നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

തേച്ചിട്ട്‌ പോയവൻ

Image may contain: 1 person, closeup

--------------------------------
*റാംജി..*
പന്തുകളി നടക്കുന്നതിനിടയിൽ സുധീർ ആണ് വന്നുപറഞ്ഞത്‌..
"ഡാ..മനോജേ നീയറിഞ്ഞില്ലെ..
നിന്റെ വീടിനടുത്തുള്ള ശരണ്യയും കുടുംബവും താമസം മാറിപോകുവാ..
എന്താ കാര്യമെന്നുവല്ലോം അറിയാമോ..?
രണ്ടുദിവസം മുന്നേ അച്ഛനും മകളുമായി എന്തൊക്കെയോ ഉച്ചത്തിൽ സംസാരിക്കുന്നതുകേട്ടു..ഞാൻ മതിലിനോട്‌ ചേർന്നുനിന്നെങ്കിലും കാര്യം പിടികിട്ടിയില്ല..
പക്ഷെ ആ പെണ്ണ് പറയുന്നത്‌ ഞാൻ കേട്ടതാ,
അവൾക്ക്‌ ആരേയോ ഇഷ്ടമാണന്ന്..
ഇടക്ക്‌ നിന്റെ പേരും ഉയർന്നുകേൾക്കുന്നുണ്ടായിരുന്നു..
എന്താടാ വല്ല ഏടാകൂടത്തിലും ചെന്നുപെട്ടോ....?"
ശ്രീധരേട്ടൻ ബാങ്ക്‌ ഉദ്യോഗസ്ഥനാണ്,ഭാര്യ കമലം ഒരു പ്രൈവറ്റ്‌ സ്കൂൾ ടീച്ചറും.
അവർക്ക്‌ രണ്ട്‌ പെണ്മക്കൾ, മൂത്തവൾ ശരണ്യ,
ഇളയവൾ ശാലിനി.
ശരണ്യയുടെ വിവാഹാലോചനകൾ നടന്നുകൊണ്ടിരിക്കുകയാണ്, ആറന്മുളയിൽനിന്ന് ഒരുപയ്യൻ വന്ന് കണ്ടിട്ട്‌ വാക്കുപറഞ്ഞു പോയതാണ്. ശരണ്യക്കും പയ്യനെ ഇഷ്ടപെട്ടിരുന്നു, ഏകദേശം നടക്കും എന്ന് ഉറപ്പായിരുന്നു.. പക്ഷെ,എന്തോ കാരണത്താൽ കാര്യങ്ങൾ മുന്നോട്ടുനീങ്ങിയില്ല..
ഇളയവൾ ശാലിനി ബിഷപ്പ്‌ മൂർ കോളേജിൽ സെക്കൻഡ്‌ ഇയർ ബി എ ക്കു പഠിക്കുന്നു...
ഇല്ലിക്കൽ ശ്രീധരൻ ഈ നാട്ടിൽ വന്നിട്ട്‌ കുറേകാലമായി,
പറയത്തക്ക ബന്ധുക്കളൊന്നുമില്ല.
വിവാഹംകഴിഞ്ഞ്‌ ഈ നാട്ടിൽ കൂടിയതാണ്.
മാന്യമായ പെരുമാറ്റവും,സഹകരണമനോഭാവവും കൊണ്ട്‌ അദ്ദേഹത്തിനെ നാട്ടുകാർ നെഞ്ചേറ്റി
നാട്ടുകാരുടെ പ്രിയപ്പെട്ട ശ്രീധരേട്ടനാണ് ഇപ്പോൾ.
ഇദ്ദേഹത്തിന്റെ വീടിനടുത്തായിതന്നെയാണ് ആമ്പത്തറ മനോജിന്റെ വീടും,
നാട്ടുപണിയ്ക്കൊക്കെ പോകുന്ന രാജപ്പന്റെ മകനാണ് മനോജ്‌.
അവന് ഒരു അനുജത്തികൂടെയുണ്ട്‌..
മാളവിക..
ശ്രീധരേട്ടന്റെ മൂത്ത മകൾ
ശരണ്യയും,മനോജിന്റെ പെങ്ങൾ
മാളവികയും ഒരേക്ലാസിൽ പഠിച്ചവരാണ്..
ഇവിടെ മാളുവിന്റെ വിവാഹാലോചനകളേകുറിച്ച്‌ അവളുടെ അമ്മ സരസ്വതി എന്നും പറയാറുണ്ടായിരുന്നു..
രാജപ്പനും ആഗ്രഹമുണ്ട്‌..
കൂലിപ്പണി ചെയ്തുകിട്ടുന്നതിൽ നിന്ന് അധികമൊന്നും സമ്പാദിക്കാൻ പറ്റുന്നില്ല,എങ്കിലും,മകളുടെ വിവാഹാവശ്യത്തിനായി സഹകരണ ബാങ്കിലും,കെ എസ്‌ എഫ്‌ ഇ ലുമായി രണ്ടുലക്ഷം രൂപയുടെ കുറിക്ക്‌ ചേർന്നിട്ടുണ്ട്‌. ഇപ്പോൾ
മൂന്നുകൊല്ലം കഴിഞ്ഞിരിക്കുന്നു...
ഇനി രണ്ടുകൊല്ലം കൂടെ അടച്ചാലെ കുറി അടവ്‌ തീരുകയുള്ളു..
കൂടാതെ,നാട്ടിലെ ചെറിയ ചെറിയ കുറികളിലും മറ്റുമായി ഇരുപതിനായിരം രൂപ കിടപ്പുണ്ട്‌..
ഇത്രയുമാണ് ആകെയുള്ള കച്ചിതുരുമ്പ്‌..
മനോജ്‌ ,വില്ലേജ്‌ അസിസ്റ്റന്റ്‌ തസ്തികയിലെ പി എസ്‌ സി ലിസ്റ്റിൽ വന്നു പെട്ടിട്ടുണ്ട്‌..
അവന് ജോലികിട്ടിയാൽ കുടുംബം കരകയറും എന്ന വിശ്വാസത്തിലാണ് എല്ലാവരും..
അച്ഛനെ പോലെതന്നെ എന്തുപണികൾ ചെയ്യുന്നതിനും മനോജിനു മടിയില്ലായിരുന്നു.
നാട്ടിൽ കിട്ടിയിരുന്ന എന്തുപണികൾക്കും അവൻ പോകുമായിരുന്നു,
അതുപോലെ നാട്ടുകാർക്ക്‌ ഉപകാരികൂടിയാണവൻ..
ഒരുദിവസം പണിയെല്ലാം കഴിഞ്ഞ്‌ വീട്ടിൽവന്ന്, കുളികഴിഞ്ഞ്‌ തിണ്ണയിൽ ഇരിക്കുമ്പോഴാണ് ശ്രീധരേട്ടൻ അങ്ങോട്ടേക്ക്‌ വരുന്നത്‌..
അവൻ എണിറ്റ്‌ ബഹുമാനപൂർവ്വം ചോദിച്ചു..
"എന്താ ശ്രീധരേട്ടാ ഈ വഴിയൊക്കെ..
എന്തേലും ആവശ്യമുണ്ടോ..?"
അയാൾ പറഞ്ഞു
"നിന്നേകൊണ്ട്‌ ചില ആവശ്യങ്ങളുണ്ട്‌ തിരക്കില്ലെങ്കിൽ ഒന്ന് വീടുവരെ വരുമോ.. "
"എന്താ ചേട്ടാ..എന്തേലും അത്യാവശ്യമുണ്ടോ..?" അവൻ ചോദിച്ചു..
"അതേ.. ശരണ്യേടെ റൂമിലെ ഫാൻ രണ്ടുമൂന്നു ദിവസമായി കറങ്ങുന്നില്ല..
നീയൊന്ന് നോക്കിതരണം..
ശ്രീധരേട്ടൻ പറഞ്ഞു. "
അതിനെന്താ വരാമെല്ലോന്ന് പറഞ്ഞ്‌ വേണ്ടുന്ന ടൂൾസുമെടുത്ത്‌ അയാളുടെ കൂടെ മനോജ്‌ പുറത്തിറങ്ങി..
വീടെത്തി,ശരണ്യയുടെ റൂമിലേക്ക്‌ ഇരുവരും ചെല്ലുമ്പോൾ, എന്തോ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു അവൾ..
അച്ഛന്റെ കൂടെ മനോജിനെ കണ്ടതുകൊണ്ട്‌ അവൾ ഒന്നും മിണ്ടാതെ പുറത്തിറങ്ങി..
ശ്രീധരേട്ടൻ മോളെ വിളിച്ചു..
"മോളവിടൊന്ന് നിൽക്ക്‌ മെയിൻ സ്വിച്ച്‌ ഓഫ്‌ ചെയ്തിട്ട്‌ അച്ഛനിപ്പം വരാം.. "
അയാൾ പോയി മെയിൻസ്വിച്ച്‌ ഓഫ്‌ ചെയ്തു..
അവിടെമാകെ ഇരുട്ടായി..
മനോജ്‌ ചോദിച്ചു..
"വെട്ടം എന്തേലും ഉണ്ടെങ്കിൽ എടുത്തുകൊണ്ട്‌ വാ.. "
പെട്ടന്നുതന്നെ ഷെൽഫിലിരുന്ന
എമർജ്ജൻസി ലാമ്പ്‌ അവൾ എടുത്തുകൊടുത്തു..
അപ്പോൾ ഈ സമയം പുറത്ത്‌ ശ്രീധരേട്ടൻ ആരോടോ സംസാരിക്കുന്ന ഒച്ചകേട്ടു..
ഇപ്പോളെ ശ്രീധരേട്ടൻ വരില്ലെന്നുമനസിലാക്കിയ മനോജ്‌,
എന്തെങ്കിലും സംസാരിക്കുവാൻ വേണ്ടി അവളോടു ചോദിച്ചു,
"ശരണ്യ ജോലിക്കൊന്നും ശ്രമിക്കുന്നില്ലേ..??"
"ഇല്ല.. "
പെട്ടന്നായിരുന്നു അവളുടെ മറുപടി...
സംസാരിക്കാനുള്ള അവസരം തീർന്നുപോയിരിക്കുന്നു,എങ്കിലും അവൻ പറഞ്ഞു..
"ധാരാളം വേക്കൻസികൾ പി എസ്‌ സിയിൽ ഉണ്ട്‌ അപേക്ഷിച്ചുകൂടായൊ..?"
വർത്തമാനം പറഞ്ഞുകൊണ്ട്‌ അവൻ സ്വിച്ച്‌ ബോർഡഴിച്ചു..
അവൾ മറുപടിയൊന്നും പറഞ്ഞില്ല..
മനോജിന്റെ ശ്രദ്ധയിപ്പോൾ ബോർഡിലാണ്..
ഒരു വയർ ഡിസ്കണക്ടായികിടക്കുന്നു അത്‌ കണക്ട്‌ ചെയ്ത്‌ പഴയപോലെ എല്ലാം തിരികെവെച്ചു എന്നിട്ട്‌ വെളിയിലേക്ക്‌ നോക്കി ഉറക്കെ പറഞ്ഞു..
"ശ്രീധരേട്ടാ ഇനി മെയിൻസ്വിച്ച്‌ ഒന്ന് ഓണാക്കിക്കേ.. "
രണ്ടുനിമിഷത്തിനുള്ളിൽ അവിടം പ്രകാശപൂരിതമായി.
അവൻ ഫാൻ ഓണാക്കി നോക്കി..
കറങ്ങുന്നുണ്ട്‌..
റെഗുലേറ്ററിൽ തിരിച്ച്‌ സ്പീഡൊക്കെ ചെക്ക്‌ ചെയ്തു..
ഇതുകണ്ട ശരണ്യ ഒരു താങ്ക്സ്‌ പറഞ്ഞ്‌ അവിടുന്നിറങ്ങിപ്പോയി..
അതൊരു തുടക്കമായിരുന്നു..
പലപ്പോഴും വഴിയിൽവച്ച്‌ ഇരുവരും കണ്ടുമുട്ടിയിരുന്നുവെങ്കിലും അധികമൊന്നും സംസാരിക്കാറില്ലായിരുന്നു..
ഇരുവർക്കും എന്തോ നാണം പോലെ..
മനോജ്‌ സ്ഥിരമായി ചോദിക്കുന്നത്‌
"ശ്രീധരേട്ടനു സുഖമാണോ.? ബാങ്കിൽനിന്ന് വന്നോ,വീട്ടിൽ ഇല്ലേ,തിരക്കിയതായിപറയണം.... "
എന്നൊക്കെയാണ്.
ചോദിക്കുന്നതിനു മാത്രം മറുപടികൊടുത്തതിനുശേഷം, പെട്ടന്നുതന്നെ അവളും അവിടുന്ന് മടങ്ങും..
കുറേ നാളുകൾക്ക്‌ ശേഷം ശ്രീധരേട്ടൻ മനോജിന്റെ വീട്ടിലെത്തി....
അവൻ അവിടുണ്ടായിരുന്നു.
"എവിടെ നിന്റെ അച്ഛൻ എനിക്കൊന്നുകാണണം.."
ജോലികഴിഞ്ഞ്‌ വന്നിട്ടില്ലാന്നുപറഞ്ഞപ്പോൾ, മനോജിനോടായി ചോദിച്ചു ;
"നീ ലിസ്റ്റിലുണ്ടായിരുന്നെന്ന് കേട്ടു..
ഉടനേ വല്ലതും ആകുമോ..?"
"ആട്ടെ നിന്റെ അനിയത്തിയുടെ കല്ല്യാണകാര്യം വല്ലതുമായോ.?"
മറുപടിക്കൊന്നും കാത്തുനിൽക്കാതെ അയാൾ തുടർന്നു.
"പ്രധാനപെട്ട ഒരു വിവരം നിന്റെ അച്ഛനോട്‌ പറയാനാണ് ഞാൻ വന്നത്‌..
ഇപ്പോൾ
രാജപ്പനെ കാണാത്ത സ്ഥിതിക്ക്‌ നിന്നോട്‌ പറയാം..
നീയെങ്ങനെ ഉൾകൊള്ളും എന്നറിയില്ല,തന്നയുമല്ല അങ്ങനെയൊന്നും നിന്നേ ഞങ്ങൾ കണ്ടിരുന്നുമില്ല.. "
ശങ്കയോടുകൂടി അയാൾ പറഞ്ഞു ..
"നീയെനിക്കത്‌ സാധിച്ചുതരണം..
ഈ വയസനു വേറെ വഴിയില്ല..
എന്നെ സഹായിക്കില്ലേ.. "
ശ്രീധരേട്ടന്റെ മുഖം താഴ്‌ന്നു..
മനോജ്‌ ആകെ
പരവശനായി,അവൻ ചോദിച്ചു..
"കുറേ നേരമായല്ലോ ശ്രീധരേട്ടാ
.എന്താ കാര്യം..തെളിച്ചുപറ.. "
മനോജിന്റെ തൊണ്ട വരണ്ടു..
ശ്രീധരേട്ടന്റെ മുഖം വാടി,വിഷമത്തോടുകൂടി അയാൾ പറഞ്ഞു,
"എന്റെ നോട്ടപിശകുകൊണ്ട്‌ സംഭവിച്ചതാ,
ഇന്ന് വീട്ടിൽ സാധനങ്ങൾ കൊണ്ടുവന്ന ഒരുവണ്ടി..
നമ്മുടെ മതിലിന്റെ ഒരുഭാഗം തകർത്തു..
നിനക്കതൊന്ന് ശരിയാക്കിതരാമോ..?"
ആഹാ..ഇതാണോ കാര്യം "ശ്രീധരേട്ടൻ പൊയ്ക്കോ..
പുറകിനു ഞാനങ്ങ്‌ വന്നോളാം..
"അവൻ പറഞ്ഞു..
അവിടെ ചെന്നപ്പോൾ കുറച്ചുഭാഗത്തെ കുഴപ്പമേയുള്ളു..
പറഞ്ഞിരുന്ന സാധനങ്ങൾ അപ്പോൾ ശ്രീധരേട്ടൻ കൊണ്ടുവന്നിരുന്നു..
മുകളിലത്തെ നിലയിൽനിന്ന് ശരണ്യ നോക്കികാണുന്നത്‌ അവൻ ശ്രദ്ധിച്ചു..
ഉന്മേഷത്തോടെ കുറച്ചുസമയത്തിനുള്ളിൽ പണിതീർത്ത്‌,അവൻ പൈപ്പിൻ ചുവട്ടിലേക്ക്‌ പോയി..
പിന്നീട്‌ മനോജ്‌ പഴയപോലെ അവിടുത്തെ നിത്യസന്ദർശ്ശകനായിമാറി..
നാളുകളേറെ കടന്നുപോയി,
ലിസ്റ്റിൽ വന്നിരുന്നവർക്കെല്ലാം അപ്പോയിന്റ്‌മന്റ്‌ ലെറ്റർ ചെന്നിട്ടും മനോജിനു വന്നില്ല..
നിരാശനായി കുറേനാൾ ടെസ്റ്റുകളിൽ പങ്കെടുക്കുന്ന പരിപാടികളെല്ലാം നിർത്തി..
നാട്ടുപണികളിൽ ശ്രദ്ധകൊടുത്തിരിക്കുകയാണ് അവനിപ്പോൾ..
അതിനിടയിൽ,
അച്ഛൻ ഇടപെട്ട്‌ പരിചയകാരനായ കമലാക്ഷൻ മേശരിയുടെകൂടെ പണികൾക്ക്‌ പോയി തുടങ്ങി..
അധികം വൈകാതെ നാട്ടിലെ അറിയപെടുന്ന മേശരിയായിമാറി മനോജ്‌...
ജോലികിട്ടാത്ത നിരാശയിൽ മനോജ്‌ ആരോടും സഹകരണമില്ലാതെ,എല്ലാവരേയും ഒഴിവാക്കിയകാലത്തായിരുന്നു ശ്രീധരേട്ടൻ വീടുമാറുന്നത്‌....
അതുകൊണ്ടായിരുന്നു അവർ വീടുമാറിയിട്ടും അവൻ അറിയാതിരുന്നത്‌..
ശ്രീധരേട്ടൻ വീടുമാറിയിട്ട്‌ ഇപ്പോൾ മൂന്നാലുമാസമായിരിക്കുന്നു..
നേരത്തെ താമസിച്ചിരുന്നിടത്തുനിന്ന് അധിക ദൂരമൊന്നുമല്ല..
റിട്ടേർഡായപ്പോൾ പരിഷ്കാരത്തിന്റെ ഭാഗമായി ഇല്ലിക്കൽ ശ്രീധരന്റെ ജീവിതത്തിലേക്ക്‌ ആഡംമ്പരമായി ഒരു കാർ കടന്നുവന്നു..
വണ്ടിയിടാനുള്ള സൗകര്യമില്ലാതെ,പുറത്തുതന്നെയിട്ടിരിക്കുന്നതിൽ കലിപ്പായ ഭാര്യകമലം ശ്രീധരേട്ടനോടായിപറഞ്ഞു..
"അതേയ്‌
വണ്ടി ഇങ്ങനെ ദിവസവും പുറത്തുകിടന്നാൽ നശിച്ചുപോകത്തേയുള്ളു..നിങ്ങൾ ആ മതിലു തേച്ചിട്ടുപോയ മനോജിനെ വിളിച്ച്‌ വണ്ടിയിടാനുള്ള സെറ്റപ്പ്‌ നോക്ക്‌.."
എന്നിട്ടയാളെ
പാളിനോക്കി..
അയാളിൽനിന്ന് പ്രതികരണം ഒന്നുമില്ലെന്നു മനസിലാക്കിയകമലം ചവിട്ടിതുള്ളികൊണ്ട്‌ അകത്തേക്ക്‌ പോയി..
അവൾ പറഞ്ഞതിലും കാര്യമുണ്ട്‌..
ഇങ്ങനെപോയാൽ കുടുംബ ഭദ്രത മാത്രമല്ല,തറയിലെ ടൈലിന്റെ ഭദ്രതയും തകരുംമെന്നു ശ്രീധരേട്ടനു മനസിലായി..
മനസിൽ പലപദ്ധതികളും കണക്കുകൂട്ടിയതിനുശേഷം അത്താഴം കഴിക്കുന്നതിനായി അയാൾ ഡൈനിംഗ്‌ റൂമിലേക്ക്‌ പോയി..
വല്ലവിധേനയും നേരം വെളിപ്പിച്ച ശ്രീധരേട്ടൻ, കാറും,കോളും..അല്ലല്ല.."കാറും ഷെഡ്ഡും" നിറഞ്ഞുനിൽക്കുന്ന കമലത്തിന്റെ മനസിനെ തൃപ്തി പെടുത്തുവാൻവേണ്ടി,അന്ന് "മതിലുതേച്ചിട്ടുപോയ" മനോജിന്റെ വീട്‌ ലക്ഷ്യമാക്കി നടന്നു നീങ്ങി.
....

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot