് റെസ്റ്റോറന്റിൽ എത്താം "

"Ok മതി "അച്ഛൻ പറഞ്ഞു

അവൾ അമ്മയെയും അച്ഛനെയും നോക്കി കൈ വീശി.. യാത്ര പറഞ്ഞു ഇറങ്ങി

പിറന്നാൾ ചെറുതായ് ഒന്ന് ആഘോഷിച്ചു കഴിഞ്ഞവൾ കൃത്യം സമയത്ത് തന്നെ എത്തി.. നിഖിൽ അവൾ എത്തിയതിനു ശേഷം ആണ് എത്തിയത്

"ഹായ് "

"ഹായ് നിഖിൽ "അവൾ പുഞ്ചിരിച്ചു

"ഫോട്ടോ യിൽ കാണുന്നതിൽ pretty ആണല്ലോ അനു? "

"ഞാൻ ഒട്ടും ഫോട്ടോജനിക്കല്ല "അവൾ ചിരിച്ചു.

"എന്നും ഇങ്ങനെ ലേറ്റ് ആയിട്ട് രാത്രി ആണോ വീട്ടിൽ എത്തുക "

അവൾ ഒന്നവനെ ചുഴിഞ്ഞു നോക്കി. ഏഴു മണി ഒക്കെ ഒരു രാത്രി ആണോ? ആ ചോദ്യം അവൾക്കൊട്ടും ഇഷ്ടം ആയില്ല താനും

"ഹേയ് എന്നും ഇല്ല.ഇത് പോലെ ഒരു അത്യാവശ്യം വന്നാൽ മാത്രം "

"എന്റെ വീട്ടിൽ അനിയത്തി യോട് ഞാൻ ആറു മണിക്ക് മുന്നേ വീട്ടിൽ എത്തിക്കോണം എന്ന് പറഞ്ഞിട്ടുണ്ട് കുടുംബത്തിൽ പിറന്ന പെൺപിള്ളേർ ഇങ്ങനെ രാത്രി ഒക്കെ ഇറങ്ങി നടക്കുന്നത് മോശം അല്ലെ? "അയാൾ ചോദിച്ചു

"ഫ്രണ്ടിന്റെ ബർത്ത് ഡേ പാർട്ടി ആയിരുന്നു "അവൾ അലസമായി പറഞ്ഞു

"പാർട്ടികളിൽ ഡ്രിങ്ക്സ് ഒക്കെ ഉണ്ടാകുമല്ലേ? "അവൻ ചോദിച്ചു

"Yes "

"അനു എങ്ങനെ? ഞാൻ കഴിക്കും കേട്ടോ അങ്കിളിനു അറിയാം.. "

"ഞാൻ കഴിക്കില്ല "

"അത് വെറുതെ... എന്നോട് ഒളിക്കണ്ടന്നെ "

"ഇല്ല കഴിക്കില്ല. അത് പാപം ആണെന്ന് വിചാരിച്ചല്ല.. ഹെൽത്തിനു നല്ലതല്ല. രുചിയും ഇഷ്ടം അല്ല.. "

"Oh.. ഫ്രണ്ട്സ് ഒക്കെ ഒരു പാടുണ്ടോ.. ബോയ്സ് ഒക്കെ?

""ഉണ്ടല്ലോ "അവൾക്ക് സത്യം പറഞ്ഞാൽ മടുത്തു തുടങ്ങി..

"അഫയർ ഒന്നും ഇല്ലാരുന്നോ? കാണാതിരിക്കില്ല ഭയങ്കര സുന്ദരി അല്ലെ? "

അവളുടെ നിയന്ത്രണം വിട്ടു.
അവൾ ഒന്നു ചിരിച്ചു.. ഇവനെ അങ്ങനെയങ്ങു വെറുതെ വിട്ടാൽ പോരല്ലോ. അവൾ മുന്നോട്ടാഞ്ഞിരുന്നു

"അതേയ്. വെറും അഫയർ അല്ല ഒരു deep റിലേഷൻ ഉണ്ടായിരുന്നു.. ലിവിങ് ടുഗെതർ ആയിരുന്നു. അച്ഛന് അറിയില്ല ട്ടോ പറയരുത്.. ഇപ്പൊ ബ്രേക്ക്‌ അപ്പ്‌ ആയി.. എന്ന് വെച്ചു ശത്രുത ഒന്നുമില്ല കേട്ടോ.. ഇടക്ക് വിളിക്കും കാണും അങ്ങനെ.. "
നിഖിലിന്റ മുഖം വിളറി വെളുത്തു.. പിന്നെ അധികം സംസാരിക്കാതെ അയാൾ സ്ഥലം കാലിയാക്കി

അവൾ ഒരു ചിരിയോടെ സ്കൂട്ടറിന് അടുത്തേക്ക് നടന്നു

"ഹലോ ഒന്ന് നിന്നേ "പിന്നിൽ നിന്ന് ഒരു വിളിയൊച്ച. ഒരു ചെറുപ്പക്കാരൻ.

"ഞാൻ.. നിങ്ങളുടെ പുറകിലെ ടേബിളിൽ ഉണ്ടായിരുന്നു ട്ടോ. നിങ്ങൾ പറയുന്നത് ശ്രദ്ധിക്കുന്നതൊക്കെ ബോർ ആണെന്ന് എനിക്ക് അറിയാം.
എന്നാലും നിങ്ങളുടെ ഒടുക്കത്തെ സൗന്ദര്യം കാരണം stuck ആയി പോയതാ "
അവൾ ചിരിച്ചു പോയി

"ആ കിഴങ്ങനെ കെട്ടണ്ട കേട്ടോ.. ഹോ എന്നാ ബോറാ..ഈ കാലത്ത് ഒക്കെ പെൺകുട്ടികൾ രാത്രി ജോലിക് പോണത് ഒന്നു ഇയാൾ അറിഞ്ഞില്ലേ ആവോ? താൻ പറഞ്ഞതൊക്കെ ശുദ്ധ നുണയാണ് എന്നെനിക് മനസിലായി എന്നിട്ടും അയാൾക്ക് മനസിലായില്ല.."

അവൾ കണ്ണിമക്കാതെ അവനെ തന്നെ നോക്കി

"ഞാൻ അലക്സ്‌.. "അയാൾ ചിരിച്ചു

"ഞാൻ.. "

"അനു അല്ലെ? ഞാൻ കേട്ടു...ഞാൻ ഈ നഗരത്തിൽ പുതുതാണ്.. ഒരു ജോലിക്കാര്യത്തിനു വന്നതാ.. "

"എവിടെ ആണ് നാട്? "

"കോട്ടയം "അയാൾ പറഞ്ഞു

"എന്നിട്ട് ജോലി കിട്ടിയോ? "

" അത് sure ആയിരുന്നു.. ജസ്റ്റ്‌ ഒന്ന് വന്നു എന്നേയുള്ളു.. സ്ഥലം ഒക്കെ കാണാൻ "അവൻ നിരത്തിലേക്ക് നോക്കി

"ഇനി റെയിൽവേ സ്റ്റേഷൻ ആണോ? "

"Yes "

"അപ്പൊ ശരി അനു.. കണ്ടതിൽ സന്തോഷം ഞാൻ ഒരു ഓട്ടോ നോക്കട്ടെ.. "അവൻ നടന്നു തുടങ്ങി

"ഞാൻ വിടാം.. ആ വഴിയാണ് ഞാൻ പോകുക.. "അവൾ പെട്ടെന്ന് പറഞ്ഞു

"are you sure? "

"Yea ..Com on "അവൾ കൈ കാണിച്ചു.

റെയിൽവേ സ്റ്റേഷനിൽ അയാളെ ഇറക്കി തിരിച്ചു പോരാൻ ഒരുങ്ങവെ അനു ഒരു നിമിഷം നിന്നു എന്നിട്ട് ചോദിച്ചു.

"എന്താ ജോലി? "

"ജോലി... ഹോസ്പിറ്റലിൽ ആണ് "

"Oh.. ഡോക്ടർ ആണോ? "

അവൻ ചിരിച്ചു

"അതേ. ഡോക്ടർ ആണ്. "അവളുടെ കണ്ണുകൾ വിടർന്നു

"കണ്ടാൽ ഒരു ലൂക്കില്ലല്ലോ മാഷേ "അവൾ കണ്ണിറുക്കി

അവൻ പൊട്ടിച്ചിരിക്കവേ അവൾ സ്കൂട്ടർ സ്റ്റാർട്ട്‌ ആക്കി

പിന്നെ ഒരു വർഷം കഴിഞ്ഞു ഒരു പകൽ...

അലെക്സിന്റെയും അനുവിന്റെയും വീട്

"അച്ചായോ സത്യത്തിൽ ഈ അച്ചായന്മാർ നല്ല വെള്ളമടി ആണെന്നാ ഞാൻ കേട്ടിട്ടുള്ളത്.. നീ എന്താ അച്ചായാ കുടിക്കാത്ത? "അനു അവന്റെ മീശയിൽ പിടിച്ചു വലിച്ചു

അലക്സ്‌ അനുവിനെ പൊക്കിയെടുത്തു ഒന്ന് വട്ടം ചുറ്റി

"ഈ കുടിക്കുന്നത് എന്നാത്തിനാ? ലഹരിക്ക്.. നിന്നേക്കൾ വലിയ ലഹരി ഉണ്ടൊ കൊച്ചേ... പിന്നേ നീ പറയും പോലെ ഹെൽത്തിനു നല്ലതല്ല.. "

അനു പൊട്ടിച്ചിരിച്ചു

"ഗായത്രി യുടെ പിറന്നാൾ ആണ് കേട്ടോ.. ഞാൻ ലേറ്റ് ആകും വൈകുന്നേരം..ഞാൻ ഏതാ ഉടുക്കുക? സാരീ? ജീൻസ്? കല്യാണം ഒക്കെ കഴിഞ്ഞല്ലോ കെട്ടിയോന്റെ ഇഷ്ടം കൂടി നോക്കിയേക്കാം "

"അയ്യടാ.. നിന്റെ വേഷം നിന്റെ അവകാശം ആണ്. എന്നോട് മുണ്ടുടുക്കാൻ ഒന്ന് പറഞ്ഞു നോക്ക് നീ. പോയി പണി നോക്കെടി എന്ന് ഞാൻ പറയും.. എന്താ ആണിന് മാത്രം ഉള്ള പ്രിവിലേജ് ആണോ അത്? എന്റെ അമ്മച്ചിയെ കണ്ടിട്ടില്ലേ? ഇപ്പോഴും ജീൻസ് ഇടും നല്ല ഉഗ്രൻ ടോപ്പും..പപ്പാ പറയും. പെണ്ണുങ്ങളുടെ ഇഷ്ടങ്ങൾ ഒക്കെ അവരുടെ ഇഷ്ടങ്ങൾ ആയി തുടരുമ്പോൾ അവർ നമ്മളെ കൂടുതൽ സ്നേഹിക്കും ന്നു.. അല്ലാതെ ഒരു മാതിരി ജയിലിൽ പോലെ തോന്നിയാ അവർ നമ്മളെ വെറുക്കൂലേ എന്ന്.. എന്റെ കൊച്ചു ഇഷ്ടം ഉള്ളത് ഇട്ടോ.. പിന്നെ നിന്റെ സമയം പോലെ വാ.. enjoy.. അവളോട് പറയണം.night ഡ്യൂട്ടി ആയത് കൊണ്ടാണ് ഞാൻ വരാത്തത് എന്ന് "

അനു അവനെ കെട്ടിപിടിച്ചു ആ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു

"ലവ് യൂ അച്ചായാ "

"ലവ് യൂ ടൂ... പിന്നെ അവളോട് ഒരു താങ്ക്സ് പറഞ്ഞേരെ കഴിഞ്ഞ വർഷം ഈ ദിവസം അവളുടെ പിറന്നാൾ ദിനത്തിലാണ് ആണ് നിന്നേ ഞാൻ കണ്ടത്... "
അനു ചിരിച്ചു.. പിന്നെ ആ നെഞ്ചിൽ ചേർന്ന് ഒരു നിമിഷം നിന്നു

അന്ന് അലക്സിനെ കണ്ടില്ലായിരുന്നു എങ്കിലും തന്റെ വിവാഹം നടന്നേനെ. പക്ഷെ അത് ഇത്രയും സെൻസിബിൾ ആയ, മനസിലാക്കുന്ന ഒരാളാവുമോ?

ഇത് പോലെ പുരുഷൻ തന്നെ ഒന്ന് മനസിലാക്കിയാൽ മാത്രം മതി എന്നാണ് ഓരോ പെണ്ണും ആഗ്രഹിക്കുന്നത്.. അത് മതി


By Ammu Santhosh

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot