Slider

പക്ഷെ..... (കഥ)

0


നിൻ ഹാസ രശ്മിയിൽ മാണിക്യമായ് മാറും
ഞാനെന്ന നീഹാരബിന്ദു...........
വരികളിലെ സൗന്ദര്യവും കവിയുടെ മാസ്മരികതയും മോഹിനിയുടെ ഉറക്കം കവർന്നെടുത്തിരുന്നു. മേശപ്പുറത്തിരിക്കുന്ന ചായ കപ്പിൽ നിന്നു യുരുന്ന ആവി അവളുടെ മനസ്സിനെ ചൂടുപിടിപ്പിക്കുന്ന പോലെ തോന്നി.രാജീവ് ഓഫീസിൽ പോകാനുള്ള തത്രപ്പാടിലായിരുന്നു. അവൾ സമയം നോക്കി എട്ടു മണിയാവുന്നേയുള്ളൂ. ഇന്നു താൻ നേരത്തെയാണ്. രാജീവ് കാലത്ത് എഴുന്നേറ്റ് ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കുന്ന സമയത്തെ പതിവാണ് പാട്ടുകേൾക്കുകയെന്നത് ..... സാധാരണ രാജീവ് പോകുമ്പോഴാണ് അവൾ ഉണരാറ്....
അവളെന്തോ അയാൾക്ക് മുഖം കൊടുക്കാറില്ല.....
നീണ്ട പത്ത് വർഷത്തെ ദാമ്പത്യം ..... ആ പുഷ്പ വാടിയിൽ പക്ഷെ ഇതുവരെ ഒരു പൂമൊട്ട് വിരിഞ്ഞിരുന്നില്ല..... ആദ്യ നാലഞ്ച് വർഷത്തോളം മോഹിനി ഉത്തമ ഭാര്യയായിരുന്നു. ....ഒരു കുഞ്ഞിക്കാലിനു വേണ്ടി ഒരു പാട് ചികിത്സകൾ നടത്തി......
പക്ഷെ രാജീവ് ...... അയാൾക്കായിരുന്നു കുഴപ്പം.... പതിയെ അവൾക്ക് അയാളോട് മടുപ്പ് തോന്നിത്തുടങ്ങി.... അത് പിന്നിട് നീണ്ട മൗനത്തിലേക്കും വഴി മാറി....
രാജീവ് എല്ലാം ഉള്ളിലൊതുക്കി തന്റെ ജീവിതം ജീവിച്ചു തീർക്കുന്നു.....
മോഹിനി ഫോണെടുത്ത് മഹേഷിന്റെ നമ്പറിൽ വിരലമർത്തി ..... കുറച്ച് ദിവസമായി മഹേഷ് ടൂറിലാണ്. ഒരു പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ മാനേജർ ആണ് മഹേഷ് .... ഒരുമിച്ച് പഠിച്ചവർ .....
ഏകാന്തത മടുപ്പിക്കുന്ന തന്റെ ജീവിതത്തിൽ ഒരു ചെറിയ തിരി നാളമായി കത്തിത്തുടങ്ങിയ ആ ദീപം ഇന്ന് ആയിരം തിരിയിട്ട ഒരു വർണ്ണ പ്രപഞ്ചമായി മാറിയിരിക്കുന്നു. വിഭാര്യനായ മഹേഷിന്റെ പ്രണയ വാടിയിൽ വിരിഞ്ഞു നിൽക്കുന്ന ചെമ്പനീർ പൂവാണ് മോഹിനി....
അങ്ങേത്തലയക്കൽ മഹേഷിന്റെ മധുരശബ്ദം മോഹിനിയെ പുളകിതയാക്കി.....
"എന്തായി കാര്യങ്ങൾ..... ? തീരുമാനിച്ചോ .... നിന്റെ സമ്മതം മാത്രം മതി.... ഞാൻ റെഡി"
"മഹേഷ് തയ്യാർ .....! ഞാൻ ഇന്നു തന്നെ വരും.... "
അവൾ ഫോൺ കട്ട് ചെയ്തു .... രാജീവിന് ഒരു കത്ത് എഴുതി വെച്ച് വലതുകാൽ വെച്ച് മഹേഷിന്റെ ജീവിതത്തിലേക്ക് കയറി.....
ജീവിതത്തിലെ നഷ്ടപ്പെട്ട സൗഭാഗ്യങ്ങളും ആഗ്രഹങ്ങളും അവൾ മഹേഷിലൂടെ നേടുവാൻ തുടങ്ങി....
രാജീവ് തന്റെ നഷ്ട സൗഭാഗ്യങ്ങളെ താലോലിച്ച് നിദ്രാവിഹീന രാത്രികളെ തള്ളി നീക്കി...... മറ്റൊരു വിവാഹത്തിന് പലരും നിർബന്ധിക്കുന്നു......
പക്ഷെ..........
അന്നൊരു ഞായാറാഴ്ച ..... രാജീവ് വിരസ മായ ദിനം എങ്ങിനെ തള്ളി നീക്കാം എന്ന ചിന്തയിൽ ഇരിക്കവേ കോളിങ്ങ് ബെൽ ചിലച്ചു...
പരിചിതമല്ലാത്ത മുഖം .....
"ഞാൻ മഹേഷ് .... മോഹിനി എന്റെ കൂടെയാണ്..... "
"വരൂ.... "
രാജീവ് നിർവ്വികാരതയോടെ പറഞ്ഞു....
"രാജീവിന് എന്നോട് ദേഷ്യം കാണും..... നിങ്ങൾക്ക് കാര്യങ്ങൾ അറിയാമല്ലോ ..... ഇനി അതുമായി പൊരുത്തപ്പെടുക..... മറ്റൊരു വിവാഹം കഴിച്ച് സന്തോഷമായി ജീവിക്കുക..... കുട്ടികളെ ദത്തെടുക്കലൊക്കെ ഇപ്പോ എളുപ്പമാണ് ..... ആ വഴിയും ആലോചി ക്കുക..... ഇത് ഡിവോഴ്സ് പേപ്പർ ആണ്. .... ഇതിൽ താങ്കൾ ഒപ്പിട്ട് തന്നാൽ കാര്യങ്ങൾ എളുപ്പമായിരുന്നു..... "
മഹേഷ് കവർ രാജീവിന് നേരെ നീട്ടി.
രാജീവ് കവർ വാങ്ങി.... അതിൽ ഒപ്പിട്ടു.... മടക്കി നൽകി. ....
"മിസ്റ്റർ മഹേഷ് .... അവളുടെ സന്തോഷം അതാണ് എനിക്ക് എന്നും മുഖ്യം.... പിന്നെ എന്റെ കാര്യം .... മറ്റൊരു വിവാഹം....
അത് .... നിങ്ങൾക്കറിയില്ല.... അവളല്ലാതെ മറ്റൊരാളെ എനിക്ക് .... പറ്റില്ല...
ഒരു മിനിറ്റ് മഹേഷ് ....."
രാജീവ് തന്റെ മുറിയിൽ നിന്നും ഒരു ഫയലുമായി വന്ന് അത് മഹേഷിനെ ഏൽപ്പിച്ചു.
"നിങ്ങൾക്ക് തരാൻ എന്റെ കൈയിൽ ഇതു മാത്രമേയുള്ളൂ.... മുന്നോട്ടുള്ള ജീവിതത്തിൽ നിങ്ങൾക്ക് ഇത് ഉപകാരപ്പെട്ടേയ്ക്കും...... "
ആ ഫയൽ തുറന്ന മഹേഷ് വിയർത്തു..... മോഹിനിയുടെ മെഡിക്കൽ റിപ്പോർട്ട്സ്....
"അതെ.... അവൾ ഒരിക്കലും അമ്മയാകില്ല..... അപ്പോൾ.....?"
മഹേഷ്.... ഇത് നിങ്ങൾ ദയവ് ചെയ്ത് അവളെ അറിയിക്കരുത്..... അവൾ തകർന്നു പോവും.... എന്റെ അപേക്ഷയാണ്.....
മഹേഷ് ഒന്നും പറയാതെ ഇറങ്ങി .... വീട്ടിലെത്തിയ പാടെ ആ ഫയലുകൾ മോഹിനിയ്ക്കു നേരെ നീട്ടി.....
"മോഹിനീ നീ കരുതും പോലെയല്ല കാര്യങ്ങൾ.... രാജീവിനല്ല ....നിന്റെ ന്യൂനതയാണ് കാരണം.... അതാണ് നീ അമ്മയാവഞ്ഞത്..... ഇനി ഒരിക്കലും നിനക്കതിന് കഴിയുകയുമില്ല. ... "
മോഹിനി തകർന്നു പോയി..... അപ്പോൾ ഇത്രയും കാലം രാജീവേട്ടൻ..... അവൾ പൊട്ടി കരഞ്ഞു......
മഹേഷ് വിവാഹ മോചന ത്തിന്റെ കവറും അവൾക്ക് നൽകി.....
"രാജീവ് വളരെ സന്തോഷത്തോടെയാണ് ഇത് ഒപ്പിട്ട് നൽകിയത്..... ഒരു പക്ഷെ അയാൾ മറ്റൊരു വിവാഹം ആഗ്രഹിക്കുന്നുണ്ടാവും.... അയാൾക്കുമുണ്ടാവില്ലേ ആഗ്രഹങ്ങൾ.....!"
മഹേഷ് തന്റെ റൂമിലെ അലമാരയിൽ സൂക്ഷിച്ച പേഴ്സണൽ ഫയലിൽ നിന്നും തന്റെ മെഡിക്കൽ റിപ്പോർട്ടുകൾ എടുത്തു... മോഹിനി കാണാതെ അയാൾ അത് തീയിട്ടു നശിപ്പിച്ചു..... അച്ഛനാവാൻ കഴിവില്ലാത്ത തന്നെ ഉപേക്ഷിച്ചിട്ടു പോയ മുൻ ഭാര്യയുടെ മുഖം അയാൾ ആ അഗ്നിനാളങ്ങളിൽ കണ്ടു......
ശ്രീധർ .....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo