*********************
പണ്ടൊക്കെ ഞങ്ങളുടെ വീടിന്റെ മുറ്റത്ത് ചരലിനേക്കാൾ ഏറെ കാണപ്പെട്ടിരുന്ന പ്രകൃതിയുടെ ഒരു വരദാനമായിരുന്നു കുരുത്തംകെട്ട കുറെ പിള്ളേര്!.വീട്ടിലുള്ള ചേച്ചിമാരുടെയും ഇടതും വലതും മുൻപും പിമ്പുമുള്ള വീടുകളിലേയും പ്രതിഭാ സമ്പന്നരായിരുന്നു അവർ.
നാലുമണി ആയാൽ സകല ഞാഞ്ഞൂലുകളും നമ്മുടെ വീട്ടുമുറ്റത്ത് പട്ടക്കോലും റബർപന്തും കൊണ്ട് വരും
... ക്രിക്കറ്റ് കളിക്കാൻ!! അവരുടെ ഫോറുകൾ ആ പരിസരത്തുള്ള പല വീടുകളുടെയും ചില്ലുകളെ ഉമ്മ വെച്ച് പിളർപ്പിക്കുന്നത് കൊണ്ട് പൊട്ടാത്ത ജനലുകൾ തേടിയാണ് അവർ നമ്മുടെ വീട്ടുമുറ്റത്ത് വന്ന് തമ്പടിക്കുന്നത്.
അവരുടെ ആ കളി തങ്ങളുടെ സിക്സറുകൾ വീടിനു മുൻപിലുള്ള റോഡിൽ കൂടി പോകുന്ന ഏതെങ്കിലും പാണ്ടി ലോറിയിൽ കേറി സ്റ്റേറ്റ് കടക്കുന്നതോടെ നിർത്തും.
അടുത്ത ഊഴം അഞ്ചറു പഞ്ചറായ ഏതെങ്കിലും ഫുട്ബോളിന് ജീവശ്വാസം കൊടുത്തുള്ള മറഡോണ കളിയാണ്.അത് എന്റെ അമ്മ പൂന്തോട്ടം എന്നു ഓമനപേരിട്ടു വിളിക്കുന്ന കുറ്റി കാടിനുള്ളിലെ ഏതെങ്കിലും റോസമുള്ളിൽ കേറി ചപ്പാത്തി പരുവമാകുമ്പോൾ അങ്ങട് നിർത്തും.അതു കഴിയുമ്പോൾ പല്ലു കൊഴിഞ്ഞ അപ്പൂപ്പൻ ബാറ്റെടുത്തുള്ള മൂട്ടിലടി.
അതിന്റെ കോർക്ക് ഏതെങ്കിലും മരത്തിന്റെ കൊമ്പിൽ കോർക്കുന്നതോട് കൂടിയോ അല്ലെങ്കിൽ ഓടുംപുറത്ത് ഓർക്കാപ്പുറത്തുള്ള വീഴ്ചയോട് കൂടിയോ പര്യവസാനിക്കും.അതും കൂടി കഴിഞ്ഞാൽ ആയുധങ്ങൾ ഒന്നുമില്ലാത്ത ഒളിച്ചു കളിയാണ്.
ഒച്ചപ്പാടും ബഹളവും ഓടലും ചാടലുമായി ആരുടെയെങ്കിലും തലകൾ തമ്മിൽ ഒരു സയാമീസ് ബന്ധമുണ്ടാവുകയോ...മുട്ടുകൾ പുണ്യഭൂമിയെ സ്പര്ശിക്കുകയോ ചെയ്യുന്നവരെ അത് നീളും.
അതിനിടയിൽ പെൺ സൈന്യം മുറ്റത്തുള്ള മുഴുവൻ ഇലയും പൂക്കളും നുള്ളിയെടുത്ത് ഫ്രൈഡ് റൈസും ദംബിരിയാണിയും ഉണ്ടാക്കി കാണും!

ഈ കുട്ടിചാത്തന്മാർ എന്തു ചെയ്താലും അതിന്റെ ഉത്തരവാദിത്വം മുഴുവൻ എന്റെ തലയിലാണ്.
കുറെ കളികൾക്കൊക്കെ ഞാൻ റഫറിയാകും, ചിലതിൽ ജഡ്ജ്, ചിലപ്പോൾ ഡോക്ടറുടെയും നഴ്സിന്റെയും ഡ്യൂട്ടി ഒപ്പം ചെയ്യേണ്ടതായി വരും.
കുറെ കളികൾക്കൊക്കെ ഞാൻ റഫറിയാകും, ചിലതിൽ ജഡ്ജ്, ചിലപ്പോൾ ഡോക്ടറുടെയും നഴ്സിന്റെയും ഡ്യൂട്ടി ഒപ്പം ചെയ്യേണ്ടതായി വരും.
ഇവറ്റകളും ഞാനും തമ്മിൽ ഒരു പത്തുപന്ത്രണ്ട് വയസ്സിന്റെ വ്യത്യാസമുണ്ട്.
ഞങ്ങളുടെ ആദ്യത്തെ കണ്മണിയായ അപ്പുവും ഞാനും പത്തു വയസ്സ് വ്യത്യാസം...ബാക്കി ഒക്കെ ഓരോ വയസ്സ് മേപ്പോട്ട്.
ചേച്ചീടെ മക്കളായ ആൽബി,അഖിലപ്പൻ.
തെക്കേലെ ടിനപ്പൻ, ജിനപ്പൻ,ചിന്നു, മിന്നു. വടക്കേലെ
വല്യപ്പന്റോടത്തെ ജോസേട്ടന്റെ മക്കളായ ട്ടുട്ടപ്പൻ ബ്യൂട്ടി ചിന്നു... ഇവരാണ് സ്ഥിരം കുറ്റികൾ.

ഇവരുടെ എല്ലാ അങ്കവും എന്റ അമ്മ ക്ഷമിക്കും ഒന്നൊഴിച്ച്.…..!
ഓട്ടവും ചാട്ടവും മുട്ടലും തട്ടലും നിലവിളിയും ആശ്വസിപ്പിക്കലുമൊക്കെ കഴിഞ്ഞ് ഇവർ ഏറ്റവും അവസാനം ഇറക്കുന്ന ഒരു ഐറ്റമുണ്ട്.....കൂ കൂ കൂ കൂ തീവണ്ടി!!
ചിരട്ടയും നാഴിയും പോലെയുള്ള ഇവറ്റകൾ ഒന്നിന് പുറകെ ഒന്നൊന്നായി ഷോൾഡറിൽ കൈ വെച്ച് കൂ..ന്നും പറഞ്ഞ് കൂകി കൂകി പായും! മുറ്റത്തിന്റെ ഇടത്തു നിന്നും വലത്തോട്ടും വലത്തു നിന്ന് ഇടത്തോട്ടും!
അല്ലെങ്കിൽ തന്നെ...
അംഗൻവാടി എന്ന് ഓമനപേരുള്ള ഞങ്ങളുടെ വീടിന് ഈ കൂകിപായൽ അമ്പുപെരുന്നാളിന് എൽഇഡി ലൈറ്റ് ഇട്ട ഒരു പ്രതീതി തന്നിരുന്നു.
അംഗൻവാടി എന്ന് ഓമനപേരുള്ള ഞങ്ങളുടെ വീടിന് ഈ കൂകിപായൽ അമ്പുപെരുന്നാളിന് എൽഇഡി ലൈറ്റ് ഇട്ട ഒരു പ്രതീതി തന്നിരുന്നു.
അതു കാണുമ്പോൾ അമ്മയുടെ ഹൃദയത്തിൽ ഭയത്തിന്റെ മറ്റൊരു ട്രെയിൻ കൂകി പായും!!
"റോഡിൽ കൂടി പോണ ആൾക്കാർ കണ്ണു വെക്കുമല്ലോ ദൈവമേ!! കേറി പോട പിള്ളേരെ!!" എന്നൊരു അലർച്ചയാണ് പിന്നെ!
ആ അലർച്ചയിൽ..... ആർച്ചമാരും ചന്തുമാരും ഒക്കെ വീടിനുള്ളിലേക്ക് ഇരച്ചു കയറും എന്നിട്ട് ടിവി യുടെ മുൻപിൽ ഒരേ ഒരു കുത്തിയിരിപ്പാണ്.ഈ സമരം അവനവന്റെ വീട്ടിൽ നിന്നും ചൂരൽ പീരങ്കികളുമായി വരുന്ന അമ്മ പൊലീസുകളെ കണ്ട് വാലും കുത്തി
ഓടുന്നവരേക്കും ഉണ്ടാകും.
ഓടുന്നവരേക്കും ഉണ്ടാകും.
ഈ കാപാലികർ എന്റെ ഹൃദയത്തിൽ തീകോരിയിടാത്ത ദിവസങ്ങൾ ഇല്ല! കോഴിക്ക് കൂട്ടിൽ കയറുവാൻ മര കഷണങ്ങളെ ആണികളുമായി ബന്ധിപ്പിച്ച് സ്വന്തമായി ഒരു സ്റ്റെപ്പ് ഉണ്ടാക്കി അതിലേകൂടെ മാത്രം കോഴികളെ പിടിച്ച് നിര്ബന്ധിപ്പിച്ച് 'കോക്ക് വാക്ക്' നടത്തിപ്പിക്കുന്ന വിരുതനാണ് അഖിലപ്പൻ! ഒരു ദിവസം അവന്റെ ചുണ്ടും മറ്റൊരുത്തന്റെ തലയും കൂടി ഉമ്മ വെച്ചു.
നിലവിളി കേട്ട് ഓടി വന്ന ഞാൻ കണ്ടത് വായിൽ നിന്നും ചോര ചീറ്റുന്ന അഖിലപ്പനെ!വേഗം വായ കഴുകാൻ കുറച്ചു വെള്ളമെടുത്തു കൊടുത്തു.
വായിൽ ഒഴിച്ചു കൊടുത്ത വെള്ളം വായ തുറക്കാതെ തന്നെ താഴത്തെ ചുണ്ടിന്റെ വലത്തെ സൈഡിൽ കൂടി പുറത്തോട്ടു ചീറ്റുന്നു.
നോക്കിയപ്പം ദാണ്ടേ...ഒരു പല്ല് ചുണ്ടിനടിയിൽ കൂടി തുളഞ്ഞു പുറത്തേക്ക് വന്നതിന്റെ ഓർമ്മക്കായുള്ള ഇമ്മിണി ബല്ല്യ ഓരോട്ട!!

അക്കൂട്ടത്തിലെ വികൃതികളുടെ രാജാവായിരുന്നു ട്ടുട്ടപ്പൻ!!.സ്വയം "ശക്തിമാൻ" എന്നു കരുതുന്നവൻ. അന്നത്തെ പ്രസിദ്ധമായ "ശക്തിമാൻ സീരിയലിന്റെ" അന്ധനായ ആരാധകൻ!'അമ്മവീട്ടിൽ ചെന്നപ്പോൾ അങ്കിളിന്റെ ബ്രെഡ് കമ്പിനിയിലെ ജീപ്പ്..."ദി കാർ" സ്റ്റൈലിൽ ഡ്രൈവർ സീറ്റിൽ കിടന്നു കൊണ്ട് കാലെത്തിച്ച് മുറ്റത്തെ മരങ്ങൾക്കിടയിലൂടെ ഞെക്കി ഞെരുക്കി ഓടിച്ച് മനുഷ്യരെ പേടിപ്പിച്ച ദി ഗ്രേയ്റ്റ് ഡ്രൈവർ!!.
ഒന്നര വയസ്സുകാലത്ത്
ഉടുതുണി പോലുമില്ലാതെ പണിതു കൊണ്ടിരിക്കുന്ന വീടിന്റെ ടെറസിൽ ഒറ്റക്ക് മേസ്തിരി പണിക്കു പോയ മാന്യൻ !
ഒന്നര വയസ്സുകാലത്ത്
ഉടുതുണി പോലുമില്ലാതെ പണിതു കൊണ്ടിരിക്കുന്ന വീടിന്റെ ടെറസിൽ ഒറ്റക്ക് മേസ്തിരി പണിക്കു പോയ മാന്യൻ !
ഒരു രാത്രിയിൽ ട്ടുട്ടുവും അനിയത്തി ചിന്നുവും കൂടി അവരുടെ വീട്ടിൽ ടിവിയും കണ്ട് ഇരിക്കുകയായിരുന്നു.
അപ്പോഴാണ് അവരുടെ അമ്മ ലിസ്സി ചേച്ചി അതു ശ്രദ്ധിച്ചത്....ചിന്നു ഒരു സൂചിയെടുത്ത് പല്ലിലിട്ടു കുത്തി കൊണ്ടിരിക്കുന്നു.
അപ്പോഴാണ് അവരുടെ അമ്മ ലിസ്സി ചേച്ചി അതു ശ്രദ്ധിച്ചത്....ചിന്നു ഒരു സൂചിയെടുത്ത് പല്ലിലിട്ടു കുത്തി കൊണ്ടിരിക്കുന്നു.
" ഡി പെണ്ണേ....ആ സൂചി എങ്ങാൻ വായിൽ പോയാൽ പിന്നെ ഓപ്പറേഷൻ ചെയ്തെടുക്കേണ്ടി വരും! പാതിരക്ക് മനുഷ്യനെ മെനക്കെടുത്താൻ ഓരോ പണിയും കൊണ്ട് വന്നിരിക്കണ്!! വായേന്ന് സൂചി മാറ്റെടി....!!"
ആ അലർച്ചയിൽ വിളറി പോയ ചിന്നു വേഗം ആ യന്ത്രം ഓഫാക്കി നല്ല കുട്ടിയായി ഇരുന്നു.
അപ്പൊ..ദേ..നമ്മുടെ ട്ടുട്ടപ്പൻ ഒരൊറ്റ അലർച്ച!!
"മമ്മി...."!!....
"ഞാൻ ഇവളെയ്ല്ലേ ചീത്ത പറഞ്ഞേ.അതിനു നീയെന്തിനാ കിടന്നു മോങ്ങുന്നെ ചെക്കാ...??"
" മമ്മി...മമ്മി....അതില്ലേ...
അതില്ലേ...ഞാൻ...ഞാൻ ...
അറിയാണ്ട് ഒരമ്പത് പൈസ മിഴുങ്ങി മമ്മി.... എന്നെ ഓപ്പറേഷൻ ചെയ്യല്ലേ മമ്മി...!!"
അതില്ലേ...ഞാൻ...ഞാൻ ...
അറിയാണ്ട് ഒരമ്പത് പൈസ മിഴുങ്ങി മമ്മി.... എന്നെ ഓപ്പറേഷൻ ചെയ്യല്ലേ മമ്മി...!!"
ചെക്കൻ കണ്ണും തിരുമ്മി മൂക്കും ഒലിപ്പിച്ച് അണക്കെട്ട് തുറന്നിട്ട പോലെ കാറാൻ തുടങ്ങി.
'പിടിച്ചതിലും വലുത് അളയിൽ' എന്നു പറഞ്ഞ് ഉപമിക്കാവുന്ന അസുലഭ മുഹൂർത്തം!!
ലിസ്സി ചേച്ചി ഇതു കേട്ടതും എറണാകുളത്ത് ജോലിയുള്ള ജോസേട്ടനെ കാത്തിരുന്നാൽ അപകടമാണല്ലോ എന്നോർത്ത് അവനെ വാരി കെട്ടി ...
"എളേമ്മേ"..ന്നും വിളിച്ച് ഞങ്ങളുടെ വീട്ടിലേക്ക് ഓടി കയറി വന്നു.പിന്നെ വണ്ടി അന്വേഷിക്കലായി ആളെ അന്വേഷിക്കലായി ആശുപതി പോക്കായി.
"എളേമ്മേ"..ന്നും വിളിച്ച് ഞങ്ങളുടെ വീട്ടിലേക്ക് ഓടി കയറി വന്നു.പിന്നെ വണ്ടി അന്വേഷിക്കലായി ആളെ അന്വേഷിക്കലായി ആശുപതി പോക്കായി.
മൂന്നു ദിവസം ചെക്കനെ തുടർച്ചയായി വെളിയിലിരുത്തി.അവന്റെ പുറകിലായി അമ്പതു പൈസയുടെ വരവും നോക്കി വരിവരിയായി നമ്മുടെ കുട്ടിപട്ടാളവും.!അവസാനം മൂന്നാം പക്കം കിട്ടി...വിശ്വ വിഖ്യാതമായ ആ അമ്പതു പൈസ!! ഹിഹിഹി.
അന്നൊക്കെ മഞ്ഞത്തും മഴയത്തും വെയിലത്തുമൊക്കെ ചാടി മറിഞ്ഞു നടന്ന് കുറെയേറെ കുരുത്തക്കേടുകൾ അവറ്റകൾ കാണിച്ചിരുന്നെങ്കിലും.... അവരുടെയുള്ളിൽ മുഴുവൻ നിറഞ്ഞു നിന്നിരുന്നത് പരസ്പര സ്നേഹവും സൗഹൃദവും ഒത്തൊരുമ്മയുമൊക്കെ
യായിരുന്നു.
ഇന്നത്തെ ബ്ലൂ വെയിൽ പിള്ളേർക്ക് ഇല്ലാതെ പോകുന്നതും അതല്ലേ...!
യായിരുന്നു.
ഇന്നത്തെ ബ്ലൂ വെയിൽ പിള്ളേർക്ക് ഇല്ലാതെ പോകുന്നതും അതല്ലേ...!
By: Lipi Jestin
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക