നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നീലഷർട്ട്‌ ഇട്ടയാൾ

Image may contain: 1 person, beard
**************************
വർഷങ്ങൾ മുൻപ് ജോലി സംബന്ധം ആയീ ഞാൻ തൃശൂർ അടുത്ത് മണ്ണുത്തിയിൽ താമസിക്കുന്ന കാലം. ഒരു വീട്ടിൽ ഞാൻ തനിയെ ആണ് താമസം.
നല്ല മഴ ഉള്ള ഒരു ദിവസം. കാലവർഷം കനത്തു പെയുക ആണ്.ഞാൻ ഒരുപാട് ഇഷ്ട്ടപെടുന്ന കാലാവസ്ഥ. തിമിർത്തു പെയ്യുന്ന മഴ എന്നും എനിക്ക് ലഹരി ആണ്. വീട്ടിൽ ഉമ്മറത്തു ഇരുന്നു ഞാൻ അത് ആസ്വദിക്കുക പതിവ് ആണ്.
അല്പ സമയം കഴിഞ്ഞു ഒരു 8 മണി യോട് കൂടി രാത്രി ഭക്ഷണം കഴിക്കാൻ ഞാൻ കവല യിൽ ഉള്ള ഹോട്ടലിൽ പോയി.നല്ല ചൂടൻ ദോശയും സാമ്പാറും കുടയെ ഒരു ഓംലെറ്റും ഞാൻ കഴിച്ചു. ഹോട്ടൽ ഉടമയോട് കുശലം പറഞ്ഞു പണം കൊടുത്തു ഞാൻ അവിടുന്ന് ഇറങ്ങി.
പുറത്തു അപ്പോഴും കനത്ത മഴ. പരിസരം പതിവില്ലാതെ വിജനം. റോഡിൽ വളരെ കുറച്ചു വാഹനങ്ങൾ മാത്രം. ഹോട്ടൽ വരാന്തയിൽ ബീഡി വലിച്ചു കൊണ്ട് ഒരു മനുഷ്യൻ നില്പുണ്ട്. അയാൾ കടും നീലാ ഷർട്ടും കാവി മുണ്ടും ധരിച്ചിരിക്കുന്നു. അയാൾ എന്നയെ തന്നെ തുറിച്ചു നോക്കുന്നു. വല്ലാത്ത തുറിച്ചു നോട്ടം. കൈയിൽ ഇരിക്കുന്ന ബീഡി അയാൾ ആഞ്ഞു വലിക്കുന്നു ഉണ്ട് . ഇതിനു മുൻപ് അയാളയെ ഞാൻ അവിടെ കണ്ടിട്ടില്ല.
ഞാൻ കുട നിവർത്തി പതുക്കെ താമസിക്കുന്ന വീട്ടിലേക്കു നടക്കുവാൻ തുടങ്ങി. കോരി ചൊരിയുന്ന മഴ ആസ്വദിച്ചു ഞാൻ നടക്കുക ആണ്, അല്പം കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ അയാളും എനിക്കു പിന്നാലെയെ നടന്നു വരുന്നത് ഞാൻ കണ്ടു. ഇപ്പോൾ അയാളുടെ കയ്യിൽ ബീഡി ഇല്ല മഴ നനഞു ആണ് വരണത്.
വീട്ടിലേക്കു ഇനിയും ഏകദേശം ഇരുനൂറു മീറ്റർ ദൂരം കാണും. അല്പം കൂടി നടന്നു വീട് പടിക്കൽ എത്തിയപ്പോൾ വീണ്ടും ഞാൻ തിരിഞ്ഞു നോക്കി, ഇപ്പോൾ അയാൾ എനിക്ക് പിന്നാലെയെ ഇല്ല.
ഗേറ്റ് തുറന്നു അകത്തു കയറുമ്പോൾ ആണ് അത് കാണുന്നത്. അയാൾ അടുത്ത ഉള്ള ഇട വഴിയിൽ നില്പുണ്ട്. റോഡിനു എതിരെ അല്പം മാറി അയാൾ എന്നയെ തുറിച്ചു നോക്കി നില്കുന്നു .ഞാൻ കണ്ടത് കൊണ്ട് ആകും അയാൾ ഇട വഴിയിൽ അകത്തയ്ക് പോയി.
ഞാൻ വാതിൽ തുറന്നു അകത്തു കയറി. പുറത്തു മഴ കൂടതൽ ശക്തമായി, ചെറിയ കാറ്റും ഉണ്ട്. നല്ല മഴ ഉണ്ടെങ്കിൽ ഞാൻ സാദാരണ വാതിൽ തുറന്നിട്ടു അത് ആസ്വദിക്കാറുണ്ട്. തിമിർത്തു പെയ്യുന്ന മഴ എന്നും എനിക്കു ലഹരി ആണ്, ഇതിലും സുന്ദരം മായ കാഴ്ച ഈ ഭൂമിയിൽ വേറെ ഒന്നിലും ഞാൻ കണ്ടിട്ടില്ല.
പക്ഷെ അന്ന് വാതിൽ അടച്ചു കുറ്റികൾ ഇട്ടു.
വാതിൽ മാത്രം അല്ല ജനാലകളും കുറ്റി ഇട്ടു.എല്ലാ വാതിലകളും ജനാലകളും അടച്ചു എന്ന് ഞാൻ ഉറപ്പു വരുത്തി, എന്നിൽ എന്തോ ഒരു ഉൾഭയം . ഒരിക്കലും അങ്ങനെ ഒരു ഭയം ഉള്ള ഒരു ആള് അല്ല ഞാൻ, എത്രയോ തവണ പാതിരാത്രി തനിയെ യാത്ര ചെയിതിരിക്കുന്നു, തനിയെ താമസിച്ചിരിക്കുന്നു. ഈ വീട്ടിലും ഞാൻ മാത്രം മാണ് താമസം. എങ്കിലും ഇന്ന് ആ ധൈര്യം എനിക്കു തോന്നുന്നില്ല. ഞാൻ അല്പം സമയം പാട്ടുകൾ കേട്ടു,മനസ് ശാന്തം ആക്കി പിന്നെ ഉറങ്ങുവാൻ കിടന്നു.
ഇപ്പോൾ മനസ്സിൽ ഭയം തോന്നുന്നില്ല , അയാൾ ആരു ആകും എന്നാ ചിന്ത മനസ്സിൽ ഉണ്ട്. ചിലപ്പോൾ മോഷ്ട്ടാവ് ആകും, അടുത്ത് ഉള്ള പ്രദശങ്ങളിൽ ആ ദിവസങ്ങളിൽ മോഷണം നടന്നിട്ടുണ്ട്, അല്ലെങ്കിൽ മനോരോഗി. ഞാൻ പയ്യെ മയക്കത്തിൽ വീണു.
രാത്രിയിൽ എപ്പോളോ, ഒരു സ്വപ്നം കണ്ടു ഞാൻ കരഞ്ഞു കൊണ്ട് എഴുന്നേറ്റു. ഞാൻ അലറി കരയുക ആണ് പക്ഷെ ശബ്ദം പുറത്തു വരുന്നില്ല.
ഉറക്കം ഉണർന്നു ഞാൻ ലൈറ്റ് ഇടുവാൻ തല ഭാഗത്തു ഉള്ള സ്വിച്ച് പരതി, അപ്പോൾ ആണ് മനസിലാകുന്നത് ഞാൻ നിലത്തു വീണു കിടുക്കുക ആണ് എന്ന്. മുറിയിൽ നിറയെ കരിഞ്ഞ മണം, ഇടയ്ക് ബീഡി യുടെ രൂക്ഷ ഗെന്ധം വരുന്നുണ്ട്.
പെട്ടന്ന് ഒരു മിന്നൽ വെളിച്ചം പോലെ എന്തോ മുറിയിൽ നിന്നു ജനാല വഴി പുറത്തു പോയി. ആ വെള്ളിച്ചിത്താൽ ഞാൻ ലൈറ്റ് സ്വിച്ച് കണ്ടു, ഞാൻ എഴുന്നേറ്റു ലൈറ്റ് ഇട്ടു. ഞാൻ അകയെ വിയർത്തു ഇരിക്കുന്നു, നെഞ്ച് ഭയങ്കര മായി പിടക്കുന്നു. ശരീരം ചുട്ടു പഴുത്ത പോലെ. അടുത്ത് കുപ്പിയിൽ ഇരുന്ന വെള്ളം ഞാൻ കുറയെ കുടിച്ചു. ഇപ്പോൾ എനിക്ക് അല്പം ആശ്വാസം തോന്നുന്നു.
ബീഡി യുടെ രൂക്ഷ ഗെന്ധം ഇപ്പോൾ കുറഞ്ഞു, പക്ഷെ കരിഞ്ഞ മണമുണ്ട്. വീട്ടിൽ ആരോ ഉള്ളത് പോലെ ഒരു തോന്നൽ, ആരു കയറിയാലും ഞാൻ കിടക്കുന്ന മുറിയിൽ ആരും ഇല്ല എന്ന് ഞാൻ ഉറപ്പിച്ചു, മുറിയിലയെ വാതിൽ കുറ്റികളും ജനൽ കുറ്റികളും ആരും ഉരിയിട്ടില്ല.
ലൈറ്റ് ഇട്ടു വീടിന്റെ എല്ലായിടവും പരിശോധന നടത്തിയാലോ എന്ന് ഞാൻ ആലോചിച്ചു, പക്ഷെ അത് വേണ്ട എന്ന് മനസ് പറഞ്ഞു, കാരണം മോഷ്ടാക്കൾ ആണ് എങ്കിൽ അവർ അക്രമിച്ചാലോ. ഞാൻ വീണ്ടും കട്ടിലിൽ കിടുന്നു, മൊബൈലിൽ സമയം നോക്കി,രാത്രി ഒരുപാട് കഴിഞ്ഞിരിക്കുന്നു.
പുറത്തു ഇപ്പോഴും മഴ തന്നെ, എനിക്കു ആ മഴ ഒട്ടും ആസ്വദിക്കാൻ സാധികുന്നില്ല,ഇപ്പോൾ മഴ എന്നിൽ ഭീതി തോന്നിപ്പിക്കുന്നു, അത് അങ്ങനെ ആണ് മനസ് ശാന്തം അല്ലെങ്കിൽ ഈ ലോകം മുഴുവൻ അശാന്തമായി നമ്മുക്ക് തോന്നും. ആ രാത്രി ഇനി ഉറക്കം വേണ്ടന് ഞാൻ തീരുമാനിച്ചു, എങ്ങനെ യെങ്കിലും നേരം വെളുപ്പിക്കണം, ഞാൻ കിടക്കയിൽ തലയിണ കുത്തി നിറുത്തി ചാരി ഇരുന്നു ഞാൻ കണ്ട സ്വപ്നത്യേ പറ്റി ആലോചിച്ചു.
ഒരു ഭീകര സ്വപ്നം ആണ് എന്നയെ ഉണർത്തിയത്, അതിഭീകരം ആയിരുന്നു അത് എനിക്ക്. ഞാൻ വഴിയിൽ കണ്ടാ ആ മനുഷ്യൻ എന്റെ സ്വപ്നത്തിൽ വന്നു, അതയെ രൂപം, അതയെ നീലാ ഷർട്ടും കാവി മുണ്ടും . അയാൾ ബീഡി വലിക്കുനില്ല പകരം വായിൽ പഴുത്ത ഇരുമ്പു കഷ്ണം കടിച്ചു പിടിച്ചിരിക്കുന്നു. അയാൾ ഒരു ഗുഹയുടയെ മുന്നില് നില്കുന്നു.
ഞാൻ അയാളുടെ അരികിൽ നില്കുന്നു, ചുറ്റും ചിറകുകൾ ഉള്ള മനുഷ്യർ, അവർ ഞങ്ങൾക്കും ചുറ്റും പറക്കുന്നു. അയാൾ എന്നോട് ഗുഹയുടേയ ഉള്ളിൽ വരാൻ പറഞ്ഞു, അയാൾ അവിടെ ഭക്ഷണം ഒരുക്കിയുട്ടുണ്ട്, അത് ഞാൻ കഴിച്ചെയെ മതിയാകു . ഞാൻ വേണ്ട എന്ന് പറഞ്ഞു തിരിഞ്ഞു നടന്നു, പെട്ടന്ന് അയാളുടെ ഭാവം മാറി, അലറി വിളിച്ചു കൊണ്ട് അയാൾ എന്നയെ വട്ടം പിടിച്ചു, ഗുഹയിലേക്കു വലിച്ചു ഇഴച്ചു, നാനും അലറി കരഞ്ഞു കൊണ്ട് കുതറി ഓടുവാൻ ശ്രെമിച്ചു. അപ്പോൾ ചിറകുകൾ ഉള്ള മനുഷ്യരിൽ ഒരുവൻ ചുട്ടു പഴുത്ത ഇരുമ്പ് വളയം ആ മനുഷ്യന്റെ കൈയിൽ കൊടുത്തു, അയാൾ അത് എന്റയെ കഴുത്തിൽ ധരിപ്പിച്ചു, ഞാൻ വേദന കൊണ്ട് അലറി കരഞ്ഞു, സ്വപ്നത്തിൽ നിന്നു ഞെട്ടി എഴുന്നേറ്റു.
നേരം വെളുക്കുന്നതു നോക്കി ഞാൻ കിടക്കയിൽ ഇരിക്കുക ആണ്, മഴ മത്സരിച്ചു പെയ്യുക ആണ്, മുറിയിലിപ്പോൾ സുഖം ഉള്ള കുളിർ.എപ്പോഴോ ഞാൻ അറിയാതെ മയങ്ങി പോയി.
കണ്ണ് തുറക്കുമ്പോൾ നേരം ഒരുപാട് വെളുത്തുയിരുന്നു, ഞാൻ കിടക്കയിൽ നിന്നു എഴുന്നേറ്റു, നല്ല ഷീണം ഉണ്ട്, ഞാൻ വീട്ടിൽ എല്ലാ ഭാഗവും കയറി നോക്കി, ഇല്ല ഒരു കുഴുപ്പുവും ഇല്ല ഒരു കള്ളനും ഇവിടെ വന്നിട്ടില്ല, എല്ലാം ഭയം കൊണ്ട് മനസ് ചിന്തിച്ചു കൂട്ടിയത്. ഞാൻ സ്വയം പറഞ്ഞു ഇങ്ങനയെ ഒന്നിനേയും ഭയപ്പെടരുത്. വാതില് തുറന്നു പുറത്തു ഇറങ്ങി, മഴ കുറഞ്ഞു, ഇപ്പോൾ ചാറ്റൽ മഴ മാത്രം എങ്കിലും നല്ല മഴ കാറുണ്ട്, കാർപോർച്ചിൽ ന്യൂസ്‌പേപ്പർ കിടപ്പുണ്ട്, ഞാൻ എടുത്തു ഓടിച്ചു നോക്കി, നിറച്ചും മഴ യുടെ വാർത്തകൾ, നാട്ടിൽ പല സ്ഥലങ്ങളും വെള്ളത്തിൽ മുങ്ങി.
മുഖം കഴുകാൻ ടാപ് തുറന്നപ്പോൾ വെള്ളം വളരെയേ കുറച്ചു മാത്രം വരുന്നു, ടാങ്കിൽ വെള്ളം ഇല്ല എന്ന് മനസിലാക്കിയ ഞാൻ മോട്ടോർ ഓൺ ചെയ്തു, അല്പം കാത്തിരുന്നു, വീണ്ടും ടാപ് തുറന്നു, ഇപ്പോളും അതയെ അവസ്ഥ. വെള്ളം അല്പം മാത്രം വരുന്നു.
എനിക്ക് കാരണം പിടി കിട്ടി, അത് പഴയ മോട്ടർ ആണ്, ഇടയ്ക്ക് അതിൽ വെള്ളം ഒഴിച്ച് കൊടുക്കണം അല്ലെങ്കിൽ എയർ കയറി വെള്ളം കയറുക ഇല്ല, ഞാൻ ബക്കറ്റ് മായി കിണർ അരികില് പോയി വെള്ളം കോരി ഒഴിച്ച് കൊടുത്തു, വീണ്ടും മോട്ടോർ ഓൺ ചെയ്തു, എന്നിട്ട് ടെറസ്സിൽ ഉള്ള ടാങ്കിൽ പോയി മൂടി പൊക്കി നോക്കി, ഇപ്പോൾ വെള്ളം കയറുന്നുണ്ട്.
പടികൾ ഇറങ്ങി താഴെ വരുമ്പോൾ ആണ് ഞാൻ ആ കാഴ്ച കണ്ടത്.വീടിന്റയെ ചാർപ്പില് നിലത്തു ഒരു നീലാ ഷർട്ട്‌ കിടുക്കുന്നു, ഞാൻ അടുത്ത് പോയി ഒരു കമ്പു കൊണ്ട് ആ ഷർട്ട്‌ ഉയർത്തി നോക്കി, നീലാ ഷർട്ട്‌, ഞാൻ കണ്ട ആ മനുഷ്യൻ ധരിച്ച , സ്വപ്നത്തില് വന്ന ആ മനുഷ്യൻ ധരിച്ച അതയെ നീലാ കളർ.
ആ ഷർട്ട്‌ നിറയെ അഴുക്കു പറ്റിരുന്നു, പക്ഷെ അതില് ഒട്ടും നനവ് പറ്റിയിട്ടില്ല.
ഞാൻ തിരിച്ചും മറിച്ചും ചിന്തിച്ചു, അവസാനം ഒരു ചിന്തയിൽ മനസ് എത്തി, അയാൾ രാത്രി അവിടെ കിടുന്നു കാണും രാവിലെ വേഷം മാറി പോയി കാണും.
അപ്പോൾ മറ്റൊരു ചിന്ത എന്നില് വന്നു, രാത്രിലയെ കനത്ത മഴ അയാൾ നഞ്ഞിരുന്നു, പിന്നെ എങ്ങനെ...... വസ്ത്രം... ഉണങ്ങി.
ചിലപ്പോൾ അങ്ങനെ ഒരു ഷർട്ട്‌ അവിടെയെ കുറയെ നാളുകൾ ആയീ കിടുന്നു കാണും,ഇപ്പോൾ ആകും ഞാൻ കാണുന്നത്, ഞാൻ ചാർപ്പിന്റയെ ഉള്ളില് അങ്ങനെ വരാറില്ല.
അയാൾ എന്തിനു വന്നു എന്നും എങ്ങനെ എന്റെ സ്വപ്നത്തില് വന്നു എന്നും ഉള്ള ചിന്താ എന്റയെ മനസില് അലയടിച്ചു കൊണ്ടിരുന്നു. നമ്മൾ നിത്യ ജീവിതത്തില് കാണുന്നതും കേൾക്കുന്നതും സ്വപ്നത്തില് വരും എന്ന് ഞാൻ വായിച്ചിട്ടുണ്ട്, അവ അനുവാദം ചോദിക്കാൻ നിൽക്കാറില്ല, നിദ്രയിൽ അവ കയറി വന്നു ഭയാനകം മായ കാഴ്ചകൾ സമ്മാനിച്ചു ആകുന്നു പോകും. പക്ഷെ മനസ്സിൽ നിന്നു ഒന്നും മായുന്നില്ല.ചിന്തകൾ വേട്ട ആടുന്നു.
ആ നീലാ ഷർട്ട്‌ എനിക്ക് അസ്വസ്ഥത മാത്രം നൽകുന്നു, ഞാൻ ഒരു തീപ്പെട്ടി കൊള്ളി കൊണ്ട് അതിനയെ കത്തിച്ചു, ആ അപശകുനം ആളി കത്തി തീർന്ന്, അതില് നിന്നും വെള്ള പൊക ഉയരുന്നു പൊങ്ങി. ആ പുക എനിക്ക് ചുറ്റും കറങ്ങി അതിവേഗം ആകാശത്തില് ലയിച്ചു.
അങ്ങനെ പല ദിവസങ്ങൾ കടന്നു പോയി, അയാളുടെ ഓർമ്മകൾ ഇടയ്ക്ക് മനസില് വരും, അയാൾ ആരു ആകും എന്ന് അറിയുവാൻ എനിക്കു ആകാംഷ, ഞാൻ കവലയിൽ നിൽകുമ്പോൾ അയാൾ അവിടെ ഉണ്ടോന്നു നോക്കും. ചിലപ്പോൾ രാത്രികളിൽ മുറിയില് ജനൽ പാളികളിൽ തട്ടും മുട്ടും കേൾകാം. ചിലപ്പോൾ ബീഡി യുടെ രൂക്ഷ ഗെന്ധം. എല്ലാം എന്നില് അയാളുടയെ ചിന്തകൾ നിറച്ചു.
മറ്റൊരു ദിവസം വീണ്ടും അയാൾ എന്റയെ സ്വപ്നത്തിൽ വന്നു, എന്റയെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ടു പറഞ്ഞു “ഞാൻ നിന്നെ രക്ഷിക്കാൻ വന്നതു ആണ് എന്ന്”.
പല ദിവസവും ഈ സ്വപ്നം ഞാൻ കണ്ടു, അപ്പോൾ എല്ലാം അയാൾക്കു നീലാ ഷർട്ടും കാവി മുണ്ടും ആയിരുന്നു വേഷം. എപ്പോളും ശാന്തൻ ആയീ പറഞ്ഞു “ഞാൻ നിന്നെ രക്ഷിക്കാൻ വന്നതാ എന്ന്”.
ഒരു ദിവസം ഞാൻ പള്ളിയില് പോയി വെഞ്ചിരിച്ച കൊന്ത വാങ്ങി, അത് കഴുത്തിൽ ഇട്ടു, പിന്നെ സ്വപനങ്ങൾ കാണുന്ന പതിവ് ഇല്ലാതായീ. രാത്രി ഒന്നും ശല്യപെടുത്തുവാൻ വന്നില്ല. സുഖം ആയ ഉറക്കം.
മാസങ്ങൾ അങ്ങനെ കടന്നു പോയി, ഇപ്പോൾ ആ ഓർമ്മകൾ എന്നില് മങ്ങി തുടങ്ങി. എനിക്കു ജോലി മറ്റു ഒരു ഇടത്തു ആയീ. ഈ വീട്ടിൽ നിന്നും ഞാൻ താമസം മാറ്റി.
മാസങ്ങളും വർഷങ്ങളും പലതും കടന്നു പോയീ. പുതിയ ഇടങ്ങളിൽ ഞാൻ സന്തോഷം മായി ജീവിക്കുന്നു. ഞാൻ ധരിച്ചിരുക്കുന്ന കൊന്തയിൽ എനിക്കു വലിയ വിശ്വാസം ആയീ. എപ്പോളും അത് ഞാൻ കഴുത്തില് ധരിച്ചു.
ഒരു മഴ കാലത്തു ഞാൻ പൊന്നുരുന്നി ആശ്രമ ദേവാലയത്തില് പ്രാത്ഥിക്കുവാൻ പോയി. ആ ആശ്രമത്തിൽ ആണ് തിയോഫിന് അച്ഛനയെ കബർ അടുക്കിരിക്കുന്നത്. അവിടെ ഇടയ്ക് ഞാൻ വിളക്ക് വെക്കാൻ പോകാറുണ്ട്. അന്നും പ്രാർത്ഥിച്ചു കഴിഞ്ഞു വിളക്കു വെച്ച് ഞാൻ തിരകയെ പൊന്നു.
വൈറ്റില ബസ് ടെർമിനൽ ലക്ഷ്യം ആക്കി ഞാൻ നടന്നു. ഒരു എളുപ്പവഴി പള്ളിയുടെ മറുവശത്തു കൂടി ഉണ്ട്. ഒരു ഇട വഴി, അതിലുടെ നടന്നു റെയിൽവേ ട്രാക്ക് മുറിച്ചു കടന്നാല് വൈറ്റില എത്താം. നല്ല മഴ കാറുണ്ട്, മഴ ചാറി തുടങ്ങി, ഞാൻ വളരെ വേഗം നടന്നു.
ഞാൻ റെയിൽവേ ട്രാക്ക് നു അരികയെ എത്തി, അവിടയെ പിച്ചക്കാരി എന്ന് തോന്നിപ്പിക്കുന്ന ഒരു പ്രായം ഉള്ള സ്ത്രീ നിൽപ്പുണ്ട്, അവരും ട്രാക്ക് മുറിച്ചു കടുക്കുവാൻ നിൽക്കുക ആണ്. നാല് ലൈൻ ട്രാക്ക് മുറിച്ചു കിടക്കണം, ട്രാക്ക് സ്വിച്ചിങ് ഏരിയ ആണ്, ഏതു ലൈനില് ട്രെയിൻ വരും എന്ന് ഉഹിക്കാൻ പറ്റില്ലല്ലോ. ഞാൻ രണ്ടു വശവും നോക്കി, ഒന്നും വരുന്നില്ല, ഓടി അപ്പുറം കിടുക്കുവാൻ ശ്രെമിച്ചു, അപ്പോൾ ആ സ്ത്രീ വണ്ടി വരുന്നുണ്ട് എന്ന് ഉറക്കയെ വിളിച്ചു പറഞ്ഞു.
നിമിഷം കൊണ്ട് ഞാൻ മൂന്നാം ട്രാക്കില് എത്തിയിരുന്നു. ആ കാഴ്ച കണ്ടു ഞാൻ വിറങ്ങലിച്ചു നിന്നു, ഒരു ട്രെയിൻ അതാ പാഞ്ഞു വരുന്നു. അത് വളവു തിരിഞ്ഞു കുതിച്ചു വരിക ആണ്. ഏതു ട്രാക്കിൽ അത് വരും എന്ന് ഉറപ്പിക്കാൻ ആകുന്നില്ല. എല്ലാം നിലച്ച പോലെ എനിക്ക് തോന്നി, ശരീരം ഭാരം ഇല്ലാതെ തണുത്തു മരവിച്ചു.എന്ത് ചെയ്യണം, അറിയില്ല.
പെട്ടന്ന് ആരോ എന്നയെ ട്രാക്കില് നിന്നു തള്ളി മാറ്റി, നല്ല ഭാരം ഉള്ള ഞാൻ ചിറകുകൾ അടിച്ചു ഉയർന്നു പൊങ്ങിയ പോലെ. ഞാൻ പുറത്തു കുറ്റി കാട്ടിൽ പതിച്ചു, തീവണ്ടി അതിവേഗം പാഞ്ഞു പോയീ, അതിന്റയെ ശബ്ദം എന്റയെ ചെവിയില് തുളഞ്ഞു കയറി.
പതുക്കെ ഞാൻ എഴുന്നേറ്റു തല ഉയർത്തി നോക്കി, പരിസരത്തു ആരുമില്ല.ഞാൻ ജീവിച്ചിരിപ്പുണ്ടോ എന്ന് എനിക്കു തന്നെ സംശയം. അപ്പോൾ ആണ് അത് കണ്ടത്, അങ്ങ് അല്പം അകലെ ഇട വഴിലുടയെ ഒരു മനുഷ്യൻ നടന് പോകുന്നു. അയാളുടെ വേഷം “നീലാ ഷർട്ടും കാവി മുണ്ടും” ആയിരുന്നു. അപ്പോൾ മഴ പെയ്തു തുടങ്ങിയിരുന്നു. അയാൾ നടന്നു അകന്ന് അകന്ന് ഇരുളില് മറഞ്ഞു.
----SG---------------------------SG---------------------------SG----------

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot