Slider

യക്ഷിയും ഞാനും

0

യക്ഷിയും ഞാനും
....................................
എന്റ്റെ അടുത്ത കൂട്ടുകാരൻറ്റെ പെങ്ങളുടെ വിവാഹത്തിൻറ്റെ തലേദിവസമായിരുന്നു അന്ന് .... പഴയ കൂട്ടുകാരെല്ലാംവളരെ നാളുകൾക്ക് ശേഷം ഒത്തുകൂടിയ ദിവസമായിരുന്നു അത്... അതുകൊണ്ട് തന്നെ നല്ല ആഘോഷവും നടന്നു....ഏത് പരിപാടിക്കും മദ്യമൊഴിച്ചുകൂടാൻ പറ്റാത്തത് ആയതുകൊണ്ട് സാമാന്യം തെറ്റില്ലാതെ ഞാനും കൂട്ടുകാരും മദ്യപിക്കുകയും ചെയ്തു.. നാളെ വെളുപ്പിനെ പോകാം എന്നു കൂട്ടുകാരൻ പറഞ്ഞതൊന്നും കേൾക്കാൻ നിൽക്കാതെ ഞാൻ രാത്രിയിൽ ഏകദേശംഒരു 11മണി കഴിഞ്ഞപ്പോൾ അവിടെ നിന്നും തിരിച്ചു .... ഇവിടെനിന്നും 20കിലോമിറ്ററോളം ദൂരമുണ്ട് എൻറ്റെ വിട്ടിലേക്ക്‌..എങ്കിലും ഞാൻ കാറിൽ വന്നതുകൊണ്ട് ദൂരം ഒരു പ്രശ്നമല്ലായിരുന്നു .... നന്നേ മദ്യപിച്ചിട്ടുണ്ടെങ്കിലും വണ്ടി എന്നേ ചതിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ട് കാറുമായി ഞാൻ അവിടെ നിന്നും തിരിച്ചു...
പാതിരാത്രി ആയതുകൊണ്ടാകാം റോഡിലൊന്നും അധികം വണ്ടികളൊന്നും ഇല്ലായിരുന്നു...ഞാൻ സുഖമായി ഡ്രൈവ് ചെയ്തു മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു... ഏകദേശം 5കിലോമിറ്റർ പിന്നിട്ടു കഴിഞ്ഞു ഞാൻ ഇന്നി കുറെ ദൂരം ചെറിയൊരു വനമേഖലയാണ്.... വശങ്ങളിലൊന്നും വീടുകളോ.... കടകളോ... എന്തിനു തെരുവ് വിളക്കുകളോ പോലുമില്ല...ചെറിയ നിലാവുണ്ടെങ്കിലും മരങ്ങളുടെ വളർച്ച കാരണം പുറത്ത് നല്ല കൂരിരുട്ടു തളംകെട്ടി നിന്നു ... കാറിന്റെ വശങ്ങളിലെ ഗ്ലാസ്‌ താഴ്ത്തി വച്ചിരിക്കുന്നത് കൊണ്ട്... പുറത്ത് നിന്നും വീശുന്ന നല്ല തണുത്ത കാറ്റ് ദേഹത്ത് പതിച്ചു കൊണ്ടിരുന്നത് എനിക്ക് നല്ല സുഖമായി തോന്നി ... ചെന്നായ്ക്കളുടെ ഓരിയിടലും ചീവിടുകളുടെ വിളിയും മറ്റു ചില ജന്തുക്കളുടെ ശബ്ദവുമെല്ലാം ... ആരെയും ഒന്ന് പേടിപ്പിക്കുന്ന രീതിയിൽ ഉള്ളതായിരുങ്കിലും ... മദ്യത്തിന്റെ ലഹരി തലയ്ക്കു പിടിച്ചിരിക്കുന്നത് കൊണ്ട് എനിക്ക് പേടി എന്നൊരു സംഭവമേ തോന്നിയില്ല .... സ്റ്റിയറിങ് ഇടയ്ക്ക് ഇടയ്ക്ക് ചെറുതായി പാളുന്നുണ്ടെങ്കിലും... ദൈവം സഹായിച്ച് കുഴപ്പമൊന്നും ഇല്ലാതെ കാർ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു... പെട്ടെന്ന് ഒരു വളവുതിരിഞ്ഞ് കഴിഞ്ഞപ്പോൾ ആണ് ഹെഡ് ലൈറ്റിൻറ്റെ വെളിച്ചത്തിൽ ഞാൻ ആ കാഴ്ച്ച കണ്ടത് കാറിന്റെ മുന്നിലായി റോഡിൽ ഒരു പെണ്ണ് നിൽക്കുന്നത് ... ഞാൻ പെട്ടന്ന് ബ്രേക്ക് ചെയ്തു... തന്റ്റെ പുറകിൽ ഒരു കാർ വന്നു നിന്നിട്ട് പോലും ആ പെണ്ണ് തിരിഞ്ഞൊന്നു നോക്കാതെ അങ്ങനെ തന്നെ നിന്നു....
ഈ പാതിരായ്ക്ക് ഈ പെണ്ണ് ഇവിടെ എന്തിനാ ഒറ്റയ്ക്ക് നിൽക്കുന്നതെന്ന് ചിന്തിച്ചു കൊണ്ട് ഞാൻ കാറിൽ നിന്നും പുറത്തിറങ്ങി.... ഇന്നി വല്ല യക്ഷി ആയിരിക്കുമോ എന്ന് എനിക്ക് തോന്നിയെങ്കിലും പേടി എന്നൊരു സംഭവം മനസ്സിൽ വരാത്തതുകൊണ്ട് ഞാൻ മെല്ലെ അവളുടെ അടുത്തേക്ക് നടന്നു..മദ്യത്തിൻറ്റെ ലഹരി ഒറ്റയ്ക്ക് ഒരു പെണ്ണിനെ കണ്ടത് എന്റ്റെ മനസ്സിൽ ചില വേണ്ടാത്ത ചിന്തകളെല്ലാം കടത്തി വിട്ടു.........
ആ സമയത്ത് കാറ്റിൻറ്റെ ശക്തി കൂടതലായിരുന്നു ... ചെന്നായ്ക്കളുടെ ഓരിയിടൽ മുന്നെത്തേക്കാളും ഉച്ചത്തിലായിക്കൊണ്ടിരുന്നു...അതൊന്നും ആ സമയത്ത് എന്റ്റെ മനസ്സിൽ പ്രതേകിച്ചു ഒന്നും തോന്നിപ്പിച്ചില്ല.... ഞാൻ ആ പെണ്ണിന്റെ അടുത്തേക്ക് നടന്നു .... തറയോളം മുട്ടിക്കിടക്കുന്ന അവളുടെ മുടി കാറ്റിൽ പാറികൊണ്ടിരുന്നു വെള്ള സാരിയുടെ തുമ്പ് തറയിൽ മുട്ടിക്കിടക്കുന്നുണ്ടായിരുന്നു .. എന്റ്റെ കാലൊച്ച കേട്ടാകാം അവൾ മെല്ലെ തിരിഞ്ഞു അപ്പോൾ ഞാൻ കണ്ട്‌ അവളുടെ കണ്ണുകൾതിളങ്ങുന്നത് .....തല തിരിച്ചു അവൾ മെല്ലെ റോഡ്‌ വിട്ടു വനത്തിനുള്ളിലേക്കു നടന്നു... ആരായെന്നു ചോദിച്ചു കൊണ്ട് ഞാൻ പിറകെയും.... തറയിലൂടെ ഇഴഞ്ഞു നീങ്ങുന്ന മുടിയുമായി അവൾ തിരിഞ്ഞ് നോക്കാതെ നടന്നു പൊയ്ക്കൊണ്ടിരുന്നു കാറ്റ് നന്നായി വീശിഅടിക്കുന്നുണ്ടായിരുന്നു ..... ചെന്നായ്ക്കളുടെ ഓരിയിടലിൻറ്റെ ശക്തി കൂടിക്കൊണ്ടിരുന്നു......
ചെറിയ നിലാവുള്ളതു കൊണ്ട് ഇരുട്ടിനെ ഭേദിച്ചു നടന്നു പോകുന്ന അവളെ എനിക്ക് കാണാമായിരുന്നു... ..ഞാൻ അവളുടെ അടുത്തെത്തുവാൻ നടത്തത്തിന്റെ വേഗം കൂട്ടുന്നതിനനുസരിച്ചു അവളുടെ വേഗവും കൂടികൊണ്ടിരുന്നു.... എത്ര ശ്രമിച്ചിട്ടും എനിക്ക് അവളുടെ കൂടെ എത്തുവാൻ കഴിയുന്നില്ലായിരുന്നു .. കുറെ ദൂരം പിന്നിട്ടു കഴിഞ്ഞു മദ്യത്തിന്റെ ലഹരി ചെറുതായി എന്നിൽ നിന്നും മാഞ്ഞ് തുടങ്ങി. എന്റ്റെ മനസ്സിലേക്ക് ചെറിയൊരു ഭയംകടന്നു തുടങ്ങി ... രക്തമൂറ്റിക്കുടിക്കുന്ന യക്ഷിയാങ്ങണം ആണോ ഇത് ... വെള്ളസാരിയും തിളങ്ങുന്ന കണ്ണുകളും... തറയോളം നീണ്ട മുടിയും.... പേടി എന്റ്റെ മനസ്സിൽ ശക്തമായി കൊണ്ടിരുന്നു......അതുകൊണ്ട് തന്നെ ഞാൻ നടത്തം നിർത്തികൊണ്ട് അവിടെ നിന്നും ചുറ്റും തിരിഞ്ഞ് നോക്കി... ചെറിയ നിലാവുണ്ടെങ്കിലും എങ്ങുംഎനിക്ക് കൂരിരുട്ടായിമാത്രംതോന്നി ... വിണ്ടും അവളെ ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ... തിളങ്ങുന്ന കണ്ണുകളുമായി അവൾ എന്നെ നോക്കി നിൽക്കുന്നു... എന്റ്റെ ധൈര്യമെല്ലാം ചോർന്നുപോയി ഞാൻ ഞെട്ടി വിറച്ചു പെട്ടന്ന് അവൾ ഒരു വശത്തേക്ക് മാറി.... ആ സമയം പുറകിൽ നിന്നും ഉച്ചത്തിലുള്ള ഒരു പൊട്ടിച്ചിരികേട്ട് ... ഞെട്ടിവിറച്ചുകൊണ്ട് ഞാൻ തിരിഞ്ഞുനോക്കി ഭാഗ്യം ആരുമില്ലായിരുന്നു .... മുന്നിൽ എന്തോ അനങ്ങുന്ന ശബ്ദംകേട്ട് തല മെല്ലെ തിരിച്ചു നോക്കിയപ്പോൾ എന്നെ നോക്കികൊണ്ട്‌ തിളങ്ങുന്ന കണ്ണുകളുമായി വീണ്ടും അവൾ എങ്ങുനിന്നൊക്കയോ പൊട്ടിച്ചിരിയുടെ ശബ്ദവും ........ അയ്യോ അമ്മേ... എന്ന് നിലവിളിച്ചു കൊണ്ട് സർവശക്തിയുമെടുത്ത്‌ ഞാൻ അവിടെ നിന്നും ഓടി ... ഓടുന്ന കൂട്ടത്തിലും പൊട്ടിച്ചിരിയുടെ ശബ്ദംഎന്റ്റെ കാതുകളിൽ മുഴങ്ങി കേട്ടുകൊണ്ടിരുന്നു.... എങ്ങോട്ട് എന്ന് അറിയാതെ ആ കൂരിരുട്ടിൽ ഞാൻ ജീവനും കൊണ്ട് ഓടുകയാണ്... പലപ്പോഴും മരങ്ങളുടെ വശങ്ങളിലുംവള്ളിപ്പടർപ്പുകളിലും കൈയും കാലും ചെന്നിടിച്ചു ചോര പൊടിയുന്നുണ്ടാരുനെങ്കിലും ഒരിക്കൽ പോലും പുറകോട്ടു തിരിഞ്ഞ് നോക്കാതെ ഞാൻ ഓടി കൊണ്ടേയിരുന്നു .. ദൈവത്തിൻറ്റെ സഹായംകൊണ്ട് എങ്ങനെയൊക്കയോ ഞാൻ റോഡിൽ എത്തിപ്പെട്ടു.....
വളരെ വേഗം കാറിൽ കയറി കാർ സ്റ്റാർട്ട്‌ ചെയ്തു.. അപ്പോഴും ആ പൊട്ടിച്ചിരി മുഴങ്ങി കേട്ടുകൊണ്ടിരുന്നു ....എന്റ്റെ കാല് ആക്സിലേറ്ററിൽ ഞെരിഞ്ഞമർന്നു... കാർ വേഗതയിൽ പാഞ്ഞു കൊണ്ടിരുന്നു....ഏകദേശം വനമേഖല കഴിഞ്ഞു തെരുവ് വിളക്കുകൾ ഉള്ള സ്ഥലം എത്തിയപ്പോഴാണ് എനിക്ക് ആശ്വാസം തോന്നിയത്...പേടിച്ചിട്ടു എന്താണ് സമഭവിച്ചതെന്നു എനിക്ക് മനസ്സിലാകുന്നേയില്ലായിരുന്നു . .യക്ഷിയുടെ കൈയിൽ നിന്നും കഷ്ട്ടിച്ചു രക്ഷപ്പെട്ടത് ഓർത്ത് ഞാൻ ആശ്വാസംകൊണ്ടു...... കഴുത്തിൽ കിടന്ന മാലയിലെ കുരിശിലേക്ക്‌ കൈവച്ചു കൊണ്ട് ഞാൻ മനസ്സിൽ ഓർത്തു... ഈ കുരിശു മാല ഉള്ളതുകൊണ്ടാകാം യക്ഷിക്ക് തന്നെ ഒന്നും ചെയ്യാതിരിക്കാൻ കഴിയാതിരുന്നതെന്നു ..... സമയം അറിയാൻ വേണ്ടി ഞാൻ ഒരു കൈകൊണ്ടു സീറ്റിൽ വച്ചിരുന്നു മൊബൈൽ തപ്പി .... മൊബൈൽ കൈയിൽ കിട്ടുന്നില്ല...
പേടി ഉണ്ടായിരുന്നെങ്കിലും ഒരു വശം ചേർത്തു കാർ നിർത്തി ഞാൻ ഉള്ളിലെ ലൈറ്റ് ഓൺ ചെയ്തു.... സീറ്റിനടിയിലൊക്കെ നോക്കി മൊബൈൽ കാണുനില്ല.... അപ്പോഴാണ് പേഴ്സും സീറ്റിൽ വച്ചിരുന്നത് ഓർമ്മയിൽ വന്നത്... അതും കാണുനില്ല.... പുറകു സീറ്റിൽ വച്ചിരുന്ന ലാപ്ടോപ്പിലേക്കു എന്റ്റെ കണ്ണുകൾ നീങ്ങി ബാഗ്‌ ഉൾപ്പെടെ അതും അവിടെ കാണുവാനില്ല... അന്നേരമാണ് എനിക്ക് ഒരു കാര്യം മനസ്സിലായത് ...ഒരു പെണ്ണിനെ ഒറ്റയ്ക്ക് കണ്ടപ്പോൾ മദ്യത്തിന്റെ ലഹരിയിൽ അവൾക്കു പിന്നാലെ ഒന്നും ചിന്തിക്കാതെ ഇറങ്ങിപ്പോയ ഞാൻ എന്തൊരു മണ്ടനാണെന്നു ... ഇത്രയേറെ പേടിച്ചിട്ടും ഞാൻ ബോധംകെട്ടുവീഴാതിരുന്നതിനു കർത്താവിനോടു നന്ദിപറഞ്ഞു... കാരണം ബോധംപോയിരുന്നെങ്കിൽ കഴുത്തിലെ മാലയും.. കൈയിലെ മോതിരവും......കൂടി അവർ കൊണ്ടുപോയെനെ...... എന്തായാലും സമ്മതിക്കണം പാതിരായ്ക്ക് യക്ഷിയുടെ വേഷോം കെട്ടി ആ വനത്തിലൂടെ ഒറ്റയ്ക്ക് നടന്നു ആളിനെ പറ്റിക്കുന്ന സ്ത്രീയുടെ ഒരു ദൈര്യത്തെ .... എന്നോർത്ത് കൊണ്ട് ശരീരത്തിൽ അവിടവിടയൊക്കെയുള്ള വേദനയും സഹിച്ചുകൊണ്ട് ഞാൻ കാർ സ്റ്റാർട്ട്‌ ചെയ്തു ഓടിച്ചു പോയി...........
ഡിനുരാജ് വാമനപുരം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo