
ഇത് ജോലിസ്ഥലത്തിനടുത്തുള്ള പത്തു മിനിറ്റ് കാഴ്ചകളെപ്പറ്റിയുള്ള ഒരു കുറിപ്പാണ്.
ഇവിടെ പങ്കു വെക്കാമെന്നു കരുതി .
ഇവിടെ പങ്കു വെക്കാമെന്നു കരുതി .
ഒരു മദ്ധ്യാഹ്നത്തിലെ പത്തു നിമിഷങ്ങൾ :
-------------------------------------------------------------
-------------------------------------------------------------
ഉച്ചക്ക് ഭക്ഷണശേഷം ജേഴ്‌സി സിറ്റിയിലെ ഓഫീസ് റൂമിൽ നിന്നും ഒരു പത്തു മിനിറ്റ് നടക്കാമെന്നു കരുതി ഇറങ്ങി .
എക്സ്ചേഞ്ച് പ്ലേസ് waterfront & boardwalk .
തൊട്ടു മുൻപിലാണ്.
തൊട്ടു മുൻപിലാണ്.
അതിസുന്ദരമായ കാലാവസ്ഥ.
സൂര്യ പ്രകാശത്തിൽ പരിസരത്തിന് മൊത്തത്തിൽ ഒരു തിളക്കം.
സൂര്യ പ്രകാശത്തിൽ പരിസരത്തിന് മൊത്തത്തിൽ ഒരു തിളക്കം.
തെളിഞ്ഞ നീലാകാശത്തിൽ നിറയെ വെൺമേഘക്കീറുകൾ..
ന്യൂയോർക്ക് നഗരത്തെയും , ന്യൂ ജേർസിയെയും വേർതിരിച്ച് മുന്നിൽ ഹഡ്സൺ നദി. അതിൽ നിന്നും ചെറിയ കുളിർമ്മയുള്ള കാറ്റ്.
Boardwalk- ന്റെ അങ്ങേത്തലക്കലുള്ള സ്റ്റേജിൽ നിന്നും മനോഹരമായ സംഗീതം ഒഴുകിയെത്തുന്നു ..
കാലുകൾ അറിയാതെ അങ്ങോട്ട് നയിച്ചു ,
സ്റ്റേജിനല്പം അകലെ മാറി നിന്നു സംഗീതം ആസ്വദിച്ചു കൊണ്ടു രണ്ട് നിമിഷം കണ്ണടച്ചു നിന്നു ..ആ സ്ത്രീ മനോഹരമായി പാടുന്നുണ്ട് ..
സ്റ്റേജിനു ഒരു വശത്തായി ജേഴ്‌സി സിറ്റിയിലെ ഉയരം കൂടിയ Goldman Sachs -ന്റെ കെട്ടിടം.
എതിരിൽ വെള്ളത്തിനപ്പുറം ന്യൂയോർക്ക് Down Town skyline. Freedom Tower (World Trade center) സൂര്യവെളിച്ചത്തിൽ വെട്ടി ത്തിളങ്ങിക്കൊണ്ട് തലയുയർത്തി നിന്നു . സമീപകാലം വരെ ലോകത്തിലേക്കേറ്റവും ഉയരമുണ്ടായിരുന്ന skyscraper.
മറ്റു ബഹനിലക്കെട്ടിടങ്ങളും തങ്ങളുടെ സ്ഫ്ടികജാലകങ്ങൾ തിളക്കിക്കൊണ്ട് പ്രഭയാർന്നു ചുറ്റും നിരന്നു നിന്നു .
മറ്റു ബഹനിലക്കെട്ടിടങ്ങളും തങ്ങളുടെ സ്ഫ്ടികജാലകങ്ങൾ തിളക്കിക്കൊണ്ട് പ്രഭയാർന്നു ചുറ്റും നിരന്നു നിന്നു .
എന്തൊരു കാഴ്ചയാണിത്. നാഗരികതയ്ക്കും ഇത്ര വശ്യ സൗന്ദര്യമോ ? ഇത് വരെ കാണാത്ത പോലെ ഞാൻ കണ്മിഴിച്ചു നിന്നു.
ഒരു വെളുത്ത കടൽക്കാക്ക താഴ്ന്നു പറന്നു മീൻ പിടിക്കാൻ ശ്രമിക്കുന്നു .
വേലിയേറ്റത്തിനു സമയമായോ?
നദിക്കു കുറുകെ അങ്ങോട്ടുമിങ്ങോട്ടും ഷട്ടിൽ സർവീസ് നടത്തുന്ന ബോട്ടുകൾ.
ഇടതു വശത്തു മാറി അകലെ midtown ദൃശ്യമാകുന്നു . അവിടെ ദീർഘനാൾ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായി ചരിത്രത്തിൽ ഇടം പിടിച്ച Empire state building കാണാം.
കണ്ണുകൾ വീണ്ടും ഇടത്തോട്ട് ജേഴ്‌സി സിറ്റിയിലോട്ട് ..
അനേകം കൊച്ചു ജാലകങ്ങളുമായി ഒരു cruise ship നെ അനുസ്മരിപ്പിച്ച് ഇളം ബ്രൗൺ നിറത്തിൽ Hyatt Regency hotel .
അതിനു പിറകിൽ ആകാശനീലിമ തന്നിലേക്കാവാഹിച്ചു കൊണ്ട് മറ്റൊരു സ്ഫടികഗോപുരം.
മുകളിൽ നീലാംബരവും ശുഭ്രമേഘത്തുണ്ടുകളും കണ്ണുകളെ വീണ്ടും കീഴ്‌പ്പെടുത്തി.
നോക്കി നിൽക്കേ വെണ്മേഘത്തിനിടയിലൂടെ കറുത്ത പക്ഷിയെപ്പോലെ ഒരു ഹെലികോപ്റ്റർ ഇരമ്പലുയർത്തി പറന്നു വന്നു .
നഗരം സദാ നിരീക്ഷണത്തിലാണ് ..
Jersey side-ൽ നിന്നും ന്യൂയോർക്ക് കാണാനുള്ള ഏറ്റവും നല്ല spot ആണ് ഇവിടം എന്നൊരു സുഹൃത്ത് പറഞ്ഞതോർത്തു .
സംഗീതം ഇപ്പോഴും ഒഴുകുന്നു .. കേൾവിക്കാരായി കുറച്ചു ടൂറിസ്റ്റുകൾ ..അവർ മതിമറന്നാസ്വദിക്കട്ടെ ..
എനിക്ക് അടുത്ത മീറ്റിംഗിന് സമയമാകുന്നു ..
കണ്ണും കാതും മനസ്സും കുളിർന്നു ഉന്മേഷത്തോടെ തിരിച്ചു നടന്നു .
കണ്ണും കാതും മനസ്സും കുളിർന്നു ഉന്മേഷത്തോടെ തിരിച്ചു നടന്നു .
ഇന്നത്തെ നടത്തം വീണ്ടുമൊരനുഭവമായ സന്തോഷത്തിൽ.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക