
''അച്ചായോ നിങ്ങളവിടെ എന്തെടുക്കുവാ?''
''ഞാന്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇടുവാ എന്താടീ കിടന്നു കാറുന്നത്''
''രാവിലെ മുതല്‍ അടുക്കളയില്‍ ഞാന്‍ കഷ്ടപ്പെടുന്നത് കാണുന്നില്ലേ ഇങ്ങോട്ടൊന്നും വന്ന് നോക്കരുത് കേട്ടോ...''
''പോടീ പോത്തേ ഇവിടെ പോസ്റ്റ് പകുതി എഴുതി നില്‍ക്കുമ്പോഴാ അവള്‍ടെയൊരു അടുക്കള...''
''ലീവ് ദിവസമെങ്കിലും ഭാര്യയുടെ കൂടെ കുറച്ചു നേരം നില്‍ക്കരുതോ..? പണിയൊന്നും എടുക്കേണ്ട ചുമ്മാ മിണ്ടിയും പറഞ്ഞും... ഈ അടുക്കളയില്‍ കിടന്നു നരകിക്കാനാ എന്‍റെ വിധി ആരോടു പറയാന്‍ ആരു കേള്‍ക്കാന്‍... ആട്ടെ എന്തു പോസ്റ്റാ നിങ്ങളിടുന്നത്..?''
''അടുക്കളയില്‍ ഉരുകുന്ന പെണ്‍ ജീവിതങ്ങള്‍...''
''ബെസ്റ്റ്... ആദ്യം സ്വന്തം കണ്ണിലെ കോലെടുക്ക് മനുഷ്യാ എന്നിട്ടു പോരെ അന്യരുടെ കണ്ണിലെ കരടെടുക്കാന്‍... ഇനിയും എന്നെയിങ്ങനെ കഷ്ടപ്പെടുത്താനാണ് ഭാവമെങ്കില്‍ ഞാനങ്ങു പോകും കുട്ടികളെയും കൊണ്ട്... ഒറ്റക്കു പോസ്റ്റിട്ടു ജീവിച്ചോ...''
അയാള്‍ അവളുടെ കണ്ണിലേക്ക് നോക്കി.. തീ പാറുന്ന കണ്ണുകള്‍..
പോസ്റ്റ് ഡിലീറ്റ് ചെയ്ത് അയാള്‍ അടുക്കളയിലേക്ക് നടന്നു... !!
ഉണ്ണികൃഷ്ണന്‍ തച്ചമ്പാറ.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക