Slider

ഈഡിസ് കുമാരിയും ദിലീപും.

0
ഈഡിസ് കുമാരിയും ദിലീപും.
************************"*****
"പത്രം... പത്രം... മാതൃഭൂമി... മനോരമ.. ദേശാഭിമാനി.. ജന്മഭൂമി.. ദിലീപ്...".
"ങ്ങ് ഹേ... ദിലീപ് പത്രമോ...?.
അളുകൾ എല്ലാവരും പത്രംവാങ്ങുന്ന തിരക്കാണ്.
രാവിലെ തലശ്ശേരിറയിൽവേസ്റ്റേഷനിൽ കണ്ടകാഴ്ചയാണിത്.
പത്രക്കാരൻ വിളിച്ച് പറയുന്നത് കേട്ട് എല്ലാവരും ചിരിച്ചു.
പിന്നെ ദിലീപിനെക്കുറിച്ചുള്ള ചർച്ചയായ്.
"ഇന്നലെ ഉപ്പുമാവും ചായയുമാണ് കഴിച്ചതെന്ന്.. "ഒരപ്പൂപ്പൻ വിളിച്ചു പറയുന്നത് കേട്ടു.
രണ്ടു മൂന്നു പെണ്ണുങ്ങൾ അടക്കം പറഞ്ഞ് ചിരിക്കുന്നു...
എന്താണാവോ...?
" ജയിലിലെ കക്കൂസിൽ ദിലീപ് പോയിക്കാണുമോ.." ഇതാണ് സംസാരം.
ദിലീപ് അവിടെ മുഴുവൻ നിറഞ്ഞു നിന്നു.
ട്രെയിനിൽ നിന്നും ഒരാൾ "മാളികാമുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ "എന്ന് പറയുന്നത് കേട്ടു.
അങ്ങനെ കേരളത്തിന്റെ ശ്വാസത്തിൽ ദിലീപ് നിറഞ്ഞു നിന്നു...
ഡങ്കിപ്പനിയും കൂട്ടരും പമ്പ കടന്നു!
ഈഡിസ് കൊതുകുകളുടെ പോളിറ്റ് ബ്യൂറോ യോഗം തുടങ്ങി.
അജൻഡ: ദിലീപ്.
അധ്യക്ഷൻ:ഡങ്കി കേരള ഈഡിസ്മാൻ.
"സാർ, നമ്മൾ ഇത്രയും മനുഷ്യരെ കൊന്നൊടുക്കി കാലന് നൽകിയിട്ടും വലിയ കവറേജില്ല".
"ആരാണ് ?കാരണം". അധ്യക്ഷൻ. താമരക്കുളത്തിലെ താമരയിലയിലിരുന്ന് രാജകീയമായ ശബ്ദത്തിൽ ചോദിച്ചു.
"ആ ദിലീപ് ഒറ്റൊരുത്തനാണ് രാജൻ
എല്ലാർക്കും അയാളെമതി.." ജൂനിയർ ഡങ്കി താഴ്മയോടെ അറിയിച്ചു.
"എങ്ങനെ അയാളെ ഒതുക്കാം
നിങ്ങൾ ആലോചിക്കൂ.. "ഡങ്കി കേരള ഈ ഡിസ്മാൻ നിർദ്ദേശംനൽകി.
പല തരത്തിലുളള ആശയങ്ങളും ഉയർന്ന് കേട്ടു.
"അയാളെ നമുക്ക് കൂട്ടത്തോടെ പോയി കടിച്ചാലോ..".
"ഒരു രക്ഷയുമില്ല... അതു നടക്കില്ല.." ഈഡിസ് കുമാരി പറഞ്ഞു.
"അയാള് കൊതുകിനെ കൊല്ലുന്നതാ ഇന്നത്തെ വാർത്ത...".
"എന്നാൽ ഒരു കാര്യം ചെയ്യാം നമുക്ക് ഇന്ന് രാത്രി കൂട്ടത്തോടെ മീഡിയ റൂമിൽ ചെന്ന് കടിയോട് കടി നടത്താം..".
"ഒറ്റ ഒരുത്തനും വാർത്ത വായിക്കരുത്... മുഴുവൻ എഡിറ്റർമാരെയും കടിക്കണം."
"രാത്രി ഏഴു മണി മുതൽ ഇനി ഡ്യൂട്ടി മതി... രാവിലെയും വൈകുന്നേരവും വേണ്ട..
നമ്മുടെ കടിയേറ്റ് ആരും വാർത്ത കാണരുത്".
അതു മാത്രം പോരാ... ഒരുത്തനും വായ് തുറക്കാത്ത വൈറസ് ഈഡിസ് കുമാരി എല്ലാവർക്കും ഇൻജക്ട് ചെയ്യണം.
"മുഴുവൻ ചാനലും പത്രവും ദിലീപ് കൊണ്ടുപോയല്ലോ.. ബാക്കിയുള്ളവരുടെ പണി പൂട്ടിക്കാൻ...".ഈഡിസ് കുമാരി പിറുപിറുത്തു.
"പണ്ടാരക്കാലൻ അപ്പിയിടാതെ നരകിക്കട്ടെ ".കുമാരി ശപിച്ചുകൊണ്ട് പറന്നുപോയി.
യോഗം അവസാനിച്ചു.
രാവിലെ പത്രമെടുക്കാൻ എന്റെ നാലു വയസ്സുകാരനായ ഇളയ മകനെയും കൂട്ടി പുറത്തേക്കിറങ്ങി.
പത്രം എടുക്കുന്നതിനിടയിൽ.. "പപ്പേ.. നമുക്ക് ദിലീപിന്റെ പത്രം മതി.. ".
ഞാൻ അത്ഭുതത്തോടെ നോക്കി..
" എത്രമാത്രം സ്വധീനമാണ് ആബാലവൃദ്ധം ജനങ്ങൾക്കിടയിൽ ചെലുത്തിയിരിക്കുന്നത്.."
"നമുക്ക് ദിലീപിന്റെ പത്രമാണ് കിട്ടിയത്"
എന്ന് പറഞ്ഞ് ഞാൻ പത്രമെടുത്തു.
ഇന്നലെ രാത്രി ദിലീപ് അത്താഴപട്ടിണിയാണെന്ന വാർത്ത വായിച്ചപ്പോൾ ആലോചിച്ചു പോയി..
മീശ മാധവൻ എന്ന സിനിമയില് "ഒരത്താഴപ്പട്ടിണിക്കാരനുണ്ടേ" എന്നു പറഞ്ഞു കൊണ്ട് ഒടുവിൽ ഉണ്ണിക്കൃഷ്ണന്റെയും ജ്യോതിർമയിയുടെയും അടുത്തേക്ക് വരുന്ന രംഗം മനസ്സിൽ വന്നു.
" മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ..".
ഞാൻ വിശപ്പറിഞ്ഞിട്ടുണ്ട്.... വിശപ്പറിയാത്തവർ ജാഗ്രതൈ.....
സജി വർഗീസ്.
Copyright protected.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo