Slider

ചാറ്റിങ് കാമുകൻ

0


ഓഫീസിൽ നിന്നും ഇറങ്ങി കാറിൽ കയറുവാൻ ലിജോ കാറിന്റെ ഡോർ തുറന്നപ്പോൾ ആണ് മൊബൈലിൽ കാൾ വരുന്നത് ശ്രദ്ധിച്ചത് നോക്കിയപ്പോൾ ഒരു പുതിയ നമ്പർ... പരിചയം ഇല്ലാത്ത നമ്പർ ആണെങ്കിലും ലിജോ കാൾ അറ്റൻഡ് ചെയ്തു....
ഹെലോ ലിജോ അല്ലേ.....
അതെ ലിജോയാണു.. ഇതാരാ മനസിലായില്ലല്ലോ...
Mr ലിജോ... ഞാൻ ആരാണെന്നു വഴിയെ താങ്ങൾക്ക്‌ മനസ്സിലാകും.... ഇപ്പൊ പറയുന്നത് ശ്രദ്ധിച്ചു കേട്ടാൽ മതി....
താനാരാന്നും എനിക്ക് അറിയണ്ട തൻറ്റെ കാര്യവും കേൾക്കണ്ട . ഇപ്പൊ എനിക്ക് അതിനുള്ള സമയവും ഇല്ല...... ദേഷ്യത്തിൽ ലിജോ മറുപടി കൊടുത്തു
ഹെലോ ഇത് നിങ്ങളുടെ ജീവിതത്തെ.. ബാധിക്കുന്ന കാര്യങ്ങൾ ആണ്.... അതുകൊണ്ട് ഒന്ന് കേട്ടെ പറ്റു....
ജീവിതത്തെ ബാധിക്കുന്ന കാര്യം എന്ന് കേട്ട് ലിജോ ഒന്ന് ഞെട്ടി.....എന്നിട്ട് പറഞ്ഞു.. എന്തായാലും പറഞ്ഞു തുലയ്ക്ക്...
ലിജോ ഞാൻ നിങ്ങളുടെ ഭാര്യ സൈനയുടെ ... കാമുകൻ ആണ്.... പേടികണ്ട കേട്ടോ കാമുകൻ എന്ന് കരുതി... നിങ്ങൾ ഇല്ലാത്ത നേരത്ത് വിട്ടിൽ ഒളിച്ചു വനിട്ടൊന്നും ഇല്ല .... സൈനയും ഞാനും ചാറ്റിൽ കൂടെ പരിചയപ്പെട്ടു.... കുറച്ചു പാട് പെട്ടു ഒന്ന് വളച്ചെടുക്കാൻ...
ലിജോയുടെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി... ലിജോ വിറച്ചു കൊണ്ട് ചോദിച്ചു..... നിങ്ങൾ ആരാണ് നിങ്ങൾക്ക് എന്ത് വേണും....
ഞാൻ ആരാന്നു അറിയേണ്ട കാര്യം ഇല്ല... പിന്നെ എനിക്ക് എന്ത് വേണം എന്ന്.... ലിജോയുടെ വാട്സ്അപ്പിലേക്ക്‌ ഒരു അക്കൗണ്ട്‌ നമ്പർ സെൻറ് ചെയ്യാം അതിലേക്കു ഒരു ഒരുലക്ഷം ഇട്ടേക്കു...
ഒരുലക്ഷമോ...എന്തിനു... അതൊന്നും നടക്കില്ല... ലിജോ പെട്ടന്ന് പറഞ്ഞു
നടന്നില്ലേ... പിന്ന ചാറ്റിൻറ്റെ.. സ്ക്രീൻഷോട്ടും... സൈനയുടെ പല തരത്തിലുള്ള ഫോട്ടോസും എല്ലാം... സോഷ്യൽ മിഡിയകളിൽ പറന്നുനടക്കുന്നത് ലിജോയ്ക്ക് കാണാം...
ആ കേട്ടത് ലിജോയ്ക്ക് സഹിക്കാൻ കഴിഞ്ഞില്ല....... പ്ലീസ് അങ്ങനെയൊന്നും ചെയ്യല്ലേ... എനിക്ക് ഒരു 2ദിവസം സമയം വേണും... പൈസ റെഡിയാക്കുവാൻ... ലിജോ അയാളോട് കെഞ്ചി....
ഓക്കേ... അപ്പൊ മറക്കണ്ടാ 2ദിവസം.....
ലിജോ എങ്ങനെയൊക്കയോ ഡ്രൈവ് ചെയ്തു വീട്ടിൽ എത്തി... മനസ്സ് മുഴുവൻ ഫോൺ വിളിച്ചവൻ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു.. സൈനയിൽ നിന്നും ഇങ്ങനെ ഒരു ചതി ലിജോ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.. പതിവുപോലെ ലിജോ വന്നപാടെ സൈന അവന്റ്റെ അരികിലേക്ക് വന്നു... അന്നാദ്യമായി ലിജോ സൈനയുടെ കൈയിലിരിക്കുന്ന മൊബൈലിലേക്ക് വെറുപ്പോടെ നോക്കി.... എന്നതയെയും പോലെ അവൾ അവന്റ്റെ ബാഗും വാങ്ങി അകത്തേക്ക് പോയി... മനസ്സിലുള്ള ദേഷ്യം മുഴുവൻ കടിച്ചമർത്തി കൊണ്ട് ലിജോ സോഫയിലേക്ക് ഇരുന്നു...പതിവില്ലാതെ സൈനയും ലിജോയുടെ അടുത്തായി വന്നിരുന്നു.....
ലിജോ പതിഞ്ഞ ശബ്ദത്തിൽ അവളോട്‌ ചോദിച്ചു... സൈന നീ എന്നോട് ഒരു തെറ്റ് ചെയുണ്ടല്ലോ....
അത് കേട്ട് സൈന തെറ്റോ എന്ന ഭാവത്തിൽ ലിജോയെ നോക്കി....
നീ നോക്കണ്ട ആ തെറ്റിന് ഇപ്പൊ 1ലക്ഷം രൂപയാണ് വില... ലിജോ പറഞ്ഞു... ഒന്നും മനസ്സിലാകാതെ സൈന ലിജോയുടെ മുഖതേക്ക് നോക്കി..
സൈന ഞാൻ പറഞ്ഞു വരുന്നത്... നിന്റ്റെ ചാറ്റിങ് കാമുകന്റെ കാര്യമാണ്...
ലിജോയുടെ വാക്കുകൾ സൈനയിൽ ഒരു ഞെട്ടൽ ഉണ്ടാക്കി.... കുറ്റബോധം അവളുടെ മുഖത്ത് നിഴലിച്ചു... അവൾ എന്തോ പറയാൻ തുടങ്ങിയതും അതിനുള്ള അവസരം കൊടുക്കാതെ ലിജോ വീണ്ടും പറഞ്ഞു....
അങ്ങനെയൊന്നും ഇല്ല എന്നൊന്നും പറയണ്ട... നിന്റ്റെ ചാറ്റിങ് കാമുകൻ ഇന്ന് എന്നെ ഫോൺ വിളിച്ചാണ്..നീയും അവനും തമ്മിലുള്ള കാര്യങ്ങളെല്ലാം പറഞ്ഞത്...പിന്നെ ഒന്നുകൂടി പറഞ്ഞു ഒന്നും പുറത്തറിയാതിരിക്കാൻ അവന്റ്റെ അക്കൗണ്ടിലേക്ക് 1ലക്ഷം രൂപകൂടി ഇട്ടു കൊടുക്കണം എന്ന്....
ലിജോ എന്നോട് ക്ഷമിക്കണം... ഒരു അബദ്ധം പറ്റിപോയി.... കരഞ്ഞു കൊണ്ട് സൈന പറഞ്ഞു....
അബദ്ധം എന്ന് പറയണ്ട... അത് ആ വാക്കിന് കൂടി നാണക്കേട് ഉണ്ടാക്കും... പിന്ന നീ കൊച്ചുകുട്ടിയല്ല ഒരു ഭാര്യയാണെന്ന് ഓർക്കണുമാരുന്നു.......
.... സൈനയുടെ കരച്ചിലിൻറ്റെ ശക്തി കൂടിക്കൊണ്ടിരുന്നു.... ലിജോ വീണ്ടും പറഞ്ഞു തുടങ്ങി..
നിന്നോട് ക്ഷമിക്കാൻ എനിക്ക് കഴിയും കാരണം.. ഞാനാണ്‌ തെറ്റുകാരൻ നിനക്ക് ഇത് പോലൊരു ഫോൺ വാങ്ങി തന്നു എന്നത് കൊണ്ടല്ല... മറിച് ഒരു ഭർത്താവ് എന്നെ നിലയിൽ നിന്നെ ഞാൻ സ്നേഹിച്ചില്ല ഞാൻ എപ്പോഴും എന്റ്റെ ജോലിയെ മാത്രം സ്നേഹിച്ചു... നിന്റ്റെ ഇഷ്ട്ടങ്ങളെ കുറിച്ച് ഒരിക്കലും ചോദിച്ചിട്ടില്ല... നിന്നെ ചില ദിവസങ്ങളിൽ കിടപ്പറയിലെ ഒരു ഉപകരണമായി മാത്രമേ ഞാൻ സ്നേഹിച്ചുള്ളു... അതുകൊണ്ട് എനിക്ക് ഇപ്പൊ മനസ്സിലാകുന്നു...അവന്റെത് കപടസ്നേഹം ആയിരുന്നെങ്കിലും സ്നേഹം കിട്ടാൻ കൊതിച്ചിരുന്ന നീ അവന്റ്റെ മധുരവാക്കുകളിലൂടെ .... ചതി കുഴിയിലേക്ക് വീഴുവാൻ ഒരു പരുതിവരെ കാരണക്കാരൻ ഞാനാണല്ലോ അത് ഒന്ന് കൊണ്ട് മാത്രം എനിക്ക് ഒരുപക്ഷേ നിന്നോട് ക്ഷമിക്കാൻ കഴിഞ്ഞേക്കും.......
ശരിയാണ് ലിജോ നിന്നിൽ നിന്നും ഉണ്ടായ അവഗണനകൾ എന്നെ കൊണ്ട് തെറ്റ് ചെയ്യിപ്പിച്ചു ... ഇന്നി ഒരിക്കലും ഞാൻ ഇങ്ങനെയൊന്നും ആകില്ല.. കരഞ്ഞുകൊണ്ട് അവൾ പറഞ്ഞു... ...
കരഞ്ഞിട്ടു കാര്യമില്ല... ഒരുലക്ഷം കൊടുത്തേ പറ്റു... അല്ലേ നിന്റ്റെ പലരീതിയിലുള്ള ഫോട്ടോസും പലരും കാണും.... ലിജോ പറഞ്ഞു....
പലരീതിയിലുള്ള ഫോട്ടോസൊ... എന്തൊക്കെയാ ലിജോ പറയുന്നത്... കുറച്ചു ചാറ്റി എന്നല്ലാതെ ഞാൻ അങ്ങനത്തെ ഫോടോയോന്നും അയച്ചിട്ടില്ല.... എന്നും പറഞ്ഞു അവൾ മൊബൈൽ എടുത്തു ഓൺ ആക്കി..... പക്ഷേ ചാറ്റ് മൊത്തോം ഡിലീറ്റ് ചെയ്തത് ഓൺ ചെയ്തതിനു ശേഷമാണ് ഓർമ്മ വന്നത്......
അവൾ വീണ്ടും പറഞ്ഞു... ഇല്ല ലിജോ മറ്റൊരു രീതിയിലുള്ള ഒരു ഫോട്ടോയും ഞാൻ അയച്ചിട്ടില്ല.... അതുകൊണ്ട് ഭീക്ഷണിക്കു മുന്നിൽ പേടിക്കേണ്ട കാര്യവുമില്ല... .. ഞാൻ ഇപ്പൊ തന്നെ അവനെ ബ്ലോക്ക്‌ ചെയ്‌തേക്കാം.......
സാരമില്ല സൈന നമുക്ക് പൈസ കൊടുക്കാം..... ജീവിതം വച്ചൊരു കളി വേണ്ട ... ഞാൻ ചെയ്ത തെറ്റാണു ഇ അവസ്ഥ നമുക്ക് വരുത്തിയത്..... എന്നും പറഞ്ഞു ലിജോ അകത്തേക്ക് കയറി പോയി...
തകർന്നിരുന്നു സൈന ലിജോയുടെ ഫോൺ അവിടെ ഇരിക്കുന്ന കണ്ട്‌.... അതെടുത്തു അവസാനം വന്ന നമ്പറിലേക്ക് കാൾ ചെയ്തു.... ആ സമയം പുറത്തേക്ക് വന്ന ലിജോ സൈന ഫോൺ ചെയ്യുന്നത് കണ്ട്‌ അങ്ങോട്ട്‌ ചെല്ലാതെ അവിടെ നിന്നു.....
ഫോൺ കണക്ട് ആയി മറുതലയ്ക്കൽ നിന്നും..... ഹലോ ലിജോ ഞാൻ താങ്ങളുടെ കാൾ ഇന്ന് പ്രതീക്ഷിച്ചില്ല..... കേട്ടോ
ഇത് ലിജോയല്ലടാ നിന്റ്റെ കാമുകി സൈനയാടാ.... നിനക്ക് ഒരുലക്ഷം തരാം ഒന്നും ചെയല്ലേ എന്ന് പറയാൻ വിളിച്ചതല്ലടാ... മറ്റേ മോനെ.........നിന്നോട് ചാറ്റിയതു എനിക്ക് പറ്റിയൊരു തെറ്റുതന്നെ....ആ സാഹചര്യത്തിൽ അങ്ങനെ പറ്റിപോയി.. പിന്നെ ഇപ്പോൾ ഇങ്ങനയൊക്കെ സംഭവിച്ചത് കൊണ്ട് ലിജോയ്ക് അവൻ എന്നോട് കാണിച്ച അവഗണകൾ ശരിയല്ലായെന്നു മനസ്സിലാക്കുവാൻ കഴിഞ്ഞു .. ഭർത്താവിൽ നിന്നുംഭാര്യക്ക് സ്നേഹവും സംരക്ഷണവുമാണ് വേണ്ടതെന്നും ലിജോയ്ക്കും ഇതിലൂടെ തിരിച്ചറിയാൻ കഴിഞ്ഞു..... എന്നാലും ഞാൻ ചെയ്തത് തെറ്റ് തന്നയാണ് എനിക്കും ബോധ്യം വന്നു... ... ഇന്നി നിനക്ക് ചെയാൻ പറ്റുന്നത് നീ ചെയ്യു.... അവസരം കിട്ടിയാൽ സ്വന്തം അമ്മയുടെ ഫോട്ടോ എടുത്തു അച്ഛനെ കാണിച്ചു പൈസ ചോദിയ്ക്കാൻ മടിക്കാത്ത.... നിന്നോട് ചാറ്റി പോയത്‌ ഓർത്തു ഞാൻ നാണിക്കുന്നു ........... അവൾ ഇത്രേം പറഞ്ഞപ്പോൾ കാര്യങ്ങൾ കൈവിട്ടു എന്ന് മനസ്സിലാക്കി മറുതലയ്ക്കൽ ഫോൺ കട്ട്‌ ആയി........
ലിജോയും സൈനയും പരസ്പ്പരം സ്നേഹിച്ചു ഇപ്പൊ സുഖമായി കഴിയുന്നുണ്ടെങ്കിലും തന്റ്റെ ഭാര്യയുടെ മറ്റേ രീതിയിലുള്ള ഫോട്ടോസ് എന്നേലും പ്രചരിക്കുമോ എന്നുള്ള ഭയം ലിജോയ്ക്ക് ഇല്ലാതില്ല.............
ഡിനുരാജ് വാമനപുരം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo