
___________
ഞാനൊരു പായ് വഞ്ചി
ഈറൻ നിലാവത്ത് കായലിൻ കൈകളിൽ ഉലയുന്ന പാഴ് വഞ്ചി
ഞാനൊരു പായ് വഞ്ചി
നിനവിൻ്റെയോരത്ത് മനസ്സിൻ്റെയോളങ്ങളിൽ അലയുന്ന പാഴ് വഞ്ചി
ഞാനൊരു പായ് വഞ്ചി
നീയില്ലയെങ്കിലീ മഴയുള്ള സന്ധ്യയിൽ മറിയുന്ന പാഴ് വഞ്ചി
ഞാനൊരു പായ് വഞ്ചി
നനയുന്ന മിഴികളിൽ നിൻ വിരൽ തഴുകുമ്പോളൊഴുകുന്ന പാഴ് വഞ്ചി
ഞാനൊരു പായ് വഞ്ചി
നിലയില്ലാക്കയങ്ങളിൽ,ചുഴികളിൽ കറങ്ങുന്ന പഴയൊരു പാഴ് വഞ്ചി
ഞാനൊരു പായ് വഞ്ചി
ഈ കാറ്റിൻകരങ്ങളിൽ ദിക്കറിയാതുഴറുന്ന ജീവിത പാഴ് വഞ്ചി.
____
ശ്രീജ ജയ്ചന്ദ്രൻ
27-7-2018
____
ശ്രീജ ജയ്ചന്ദ്രൻ
27-7-2018
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക