Slider

അവളും ഞാനും.

0
അവളും ഞാനും.
☆♡☆♡☆♡☆
ആരാ പറഞ്ഞേ...
ക്ക് ഇഷ്ടാന്ന്...
ഇഷ്ടാല്ലാ..
വാക്കുകൾ അതിന്റെ വലിപ്പം കുറവാകാം അക്ഷരങ്ങളും. പക്ഷേ അതു തരുന്ന വേദനയുടെ തീവ്രത എത്ര ആഴത്തിലാണ്...
ഓ പിന്നെ,
കള്ളം പറയരുത്. ....
ഇല്യാ.ഞാൻ സ്നേഹിച്ചിട്ടില്ലാ.....
ഞാൻ സമ്മതിക്കില്ല,
ആ കണ്ണുകൾ പറഞ്ഞൂല്ലോ എന്നെ ഇഷ്ടായീന്ന്.ഒരുവട്ടമല്ല , പലവട്ടം.
കാവിൽ വിളക്കുവെക്കാനിറങ്ങിയപ്പോ... പാതിവഴിയിൽ കണ്ണെഴുതാൻ മറന്ന നീ തിരികെ ഓടിയതെന്തിനാ...
ന്തേ അവിടെ ഞാനല്ലാതെ മറ്റാരേലും ഉണ്ടായിരുന്നോ പെണ്ണേ നിന്നെകാണാൻ...
കൽവിളക്കിന്റെ ചോട്ടിൽ രാവിന്റെ മാറിൽ ചായാൻ കൊതിക്കുന്ന നെയ്ത്തിരി വിളക്കിന്റെ മുന്നിൽ നീ കണ്ണുകൾ വിടർത്തി നിന്നത് ഞാനല്ലാതെ മറ്റാരു കാണാനായിരുന്നു ... ആ മിഴികളിലെ തിളക്കം ദേവനല്ലല്ലോ നീ നേദിച്ചത് ... പിടച്ചിലോടെ ആ കണ്ണുകൾ എന്റെ നേരെയല്ലേ നീണ്ടത്... ഞാനല്ലേ ആ നേദ്യം ഏറ്റുവാങ്ങിയത്. ...
കവിൾ അരുണിമയാർന്നതും തുടുവിരലാൽ നീ കുങ്കുമം തൊട്ടതും
ആർക്കുവേണ്ടിയായിരുന്നു...
ഹൃദയം പ്രാർഥനയായത്... കണ്ടില്ലെങ്കിൽ പിടഞ്ഞത്....
പറയ്....
ന്നിട്ടിപ്പോ....
പറയരുത്. .. ഇഷ്ടാല്ലന്നു മാത്രം പറയരുത്.
എനിക്കറിയാം എന്നെ മാത്രമേ ആ മനസ്സിൽ ഇഷ്ടം ഉള്ളൂന്ന്....
മറന്നോളൂ ആവോളം മറന്നോളൂ...
പക്ഷേ കള്ളം പറഞ്ഞു വേദനിപ്പിക്കരുത്. അതു മാത്രം വേണ്ട. അതിനി നിന്നെത്തന്നെ വിശ്വസിപ്പിക്കാണെങ്കിൽ പോലും.
പൊയ്ക്കോ..
ഓടിപ്പൊയ്ക്കോ...
ഞാൻ ഒന്നിനും നിർബന്ധിക്കില്ല..
ഒരുപാട് പേര് സ്നേഹിക്കാനുള്ളപ്പോ ഞാൻ ആരുമല്ലന്ന് മനസിലാക്കാൻ ഉള്ള ബോധോക്കെ എനിക്കുണ്ട്. ....
അതിനു വേണ്ടി ഇന്നലെ വരെ മനസ്സിൽ തോന്നിയ ഇഷ്ടത്തെ തള്ളിപ്പറയരുത്.
എനിക്കത് സഹിക്കൂല...
കാരണം
ആ കണ്ണുകൾ സത്യമുള്ളവയായിരുന്നു.അതു കള്ളം പറഞ്ഞിട്ടില്ല ഇതുവരെ.
പൊയ്ക്കോ... എനിക്ക് ആരോടും പിണക്കമില്ല..... ഒരപേക്ഷയുണ്ട്
ഒരിക്കൽ പോലും തിരിഞ്ഞു നോക്കരുത്..
മറ്റൊന്നും കൊണ്ടല്ല...
എന്നെ കണ്ടില്ലെങ്കിൽ ആ നെഞ്ചു പിടയും. അറിയാം.
കാവിൽ ഇനി ഞാനുണ്ടാവില്ല..
ദേവി പടിയിറങ്ങിയഹൃദയത്തിൽ ഇനിയെനിക്കെന്തിനാ വിളക്ക്. ..
ഇരുട്ടുതന്നെ അധികം.
വല്ലാതെ മുഷിയുന്നു... അല്ലാതെ തന്നെ എന്റെ വേഷങ്ങൾക്ക് വിയർപ്പുമണമാണ്..
ഞാൻ പോവട്ടേ
ഇനിയൊന്ന് മുങ്ങിക്കുളിക്കണം.
ഈറൻ തോരണം.
ദൂരെ ശംഖ് മുഴങ്ങുന്നു.
ലിൻസി അരുൺ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo