അയാളുടെ യാത്ര എറണാകുളത്തേക്കായിരുന്നു, നേവൽ ബേസിൽ ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നു. റേഷനരി വാങ്ങാൻ വച്ച കാശും കൊണ്ടായിരുന്നു പോക്ക്. പോണ വഴിക്ക് വഴിയിലുള്ള ദൈവത്തെ നമിച്ച് വിശുദ്ധ കുരിശിന്റെ ഒരടയാളവും രേഖപ്പെടുത്തി. ഇതെങ്കിലും കിട്ടണേ എന്നായിരുന്നു മനമുരുകിയുള്ള പ്രാർത്ഥന.
അഭിമുഖമെല്ലാം അതി മനോഹരമായിട്ടു തന്നെ അരങ്ങേറി. മടക്കയാത്രയിൽ മനസ്സ് വിധിയെഴുതിയിരുന്നു അതൊന്നും കിട്ടാൻ പോണില്ലാന്ന്. (അതങ്ങനാ..)
മറൈൻ ഡ്രൈവിൽ ബസ്സ് ഇറങ്ങി കാഴ്ചകൾ കണ്ട് നടക്കുമ്പോൾ വിശപ്പ് അനുഭവപ്പെട്ടപ്പോൾ ഒരു ഹോട്ടലിൽ കയറി. ഒരു ഊണ്..
സപ്ലൈയർ പ്ലേറ്റ് ടേബിളിൽ വച്ചപ്പോഴാണ് ഹോട്ടലിന്റെ മുൻപിൽ നിൽക്കുന്ന പാവം പിടിച്ച ഒരു അമ്മയേയും മോനേയും കണ്ടത്.അവർ ഹോട്ടലുടമയോട് വയറ്റത്തടിച്ച് കൈ നീട്ടി യാചിക്കുന്നുണ്ടായിരുന്നു. അയാളാകട്ടെ ക്യാഷ് കൗണ്ടറിന്റെ മേലെ തൂക്കിയിട്ടിരിക്കുന്ന മൂന്ന് മതത്തിൽപ്പെട്ട ദൈവങ്ങളെ പോലും മറന്ന് അവരെ ആട്ടിയോടിക്കാനുള്ള തത്രപ്പാടിലായിരുന്നു.

ഒരു നിമിഷം..
അയാൾ സപ്ലൈയറെ വിളിച്ചു. മറ്റൊന്നും വിചാരിക്കരുത്.ഇതൊന്ന് പൊതിഞ്ഞു തരോ.. പിന്നെ കഴിക്കാനാ..
ഊണിന്റെ കാശും കൊടുത്ത് പുറത്തേക്കിറങ്ങി ആ പൊതിച്ചോറ് ആ അമ്മയുടെ കയ്യിൽ കൊടുക്കുമ്പോൾ അയാളുടെ വയറ് മാത്രമല്ല മനസ്സും നിറഞ്ഞിരുന്നു.

By: Pavyly Lo
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക