Slider

ബ്രോ ' യെ പ്രണയിച്ച പെങ്ങൾ ,!

0
Image may contain: Shoukath Maitheen, sitting and indoor

==============
ജീവിതത്തിൽ എന്റെ നിഴലായി മാറിയ ഒരു ബ്രോ എനിക്കുണ്ടായിരുന്നു,!!
ഒരിയ്ക്കലും മറക്കാനാകാത്ത ബ്രോ,
കൗമാര കാലഘട്ടത്തിൽ എന്നെ
ഏറെ സ്വാധീനിച്ച ,എന്നെ വ്യക്തിത്വമുളളവനാക്കിയ ബ്രോ,
കൂടെ പിറക്കാത്ത എന്റെ ബ്രോ, !
എന്റെ മാത്രം ബ്രോ,
നീണ്ട് മെലിഞ്ഞ കറുത്തവനായിരുന്നു അവൻ, സ്വദേശം തമിഴ് നാടായിരുന്നത്രേ,
കറുപ്പാണെങ്കിലും ഏത് പെണ്ണിനും ഇഷ്ടപ്പെടും അവനെ, !
അവനെന്റെ എല്ലാമായിരുന്നു,
എനിക്കെന്നല്ല ,എന്റെ ഇളയ സഹോദരിമാർക്കൂം അവനേറെ പ്രിയപ്പെട്ടവനായിരുന്നു, കൂടെ പിറക്കാത്തവനായിട്ടും ഞങ്ങളുടെ വീട്ടിലെ ഒരു അംഗമായി മാറിയവൻ,
പക്ഷേ,
വളരെ വൈകിയാണ് ഞാൻ
മറ്റൊരു സത്യമറിഞ്ഞത്,
എന്റെ പെങ്ങൾ അവനെ പ്രണയിക്കുന്ന കാര്യം,
ഞങ്ങൾ നാല് മക്കളാണ്,
എന്റെ ജ്യേഷ്ടനും, ഞാനും,
എന്റെ ഇളയത്തുങ്ങളാണ്,
രണ്ട് പെങ്ങന്മാരും, !
ഞാൻ പ്രീഡിഗ്രി തോറ്റ് വീട്ടിൽ ''വിശ്രമി''ക്കുന്ന കാലം,
ഒരു സന്ധ്യക്ക്,
മുറിയിലെ അലമാരയ്ക്കുളളിൽ നിന്ന്
ഒരു ശബ്ദം കേട്ടാണ് ആ മുറിയിലേക്ക് ഞാൻ കടന്നു ചെന്നത്,
അലമാരയ്ക്കുളളിൽ,
പ്രി ഡിഗ്രിയുടെ മാർക്ക് ലിസ്റ്റും
എസ് എസ് എൽ സി ബുക്കും തമ്മിൽ കശപിശ,
സ്പോർട്സ് ക്വാട്ടയിൽ വിജയിച്ച എസ് എസ് എൽ സി ബുക്ക് ,
പ്രി ഡിഗ്രിയടെ മാർക്ക് ലിസ്റ്റിനെ തൊഴിച്ചു താഴെയിട്ടു, !
പ്രി ഡിഗ്രി അത്രയും മോശം ഡിഗ്രിയല്ലല്ലോ, ?
കാറ്റിലാടി മറിഞ്ഞ അലമാരയ്ക്കുളളിലെ പേപ്പറുകൾ
എടുത്ത് വയ്ക്കാൻ,
ആ മുറിയിലേക്ക് കടന്നു ചെന്നപ്പോൾ
എന്റെ നേരെ ഇളയ പെങ്ങളുടെ നെറ്റിയിൽ, ചുംബിക്കുന്ന തമിഴൻ ബ്രോ, '!
, ഞാൻ കടന്നു ചെന്നത്
അവരറിഞ്ഞില്ല ,
അവളുടെ മിഴികൾക്കു മീതെ അവന്റെ ചുണ്ടുകൾ ,
കുറെ നേരം ആ കാഴ്ച കണ്ടു നിന്നു ഞാൻ, !
പിന്നെ ,
ഒരക്ഷരം മിണ്ടാതെ വാതിൽ ചാരി
ഞാനവിടുന്ന് മാറി, !!
മനസിൽ പല ചിന്തകൾ ,
പത്താം ക്ളാസ് കഴിഞ്ഞതേയുളളു അവൾ,
ഞാൻ ആരോടും പറഞ്ഞില്ല,
പിന്നെ പല തവണയും അവരുടെ പ്രണയം ഞാൻ നേരിൽ കണ്ടു,
എനിക്കാരോടും പറയാൻ കഴിഞ്ഞില്ല,
ഞാനവരുടെ പ്രണയം ആസ്വദിക്കുകയായിരുന്നു,
ഒരിയ്ക്കൽ
ഒരു കല്ല്യാണത്തിന് പോകുന്ന തിരക്കിലാണ് എല്ലാവരും ,
അലമാരയിരക്കുന്ന മുറിയിൽ അവനുണ്ട്, ''ബ്രോ, '
പെങ്ങൾ ആ മുറിയിലേക്ക് കയറി പോകുന്നത് കണ്ടു,
മെല്ലെ ഞാനും പിന്തുടർന്നു,
വാതിൽ ചാരിയിരിക്കുകയായിരുന്നു,
അവൾ അലമാരക്കു മുന്നിൽ നിന്നു,
അലമാരയുടെ ഗ്ളാസിനുളളിലൂടെ
വാതില്ക്കൽ നില്ക്കുന്ന എന്നെ
അവൾ കണ്ടു,
ഒളിഞ്ഞു നോക്കി നില്ക്കുന്ന എന്നെ,
പക്ഷേ ,
അവൾക്ക് ഒരു കൂസലുമില്ലായിരുന്നു,
ഞാൻ കണ്ടെന്നറിഞ്ഞപ്പോൾ
അവളെന്നെ അരികിലേക്ക് വിളിച്ചു,
ചമ്മിയ മുഖത്തോടെ എന്നെ നോക്കിയ ശേഷം,
''ആ കറുത്ത 'ബ്രോ'' യുടെ പിടിയിൽ
പിടിച്ച്, അവളെന്റെ പൊടി മീശയിൽ വരച്ചു, എന്നിട്ടവൾ പറഞ്ഞു,
''ഈ ഐ ''ബ്രോ '' കൊണ്ട് വരച്ചാൽ മതി മീശ നല്ല ഭംഗിയായി വരും, !!
അവൾ നീട്ടിയ ആ കറുത്ത് മെലിഞ്ഞ
തമിഴൻ പെൻസിൽ ഞാൻ വാങ്ങി, തിരിച്ചും മറിച്ചും നോക്കി,
അന്നു മുതൽ അവനെന്റെ'''ബ്രോ''യായി,
മറക്കാനാകാത്ത ആദ്യത്തെ ബ്രോ, !!
''ഐ ബ്രോ, '' യെ പ്രണയിച്ച എല്ലാ സഹോദരിമാർക്കും സമർപ്പിക്കുന്നു, !
ഈ ബ്രോ പ്രണയ കഥ, !
===============
ഷൗക്കത്ത് മൈതീൻ ,
30/7/2018.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo