
പിരിഞ്ഞു പോകുന്ന പ്രണയങ്ങളാവും
ഏറ്റവും തീവ്രമായത്.
ഏറ്റവും തീവ്രമായത്.
ഒരുമിച്ച് നടന്ന് വേർപിരിയുമ്പോൾ
നിരാശയോടെ തേങ്ങലൊതുക്കി
നിരാശയോടെ തേങ്ങലൊതുക്കി
അർത്ഥശൂന്യതയിലേക്ക് ആരും കാണാതെ,
കുനിഞ്ഞ ശിരസോടെ തനിച്ച്,
തിരിച്ചു നടക്കുമ്പോൾ.
കുനിഞ്ഞ ശിരസോടെ തനിച്ച്,
തിരിച്ചു നടക്കുമ്പോൾ.
ഭാരം കൂടിയ പാദങ്ങൾ
വഴിയറിയാതെ പകച്ചു നിൽക്കുമ്പോൾ.
വഴിയറിയാതെ പകച്ചു നിൽക്കുമ്പോൾ.
തന്നെ മോഹിപ്പിച്ച മായാ സ്വപ്നങ്ങൾ
വ്യർത്ഥമാണെന്ന തിരിച്ചറിവിൽ.
വ്യർത്ഥമാണെന്ന തിരിച്ചറിവിൽ.
ഉരുകി സ്വയം ശപിച്ച്
എന്തിന് ഞാൻ, എന്റെ ജന്മം.?
എന്തിന് ഞാൻ, എന്റെ ജന്മം.?
നീ എന്ന സ്വപ്നം അന്യമാകുമ്പോൾ,
ഇന്നലെവരെകണ്ട മോഹസൗധങ്ങളുടെ,
തകർന്ന അവശിഷ്ടങ്ങൾ ഓർമ്മിപ്പിക്കുന്നു.
ഇന്നലെവരെകണ്ട മോഹസൗധങ്ങളുടെ,
തകർന്ന അവശിഷ്ടങ്ങൾ ഓർമ്മിപ്പിക്കുന്നു.
എന്റെയിടം നിന്നിലല്ലെന്ന്
നീ എന്റെ ആരുമല്ലെന്ന്.
നീ എന്റെ ആരുമല്ലെന്ന്.
ഒരു മാത്രകൊണ്ട് അന്ധനായി
വർണ്ണങ്ങൾ നഷ്ടപ്പെട്ട മനസ്സിന്.
വർണ്ണങ്ങൾ നഷ്ടപ്പെട്ട മനസ്സിന്.
ഒരു തലോടലിന്റെ ആശ്വാസമെങ്കിലും
വൃഥാ ആശിച്ച്.
വൃഥാ ആശിച്ച്.
നിന്നിൽ പൂത്ത കിനാവുകളെനിക്ക്
അന്യമാവുമ്പോൾ...
അന്യമാവുമ്പോൾ...
നഷ്ടബോധത്തിന്റെ,
അഗ്നികുണ്ഡങ്ങളിൽ,
എരിഞ്ഞു കത്തുന്നതെല്ലാം..
അഗ്നികുണ്ഡങ്ങളിൽ,
എരിഞ്ഞു കത്തുന്നതെല്ലാം..
എന്റെ കൈക്കുള്ളിലൊതുക്കാൻ
കൊതിച്ച മോഹങ്ങളായിരുന്നു.
കൊതിച്ച മോഹങ്ങളായിരുന്നു.
''എന്റെ ജീവിതമായിരുന്നു "
ബാബു തുയ്യം,
29/7/18.
29/7/18.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക