പൊയ്മുഖങ്ങൾ
-------------------
ദീപ ഉറങ്ങാനായി കിടക്കുകയാണ്... ഉച്ചഉറക്കത്തിനായി....... കിടക്കുമ്പോൾ തന്നെഉറങ്ങാൻ കഴിയുന്നത്ഒരുഭാഗ്യമാണ്... ദീപയുടെ ആ ഭാഗ്യമൊക്കെപോയിട്ടു ഇപ്പൊ കുറച്ചു മാസങ്ങളാകുന്നു ...അവൾ ചിന്തിക്കുകയാണ് വിവാഹംകഴിഞ്ഞ ആദ്യനാളുകൾ എന്തു സന്തോഷമുള്ള സമയങ്ങൾ ആരുന്നു... വിവാഹമെന്ന് പറയാൻ കഴിയില്ല രണ്ടുവീട്ടുകാരെയും വെറുപ്പിച്ചു കൊണ്ടു ജോബിയ്‌ക്കൊപ്പം ഒളിച്ചോടുകയായിരുന്നു .. അന്നത്തെ ആ ഒളിച്ചോട്ടവും വീട്ടുകാരെ ഉപേക്ഷിച്ചു വന്നതും ഒരിക്കൽ പോലും ദീപയ്ക് വിഷമം ഉണ്ടാക്കിയില്ല.... ജോബിഗൾഫിലേക്ക് തിരിച്ചു പോയപ്പോൾ താനൊറ്റയ്ക് ആയപ്പോൾ പോലുംവിഷമിക്കാതെ പിടിച്ചുനിന്നതെല്ലാം അവൾ ഓർത്തു. ...ജോബിയുടെ മണിക്കൂര്കളോളം ഉള്ളഫോൺവിളികൾ മതിയാരുന്നു താനൊറ്റയ്ക്കായിപ്പോയി എന്നുള്ള ചിന്ത വരാതിരിക്കാൻ .... വർഷത്തിലുള്ള ജോബിയുടെ ലീവിനു വരവും ആ സമയത്തുള്ള അടിച്ചുപൊളിയും ഇടയ്ക്കു പുതിയ അഥിതിയുടെ കടന്നുവരവും എല്ലാം കൂടി 5വർഷം കടന്നുപോയി ...കഴിഞ്ഞ ലീവിനു ശേഷം എല്ലാം തകിടംമറിഞ്ഞു ജോബിപോയിട്ടു 4മാസമാകുന്നു ഒരുമാസമേ പൈസ അയച്ചുള്ളു കമ്പനിയിൽ എന്തോ പ്രോബ്ലം എന്ന് പറയുന്നു സാലറി കിട്ടുന്നില്ല ...മണിക്കൂറുകളോളം സംസാരിച്ചിരുന്ന ജോബിയുടെ ഫോൺ വിളി 5മിനിറ്റിൽ കൂടുതൽ ഇപ്പൊ ഇല്ല ........... വീട്ടുകാരെ ഉപേക്ഷിച്ചു വന്നതിന്റെ വേദന ദീപയ്ക് ഇപ്പോഴാണ് മനസ്സിലായി തുടങ്ങിയത് ..കഴിഞ്ഞ കുറച്ചു നാളുകളായി അത്രമാത്രം ഒറ്റപ്പെടൽ ആണ് അവൾ അനുഭവിക്കുന്നത്.................

മൊബൈലിന്റെ നിർത്താതെയുള്ള ബെല്ലിന്റെ ശബ്ദം അവളുടെ ഉറക്കത്തെ മുറിച്ചു... ജോബിയുടെ കാൾ ആരുന്നു ഇന്ന് സാലറി കിട്ടുന്ന തീയതിആണെന്ന് ദീപയ്ക് അറിയാംസന്തോഷമുളള വാർത്ത കേൾപ്പിക്കണെ എന്ന് സകല ദൈവങ്ങളേം വിളിച്ചു പ്രാത്ഥിച്ചുകൊണ്ട് അവൾ കാൾ എടുത്തു....... ഹലോ പറഞ്ഞു മറുതലയ്ക്കൽ ജോബി പറഞ്ഞു തുടങ്ങി....
"ഹലോ എടി ഞാനാ ഇന്നും പൈസ കിട്ടിയില്ല ....എന്തു ചെയുവാനാ നിൻറ്റെയും മോൻറ്റെയും കാര്യം ആലോചിക്കുമ്പോൾ എനിക്ക് സഹിക്കാൻ കഴിയുന്നില്ല....

"ദീപ മൂളികൊണ്ടു എല്ലാം കേട്ടു കൊണ്ടിരുന്നു... അങ്ങോട്ട് ഒന്നും പറഞ്ഞില്ല. .... കുറച്ചു സമയംകൂടി സംസാരിച്ചിട്ടു ഫോണിൽ ബാലൻസ് ഇല്ല എന്നുപറഞ്ഞു ജോബി ഫോൺ കട്ട് ചെയ്തു...
കഴിഞ്ഞ മാസങ്ങളിൽ വീട്ടുചിലവും മോൻറ്റെ ആവശ്യങ്ങളും എല്ലാ പലയിടത്തുന്നായി കടംവാങ്ങി നടത്തി... ഇനിയും അതിനു കഴിയില്ല ....ഇടയ്ക്ക് എപ്പോഴോ അടുത്ത വീട്ടിലെ ചേച്ചി ജോലിയ്ക്ക് പോകുന്ന ഷോപ്പിൽ ഒരു ഒഴിവുണ്ടെന്നു പറഞ്ഞാരുന്നു... ജോബി അറിയാതെ അതിനു പോകുവാൻ അവൾ തിരുമാനിച്ചു ...താൻ ജോലിയ്ക്ക് പോകുന്നത് ജോബി അറിഞ്ഞു കഴിഞ്ഞാൽ അവനു അത് വലിയ വിഷമംഉണ്ടാക്കും അത്രയ്ക്ക് സ്നേഹമാണ് ജോബിക്ക് തന്നോടു.... അവൾ മനസ്സിൽ ഓർമ്മിച്ചു ............അപ്പോൾ തന്നെ മൊബൈൽ എടുത്ത് ദീപ അയലത്തെ ചേച്ചിയെ വിളിച്ചു.... ഭാഗ്യത്തിന് മറ്റാരും ജോലിയ്ക്കു എത്താത്തത് കൊണ്ട് നാളെ മുതൽ അവളോട് വന്നുകൊള്ളുവാൻ പറഞ്ഞു.... നാളെമുതൽ ജോലിയ്ക്ക് പോകുവാനുള്ള തയ്യാറെടുപ്പുകൾ ദീപ ആരംഭിച്ചു തുടങ്ങി...... ..
*****************************
ജോബി തകർത്തു സംസാരിക്കുകയാണ് മൊബൈലിൽ ദീപയോട് അല്ലെന്നു മാത്രം....... അവന്റെ പുതിയ കാമുകിയോട്........

"അറിയാം മോളെ അടുത്ത ആഴ്ച്ചയല്ലേ നാളെത്തന്നെ ഗിഫ്റ്റ് ഞാൻ അയക്കും ഇന്ന് സാലറി വന്നതേ ഉള്ളു കഴിഞ്ഞ കുറെ മാസങ്ങളായി ഇ ഡേറ്റിലല്ലേ ഞാൻ പൈസ അയച്ചുതരുന്നത് മറന്നു പോയോ"..............
ചിരിയോടുകൂടി മണിക്കൂര്കളോളം ജോബിയുടെ ഫോൺ വിളി തുടർന്നുകൊണ്ടേയിരുന്നു... ദീപയാകട്ടെ നാളെ മുതൽ പോകുവാനുള്ള തയ്യാറെടുപ്പും നടത്തിക്കൊണ്ടിരുന്നു ............

പിറ്റേദിവസം വെള്ളിയാഴ്ച ആരുന്നു ദീപ ജോലിയ്ക്കു പോകുവാനായി ഇറങ്ങി.... മോനെയും കൂടെക്കൂട്ടി പോകുന്ന വഴിക്കു ഒരു ഡേകെയർ ഉണ്ട് അവനെ അവിടെ നിർത്താം .....ദീപ നടന്നു പോകുകയാണ്..... താൻ ജോലിയ്ക്കു പോകുന്ന കാര്യം ഒരിക്കലും ജോബി അറിഞ്ഞു അവന്റ്റെ മനസ്സ് വിഷമിപ്പിക്കാൻ ഇടവരുത്തരുതേയെന്ന് എന്ന പ്രാർത്ഥനയോടെ........ ........മറ്റൊരാളോട് സ്നേഹമുള്ള ജോബിയാകട്ടെ സന്തോഷത്തോടുകൂടി....കാമുകിയെ കുറിച്ച് ചിന്തിച്ചുകൊണ്ട്... ... താൻ സ്നേഹിച്ചു കെട്ടിയ ദീപയെയും തന്റ്റെ സ്വന്തം മോനെയും മറന്നു കൊണ്ട്..... ... കാമുകിയ്ക്കു ഗിഫ്റ്റ് വാങ്ങുവാനായി ഇ സമയം ഒരു ഷോപ്പ് നോക്കി നടന്നു നീങ്ങുകയാണ് ..........
ഡിനുരാജ് വാമനപുരം

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക