Slider

നൂറു വർഷം

0


എനിക്കവളെ ഒരു നിമിഷത്തേക്കു പോലും പിരിയാനാവില്ലന്ന് ഉറപ്പായപ്പോൾ
ഞാനവളോട് ചോദിച്ചു
എന്റെ കൂടെ എത്ര കാലം വരെ പിരിയാതെ
ജീവിക്കാൻ നീ തയ്യാറാവുമെന്ന് ...???
അപ്പോൾ അവൾ എന്നോട് ചോദിച്ചു...,
ഒരിക്കൽ നിന്റെ കൈയ്യിൽ ചെയ്ഞ്ച് ഇല്ലാതെ ആയപ്പോൾ എന്റെ കൈയ്യിൽ നിന്ന് നൂറു രൂപ കടം വാങ്ങിയത് നീ മറന്നു പോയോ എന്ന്.....?
എനിക്കൊന്നും മനസ്സിലായില്ല എങ്കിലും ഞാൻ പറഞ്ഞു....,
ഇല്ലാ... മറന്നിട്ടില്ല.....!
പക്ഷെ ഞാൻ ചോദിച്ചതും
ഇതും തമ്മിൽ എന്തു ബന്ധമാണുള്ളത്.......?
അപ്പോൾ അവൾ കുറച്ചു കൂടി എന്നോട് ചേർന്നു നിന്ന് എന്റെ കണ്ണുകളിലെക്ക് ഉറ്റു നോക്കി കൊണ്ട് അവൾ പറഞ്ഞു...,
365 രാവും പകലും തുടർച്ചയായി എന്നെ കണ്ടു തീരുമ്പോൾ,
ഒരു രൂപ വീതം മടക്കി
തന്ന് ആ കടം വീട്ടിയാൽ മതിയെന്ന്...!
അതു കേട്ടതും അറിയാതെ എന്റെ മനസ്സു പറഞ്ഞു..,
നൂറു വർഷം...."
ആ സമയം എന്റെ കണ്ണുകൾ അവളെ നോക്കി നിറഞ്ഞപ്പോൾ....,
അവൾ എന്റെ നെഞ്ചിലെക്ക് ചാരി എന്നെ പുണർന്നു....!!

by: Pratheesh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo