മനസ്സിന്റെ മോചനം
-----------------------------------
-----------------------------------
ജയിലിനു സമാനമായ ആ ഇടുങ്ങിയ മുറിയുടെ അഴികൾ പോലുള്ള വാതിലിന്റെ വശങ്ങളിലുള്ള കമ്പികളിൽ രണ്ടു കൈയും മുന്നോട്ടു നീട്ടി പിടിച്ചു കൊണ്ട് അഴികളിലൂടെ പുറത്തേക്ക് നോക്കി നിൽക്കുകയാണ് ഞാൻ....
ഇരുട്ട് വീണ് മൂടി കിടന്ന എന്റെ മനസ്സിനുള്ളിൽ ഇപ്പൊ വെളിച്ചത്തിന്റെ നേരിയവെട്ടം കത്തുന്നത് എനിക്ക് മനസ്സിലാക്കുവാൻ കഴിയുന്നുണ്ട്.... ഇരുൾ വീണ് മൂടിയ എന്റെ മനസ്സിലേക്ക് പുതിയ വെളിച്ചം തെളിയിച്ചു തന്ന ഡോക്ടറിനെ ഞാൻ ഇപ്പോൾ ദൈവമായി മനസ്സിൽ കുടിയിരുത്തിയിരിക്കുന്നു .... കഴിഞ്ഞ 17ദിവസങ്ങൾക്കു മുന്നേ ആണ് മാനസികനിലയാകെ തകർന്നു ഇരുൾ വീണ മനസ്സുമായി എന്നെ എന്റെ മുത്തച്ഛൻ ഇവിടെ കൊണ്ട് വരുന്നത്....
മദ്യവും മയക്കുമരുന്നും ഇല്ലാതെ ഒരു ദിവസം പോലും കഴിച്ചു കൂടുവാൻ കഴിയാതിരുന്ന എനിക്കിപ്പോൾ ഇ 17ദിവസങ്ങൾ പിന്നിട്ടു കഴിഞ്ഞപ്പോൾ അതൊന്നും ഇല്ലാതെയും ജീവിക്കുവാൻ കഴിയുമെന്നു മനസ്സിലാകുന്നു...
കൗമാരപ്രായം പോലും കഴിയാത്ത എന്റെ മനസ്സിൽ അന്ന് കൂരിരുൾ പടർന്നു പിടിക്കും മുന്നേ അതൊന്ന് കെടുത്തി വെളിച്ചം തെളിയിച്ചു എന്നെ നേർവഴിക്കു നയിക്കുവാൻ എന്റെ മാതാപിതാക്കൾക്ക് കഴിഞ്ഞില്ല...
കഴിഞ്ഞില്ലാ എന്ന് പറയുന്നത് ശരിയല്ല അവര് അതിനു ശ്രമിച്ചില്ല എന്ന് പറയുന്നതാണ് സത്യം.അതിനുള്ള സമയവും അവർക്ക് ഇല്ലായിരുന്നു..
ആവശ്യത്തിലേറെ പണം ഉണ്ടായിരുന്നിട്ടും വീണ്ടും വീണ്ടും പണത്തെ മാത്രം സ്നേഹിച്ചു അതുണ്ടാക്കുവാൻ വേണ്ടി ജീവിക്കുന്ന അച്ഛനും... പണത്തിന്റെ അഹങ്കാരം എന്ന വണ്ണം ഉടുത്തൊരുങ്ങി ക്ലബ്ബിലും പാർട്ടികൾക്കും വേണ്ടി മാത്രം സമയം കണ്ടെത്തുന്ന അമ്മയും....
കൗമാരപ്രായത്തിലോട്ട് അടുത്തുകൊണ്ടിരുന്ന എന്നെ ശ്രദ്ധിക്കാതെ അവർ അവരുടെ മാത്രം സുഖം തേടി പോകുന്നത്... എന്റെ മനസ്സിൽ ഇരുൾ വീഴ്ത്തി തുടങ്ങിയിരുന്നു...
സ്നേഹം കൊതിച്ചിരുന്ന പ്രായത്തിൽ എന്നെ അവർ സ്നേഹിച്ചത് പണം തന്നുകൊണ്ടായിരുന്നു.. എത്ര ചോദിച്ചാലും എന്തിനെന്നുപോലും തിരക്കാതെ പണം തരുന്നതിൽ അവർക്ക് ഒരു മടിയും ഇല്ലായിരുന്നു....
ഇഷ്ടത്തിനനുസരിച്ചു പണം ചിലവാക്കുന്ന എന്നോട് ഒരിക്കലും അച്ഛനും അമ്മയും കണക്കുചോദിച്ചിരുന്നില്ല.... ആ പണമാണ് എന്റെ മനസ്സിൽ ഇരുൾ വീഴ്ത്തി തുടങ്ങിയത്..
സ്കൂളിൽ നിന്നും വന്നു കഴിഞ്ഞാൽ... പിന്നെ എന്റെ കൂട്ടുകാർ എന്നെക്കാളും പ്രായമുള്ളവരായിരുന്നു.... പ്രായത്തിന്റെ എല്ലാ വികൃതികളും കൈയിലുണ്ടായിരുന്ന അവർ എന്റെ മനസ്സിനെ നന്മയുടെ വെളിച്ചത്തിലേയ്ക്കു നയിക്കാതെ കൂടുതൽ ഇരുട്ടിലേക്ക് തള്ളിയിടുകയായിരുന്നു...
എന്നെ സ്നേഹിച്ചതിനെക്കാളും കൂട്ടുകാർ എന്റെ കൈയിൽ ഉണ്ടായിരുന്ന പണത്തയാണ് സ്നേഹിച്ചിരുന്നത്... കൗമാരപ്രായക്കാരനായ എനിക്ക് ഒരു മടിയും ഇല്ലാതെ അവർ മദ്യം ഒഴിച്ച് തന്ന്..... ആണത്തത്തിന്റെ ലക്ഷണമാണ് മദ്യപാനം എന്ന് പറഞ്ഞപ്പോൾ ഞാനും അവർക്കൊപ്പം കുടിക്കുവാൻ തുടങ്ങി..
ചെറിയരീതിയിൽ തുടങ്ങിയത് ദിവസങ്ങൾ കഴിയും തോറും വലിയരീതിയിൽ ആയി മാറി.... പണം ആവശ്യത്തിലധികം ഞാൻ കൊണ്ട് വരുന്നതുകൊണ്ട് മദ്യത്തിൽ നിന്നും മയക്കു മരുന്നിലേക്കുള്ള ദൂരം എളുപ്പത്തിൽ എത്തി പിടിക്കുവാൻ കഴിഞ്ഞു...
നല്ല കുറെ കൂട്ടുകാർ ഇ ദുഷിച്ച ശീലങ്ങളിൽ നിന്നും എന്റെ മനസ്സിനെ മാറ്റുവാൻ ശ്രമിച്ചെങ്കിലും....ആവശ്യത്തിലേറെ പണവും... അത് തരുന്ന ലഹരിയും ഒന്നും അറിഞ്ഞൂടാത്ത ഇ പ്രായത്തിൽ കൈയിൽ വരുന്നതുകൊണ്ട് അവരുടെ ഉപദേശമൊന്നും ഞാൻ ചെവികൊണ്ടില്ല..
ഒരിക്കൽ പോലും അച്ഛനോ അമ്മയോ... എന്റെ ഈ മാറ്റം ശ്രദ്ധിക്കാതേ അവരുടെ സുഖങ്ങളിൽ മാത്രം മുഴുകി ജീവിച്ചത് ... എന്നെ കൂടുതൽ ആഴത്തിൽ മയക്കുമരുന്നിന്റെ അടിമയാക്കി മാറ്റി...... ദിവസവും ലഹരി കിട്ടാതെ ജീവിക്കുവാൻ കഴിയില്ലെന്ന അവസ്ഥയിലേക്ക് ഞാൻ മാറി...
പതിയെ പതിയെ സ്കൂളിൽ പോക്ക് ഞാൻ നിർത്തി..... അവിടെയായിരുന്നു എന്റെ നല്ല കാലം ആരംഭിച്ചത്.... ഉത്തരവാദിത്തമുള്ള ടീച്ചർമാർ എന്നെ തിരക്കി തുടങ്ങിയതിൽ നിന്നും.... അവർ എന്റെ ഈ അവസ്ഥ മനസ്സിലാക്കിയെടുത്തു..
ടീച്ചർമാർ മുൻകൈയെടുത്തു എന്റെ മാതാപിതാക്കളോട് കാര്യം അവതരിപ്പിച്ചെങ്കിലും... പ്രായത്തിന്റെ പ്രശ്നമാണ് ഇത് കുറെ കഴിയുമ്പോൾ മാറിക്കോളും എന്ന് പറഞ്ഞു അവർ... അവരുടെതായ സുഖത്തിലേക്ക് നീങ്ങി...
അവസാനം എന്റെ മുത്തച്ഛൻ കാര്യങ്ങൾ അറിഞ്ഞു..... എന്നെ ഇവിടെ കൊണ്ടെത്തിച്ചു....കൂരിരുട്ട് വീണ് കലങ്ങിപ്പോയ എന്റെ മനസ്സ് കുറച്ചു നല്ല ആൾക്കാരുടെ പരിശ്രമഫലമായി ഇന്ന് എനിക്ക് തിരികെ കിട്ടിയിരിക്കുന്നു.....
ഡോക്ടറിനോടും..... ടീച്ചർമാരോടും.... മറ്റുള്ളവരോടും.... എല്ലാത്തിനുമുപരി ദൈവത്തിനോടും ഇപ്പൊ ഞാൻ നന്ദി പറയുകയുകയാണ്......
ഒരിക്കൽ പോലും എന്റെ മാതാപിതാക്കൾക്ക് എന്റെ ഇ അവസ്ഥ കണ്ട് കുറ്റബോധം തോന്നിയില്ല എന്നതിൽ എനിക്ക് ഏതൊരു അത്ഭുതവുമില്ല.... കാരണം അവർ അവരുടെതായ ജീവിതസുഖം മാത്രം ആഗ്രഹിക്കുന്നവരാണ്....മക്കളോടുള്ള സ്നേഹം പോലും പണത്തിലൂടെ കാണുന്നവരാണ് അവർ....
ഇന്നിയും തുടർന്നുള്ള ജീവിതത്തിലും എന്റെ മാതാപിതാക്കൾ ഇങ്ങനെ തന്നെയായിരിക്കും......എന്നിരുന്നാലും ഇനി ഒരിക്കലും നശിക്കുന്ന രീതിയിലേക്ക് നീങ്ങാതെ എന്റെ മനസ്സിനെ സ്വയം നിയന്ത്രിക്കുവാൻ കഴിയുമെന്ന വിശ്വാസം ഇപ്പൊ എനിക്കുണ്ട് ..................
ഡിനുരാജ് വാമനപുരം

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക