Slider

അച്ഛൻ

0
അച്ഛൻ
*********
അമ്മയുടെ വേർപാടിന്‌ ശേഷമാണ്‌ ഞാൻ അച്ഛനുമായുള്ള അകൽച്ചയെ കുറിച്ച്‌ ചിന്തിക്കുന്നത്‌ എന്തായിരുന്നു ഞങ്ങൾ തമ്മിൽ അകലാനുള്ള കാരണം ഇന്നും എനിക്ക്‌ അതറിയില്ല...
കുഞ്ഞുനാളിൽ പോലും ഒരു ഈർക്കലി കൊണ്ടു പോലും അച്ഛൻ എന്നെ തല്ലിയിട്ടില്ല..തല്ലുകൊള്ളാനുള്ളവ ഉണ്ടായപ്പോൾ പോലും എന്നെ ഒന്ന്‌ നോക്കുക മാത്രമാണ്‌ പതിവ്‌ അതിൽ എല്ലാം ഉണ്ടായിരുന്നു..
അമ്മ തല്ലിയിട്ടുണ്ട്‌ നല്ലതുപോലെ...സഹോദരിയുമായി തല്ലുകൂടുബോൾ കൈയ്യിൽ കിട്ടുന്ന എന്തുമെടുത്ത്‌ ഞാൻ അവളെ നല്ല കീറ്‌ കൊടുക്കും ഉച്ഛത്തിലുള്ള അവളുടെ നിലവിളി കേട്ടുവരുന്ന അമ്മ എനിക്കിട്ടും നല്ല കീറ്‌ തരും..പലപ്പോഴും അവളത്‌ ഒരടവാക്കി മാറ്റി എന്നെ തല്ലുകൊള്ളിക്കാനുള്ള അടവ്‌..
രാവിലെ എഴുന്നേൽക്കുന്ന ഞങ്ങൾക്ക് അമ്മ ഓരോ ജോലി മാറിമാറി ചെയ്യാൻ തരും ഒരു ദിവസം പാത്രങ്ങൾ ഞാൻ കഴുകുബോൾ മുറ്റം അടിക്കുന്ന ജോലി അവൾക്ക് ..അവൾ ഭയങ്കര മടിച്ചിയാ....അവളുടെ മടികാരണമാ എനിക്കും ഈ പണികിട്ടിയത്‌...
അവൾക്ക്‌ മാത്രം ജോലികൊടുക്കുബോൾ കിടന്ന്‌ കരയാൻ തുടങ്ങും ഏട്ടനെകൊണ്ട്‌ അമ്മ ഒന്നും ചെയ്യിക്കില്ല ഞാനും നിങ്ങളുടെ മകളെല്ലേ....ഞാനും ആൺകുട്ടിആയാൽ മതി ആയിരുന്നു....കരച്ചെൽ കൂടുബോൾ പണി എനിക്കും കിട്ടും അമ്മ കാണാതെ കൈയ്യിൽ കിട്ടിയ വടി വെച്ച്‌ ഒന്ന് കൊടുക്കും ...ഫാക്ടറിയിൽ സൈറൺ മുഴങ്ങിയതു പോലെ അവൾ കിടന്ന്‌ കരയുന്നത്‌ കേട്ടുവരുന്ന അമ്മ ഒന്നിന്‌ പകരം രണ്ടോ,മൂന്നോ എനിക്കും തരും ...തന്നജോലി പെട്ടന്ന്‌ തീർത്ത്‌ സ്‌കൂളിൽ പോകാനുള്ള ഒരുക്കങ്ങൾ തുടങ്ങും...
ചെറുപ്പത്തിലേ വീട്ടുജോലികളൊക്കെ അമ്മ പഠിപ്പിച്ചതുകൊണ്ട്‌ തന്നെ ഞാനൊരു പ്രവാസിയായി മാറിയപ്പോഴും ഒരു ബുദ്ധിമുട്ടും എനിക്ക്‌ അനുഭവപെട്ടില്ല....വസ്‌ത്രങ്ങൾ അലക്കിതേക്കാനും ,ഭക്ഷണം പാകം ചെയ്യാനും എനിക്ക്‌ അറിയാമായിരുന്നു....മീനിൽ മത്തിമാത്രം ഞാൻ മുറിക്കില്ല ..എത്ര സോപ്പിട്ട്‌ കഴുകിയാലും മാറാത്ത ....ഹോ..
ഹൈസ്‌കൂൾ ജീവിതം തുടങ്ങിയപ്പഴേ എൻെറ വീട്ടുജോലിയൊക്കെ കുറഞ്ഞു സഹോദരിയുമായുള്ള തല്ലുകൂടലും കുറഞ്ഞൂ...അവൾ നല്ല മിടുക്കിയായി പഴയ മടിയൊക്കെ മാറി തല്ലിയാൽ പോലും എഴുന്നേൽക്കാത്ത അവൾ രാവിലെ എഴുന്നേറ്റ്‌ കുളിച്ച്‌ വിളക്ക് കത്തിച്ച്‌ ജോലിയൊക്കെ വേഗത്തിൽ തീർത്ത്‌ എനിക്കുള്ള പേൻെറും ഷർട്ടും വരെ തയ്യാറാക്കിയിട്ടേ സ്‌കൂളിൽ പോകൂ...അമ്മയ്ക്ക് വയ്യാതായി തുടങ്ങിയത്‌ അവൾ മനസിലാക്കി തുടങ്ങിയിരിക്കുന്നു...
അച്ഛനും ഞാനും നല്ല കൂട്ടുകാരെ പോലെ ആയിരുന്നു .കേരളത്തിലെ പ്രധാനക്ഷേത്രങ്ങളിലൊക്കെ അച്ഛൻ എന്നെ കൊണ്ടുപോയിട്ടുണ്ട്‌ എൻെറ കൈയ്യും പിഠിച്ച്‌ ഓരോ ക്ഷേത്രങ്ങളെ കുറിച്ചും ഐതിഹ്യങ്ങളെ യും വിശദമായി പറഞ്ഞുതരും മണ്ടൻ സംശയങ്ങൾക്കും മറുപടിതരും
തീർത്ഥയാത്രകളൊക്കെ പോകുബോൾ ഞാനും അച്ഛനും ഒരേസീറ്റിലായിരിക്കും തിരക്കുകൂടുന്ന ഇടങ്ങളിലൊക്കെ അച്ഛൻെറ കൈ എന്നെ മുറുകെ പിടിക്കും....ആ കണ്ണിൽ ഒരു ഭയം നിഴലിക്കുന്നത്‌ കാണാം...അതിന്‌ ഒരു കാരണം ഉണ്ട്‌ .അമ്മ പറഞ്ഞ അറിവാണ്‌ അഞ്ചുവയസിൽ എന്നെ ശബരിമലയിൽ വെച്ച്‌ മണിക്കൂറുകളോളും അച്ഛന്‌ നഷ്‌ടപ്പെട്ടിരുന്നു.പൊട്ടികരഞ്ഞുകൊണ്ട്‌ ആ മലകൾ അച്ഛൻ ഓടിനടന്നത്ര....ഒരു പോലീസ്‌കാരെൻെറ ചോദ്യത്തിന്‌ ഞാൻ പ.ടി.ഉഷയുടെ നാട്ടിലാ എന്ന മറുപടി അച്ഛൻെറ അടുത്തെത്താൻ എന്നെ സഹായിച്ചത്ര....
അച്ഛൻെറ തോളിൽ കൈവെച്ച്‌ നടക്കുബോൾ പലകണ്ണുകളും അസൂയപോലെ നോക്കുന്നതും പറയുന്നതും ഞാൻ കാണാറുണ്ട്‌
എൻെറ വിവാഹ നിശ്‌ചയത്തിന്‌ വന്നവർ ഞങ്ങളുടെ പെരുമാറ്റം കണ്ട്‌ ഞങ്ങളെ തന്നെ നോക്കി .എന്നെ ചേർത്ത്‌ പിടിച്ച്‌ ജോതിഷ പലകയിലേക്ക്‌ നോക്കി പുഞ്ചിരിക്കുന്ന അച്ഛനും അച്ഛനെ എന്തോ കമൻെറടിച്ച്‌ ചിരിക്കുന്ന ഞാനും ..വന്നവരിൽ തലമൂത്ത ഒരാൾ അച്ഛനും മകനും നല്ലകൂട്ടാണെല്ലേ.....ഇവനെ ഇങ്ങനെ പിടിച്ചില്ലേൽ പറന്നുകളയും അതാ നിങ്ങളുടെ മകളുടെ കൈയ്യിൽ ഏൽപ്പിച്ചാൽ ഞാൻ സ്വസ്ഥമായി അച്ഛൻെറ ആ കമൻെറ്‌ എനിക്ക്‌ പിടിച്ചില്ല വയറിന്‌ ഒരു കുത്തുവെച്ചത്‌ കണ്ട്‌ അവിടെയുള്ളവരൊക്കെ കൂട്ടച്ചിരി.
കല്ല്യാണം കഴിഞ്ഞ്‌ പ്രവാസിയായ ഞാൻ നാട്ടിലേക്ക്‌ വിളിക്കുന്നത്‌ അമ്മയുടെ ഫോണിലാണ്‌ വിവരങ്ങളൊക്കെ അറിഞ്ഞാൽ അമ്മ ഫോണ്‌ അച്ഛന്‌ കൈമാറും ...
എന്താടാ സുഗമാണോ ഫോൺവിളിച്ച്‌ കാശ്‌ തീർക്കെണ്ടാ ഇടക്ക്‌ പെണ്ണിനെയും വിളിക്കെണം
സഹോദരിയെ ആണ്‌ എന്ന്‌ എനിക്കറിയാം
ശരിയച്ഛാ ഫോൺകട്ടാവും അച്ഛനുമായുള്ള സംസാരം കുറഞ്ഞുവന്നതും അങ്ങിനെയാണ്‌
അമ്മയുടെ കർമ്മങ്ങളൊക്കെ കഴിഞ്ഞ്‌ തിരിച്ച്‌ ഗൾഫിൽ എത്തിയ ഞാൻ വേദനിക്കുന്ന മറ്റൊരു വാർത്ത കൂടി അറിഞ്ഞു അതെ അച്ഛന്‌ കേൻസറാണ്‌ ഉടനെ ചികിത്സ തുടങ്ങണം അമ്മയുടെ വേർപാടിൽ നിന്നും കരകയറുന്നതിന്‌ മുബെ വീണ്ടും എന്നെ തളർത്തിയിരുന്നു
നാലുമാസത്തിനുള്ളിൽ രണ്ട്‌ തവണ നാട്ടിൽ പോയ എൻെറ മറ്റൊരു ലീവ്‌ അറബി തള്ളി
ജോലി ഉപേക്ഷിച്ച്‌ നാട്ടിലേക്ക്‌ പോകാനൊരുങ്ങിയെ എന്നെ അച്ഛൻ തടഞ്ഞു
ചികിത്സ തുടങ്ങി കാശ്‌ ഒരുപാട്‌ വേണം ആകെയുള്ള നിൻെറ വരുമാനവും നിലച്ചാൽ നീ വലിയ കടത്തിലാവും അതുകൊണ്ട്‌ നീ വരെണ്ടാന്ന്‌ കർക്കശമായി പറഞ്ഞപ്പോൾ മനസില്ലാമനസോടെ ഞാൻ അനുസരിച്ചു
അച്ഛൻെറ ആരോഗ്യം ദിവസങ്ങൾ കഴിയുന്തോറും കുറഞ്ഞുവരുന്നൂ എന്നത്‌ ഭാര്യയിലൂടെ അറിയുബോൾ വേദനയിൽ നിന്നും വേദനയിലേക്ക്‌ ഞാൻ മാറിയിരുന്നു.
അച്ഛനും ഞങ്ങളെ വിട്ട്‌ അമ്മയുടെ അടുത്തേക്ക് പോയപ്പോൾ എൻെറ സകലബോധവും നഷ്ടപ്പെട്ടുതുടങ്ങി
ഉറക്കമില്ലാത്ത ഈ ഏകാന്തപ്രവാസം എന്നെ ഒരു മദ്യത്തിന്‌ അടിമയാക്കി കണ്ണടയ്ക്കുബോൾ തെളിഞ്ഞ്‌ വരുന്ന അച്ഛൻെറയും അമ്മയുടെയും നല്ല ഓർമ്മകൾ എന്നെ തളർത്തികൊണ്ടേയിരുന്നു
ഉറങ്ങാൻ വേണ്ടിമാത്രമായി കഴിച്ച മദ്യം ഞാൻ പിന്നീട്‌ ജീവിതത്തിൻെറ ഭാഗമാക്കിമാറ്റി.
രാവിലെ ഒരു കപ്പ്‌ ചായക്കുപകരം ഒന്നരപെങ്കടിക്കുന്നതിൽ വരെ
എത്തി അറബിയുടെ നിരദ്ധരമായ ഉപദേശവും ഞാൻ ചെവികൊണ്ടില്ല....
മാനസികവും ശാരീരികവും സാമ്പത്തികവുമായി ഞാൻ കരകേറാനാവാത്ത പടുകുഴിയിലേക്ക്‌ പതിക്കുന്നൂ എന്ന സ്വയം തിരിച്ചറിവ്‌ എന്നെ മാറിചിന്തിക്കാൻ പ്രയരിപ്പിച്ചു.
ജീവിതം കൈവിട്ടുപോകുമായിരുന്ന എന്നെ മാറി ചിന്തിക്കാൻ പ്രയരിപ്പിച്ചത്‌ നിങ്ങൾ പലരുടെയും എഴുത്തുകൾ വായിക്കാൻ അവസരം ലഭിച്ചതുകൊണ്ടാണ്‌ .
ഒഴിവ്‌ സമയങ്ങളിൽ വായിക്കാനും ,എഴുതാനും എന്നെ പ്രയരിപ്പിച്ച പ്രിയ സുഹൃത്തുക്കളെ സ്‌നേഹം നിറഞ്ഞ നന്ദി
Raghesh payyoli
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo