
=============
ആ ആഢംബര കാറിന്മേലായിരുന്നു
എല്ലാരുടെയും കണ്ണ് !
എങ്കിലും,
ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന
വനിത തന്നെയായിരുന്നു അവരുടെ ഉന്നം !!
മുടി മറച്ച ഹിജാബ്
കണ്ണുകൾ മറച്ച് സൺഗ്ലാസ്സ് .!!
യുദ്ധം ജയിച്ചു വരുന്ന
പോരാളിയുടെ മുഖഭാവം.!!!
എല്ലാരുടെയും കണ്ണ് !
എങ്കിലും,
ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന
വനിത തന്നെയായിരുന്നു അവരുടെ ഉന്നം !!
മുടി മറച്ച ഹിജാബ്
കണ്ണുകൾ മറച്ച് സൺഗ്ലാസ്സ് .!!
യുദ്ധം ജയിച്ചു വരുന്ന
പോരാളിയുടെ മുഖഭാവം.!!!
കാഴ്ച സുതാര്യമാവാൻ
ഗ്ലാസ്സുതാഴ്ത്തി ചിലർ.
തീക്കാറ്റിന്റെ തള്ളൽ
പുല്ലാണു പോലും !!
സിഗ്നൽ പച്ചകത്തിയതറിയിക്കാൻ
ആരും ഹോണടിച്ചതില്ല !
ചുവപ്പു വീഴുന്നതിനു മുമ്പ്
കടന്നുപറ്റാൻ
ആരും ധൃതികൂട്ടിയതുമില്ല !
ഗ്ലാസ്സുതാഴ്ത്തി ചിലർ.
തീക്കാറ്റിന്റെ തള്ളൽ
പുല്ലാണു പോലും !!
സിഗ്നൽ പച്ചകത്തിയതറിയിക്കാൻ
ആരും ഹോണടിച്ചതില്ല !
ചുവപ്പു വീഴുന്നതിനു മുമ്പ്
കടന്നുപറ്റാൻ
ആരും ധൃതികൂട്ടിയതുമില്ല !
വനിതാ ഡ്രൈവറാണ്.
കന്നിക്കാഴ്ചയാണ്.
എല്ലാ കണ്ണുകളും
പിൻകാഴ്ചകളൊപ്പുന്ന
മുൻകണ്ണാടികളും
ഒരേ ബിന്ദുവിൽ കേന്ദ്രീകരിക്കപ്പെടുന്നത്
എങ്ങിനെയാണ് ...?!!
കന്നിക്കാഴ്ചയാണ്.
എല്ലാ കണ്ണുകളും
പിൻകാഴ്ചകളൊപ്പുന്ന
മുൻകണ്ണാടികളും
ഒരേ ബിന്ദുവിൽ കേന്ദ്രീകരിക്കപ്പെടുന്നത്
എങ്ങിനെയാണ് ...?!!
പിൻസീറ്റിൽ
പ്രാരാബ്ധങ്ങൾ പൊതിഞ്ഞു കെട്ടിയ ലഗ്ഗേജുമായി
തകർന്നടിഞ്ഞ സ്വപ്നങ്ങളിലേക്ക്
ഒരു വൺവേ ടിക്കറ്റുമായി
ഫൈനൽ എക്സിറ്റ് അടിച്ച പാസ്സ്പോർട്ടുമായി
പാതിവഴിയിൽ, റോഡ് ക്ലോസ്ഡ് ചിഹ്നം കണ്ട് വണ്ടി തിരിച്ചോടിക്കാൻ
നിർബന്ധിതനായ
ഒരു മനുഷ്യനെ
ആരും കാണാതെ പോയി !!
........ ആർസി........
പ്രാരാബ്ധങ്ങൾ പൊതിഞ്ഞു കെട്ടിയ ലഗ്ഗേജുമായി
തകർന്നടിഞ്ഞ സ്വപ്നങ്ങളിലേക്ക്
ഒരു വൺവേ ടിക്കറ്റുമായി
ഫൈനൽ എക്സിറ്റ് അടിച്ച പാസ്സ്പോർട്ടുമായി
പാതിവഴിയിൽ, റോഡ് ക്ലോസ്ഡ് ചിഹ്നം കണ്ട് വണ്ടി തിരിച്ചോടിക്കാൻ
നിർബന്ധിതനായ
ഒരു മനുഷ്യനെ
ആരും കാണാതെ പോയി !!
........ ആർസി........
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക