Slider

ശരണാലയം

0
Image may contain: 1 person, beard and indoor

എനിക്ക്‌ ഗൾഫിലേക്ക്‌ തിരിച്ചു പോകേണ്ടത്‌ നാളെയാണ്‌ അച്ഛനെ കാറിലിരുത്തി ഞാൻ യാത്രതുടങ്ങിയിട്ട്‌ മണിക്കൂറുകൾ ആയി ...അച്ഛൻെറ ആവർത്തിച്ചുള്ള ചോദ്യത്തിന്‌ മറുപടി പറയാതെ മുന്നോട്ട്‌ നോക്കി ഞാൻ യാത്രതുടർന്നൂ.....
അച്ഛനും ,അമ്മയും ഒരു സഹോദരിയും അടുങ്ങുന്ന എൻെറ കുടുംബത്തിൽ ആദ്യവിവാഹം സഹോദരിയുടെതായിരുന്നു...
സഹോദരിയുടെ വിവാഹത്തിന്‌ ഗൾഫിൽ നിന്നും പത്തുദിവസം മുബാണ്‌ ഞാൻ വന്നത്‌ വിവാഹം കഴിഞ്ഞ്‌ പെട്ടന്നുതന്നെ ഞാൻ തിരിച്ചു പോയി ലീവ്‌ കുറവായിരുന്നു
അളിയൻ തിരിച്ചുപോകുബോൾ സഹോദരിയേയും കൂടെ കൊണ്ടുപോയി...
വരുബോൾ വിസയും കൊണ്ടാണ്‌ വന്നത്‌...
ആ വലിയ വീട്ടിൽ അച്ഛനും അമ്മയും മാത്രം പുറം പണിക്ക്‌ വല്ലപ്പോഴും ആളുണ്ടാവും .വീട്ടിൽ നിശബ്‌ദതയും ഇരുട്ടും കൂടി വന്നു....
അമ്മയുടെ നിരദ്ധരമായ ഫോൺവിളിയും കരച്ചിലും ഞാനും ഒരു വിവാഹം കഴിക്കാൻ സമ്മതിച്ചു....
വീട്ടിൽ വീണ്ടും വിളക്കുകൾ തെളിഞ്ഞു അകത്തും പുറത്തും ജോലിക്കാരുടെ മേളങ്ങൾ 
ഓടിനടന്ന്‌ ജോലികൾ വേഗത്തിലാക്കുന്ന അച്ഛൻ
വരാൻ പോകുന്ന മരുമകളെ കുറിച്ച്‌ വർണ്ണിക്കുന്ന അമ്മ പണിക്കുവന്ന സ്തീകൾക്ക്‌ ഭക്ഷണം വിളമ്പുന്ന തിരക്കിലും...
അവന്‌ ലീവ്‌ കുറവാണ്‌ വിവാഹം കഴിഞ്ഞ്‌ പെട്ടന്നങ്ങ്‌ പോകും....ഞങ്ങൾക്കിനി മരുമകൾ കൂട്ടുണ്ടാവുമല്ലോ...വാക്കുകളിൽ സന്തോഷം നിറഞ്ഞുതുളുമ്പി...
വിവാഹം കഴിഞ്ഞ്‌ പതിനഞ്ചാം നാൾ ഞാൻ തിരിച്ചു പോയി...നിറഞ്ഞകണ്ണുകളെ പിന്നിലാക്കി പതിവില്ലാത്ത ഒരു വേദന മനസിനെ പിടിച്ച്‌ കുലുക്കികൊണ്ടേയിരുന്നു....അതെ ആവളുടെ മുഖമിയിരുന്നു........
അവൾക്ക്‌ കൊടുത്ത വാക്കുപോലെ തന്നെ മൂന്നാം മാസം അവളെ എൻെറ അരികിലെത്തിച്ചു...
വർഷങ്ങൾ കടന്നുപോയി ഞാൻ മാത്രം നാട്ടിലേക്ക്‌ തിരിച്ചുവന്നു...ഭാര്യഗർഭിണിയാണ്‌ എട്ടാംമാസം അതുകൊണ്ട്‌ തന്നെ യാത്രചെയ്യാനും കഴിയില്ല....
ഫോണിലൂടെ വീട്ടിലെ വിശേഷങ്ങൾ അറിയാറുണ്ട്‌ അച്ഛന്‌ കേൾവി നന്നായി കുറഞ്ഞിരിക്കുന്നു കണ്ണിൻെറ കാഴ്‌ച്ചയും ...
എവിടെയും പോകാറില്ല വല്ലപ്പോഴും വൈദ്യരുടെ അടുത്ത്‌ മാത്രം അതും അമ്മ നിർബദ്ധിച്ചാൽ മാത്രം ....
ഞാൻ വന്നകാര്യം അമ്മയോട്‌ പറഞ്ഞു...
അമ്മയ്‌ക്കുള്ള വിസയുമായാണ്‌ ഞാൻ വന്നത്‌ ഭാര്യയുടെ പ്രസവം നടക്കുബോൾ അമ്മയവിടെ വേണം അച്ഛനെ ഒരു ശരണാലയത്തിൽ ആക്കാൻ ഞാൻ ഏർപ്പാട്‌ ചെയ്‌തിട്ടുണ്ട്‌
പൊട്ടികരഞ്ഞ അമ്മ എന്നെ പിടിച്ചുകുലുക്കി...
ഞാനില്ലാതെ ആ മനുഷ്യന്‌ ജീവിക്കാൻ കഴിയില്ല 
ഈ വീടും അദ്ധേഹത്തെയും വിട്ട്‌ ഞാനെങ്ങോട്ടും വരില്ല അമ്മ കരഞ്ഞുകൊണ്ടേയിരുന്നു....
ആരും ഇല്ല അമ്മേ ഞങ്ങളെ സഹായിക്കാൻ എല്ലാവർക്കും തിരക്കാണ്‌ ജോലിയുടെ തിരക്കുകാരണം എനിക്കും അവളെ കൂടുതലായി നോക്കാൻ കഴിയുന്നില്ല പൂർണ്ണ വിശ്രമം വേണമെന്നാ ഡോക്ടർ പറയുന്നത്‌ .. പ്രസവം കഴിഞ്ഞ്‌ നമ്മുക്ക്‌ ഒരുമിച്ച്‌ നാട്ടിലേക്ക്‌ വരാം 
അതുവരെ മാത്രം അച്ഛനെ നമ്മുക്ക്‌ അവിടെയാക്കാം എൻെറ കണ്ണുനിറഞ്ഞത്‌ കണ്ട്‌ മനസില്ലാമനസോടെ വിങ്ങുന്ന മനസോടെ അച്ഛനോട്‌ ഞാൻ പറയില്ല നീ തന്നെ പറഞ്ഞോളൂ എന്നും പറഞ്ഞ്‌ അമ്മ മുറിയിൽ കയറി കരയാൻതുടങ്ങി......
അമ്മയുടെ വിസയും ടിക്കറ്റും മറ്റും തയ്യാറായി നാളെ ഞങ്ങൾ പോകുകയാണ്‌ ഇതറിയാതെ അച്ഛൻ ...അമ്മയുടെ കണ്ണുനിറയുന്നത്‌ മകൻ തിരിച്ചുപോകുന്നതിലുള്ള വിഷമമാകും എന്ന്‌ കരുതി....
രാവിലെ തന്നെ അച്ഛനെ കുളിച്ചൊരുക്കി പുതിയ വസ്‌ത്രങ്ങളും കുറെ കുപ്പിമരുന്നുകളും അമ്മയുടെ നിർദ്ധേശമനുസരിച്ച്‌ ഞാൻ ബാഗിൽ നിറച്ചു....അമ്മ മുറിയിൽ നിന്നും പുറത്തിറങ്ങാതായി ...
ബാഗ്‌ കൊണ്ടുപോയി കാറിൽ വെച്ച്‌ അച്ഛനെ കൈപിടിച്ച്‌ പതുക്കെ പടികളിറക്കി.....
മോനെ നമ്മളെങ്ങോട്ടാ പോകുന്നത്‌ അമ്മയെ വിട്ടുപോകുന്ന കുട്ടിയെ പോലെ അച്ഛൻ ചോദിച്ചുകൊണ്ടേയിരുന്നു......കാറിലിരുന്ന അച്ഛൻെറ കണ്ണുകൾ എന്തോ തിരയുകയായിരുന്നു അമ്മയെയാണ്‌ .....എവിടെ
നിൻെറ അമ്മ അവള്‌ വരുന്നില്ലേ നമ്മളുടെ കൂടെ ..
കാറ്‌ മുന്നോട്ടെടുത്തു അച്ഛൻെറ വെപ്രാളം കൂടിവന്നു....അവളെ തനിച്ചാക്കി പോകേണ്ടാ സുഗമില്ലാത്തവളാ നിൻെറ അമ്മ ആരുണ്ട്‌ അടുത്ത്‌ ഒരു ആവശ്യംവന്നാൽ ....
മറുപടി പറയാതെ കാറ്‌ മുന്നോട്ടെടുത്ത ഞാൻ മുകളിലെ മുറിയുടെ ജാലകവാതിലിൽ മുഖംപൊത്തികരയുന്ന അമ്മയുടെ മുഖം ഒരു നോട്ടംമാത്രം നോക്കി കാറ്‌ വേഗത്തിൽ ഓടിച്ചു....
യാത്രതുടങ്ങിയിട്ട്‌ മണിക്കൂറുകൾ കഴിഞ്ഞു എവിടെക്കാണെന്നുള്ള അച്ഛൻെറ ചോദ്യത്തിന്‌ മറുപടി ലഭിക്കാതെ അച്ഛനുറങ്ങി......
അച്ഛനുവേണ്ടി ഞാൻ കണ്ടെത്തിയശരണാലയം ഒരു കടൽ തീരത്താണ്‌ ഗെയിറ്റ്‌ കടന്ന്‌ കാർ അകത്തുചെന്നതും അച്ഛനുണർന്നതും ഒരുമിച്ചായിരുന്നു
മോനെ നമ്മളെവിടെയാണ്‌ വാ നമ്മുക്ക്‌ വീട്ടിൽ പോകാം അമ്മയവിടെ കാത്തിരിക്കും വൈകിയാൽ ഒരുഗ്ലാസ്‌ വെള്ളം പോലും അവൾ കുടിക്കില്ല...അതുകൊണ്ട്‌ ഞാനവളെ പിരിഞ്ഞ്‌ ഇതുവരെ നിന്നിട്ടില്ല വാ നമ്മുക്ക്‌ പോകാം..അച്ഛൻെറ വാക്കിൽ ശക്‌തിയും സങ്കടവും ഭയവും ഉണ്ടായിരുന്നു......
ശരണാലയത്തിലെ ജീവനക്കാർവന്ന്‌ അച്ഛനെ കാറിൽനിന്ന്‌ ഇറക്കുബോൾ കൊച്ചുകുട്ടിയെ പോലെ വിതുമ്പുന്നുണ്ടായിരുന്നു....മോനെ...മോനെ ആവിളി എൻെറ കാതിൽ അസുരതാളത്തോടെ 
അലയടിച്ചു....
കാറ്‌ ചെന്ന്‌ നിർത്തിയത്‌ വിജനമായ ആ കടൽ തീരത്ത്‌ ആയിരുന്നു
തിരകളെ നോക്കി വിദൂരതയിലേക്ക്‌ നോക്കി ഞാനങ്ങിനെ നിന്നു ....
ശാന്തമായി ഒഴുകിയിരുന്ന തിരമാലകൾ പൊടുന്നെനെ രൗദ്രഭാവത്തോടെ കടൽ തീരത്തേക്ക്‌ ആഞ്ഞടിച്ചു.....
പോക്കറ്റിലെ ഫോൺ റിങ്ങ്‌ ചെയ്‌തുകൊണ്ടേയിരുന്നു....പരിചയമില്ലാത്ത നംബർ ഫോൺ കട്ട്‌ ചെയ്ത്‌ ഞാൻ ശരണാലയത്തിലേക്ക്‌ ഓടി....
ശരണാലയത്തിൽ ഉപേക്ഷിക്കാനോ അവിടെ കിടന്ന്‌ നരകിച്ച്‌ മരിക്കാനോ അച്ഛനെ വിട്ടുകൊടുക്കാൻ എനിക്ക്‌ മനസുവന്നില്ല...
എത്രയും വേഗം അമ്മയുടെ അടുത്തെത്താനുള്ള അച്ഛൻെറ ആഗ്രഹം നീറവേറ്റാൻ വേണ്ടി ഞാൻ അച്ഛനെയും കൂട്ടി കൊടുത്ത കാശ്‌ പോലും തിരിച്ചുവാങ്ങാതെ ശരണാലയത്തിൽ നിന്നും വീട്ടിലേക്ക്‌ യാത്രതുടങ്ങി....
അച്ഛൻെറ മുകത്ത്‌ സന്തോഷം തിരിച്ചുവന്നു..നഷ്‌ടപ്പെട്ട കളിപ്പാട്ടം തിരിച്ചുകിട്ടിയകുട്ടിയുടെ നിഷ്‌കളങ്കമായ ചിരിയോടെ എനിക്കറിയാം നീ വരുമെന്ന്‌ നീ എൻെറ മോനല്ലേ......അമ്മയെ വിളിച്ചൊന്ന്‌ 
പറഞ്ഞേക്കൂ നമ്മൾ വരുന്നുണ്ടെന്ന്‌
കാറ്‌ അതിവേഗത്തിൽ വീട്ടിലേക്ക്‌ പാഞ്ഞുതുടങ്ങി...അച്ഛൻ നിർത്താതെ സംസാരിച്ചു എൻെറ കുഞ്ഞുനാളിലെ വികൃതിയും വാശിയും സ്‌നേഹവും പറഞ്ഞുകൊണ്ടേയിരുന്നു....ഉറങ്ങി....
വീട്ടിലേക്ക്‌ വിളിച്ചു ഫോൺ ആരും എടുക്കുന്നില്ല
എൻെറ മനസിൽ ആദിയായി...വീണ്ടും വീണ്ടും വിളിച്ചു ...ആരോ ഫോണെടുത്തു ഹലോ ആരാ...എൻെറ ശബ്‌ദം ഇടറി
മറുപുറം പരുക്കനുള്ള ഒരു ശബ്‌ദം ഇവിടുത്തെ അമ്മ മരണപ്പെട്ടു മകനെയും ബദ്ധുക്കളെയും വിളിച്ചുകൊണ്ടിരിക്കുകയാ നിങ്ങൾക്ക്‌ അറിയാമെങ്കിൽ ഒന്നറിയിച്ചോളൂ....ഫോൺകട്ടുചെയ്‌തു...എൻെറ കണ്ണിലേക്ക്‌ ഇരുട്ടുകയറി സൂര്യൻ പൂർണ്ണമായും കടലിൻെറ മടിത്തട്ടിലേക്ക്‌ മടങ്ങിയിരിക്കുന്നു...
തുറന്നു വെച്ച ഗെയിറ്റിലൂടെ കാറ് അകത്തേക്ക്‌ പാഞ്ഞുകയറി ആൾകൂട്ടത്തിൽ നിന്നും ആരോ വിളിച്ചുപറഞ്ഞു ...അച്ഛനും മകനും വന്നൂ....കാർ 
ഡോർ തുറന്ന്‌ ഞാൻ അകത്തേക്ക്‌ ഓടി ...
ഒറ്റത്തിരികത്തിച്ച നിലവിളക്കിന്‌ മുന്നിൽ അമ്മയെ വെള്ളതുണിയിൽ കിടത്തിയിരിക്കുന്നു 
പൊട്ടിക്കരച്ചലിൽ ഞാൻ കേട്ടൂ ഒരു പായ കൂടിവിരിച്ചോളൂ...വിരിച്ച പായയിൽ അമ്മയ്ക്കടുത്തായി അവർ അച്ഛനെയും കിടത്തി
പൊട്ടികരച്ചിലിലും ഞാൻ കേട്ടൂ അമ്മയുടെ ആവാക്കുകൾ ....
മോനേ ....ഞാനില്ലാതെ ആ മനുഷ്യന്‌ ജീവിക്കാൻ കഴിയില്ല.......
ശുഭം...
Raghesh payyoli
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo