
കത്തി താഴ്ത്തിയപ്പോഴാ കണ്ടത്
ആ ഹൃദയത്തിന്
രണ്ടറയേയുണ്ടായിരുന്നുള്ളൂവെന്ന്...
ആ ഹൃദയത്തിന്
രണ്ടറയേയുണ്ടായിരുന്നുള്ളൂവെന്ന്...
സാമ്പിൾ പരിശോധിച്ചപ്പോഴാണറിഞ്ഞത്
ബ്ലഡ് ഗ്രൂപ്പ് ഇനിയും
കണ്ടെത്തേണ്ടിയിരിക്കുന്നൂവെന്ന്...
ബ്ലഡ് ഗ്രൂപ്പ് ഇനിയും
കണ്ടെത്തേണ്ടിയിരിക്കുന്നൂവെന്ന്...
തലച്ചോറിന്റെ സാമ്പിളിൽ
ഒരൊറ്റ സന്ദേശമേ ഡീകോഡ് ചെയ്യാനുണ്ടായിരുന്നുള്ളൂ...
ഒരൊറ്റ സന്ദേശമേ ഡീകോഡ് ചെയ്യാനുണ്ടായിരുന്നുള്ളൂ...
റെറ്റിനയ്ക്കു പിന്നിലെ മായാത്ത ചിത്രങ്ങൾ
ഒരൊറ്റപ്പൂവിൻ ഇതളുകളായിരുന്നൂ..
ഒരൊറ്റപ്പൂവിൻ ഇതളുകളായിരുന്നൂ..
കുരുക്കഴിച്ചെടുത്തപ്പോഴാണ് കണ്ടത്
തൊണ്ടയിൽ പിണഞ്ഞ
ഹൃദയം മുറിഞ്ഞു പറയാതെപോയ വാക്കുകൾ...
തൊണ്ടയിൽ പിണഞ്ഞ
ഹൃദയം മുറിഞ്ഞു പറയാതെപോയ വാക്കുകൾ...
Shajith....
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക