നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കൊൽക്കത്ത കൊശവൻ


Image may contain: Shoukath Maitheen, sitting and indoor
=========
''ജോലി ചെയ്ത് മടുത്ത ബംഗാളി കുളിക്കാൻ പോകുന്നതു പോലെയാണ് സൂര്യൻ കടലിലേക്ക് ഓടുന്നത്,
കിഴക്ക് നിന്ന് രാവിലെ തുടങ്ങിയ ജോലിയല്ലേ, ? ക്ഷീണം കാണും,,
കാലം ചെല്ലുന്തോറും കിഴക്കും ,പടിഞ്ഞാറിനുമിടയിൽ ദൂരം കൂടുകയാണോ ?
അമ്മായിയമ്മയും, മരുമകളും പോലെ, !സൂര്യന് സംശയം!!
എന്തോരും നടന്നാലും അങ്ങെത്തുന്നില്ല പണ്ടാരം,
ദിശ ഒന്ന് മാറ്റിപ്പിടിച്ചാലോ,?
തെക്ക് വടക്കിലേക്ക് സ്ഥലമാറ്റം ചോദിക്കണം !
,അവരു തമ്മിൽ നല്ല യോജിപ്പാ, !
തെക്ക് വടക്ക് നടക്കുന്ന പാർട്ടീസല്ലേ, !
തെക്കുദിച്ച് വടക്കിറങ്ങാം,
അല്ല,
വടക്ക് കടലുണ്ടോ,?
വടക്കൊരു കടലുണ്ടിയുണ്ട്, !!
സൂര്യൻ താഴേക്ക് നോക്കി,
കടലിലേക്ക് ഇറങ്ങാൻ ഇനിയും സമയം ബാക്കി,
കടപ്പുറത്ത് നിന്ന്
കുളി കഴിഞ്ഞ് ഈറനായി പോകുന്ന ''സന്ധ്യ',
ഭൂമിദേവിയുടെ സുന്ദരിയായ മകൾ, !
സായം സന്ധ്യ,!!
സായം വീട്ടുപേരായിരിക്കും, ?
ഏതായാലും,
ഗസ്റ്റ് റോൾ പോലെ കുറച്ച് സമയം ഭൂമിയിൽ വന്ന് പോകുന്ന സന്ധ്യ,
ഒരു സുന്ദരി കോതയാണ് !!
നിരത്തിലൂടെ, അനൗൺസ്മെന്റുമായി പോകുന്ന ഒരു ജീപ്പ്, കുട്ടപ്പൻ തൊണ്ട കീറി പറയുകയാണ്,
'അധ്വാനിക്കുന്ന ജന വിഭാഗത്തിന്റെ കണ്ണിലുണ്ണിയും, അഖില കേരള ബംഗാളി അസോസിയേഷന്റെ സംസ്ഥാന നേതാവമായ ശ്രീമാൻ,
''കൊൽക്കത്ത കൊശവൻ ,''
''എടാ പൊട്ടാ, കൊശവനല്ല, കേശവൻ, ജീപ്പിന്റെ ഡ്രൈവർ കുട്ടപ്പനെ തിരുത്തി,
സോറി, ===കൊൽക്കത്ത കേശവൻ നയിക്കുന്ന വാഹന കാൽനട, പത
പതഞ്ഞ യാത്ര,
ഇന്നു ക്യതൃം അഞ്ചു മണിക്ക് നമ്മുടെ ബംഗ്ളാദേശ് കോളനിയിലെ മൈതാനത്ത് എത്തിച്ചേരുന്നതാണ്,
, ഇന്നാട്ടിലെ അധ്വാനിക്കുന്ന എല്ലാ ബംഗാളി ഭായ് മാരും,
മടിയന്മാരായ മലയാളി ചേട്ടന്മാരും സമ്മേളനത്തിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് അപേക്ഷിക്കുകയാണ്, !!അഭ്യർത്ഥിക്കുകയാണ്, !!
ഈ വാക്കുകൾ കേൾക്കുന്ന മലയാളി സുഹ്യത്തുക്കളെ , നിങ്ങൾ ഓരോരുത്തരും ,
,നിങ്ങളുടെ തൊട്ടടുത്ത് നില്ക്കുന്ന ഭായ് മാരോട് ഈ കാര്യം
ഹിന്ദി ഭാഷയിൽ തർജ്ജമ ചെയ്ത് കൊടുക്കണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു, , ഈ പാവപ്പെട്ട കുട്ടപ്പന് ഹിന്ദി അറിയില്ല സുഹ്യത്തുക്കളെ, !! അറിയില്ല, !!
ശപിക്കരുതേ, !!
ഡ്രൈവർ ചിരിച്ചു ,
അനൗൺസ് വാഹനം കറങ്ങിത്തിരിഞ്ഞ് സമ്മേളന ഗ്രൗണ്ടിൽ സമാപിച്ചു,
ക്യതൃസമയത്തു തന്നെ സമ്മേളനം ആരംഭിച്ചു, കേരളത്തിലെ ബംഗാളികളെല്ലാം ഗ്രൗണ്ടിൽ എത്തിച്ചേർന്നു,
ഏല്ലാ ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 14 ബംഗാളികൾ സ്റ്റേജിൽ സീറ്റ് പിടിച്ചു,
മൈക്കിലൂടെ ഹിന്ദി ഗാനം അവിടമാകെ അലയടിച്ചു,
പെട്ടന്ന് ഗാനം നിലച്ചു
ഒരു പ്രത്യേക അറിയിപ്പ്,
അധ്വാനവർഗത്തിന്റെ പ്രിയങ്കരനായ നേതാവ് ,ശ്രിമാൻ കൊൽക്കത്ത കൊ, =====സോറി കേശവൻ സമ്മേളന സ്ഥലത്തേക്ക് വന്നു കൊണ്ടിരിക്കുകയാണ്,
ദാ നമ്മുടെ നേതാവ് ആത്താഹേ, !! വന്നാഹേ,!!
അധ്വാനിക്കുന്ന ജനവർഗത്തിന്റേയും,അധ്വാനിക്കാത്ത മലയാളികളുടേയും പ്രിയപ്പെട്ട നേതാവ് സ്റ്റേജിലേക്ക് വന്നാഹേ, ആത്താഹേ, ആയിയാഹേ, !!
ഗ്രൗണ്ടിൽ കൈയ്യടി, !
ഇന്നോവയിൽ നിന്നിറങ്ങിയ നേതാവ് സ്റ്റേജിലേക്ക് കയറി, മൈക്കിൽ തൂങ്ങി നിന്നു കൊണ്ട്,
ചുറ്റും നോക്കി,
ഇതു കണ്ട കുട്ടപ്പൻ,
''എന്താ സാർ, ?
'തർജ്ജമ തമ്പി എവിടെ ?
''ഞാനിവിടെയുണ്ട്, തുടങ്ങിക്കോളൂ, !
സ്റ്റേജിന്റെ പുറകിൽ നിന്ന് ബുക്കുമായി തർജ്ജമ തമ്പി മറ്റൊരു മൈക്കിനു മുന്നിൽ വന്നു നിന്നു,
നമസ്ക്കാരം,
സുഹ്യത്തുക്കളെ , എനിക്ക് അത്ഭുതമാണ്, എവിടെയാണ് ഞാൻ നില്ക്കുന്നത്, ?
''നില്ക്കുന്ന സ്ഥലം പോലുമറിയില്ല, നല്ല സൊയമ്പൻ സാധനം കേറ്റീട്ടുണ്ട്,!! കുട്ടപ്പൻ പിറുപിറുത്തു, !!
നേതാവ് തുടർന്നു,
''ഇത് കേര തിങ്ങും കേരളമാണോ, ?
പാൻപരാഗ് തിങ്ങും, ബംഗാളാണോ, ?
പണ്ട് പരശു രാമൻ മഴു എറിഞ്ഞപ്പോൾ കേരളമുണ്ടായി,
''ഏതോ ഒരുവൻ ''ഹാൻസ് '' എറിഞ്ഞപ്പോൾ ബംഗാളും ഉണ്ടായി, !
''കുട്ടപ്പൻ വീണ്ടും പിറുപിറുത്തു ,!!
നേതാവ് തുടർന്നു,
കേരളം ബംഗാളികളുടെ നാടായിരിക്കുന്നു, അതു കൊണ്ടു തന്നെ ഒരു ബംഗാളി അസോസിയേഷന്റെ സാധ്യത ഏറെയാണ് കേരളത്തിൽ,
ഞാനൊന്ന് ചോദിക്കട്ടെ സുഹ്യത്തുക്കളെ ,
''കാശ് മാത്രം ചോദിക്കരുത്,
കുട്ടപ്പൻ മുണ്ട് മടക്കിക്കുത്തി കൊണ്ട് പറഞ്ഞു,
നേതാവ് തുടർന്നു,
യു ഡി എഫ് ഭരിച്ചപ്പോൾ ഇവിടെ പുറത്തിറങ്ങാൻ പറ്റുമായിരുന്നോ
മഴയല്ലായിരുന്നോ ? മഴയായിരുന്നു,
''സരിത 'മഴ,
കേരളാ രാഷ്ട്രിയത്തിൽ ഉണ്ടായ ആ ന്യൂനമർദ്ദനത്തിൽ കോൺഗ്രസ് കുളിച്ച് നനഞ്ഞ് ചീഞ്ഞില്ലേ,?
അതുകഴിഞ്ഞ് എൽ ഡി എഫ് വന്നു,
എന്തായി, ?
തോരാത്ത മഴ,
പുറത്തിറങ്ങാൻ പറ്റുന്നുണ്ടോ,?
ഏതെങ്കിലും ഭരണക്കാലത്ത് ഇമ്മാതിരി പെരുംമഴ പെയ്ത ചരിത്രമുണ്ടോ, ? ഈ മഴക്ക് കാരണം ഈ ഭരണമല്ലേ, ?
മുഖ്യമന്ത്രി രാജിവച്ച് മഴയത്തിറങ്ങി
നിന്ന് ജനങ്ങളോട് മാപ്പ് പറയണം, അതാ ചെയ്യേണ്ടത്, !
നിങ്ങൾ ചിന്തിക്കണം സുഹ്യത്തുക്കളെ ,
വെറുതെയിരിക്കുമ്പോൾ ചിന്തിക്കണം,
, ചുമ്മാ ഇരിക്കുന്നതിനെ കുറിച്ച്, ആഴത്തിൽ ചിന്തിക്കണം ,!!
ഈ സമ്മേളന ത്തിൽ ഒരു പുതിയ പാർട്ടി കേരളത്തിൽ രൂപം കൊളളുന്ന വിവരം അഭിമാനത്തോടെ പറയുവാൻ ഈ അവസരം ഞാൻ വിനിയോഗിക്കുന്നു,
''അഖില കേരള ബംഗാളി പാർട്ടി. ( A K B P )
ബംഗാളി കൾ കേരളത്തിന്റെ
സ്പന്ദനമാണ്, അവരില്ലെങ്കിൽ കേരൾ ക്കാ നിശ്ചൽ ഹേ,
കേരളം നിശ്ചലമാണ്, !!
ഭായ്മാർ കേരളത്തിന്റെ ഹൃദയമാണ്,
മാറ്റി വയ്ക്കാനാകാത്ത ഹൃദയം,!
നിങ്ങൾക്കറിയാമോ എന്ന്, നിങ്ങൾക്കറിയില്ല,
പക്ഷേ, ,
എനിക്കറിയാമോ എന്ന് എനിക്കുമറിയില്ല,!
അതു കൊണ്ട്,
ഞാൻ പറഞ്ഞ് വരുന്നത്,
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ, എല്ലാ ജില്ലകളിൽ നിന്നും ഓരോ ബംഗാളികളെ ഞങ്ങളുടെ പാർട്ടി മത്സരത്തിനിറക്കും,
ഈ വേദിയിൽ വച്ച് സ്ഥാനാർത്ഥികളെ പ്രഖാപിക്കും,
അതിനു ശേഷം പത്ര സമ്മേളനം, !!
ശുക്രിയ, !!
മൈക്കിൽ ഹിന്ദി ഗാനം, !
======
പത്രസമ്മേളനം,
ചോദ്യം,
''സർ , ഇലക്ഷന് സ്ഥാനാർത്ഥിമാരായി ബംഗാളി കളെ തെരെഞ്ഞെടുക്കുവാനുളള കാരണം, ?
നേതാവ്,
''ബംഗാളി കൾ മന്ത്രിമാരായാൽ പല ഗുണങ്ങളുണ്ട്,
1. അവർക്ക് ഗസ്റ്റ് ഹൗസ് വേണ്ട, തലസ്ഥാനത്ത് പരിപാടിയുണ്ടെങ്കിൽ അവിടെ ഏതെങ്കിലും ബംഗാളി കളുടെ റൂമിൽ അവർ അഡ്ജസ്റ്റ് ചെയ്തോളും, ഗസ്റ്റ് ഹൗസ് വാടകയ്ക്ക് കൊടുക്കാം,
2.ചീറിപ്പായുന്ന വാഹനം വേണ്ട, എവിടേലും ഉത്ഘാടനമോ, തറക്കല്ല് ഇടലോ ഉണ്ടെങ്കിൽ ട്രെയിനിൽ പൊയ്ക്കൊളളും, അടുത്താണെങ്കിൽ കൂട്ടുകാരന്റെ ബൈക്കിനു പിന്നിലിരുന്നാ
, ഓട്ടോറിക്ഷ വിളിച്ചോ പൊയ്ക്കൊളളും, !
3വിദേശ യാത്ര ഒഴിവാകും, കൂടി വന്നാൽ, കൊൽക്കത്ത, ബീഹാർ വരെ,
3 ഫോൺ ബില്ല് അമിതമാകില്ല, ,
4 പേഴ്സണൽ സ്റ്റാഫ് വേണ്ട,!
5 എല്ലാ വകുപ്പിലും ബംഗാളികളെ റിക്രൂട്ട് ചെയ്യണം, പകുതി ശമ്പളം കൊടുത്താൽ മതി, ആ ഇനത്തിൽ തന്നെ കോടിക്കണക്കിന് രൂപ ലാഭം,
6 കോൺട്രാക്ട് വർക്കുകൾ അവര് തന്നെ ഏറ്റെടുക്കും, ! ഹർത്താൽ നടത്തില്ല, നടത്തിയാൽ അവരുടെ ആളുകൾക്ക് പണി ഇല്ലാതെയാകും,
അങ്ങനെ വരുമ്പോൾ കോടിക്കണക്കിന് രൂപ സംസ്ഥാനത്തിന് വീണ്ടും ലാഭം,
സർക്കാർ വക പുതിയ ബംഗാളി പത്രവും, ചാനലും തുടങ്ങും ,ആ പണം ഖജനാവിലേക്ക് വകയിരുത്തും, !
കേരളത്തിന്റെ ഉന്നമനത്തിനായി
A KBP പാർട്ടി അധികാരത്തിൽ വരണം,!
'ഏത് ചിഹ്നത്തിലാണ് ബംഗാളികൾ മത്സരിക്കുക, ?
''പാൻ പരാഗും, ഹാൻസും, !!
''സാറെ, ഒരു സംശയം, !
'ചോദിക്കു,
'' ഇവിടുത്തെ മലയാളികളെല്ലാം എന്തു ചെയ്യും, ?
''അവർ ഗൾഫു രാജ്യങ്ങളിലേക്ക് പോയി അവിടെ ജോലി ചെയ്യട്ടെ,
ഇവിടുത്തെ മലയാളി, ഗൾഫിലെ ബംഗാളികളല്ലേ അവിടെ അവർ എന്ത് ജോലിയും ചെയ്യൂലോ,
എന്നിട്ട് , ''അയ്യൊ പൊത്തേ ഞാൻ പ്രവാസിയാണെ ',എന്നും പറഞ്ഞ് കണ്ണീരൊലിപ്പിക്കും,! പ്രവാസി കഥകളെഴുതി ലൈക്ക് വാങ്ങും, !
എടോ, ഈ ബംഗാളികൾ വരുന്നതിനു മുമ്പ് മലയാളിൾ തൊഴിലിനിറങ്ങിയിരുന്നെങ്കിൽ ഈ നാട് എന്നേ നന്നായേനെ, !
സർ, ഒരു ചോദ്യം കൂടി,
കേരളത്തിൽ ഇന്ന് മലയാളികൾ കൂടുതൽ ഉളള സ്ഥലം ഏതാണ്, ?
1 ലോട്ടറി കടയുടെ മുന്നിലും
2 ബീവേറേജിലെ ക്യു വിലും
പത്ര സമ്മേളനം കഴിഞ്ഞ് കൊൽക്കത്ത കേശവൻ പുറത്തേക്കിറങ്ങി ഇന്നോവയിലേക്ക് കയറി വാഹനം നീങ്ങി,
മുന്നിൽ,
അനൗൺസ്മെന്റു ജീപ്പിൽ
കുട്ടപ്പൻ ,
''അധ്വാനിക്കുന്ന ബംഗാളി വർഗത്തിന്റേയും, അധ്വാനിക്കാത്ത മലയാളി വർഗത്തിന്റേയും പ്രിയ നേതാവ് ഇതാ ഈ വാഹനത്തിന്റെ തൊട്ടു പിന്നാലെ ====!!!!
=============
ഷൗക്കത്ത് മൈതീൻ,!

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot