Slider

എ ടി എം മെഷീൻ

0
Image may contain: Neethi Balagopal

ഇവിടെയൊരു കോണിലായ്
സ്ഥാപിച്ചൊരു എ ടി എം കൗണ്ടർ,
അതിൽ സ്നേഹവായ്പ്പോടെ
കസ്റ്റമേഴ്സിനെ കാത്തൊരു എ ടി എം മെഷീൻ
എ ടി എം കാർഡ് ചക്കര വാക്ക്
പാസ് വേഡ് പുഞ്ചിരി മേമ്പൊടി
പത്തും പതിനായിരവും
പല വട്ടമായ് പിൻവലിച്ചാൽ
മെഷീൻ വെറും യന്ത്രം മാത്രം
എ സി യും എൽ ഇ ഡി ടി വി യും
മുറ്റത്തൊരു കാറുമെത്തിയപ്പോൾ
പാസ് വേർഡും കാർഡും
വീണ്ടും ഒളിത്താമസക്കാരായ്
ഒടുവിലൊരു ദിനം മെഷീൻ
ടെക്നിക്കൽ ഫോൾട്ടായ്
അറ്റകുറ്റപ്പണി തീർക്കാൻ
ഡ്യൂട്ടിയെനിക്കല്ലെന്നോതിയവർ
ആരും തിരിഞ്ഞു നോക്കാതായ്
പുഞ്ചിരിയോ നല്ലവാക്കോ
നൽകാതെയാ പാവം മെഷീൻ
ഉമ്മറത്തായൊരു കോണിൽ ചത്തു കിടന്നു
നീതി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo